ജനുവരി 14 ചിത്രങ്ങളിലൂടെ


1/61

തൃശ്ശൂരിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വനിതാ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ 45 കിലോ വിഭാഗത്തിൽ സുഫ്‌ന ജാസ്മിൻ (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട) ഒന്നാംസ്ഥാനം നേടുന്നു. നാഷണൽ ജൂനിയർ ബെസ്റ്റ് ലിഫ്റ്ററായ സുഫ്‌ന ഈ മത്സരത്തിലും ബെസ്റ്റ് ലിഫ്റ്ററായി | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/61

മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിലെ വിജയികൾ വിശിഷ്ടാതിഥികൾക്കൊപ്പം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/61

നെഹ്രു സെന്റർ ഫോർ സോഷ്യൽ റിസർച്ച് സംഘടിപ്പിച്ച 'റീ ഡിസ്‌കവറിങ് ഇന്ത്യ' എന്ന വിഷയത്തിലുള്ള പ്രഭാഷണം നടത്താനെത്തിയ തുഷാർ ഗാന്ധിയും ഫൈസൽ ഖാനും സംസാരിക്കുന്നു. ജോസ് വള്ളൂർ, സുധ മേനോൻ എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/61

മാളികപ്പുറത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

5/61

മകരവിളക്കാഘോഷത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിൽ ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/61

തൃശ്ശൂർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പരിപാടിയിൽ എം.എസ്. വിശ്വനാഥൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മാനിക്കുന്നു. ജനറൽ കൺവീനർ പട്ടാഭിരാമൻ, മേയർ എം.കെ. വർഗ്ഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/61

ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മകരവിളക്ക് ദിവസം വടക്കുന്നാഥ ക്ഷേത്രമൈതാനത്തിനു ചുറ്റും ദീപം തെളിയിക്കുന്നതിന്റെ ഉദ്ഘാടനം സ്വാമി നന്ദാത്മജാനന്ദ നിർവ്വഹിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/61

എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിൽ കപ്പാ ടിവി ഒർജിനൽസ് മ്യൂസിക് ഷോയുടെ അവസാനവട്ട ഒരുക്കങ്ങൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

9/61

കോഴിക്കോട്ട് നടന്ന ചടങ്ങിൽ മാതൃഭൂമി പ്രത്യേക ലേഖകൻ ദിനകരൻ കൊമ്പിലാത്തിന് മികച്ച പുസ്തകത്തിനുള്ള ബഷീർ പുരസ്ക്കാരം എം.പി.അബ്ദുസമദ് സമദാനി എം.പി. സമ്മാനിക്കുന്നു. അനീസ് ബഷീർ, വയലാർ മാധവൻ കുട്ടി, ഡോ.ഷാഹുൽ ഹമീദ്, ശത്രുഘ്നൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/61

കോഴിക്കോട് അളകാപുരിയിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര സമർപ്പണ ചടങ്ങ് എം.പി.അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഒ.എസ്.രാജേന്ദ്രൻ, ദിനകരൻ കൊമ്പിലാത്ത്, ലൂക്കോസ് ലൂക്കോസ്, വയലാർ മാധവൻകുട്ടി, റഹിം പൂവാട്ടു പറമ്പ്, ഡോ.ഷാഹുൽ ഹമീദ്, ശത്രുഘ്നൻ, സുമിത്ര ജയപ്രകാശ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/61

ലൂയി ബ്രെയിലിൻ്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നടന്ന പ്രദർശനത്തിൽ അന്ധരായവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രീതിയെകുറിച്ച് വേങ്ങര ജി.എച്ച്.എസ്. എസ് അദ്ധ്യാപകനായ എം.സുധീർ വീശദീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/61

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന മെക്ക - സംവരണ സമുദായ മുന്നണി ഓൾ ഇന്ത്യാ ബാക്ക് വേർഡ് ക്ലാസസ് ഫെഡറേഷൻ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/61

കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ച്‌ നടന്ന ദീപക്കാഴ്ച | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

14/61

ശബരിമല സന്നിധാനം നിറഞ്ഞ് മകര ജ്യോതി കണ്ട് തൊഴുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

15/61

സന്നിധാനത്ത്‌ മകരവിളക്ക്‌ ദർശിക്കുന്ന ഭക്തജനങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

16/61

പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച കീചകവധം കഥകളിയിൽ കീചകനായി കേശവൻ കുണ്ടലായരും മാലിനിയായി ഹരിപ്രിയ നമ്പൂതിരിയും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/61

പാലക്കാട്‌ കല്ലേക്കുളങ്ങര ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ നിറമാല ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

18/61

ആലപ്പുഴ ബ്രാഹ്മണ സമൂഹ മഠത്തിൽ ശനിയാഴ്ച നടന്ന അഷ്ടോത്തര സഹസ്ര നാളികേര നീരാജന വഴിപാട്‌ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

19/61

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന അന്തർദേശീയ സെമിനാറിൽ മുഖ്യാതിഥിയായി എത്തിയ ഏണസ്റ്റോ ചെഗുവേരയുടെ കൊച്ചുമകളും ഹവാന യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് പ്രൊഫസറുമായ ഡോ. എസ്തഫാനിയ ഗുവേരയെ ധനകാര്യവകുപ്പ് വകുപ്പ് മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ അഭിനന്ദിക്കുന്ന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

20/61

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ അന്തർദേശീയ സെമിനാറിൽ മുഖ്യാതിഥിയായി എത്തിയ ഏണസ്റ്റോ ചെഗുവേരയുടെ കൊച്ചുമകളും ഹവാന യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് പ്രൊഫസറുമായ ഡോ. എസ്തഫാനിയ ഗുവേരയെ സ്റ്റേജിൽനിന്നും ഇറങ്ങാൻ സഹായിക്കുന്ന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

21/61

ന്യൂഡൽഹിയിൽ ചേരികൾ പൊളിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ ബിജെപി ആസ്ഥാനത്തിന് സമീപം പ്രതിഷേധിച്ച എഎപി പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

22/61

ന്യൂഡൽഹിയിൽ ചേരികൾ പൊളിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ ബിജെപി ആസ്ഥാനത്തിന് സമീപം എഎപി പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/61

തിരുവാഭരണത്തെ സ്വീകരിക്കാൻ ശരംകുത്തിയിലേക്ക് നീങ്ങുന്ന അയ്യപ്പ സേവാ സംഘം പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/61

എ ബി വി പി മുപ്പത്തിയെട്ടാം സംസ്ഥാന സമ്മേളന ഉദ്‌ഘാടനം ദേശീയ സഹ സംഘടന സെക്രട്ടറി എസ്. ബാലകൃഷ്ണ ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. മുൻ ഡി ജി പി ടി.പി. സെൻകുമാർ, പാർവതി മോഹൻ, കെ.പി. കൈലാസനാഥൻ, സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി, സംസ്ഥാന പ്രസിഡന്റ് ബി.ആർ. അരുൺ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/61

ദേവസ്വം ബോർഡ് പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ ശരംകുത്തിയിലേക്ക് നീങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/61

ശബരിമലയിൽ മകരജ്യോതി ദർശനത്തിന്‌ കാത്തിരിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/61

മകര ജ്യോതി ദർശനത്തിന് കാത്തു നിൽക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/61

എറണാകുളം ദർബാർ ഗ്രൗണ്ടിൽ ഞായറാഴ്ച നടക്കുന്ന കപ്പ ടി വി ഒർജിനൽ മ്യൂസിക് ഷോയുടെ ഒരുക്കങ്ങൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

29/61

മാതൃഭൂമി ക ഫെസ്റ്റിവലിന്റെ ഭാഗമായി കാസർകോട് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ ഹമീദ് ചേന്ദമംഗലൂർ സംസാരിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

30/61

ആലപ്പുഴ ഡി.സി.സി. നടത്തിയ പ്രൊഫ. വി.ഗോപാലകൃഷ്ണ കുറുപ്പ് അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

31/61

മകര ജ്യോതി കാണാൻ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

32/61

പുല്‍മേട്ടില്‍ മകരവിളക്ക് കാണാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

33/61

കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടത്തിയ ജയിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം സബ് ജഡ്ജ് എം ടി ജലജാ റാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

34/61

കണ്ണൂർ പുഷ്‌പോത്സവത്തിന്റെ ഭാഗമായി എൻ.ജി.ഓ. ഹാളിൽ നടന്ന ചിത്ര രചന മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/61

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി. ലീഗ് നേതാക്കളുമായി സൗഹൃദം പങ്കിടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/61

ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏറ്റെടുത്ത 'ദി സിറ്റിസൺ' എന്ന ക്യാമ്പയിനിലൂടെ കൊല്ലം ജില്ല സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നു| ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

37/61

ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏറ്റെടുത്ത 'ദി സിറ്റിസൺ' എന്ന ക്യാമ്പയിനിലൂടെ കൊല്ലം ജില്ല സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചതിന്റെ ഫലകം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഏറ്റുവാങ്ങുന്നു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി., എം.എൽ.എ.മാരായ എം. നൗഷാദ്, ഡോ. സുജിത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ തുടങ്ങിയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

38/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗം സൂര്യ കുമാർ യാദവ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗം വാഷിംഗ്‌ടൺ സുന്ദർ ആരാധകർക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗം സൂര്യ കുമാർ യാദവ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗങ്ങളായ അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ശ്രേയസ് അയ്യർ തുടങ്ങിയവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗങ്ങളായ വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

43/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗം യുസ്‌വേന്ദ്ര ചാഹൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് ബസിൽ മടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേയ്ക്ക് വരുന്ന ഇന്ത്യൻ ടീം അംഗങ്ങളായ വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

46/61

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ ഫോറം നടത്തുന്ന ലേഡി ലീഡേഴ്സ് ക്യാമ്പ് ആലപ്പുഴയിൽ പി.കെ മേദിനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

47/61

യു.കെ​.യി​ല്‍ കൊ​ല്ല​പ്പെ​ട്ട വൈക്കം സ്വ​ദേ​ശി​യാ​യ ന​ഴ്‌​സ് അ​ഞ്ജു​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം വീട്ടിൽ എത്തിച്ചപ്പോൾ - ഫോട്ടോ: ശിവപ്രസാദ്, മാതൃഭൂമി

48/61

യു.കെ.യില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശിയായ നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹത്തിനു മുന്നില്‍ വിലപിക്കുന്നവര്‍ - ഫോട്ടോ: ശിവപ്രസാദ്, മാതൃഭൂമി

49/61

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ സാഹിത്യ അക്കാദമിയും ദേവീപ്രസാദം ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ സദസ്സ്‌ - ഫോട്ടോ: രതീഷ് പുളിക്കന്‍, മാതൃഭൂമി

50/61

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ സാഹിത്യ അക്കാദമിയും ദേവീപ്രസാദം ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച ദ്വിദിന സെമിനാർ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു - ഫോട്ടോ: രതീഷ് പുളിക്കന്‍, മാതൃഭൂമി

51/61

പുല്ലുമേട് മകരജ്യോതി ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു - ഫോട്ടോ: ശ്രീജിത്ത് പി. രാജ്, മാതൃഭൂമി

52/61

സന്നിധാനത്തെത്തിയ നടൻ ഉണ്ണി മുകുന്ദൻ, ചുറ്റും മാധ്യമപ്രവർത്തകർ കൂടിയപ്പോൾ - ഫോട്ടോ: സി. സുനില്‍കുമാര്‍, മാതൃഭൂമി

53/61

ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങി ശബരിമലയിൽ ശ്രീകുമാരൻ തമ്പി സംസാരിക്കുന്നു - ഫോട്ടോ: സി. സുനില്‍കുമാര്‍, മാതൃഭൂമി

54/61

ശ്രീകുമാരൻ തമ്പിക്ക് ഹരിവരാസന പുരസ്കാരം ശബരിമലയിൽ മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കുന്നു - ഫോട്ടോ: സി. സുനില്‍കുമാര്‍, മാതൃഭൂമി

55/61

അരവണ വാങ്ങാൻ കാത്തുനിൽക്കുന്നവരുടെ നീണ്ട നിര താഴെ തിരുമറ്റവും കഴിഞ്ഞ് വലിയ നടപ്പന്തൽ വരെ നീണ്ടപ്പോൾ - ഫോട്ടോ: സി. സുനില്‍കുമാര്‍, മാതൃഭൂമി

56/61

ഭക്തരാൽ നിറഞ്ഞ ശബരിമല സന്നിധാനം മകര സംക്രമ ദിന കാഴ്ച - ഫോട്ടോ: സി. സുനില്‍കുമാര്‍, മാതൃഭൂമി

57/61

ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/61

മകരവിളക്ക് തിരക്കില്‍ അയ്യപ്പവിഗ്രഹവുമായി പടി കയറി സന്നിധാനത്തെത്തിയ അയ്യപ്പന്മാര്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

59/61

മകരവിളക്ക്‌ നാളിൽ ശബരിമലയിൽ ഉഷഃപൂജ തൊഴുന്നവർ | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

60/61

ഭക്തർ നിറഞ്ഞ സന്നിധാനം, പാണ്ടിത്താവളം വഴിയിലെ ശബരിമല കാഴ്ച | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

61/61

ജമ്മു കശ്‍മീരിലെ അനന്ത്നാഗിൽ മഞ്ഞ് വീണുകിടക്കുന്ന പാളത്തിലൂടെ നീങ്ങുന്ന തീവണ്ടി. ഈ മേഖലയിൽ വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഇവിടെ രാവിലെ താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented