ജനുവരി 15 ചിത്രങ്ങളിലൂടെ


1/52

എടപ്പാൾ ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൽ നിന്ന്‌ | ഫോട്ടോ: ഉണ്ണി ശുകപുരം

2/52

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമിയും, ദേവീപ്രസാദം ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവത്തിനെത്തിയ ടി.എൻ.കൃഷ്ണ വെള്ളിനേഴി ഒളപ്പമണ്ണമനയിൽ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

3/52

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ കേന്ദ്ര സാഹിത്യ അക്കാദമിയും, ദേവീപ്രസാദം ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ടി.എൻ.കൃഷ്ണ അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

4/52

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിനേഴി ഒളപ്പമണ്ണമനയിൽ കേന്ദ്ര സാഹിത്യ അക്കാദമിയും, ദേവീപ്രസാദം ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവത്തിൻ്റെ പൊതുസമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

5/52

എറണാകുളം ശിവക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച കുളപ്പുര മാളികയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ഡോ. രാജ കുമാർ രഞ്ജൻ സിങ് നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

6/52

എറണാകുളം അയ്യപ്പൻകാവ് ക്ഷേത്രത്തിലെ മകര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഏഴാനകളുടെ പൂരം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

7/52

എറണാകുളം അതിരൂപതാ കത്തീഡ്രൽ ബസലിക്ക ആക്രമിച്ച് കുർബാനയെ അവഹേളിച്ച് അശുദ്ധമാക്കിയെന്നാരോപിച്ച് വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ നടന്ന പരിഹാര പദയാത്രയിലും വിശ്വാസ പ്രഖ്യാപനത്തിലും പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

8/52

എടപ്പാൾ ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/52

എടപ്പാൾ ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടന്ന മേളം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/52

എടപ്പാൾ ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേയ്‌ക്കെത്തുന്ന വരവ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/52

എടപ്പാൾ ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേയ്ക്ക് വരുന്ന കാളവരവ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/52

പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മെഗാ ബുക് ഫെയർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

13/52

പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലിൽ വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

14/52

പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തൃശൂർ ചിന്മയ മിഷൻ ആചാര്യൻ സ്വാമി ഗബീരാനന്ദ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/52

ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ട്രോഫിയുമായി | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/52

തിരൂർ ടൗൺഹാളിൽ സമ്പത്തിന്റെ മനഃശാസ്ത്രം അറിയാം; പ്രോഗ്രസ്സ് 2023 പ്രഭാഷണ പരിപാടിയിൽ ആചാര്യ ശ്രീ എം.ആർ.രാജേഷ് ധനസംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

17/52

എറണാകുളം ദർബാർ ഗ്രൗണ്ടിൽ കപ്പ ഒറിജിനൽസ് വേദിയിൽ ഗായിക സയനോര | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/52

ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരം കാണാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/52

ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരം കാണാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/52

പാലിയേറ്റിവ് ദിനത്തിൽ ഐ.ആർ.പി.സി പ്രവർത്തകർ നടത്തിയ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഓ.കെ. വിനീഷ്, പി.എം. സാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ണൂർ താളിക്കാവ് കല്ലാളത്തിൽ വീട്ടിൽ ലീലയെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/52

ആലപ്പുഴ സീറോ ജംഗ്ഷനിലെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് സാന്ത്വനദീപം തെളിയിക്കുന്ന കുട്ടികൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

22/52

കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്‌പീക്കർ എ എൻ ഷംസീർ ആദരിക്കുന്നു. വി. ജോയ് എം എൽ എ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, ഉദ്‌ഘാടകനും പ്രമുഖ മറാത്തി എഴുത്തുകാരനുമായ ശരൺകുമാർ ലിംബാളെ, രാമചന്ദ്രൻ കടന്നപ്പളി എം.എൽ.എ, മന്ത്രി ആന്റണി രാജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി.ഉണ്ണികൃഷ്‌ണൻ

23/52

കപ്പ ഒറിജിനൽസ് എറണാകുളം ദർബാർ ഗ്രൗണ്ടിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/52

കപ്പ ഒറിജിനൽസ് എറണാകുളം ദർബാർ ഗ്രൗണ്ടിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/52

പത്തനംതിട്ട മണ്ണാറക്കുളഞ്ഞി എസ് വളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച്‌ അപകടത്തിൽ പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രി ശബരിമല വാർഡിൽ ചികിത്സയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/52

പത്തനംതിട്ട മണ്ണാറക്കുളഞ്ഞി എസ് വളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/52

ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷനും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/52

ശബരിമലയിൽ വെച്ച് ഉദ്യോഗകയറ്റം ലഭിച്ച ദുരന്തനിവാരണ സേനാംഗം എം.ആർ ഹരീഷ് കുമാറിന് കമാണ്ടർ ജി വിജയൻ സ്ഥാനചിഹ്നമണിയിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/52

അമ്പലപ്പുഴ സംഘം പതിനെട്ടാംപടിക്കു താഴെ എഴുന്നള്ളിച്ച് എത്തി പതിനെട്ടാംപടിയിൽ കർപ്പൂരം കത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/52

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണുന്ന കാണികൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

31/52

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഗാലറിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/52

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിനെ വിരാട് കോലി അഭിനന്ദിക്കുന്നു. വിരാട് കോലിയും സെഞ്ച്വറി നേടിയിരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/52

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

34/52

പാലക്കാട് ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ പഠന ക്ലാസ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/52

കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'അംബേദ്കർ എ ലൈഫ്' എന്ന പുസ്തകത്തെ കുറിച്ച് ജനങ്ങളുമായി സംവാദം നടത്താൻ വേദിയിലേക്ക് എത്തുന്ന ശശിതരൂർ എം പി. സ്‌പീക്കർ എ എൻ ഷംസീർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

36/52

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം കാണുന്ന കാണികളുടെ ആവേശം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/52

ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി സംസ്ഥാന സമ്മേളനം പാലക്കാട്ട്‌ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

38/52

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം കാണുന്ന കാണികളുടെ ആവേശം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

39/52

തിരൂർ - ചമ്രവട്ടം പാതയിലൂടെ മിനിലോറിയിൽ കുത്തി നിറച്ച് പോത്തുകളെ കൊണ്ടുപോകുമ്പോൾ നിയമ ലംഘനത്തിന് തിരൂരിൽ വെച്ച് പോലീസ് പിടികൂടിയപ്പോൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

40/52

കണ്ണൂർ മട്ടന്നൂർ റോഡിൽ വലിയന്നൂരിൽ കാറും ലോറിയും ഇടിച്ചുണ്ടായ അപകടം. ആർക്കും പരിക്കില്ല | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/52

തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ആവണിയാപുരത്ത് ഞായറാഴ്ച നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

42/52

തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ആവണിയാപുരത്ത് ഞായറാഴ്ച നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

43/52

തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ആവണിയാപുരത്ത് ഞായറാഴ്ച നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

44/52

പോർഫ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

45/52

ശബരിമല പാണ്ടിത്താവളത്തിൽ തീർത്ഥാടകർ ഉപേക്ഷിച്ച മാലിന്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/52

നാഗർകോവിൽ സ്വദേശി ജയദേവസ്വാമി കവിളിൽ കുത്തിയ ശൂലവുമായി ശബരിമല സന്നിധാനത്തിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/52

ശബരിമലയിൽ അരവണ വാങ്ങാൻ കാത്തു നിൽക്കുന്ന അയ്യപ്പന്മാർ| ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/52

കേരള സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി കണ്ണൂർ ജൂബിലി ഹാളിൽ നടന്ന അണ്ടർ 17 വിഭാഗം ആൺകുട്ടികളുടെ ബോക്സിങ് ചാമ്പ്യൻഷിപ്പിൽനിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

49/52

ഞായറാഴ്ച രാവിലെ ശബരിമലയിലെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/52

ഞായറാഴ്ച രാവിലെ ശബരിമലയിലെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/52

മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോൾ. ശബരിമല സന്നിധാനത്തെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/52

വയനാട് കുപ്പാടിത്തറയിൽ മയക്കുവെടിവെച്ചു പിടിച്ച കടുവയെ സുൽത്താൻബത്തേരി പച്ചാടിയിലെ വന്യമൃഗസംരക്ഷണ പരിപാലനകേന്ദ്രത്തിൽ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented