
ശബരിമലയിൽ മകര സംക്രമ പൂജകൾക്കു മുന്നോടിയായി തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന പ്രാസാദശുദ്ധി ക്രിയ. മേൽ ശാന്ത്രി കൊട്ടാരം ജയരാമൻനമ്പൂതിരി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിൽ മകര സംക്രമ പൂജകൾക്കു മുന്നോടിയായി തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന പ്രാസാദശുദ്ധി ക്രിയ. മേൽ ശാന്ത്രി കൊട്ടാരം ജയരാമൻനമ്പൂതിരി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഭക്തിസംവർധിനി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൃത്തോത്സവത്തിൽ ഇന്നലെ കണ്ണൂർ ‘ഇഡ’ പെർഫോമിങ് ആർട്സ് സെന്ററിലെ ഡോ.ആര്യാദേവി, ഡോ.പത്മജ അമർ, ഡോ.അനിത പ്രശാന്ത്, ഡോ.ശാരിക ശശിധരൻ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
രാജീവ് ഗാന്ധി വധ കേസിൽ 31 വർഷം ജയിലിൽ കിടന്ന് പുറത്തുവന്ന പേരറിവാളൻ അമ്മ അർപ്പുതമ്മാളിനൊപ്പം കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് വന്നപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കളുമായുള്ള ഗൃഹ സമ്പർക്ക പരിപാടിക്കായി എത്തിയ പ്രകാശ് ജാവദേക്കർ എം.പി. കോഴിക്കോട് പുതിയപാലത്ത് വീട്ടുകാരുമായി സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
വണക്കം ........ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കാൽ തൊട്ടു വന്ദിക്കുന്ന പോപ്പ് ഗായിക ഉഷാ ഉതുപ്പ്. എ. പ്രദീപ് കുമാർ, ഡി.സി. രവി, എം. മുകുന്ദൻ, സുധാ മൂർത്തി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. എം.മുകുന്ദൻ, നവീൻ ചൗള, ഉഷാ ഉതുപ്പ്, സുധാ മൂർത്തി, മന്ത്രിമാരായ അഹമദ് ദേവർ കോവിൽ, കെ.എൻ.ബാലഗോപാൽ, നോബൽ സമ്മാന ജേതാവ് അദ ഇ യോനാത്ത്, തമിഴ്നാട് മന്ത്രി പളനി വേൽ ത്യാഗരാജൻ, ഡി.സി. രവി, മേയർ ഡോ.ബീനാ ഫിലിപ്പ്, കെ.സച്ചിദാനന്ദൻ, കെ.ആർ.മീര എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കൊതുകിന്റെ ക്വട്ടേഷൻ... ഹോസ്റ്റലിൽ കഴിഞ്ഞരാത്രി കൊതുക് കടിച്ചപ്പോൾ അടിക്കാനായി കൈവീശിയതാണ് സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ഹോക്കി തൃശ്ശൂർ ടീമിലെ കളിക്കാരനായ അഭിനവ്. ഉന്നം തെറ്റി ഹോസ്റ്റലിലെ ഗ്രില്ലിൽ കൊണ്ട് കൈമുട്ടിന്റെ എല്ല് പൊട്ടി. കളിക്കാനാകാത്ത നിരാശയിലും പ്ലാസ്റ്ററിട്ട കൈയ്യുമായി വേദനസഹിച്ച് ടീമംഗങ്ങളെ കളിക്കളത്തിനു പുറത്തിരുന്ന പ്രോത്സാഹിപ്പിക്കുകയാണ് ഈ കൊച്ചു കളിക്കാരൻ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
വയലാർ സംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്തെ പ്രമുഖ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവ്വഹിക്കുന്നു | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു മുന്നിലൂടെ കടന്ന് പോകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ശതാബ്ദി ആശംസ നേരാൻ തമിഴ്നാട് ധനകാര്യമന്ത്രി പഴനിവേൽ ത്യാഗരാജൻ കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയപ്പോൾ. മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ലേഡീസ് കമ്പാർട്ട്മെന്റ്' എന്ന പുസ്തകം മന്ത്രി ആർ. ബിന്ദു സരസ്വതി നാഗരാജന് നൽകി പ്രകാശനം ചെയ്യുന്നു. ടി.ഐ. മധുസൂദനൻ എം.എൽ.എ, ഗ്രന്ഥകാരൻ ബിജു മുത്തത്തി, ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശതാബ്ദി ആശംസ നേരാൻ തമിഴ്നാട് ധനകാര്യമന്ത്രി പഴനിവേൽ ത്യാഗരാജൻ കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയപ്പോൾ. മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ശതാബ്ദി ആശംസ നേരാൻ തമിഴ്നാട് ധനകാര്യമന്ത്രി പഴനിവേൽ ത്യാഗരാജൻ കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയപ്പോൾ. മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ് എന്നിവർ സമീപം| ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ആലപ്പുഴ നഗരചത്വരത്തിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ നടക്കുന്ന കലാസൃഷ്ടികളുടെ പ്രദർശനം | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
വനം മേധാവി ബെന്നിച്ചൻ തോമസ് മകരവിളക്ക് ക്രമീകരണങ്ങൾ പരിശോധിക്കാൻ പമ്പയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ ചർച്ച അസോ. പ്രൊഫ ഡോക്ടർ പി. നാരായണൻ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര കുളനട ഭഗവതി ക്ഷേത്രത്തിൽ എത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ടപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി ഒരുവർഷം കഴിഞ്ഞിട്ടും പെൻഷൻ പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ദേശിയ യുവജനദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കവടിയാർ പാർക്കിൽ നിർവഹിക്കാനെത്തിയ എ.എ. റഹീം എം.പി. വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ കോ ഓർഡിനേറ്റർ എ. എം. അൻസാരി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് വിവേകാനന്ദ പഠനവേദിയുടെ ആഭിമുഖ്യത്തിൽ കവടിയാർ വിവേകാനന്ദ പ്രതിമയിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.വി. ജയമണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ പ്രവീൺറാണയെ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കളമശ്ശേരി കൈപടമുകളിൽ വീട്ടിൽ നിന്നും നഗരത്തിലെ ഹോട്ടലുകളിലേക്ക് വില്പന നടത്തുവാനായി സൂക്ഷിച്ചിരുന്ന 500 കിലോ ചീഞ്ഞുനാറിയ കോഴിയിറച്ചി നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ ശാലയിലേക്ക് ലോറിയിൽ കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സ്വാതന്ത്ര്യ സമര സേനാനി രൈരു നായരുടെ തലശ്ശേരി മേലൂരിലെ വീട് സമൃദ്ധി അറ്റ് ജഡ്ജസ് ടൂറിസ്റ്റ് ഹെറിറ്റേജ് ബംഗ്ളാവായി മാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കസ് കുലപതി ജമിനി ശങ്കരനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. എം.വി. ജയരാജൻ, ഡോ. പ്രീത ചാത്തോത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കാടിൻ്റെ മക്കൾ .... വേനൽ തുടങ്ങിയതോടെ ആനകൾ തീറ്റയും, വെള്ളവും തേടി കാടിറങ്ങി തുടങ്ങി. മലമ്പുഴ ഇമേജിന് സമീപം പാറ മുകളിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം. കുട്ടിയാനകളടക്കം ഇരുപതോളം ആനകളാണ് സംഘത്തിലുള്ളത് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
തിരുവില്വാമല നെഹ്റു എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന സ്പീക്ക് ഫോർ ഇന്ത്യ പരിപാടിയിൽ നിന്ന് | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
മന്ത്രി വി എൻ വാസവൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലെത്തിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ആലപ്പുഴ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കുന്ന മാതൃഭൂമി ഫെഡറൽ ബാങ്ക് സ്പീക് ഫോർ ഇന്ത്യാ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കുന്ന മാതൃഭൂമി ഫെഡറൽ ബാങ്ക് സ്പീക് ഫോർ ഇന്ത്യാ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കുന്ന മാതൃഭൂമി ഫെഡറൽ ബാങ്ക് സ്പീക് ഫോർ ഇന്ത്യാ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ് പമ്പയിൽ വനം, പോലീസ്, ദേവസ്വം ഉദ്യോഗസ്ഥരുമായി മകരവിളക്കൊരുക്കം വിലയിരുത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിൽ നിർവഹിക്കുക, ടോട്ടക്സ് മാതൃക തള്ളിക്കളയുക, ബദൽ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കണ്ണൂർ വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ഡിവിഷൻ ധർണ സി.ഐ.ടി.യു. കണ്ണൂർ ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ശിരസിലും മനസ്സിലും അയ്യപ്പനുമായി ശബരിമല ദർശനത്തിനെത്തിയ ബീജാപ്പൂർ സ്വദേശി പ്രഭാകര സ്വാമി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തെങ്കാശിയിൽ നിന്നുള്ള ശെൽവം സ്വാമി കഴുത്തു നിറയെ മണി കെട്ടി നീലിമല കയറുന്നു. ഒപ്പം മകൻ ശബരി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലക്കാട് തുടങ്ങിയ മാത്യഭൂമി മെഗാ ബുക് ഫെയർ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
കണ്ണൂർ എസ്.എൻ. കോളേജിൽ നടക്കുന്ന മാതൃഭൂമി - ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ വിവേക് ജയപ്രകാശ് (ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ എസ്.എൻ. കോളേജിൽ നടക്കുന്ന മാതൃഭൂമി - ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ പരിപാടിയിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മകരവിളക്ക് ദർശനത്തിനായി അപ്പാച്ചിമേട് കയറുന്ന അയ്യപ്പന്മാർ. വഴി കല്ലുപാകൽ പാതിയായതും കാണാം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തീർത്ഥാടക തിരക്കിനിടയിലും ശരണ വഴി വൃത്തിയാക്കുന്ന വിശുദ്ധി സേനാംഗം. ശബരി പീഠത്തിനു സമീപത്തെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
അരവണ വിതരണം പുന:സ്ഥാപിച്ചപ്പോൾ ശബരിമലയിലെ അരവണ കൗണ്ടറിൽ നിന്ന് അരവണ വാങ്ങി പോകുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
അരവണ വിതരണം പുന:സ്ഥാപിച്ചപ്പോൾ ശബരിമലയിലെ അരവണ കൗണ്ടറിന് മുന്നിലെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാമ്പാടുംചോല നാഷണൽ പാർക്കിൽ നേച്ചർ ക്യാമ്പിനുമുമ്പിലെ മഞ്ഞുവീഴ്ച. ചിത്രം പകർത്തിയത് ഷോള നാഷണൽ പാർക്കിലെ അസി. വാർഡൻ അരുൺ കെ. നായർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..