.jpg?$p=ab740c7&w=856&q=0.8)
കോഴിക്കോട് കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഇ.വി.ഉസ്മാൻ കോയയുടെ ഫോട്ടോ ശശി തരൂർ എം.പി. അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഇ.വി.ഉസ്മാൻ കോയയുടെ ഫോട്ടോ ശശി തരൂർ എം.പി. അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ വജ്ര ജൂബിലി ആഘോഷം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. പി.എം. അബ്ദുറഹ്മാൻ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമദ്, സി.ജെ. റോബിൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി.പി. ദാസൻ, മേയർ ഡോ.ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , കെ.കെ. ബാലൻ, മനയത്ത് ചന്ദ്രൻ , എ.പ്രദീപ് കുമാർ, പി.കെ. നാസർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
അയ്യപ്പന്മാരാൽ നിറഞ്ഞ ശബരിമല സന്നിധാനം രാത്രി കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മേലേ ചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലെ തിരുനാളിനു തുടക്കംകുറിച്ച് ഇടവക വികാരി ഫാ. തോമസ് കോളങ്ങായിൽ കൊടിയേറ്റുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഭക്തിസംവർധിനി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൃത്തോത്സവത്തിൽ കണ്ണൂർ സംഗീത കലാക്ഷേത്രത്തിലെ കലാകാരികൾ അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തൃശ്ശൂർ ഫെസ്റ്റിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ നടന്ന കുതിര സവാരി | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര കാണാനെത്തിയ ഭക്തർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പൂവ്വത്തുംമൂട് പാലം കടന്ന് പോകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര മാടമൺ ഋഷികേശ ക്ഷേത്രത്തിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രവേശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര അനുഗമിച്ചെത്തിയ അയ്യപ്പ വേഷധാരിയായ കുട്ടി കളിപ്പാട്ടവുമായി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പര മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ.ഡോ; തിയൊഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച കൊച്ചിൻ ഫ്ലവർ ഷോയിൽ നിന്ന് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.എൽ ഫുട്ബോളിൽ ബാസ്കോ ഒതുക്കുങ്ങൽ വയനാട് യുണൈറ്റഡ് എഫ്.സി. മത്സരത്തിൽനിന്ന്. മടക്കമില്ലാത്ത ഒരു ഗോളിന് വയനാട് വിജയിച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇനി ചരിത്രം... കേരളാ ബാങ്കിൽ ലയിപ്പിച്ച എം.ഡി.സി. ബാങ്കിന്റെ പേര് മാറ്റിസ്ഥാപിക്കുന്നതിന് മുമ്പായി സെൽഫിയെടുക്കുന്ന ജീവനക്കാർ. എം.ഡി.സി. ബാങ്കും കേരള ബാങ്കിൽ ലയിപ്പിച്ചതോടെ കേരളത്തിലെ പതിനാല് ജില്ലാ സഹകരണ ബാങ്കുകളും കേരളാ ബാങ്കിന്റെ ഭാഗമായി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ത്യ - ശ്രീലങ്ക ഏകദിനം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഗ്രൗണ്ട് ഒരുക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഇനി പുതിയ മുഖം...കേരളാ ബാങ്ക് ആയി മാറിയ എം.ഡി.സി. ബാങ്കിന്റെ പുതിയ ബോർഡിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന ജീവനക്കാർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേരള ബാങ്കിൽ ലയിപ്പിച്ച മലപ്പുറം എം.ഡി.സി. ബാങ്കിന്റെ ബോർഡ് മാറ്റി കേരളാ ബാങ്കിന്റെ ബോർഡ് വച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേരള ബാങ്കിൽ ലയിപ്പിച്ച മലപ്പുറം എം.ഡി.സി. ബാങ്കിൽ കോർപ്പറേറ്റ് ബിസിനസ്സ് ഓഫീസ് മാനേജർ എൻ. അനിൽകുമാർ സ്പെഷ്യൽ ഓഫീസറായി ചുമതലയേറ്റപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് യാത്രാ സൗകര്യം ഒരുക്കാൻ പത്തനംതിട്ട ഇടത്താവളത്തിൽ എത്തിച്ച കെ.ആർ.ടി.സി ബസ്സുകൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സുരിനാം പ്രസിഡന്റ് എച്ച്.ഇ. ചന്ദ്രികാ പെർസാദ് സന്തോകി ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിജയ് ചൗക്കിലെ "ബീറ്റിംഗ് റിട്രീറ്റ്" പരേഡിന്റെ റിഹേഴ്സൽ ചടങ്ങിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിജയ് ചൗക്കിലെ "ബീറ്റിംഗ് റിട്രീറ്റ്" പരേഡിന്റെ റിഹേഴ്സൽ ചടങ്ങിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹി വിജയ് ചൗക്കിലെ "ബീറ്റിംഗ് റിട്രീറ്റ്" ചടങ്ങിന്റെ റിഹേഴ്സലിൽ രാഷ്ട്രപതിയുടെ അംഗരക്ഷകർ കുതിരപ്പുറത്ത് കയറി പങ്കെടുക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കലാസന്ധ്യയൊരുക്കുവാൻ ദുബായിലേക്ക് പോകുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഭിന്നശേഷിക്കുട്ടികൾക്ക് നിയമസഭയ്ക്ക് മുന്നിൽ വച്ച് സ്പീക്കർ എ.എൻ.ഷംസീർ യാത്രയയപ്പ് നൽകിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ജീവിത നാടകം' എന്ന പുസ്തകം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കെ.പി.എ.സി. ലീലയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരൻ ബൈജു ചന്ദ്രൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
എൽ.ഡി.എഫ്.യോഗത്തിന് ശേഷം കൺവീനർ ഇ.പി.ജയരാജൻ എ.കെ.ജി.സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
റോട്ടറി ക്ലബ് ഓഫ് ആലപ്പി മയക്കു മരുന്നിൽ നിന്നും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി മോചനം എന്ന പദ്ധതി പ്രകാരം ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്കൂളിൽ നടത്തിയ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി ടീമിന്റെ തെരുവ് നാടകത്തിൽ നിന്ന് | ഫോട്ടോ: സി.ബിജു / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധച്ച് തൃപ്പണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന നൂറ് ദേശങ്ങൾ നൂറ് പ്രഭാഷണങ്ങൾ പരമ്പരയിൽ കെ ബി പ്രസന്നകുമാർ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കിയിൽ തിരുവനന്തപുരവും കണ്ണൂരും തമ്മിൽ നടന്ന മത്സരം. തിരുവനന്തപുരം 3-0ന് വിജയിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കിയിൽ തിരുവനന്തപുരവും കണ്ണൂരും തമ്മിൽ നടന്ന മത്സരം. തിരുവനന്തപുരം 3-0ന് വിജയിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഹോക്കിയിൽ ഒന്നാംസ്ഥാനം നേടിയ വയനാട് ടീം. (2-1)ന് കോഴിക്കോടിനെയാണ് പരാജയപ്പെടുത്തിയത് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കിയിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം ടീം. (3 - 0) ന് കണ്ണൂരിനെയാണ് പരാജപ്പെടുത്തിയത് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
അഴീക്കോട് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച മണ്ഡലതല ശിൽപ്പശാല പുതിയതെരു മാഗ്നെറ്റ് ഹോട്ടലിൽ ഡോ. അനിത രാംപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂരിൽ നടന്ന ബി.ജെ.പി. മഹിളാ മോർച്ച സംസ്ഥാന സമിതി യോഗം ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു. എൽ.അശ്വിനി, കെ.രഞ്ജിത്, എൻ.ഹരിദാസ്, സി.സദാനന്ദൻ, നിവേദിത സുബ്രഹ്മണ്യൻ, സിനി മനോജ്, നവ്യ ഹരിദാസ്, ബിന്ദു വലിയശാല എന്നിവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരുവനന്തപുരത്ത് റജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസ് ഉപരോധത്തിനു നേതൃത്വം നൽകിയ സംസ്ഥാന നേതാക്കളുടെ ആധാരം എഴുത്ത് ലൈസൻസ് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കിയവർ കണ്ണൂർ സബ് റജിസ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു. ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
നിർമാണ തൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ കാനന്നൂർ ഡിസ്ട്രിക്ട് നാഷനൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. കണ്ണൂരിലെ നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫിസിനു മുന്നിൽ നടത്തിയ ഉപരോധ സമരം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പുഷ്പകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച പുഷ്പഗ്രാമം ജില്ലാതല ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പമ്പയിലെ വിരിയിൽ പമ്പസദ്യ വിളമ്പുന്നവർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
കെ.കരുണാകരൻ സെന്ററിന്റെ തിരുവനന്തപുരത്തെ നിർമ്മാണോദ്ഘാടനചടങ്ങിൽ സെന്ററിന്റെ മാതൃക പ്രകാശനം ചെയ്തപ്പോൾ. കെ.മുരളീധരൻ എം.പി, എം.എം.ഹസൻ, ടി.സിദ്ധിഖ് എം.എൽ.എ, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പത്മജാ വേണുഗോപാൽ, വി.എസ്.ശിവകുമാർ, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ പ്രവീൺ റാണയെ തൃശ്ശൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
എല്ലാ സ്കീം തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കീം വർക്കേഴ്സ് നടത്തിയ ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ടൈറ്റാനിയം ജോലി തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഐ എൻ റ്റി യു സി ജില്ലാ കമ്മിറ്റിയുടെയും ടൈറ്റാനിയം ഐ എൻ റ്റി യു സി യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ലഹരി കടത്ത് കേസിൽ കുറ്റാരോപിതനായ ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡിവെെഎസ്പി ഓഫിസ് മാർച്ച് ഡി.സി.സി. പ്രസിഡന്റ് ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
എം.സി റോഡിൽ കോട്ടയം കുറവിലങ്ങാട് കോഴയിൽ ഗുരുവായൂർക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. നിരവധി യാത്രക്കാർക്ക് പരിക്ക്.
ശബരിമലയിൽ തന്ത്രി കണ്ഠരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി കളഭം എഴുന്നള്ളിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. അനന്തഗോപൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ‘സ്പീക്ക് ഫോർ ഇന്ത്യ കേരളാ എഡിഷൻ’ ഏഴാം പതിപ്പിന്റെ മൂന്നാമത് ബ്ലോക്ക്തല മത്സരം കണ്ണൂർ ബ്രണ്ണൻ കോളേജിൽ ഫെഡറൽ ബാങ്ക് തലശ്ശേരി ബ്രാഞ്ച് മാനേജർ ബീന ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രൊഫ. ഡോ. ബിജു, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ആലപ്പുഴ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ നടക്കുന്ന ഫെഡറൽ ബാങ്ക് - മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ മത്സരങ്ങളിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ നടക്കുന്ന ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ മത്സരങ്ങളുടെ സദസ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ നടക്കുന്ന ഫെഡറൽ ബാങ്ക് - മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ മത്സരങ്ങൾ ഫെഡറൽ ബാങ്ക് ഹരിപ്പാട് വൈസ് പ്രസിഡന്റ് ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു. ടി.കെ.എം.എം. പ്രിൻസിപ്പൽ ഷർമ്മിള, മാതൃഭൂമി ഡപ്യൂട്ടി മാനേജർ മീഡിയ സൊലൂഷൻസ് ബിജു പി.നായർ എന്നിവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
അയ്യപ്പനെ അണിയിച്ച് പൂജിച്ചു വാങ്ങാൻ കിരീടവും രുദ്രാക്ഷ മലയുമായി കാത്തുനിൽക്കുന്ന തെലങ്കാനയിൽ നിന്നുള്ള ഭക്തർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകരവിളക്ക് കാണാൻ ശബരിമല പാണ്ടിത്താവളത്ത് തമ്പടിച്ചവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിൽ ഇന്ന് രാവിലെ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
അയ്യനണിയാൻ...മകരവിളക്കിന് ശബരീശവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര വ്യാഴാഴ്ച പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടപ്പോൾ. ശനിയാഴ്ചയാണ് മകരവിളക്ക് | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..