ജനുവരി 11 ചിത്രങ്ങളിലൂടെ


1/35

ശബരിമലയിൽ അരവണപ്ലാന്റിൽ നിന്നും അരവണ ടിന്നുകൾ മാറ്റുന്ന ദേവസ്വം ജീവനക്കാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

2/35

സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അഡ്വ.എബ്രഹാം മണ്ണായിക്കൽ അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/35

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി നടത്തുന്ന തെരുവരയുടെ തുടക്കമായി സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക റീജ്യണൽ തിയേറ്ററിന്റെ ചുവരിൽ കെ.ടി.യുടെ ചിത്രം ക്രയിനിൽ കയറി വരയ്ക്കുന്ന ചെന്നൈ സ്വദേശി ടി. മൊഹമ്മദ് അക്കീൽ ഹുസൈൻ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/35

മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം സംഘടിപ്പിച്ച ക്രിസ്മസ് - പുതുവർഷ സംഗമത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/35

കോഴിക്കോട് ടൗൺ ഹാളിൽ കാലിക്കറ്റ് ആർട്ട് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഐ.വി.ശശിയെ അനുസ്മരിച്ച ചടങ്ങിൽ എം.പി.അബ്ദുസമദ് സമദാനി എം.പി. ഐ.വി.ശശിയുടെ ഫോട്ടോ അനാഛാദനം ചെയ്യുന്നു. എൻ.കെ.അബ്ദുറഹ്മാൻ, എം.വി. കുഞ്ഞാമ്മു, ഡോ. സി.എം.അബൂബക്കർ, സലാം വെള്ളയിൽ, ഗായികമാരായ അമൃതവർഷിണി, കൃഷ്ണശ്രീ, റീനാ,കൃഷ്ണശ്രീ, റീനാ മുരളി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/35

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ തെക്കുഭാഗത്ത് കക്കൂസ് ടാങ്ക് മാലിന്യം പുറത്തേക്കൊഴുകിയ നിലയിൽ. ഓഫീസിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്തിയിടുന്ന ഇവിടെ രണ്ടാഴ്ച്ചയായി അറ്റകുറ്റ പണിയുടെ പേര് പറഞ്ഞ് ഈ ഭാഗം അടച്ചിട്ടിരിക്കുകയാണ്. ബ്ലീച്ചിംഗ് പൗഡറും, കുമ്മായവും വിതറിയതല്ലാതെ മറ്റ് ശുചീകരണ പ്രവൃത്തികളൊന്നും ഇതുവരേയും തുടങ്ങിയിട്ടില്ല | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/35

2021 ൽ ഉദ്ഘാടനം ചെയ്ത കോഴിക്കോട്‌ വരയ്ക്കൽ ബീച്ചിലെ "സമുദ്ര" ഓഡിറ്റോറിയം കനത്ത ചോർച്ചയെ തുടർന്ന് പുതുക്കിപണിയാനായി മേൽകൂര മൊത്തം അഴിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/35

കോഴിക്കോട് ഗുജറാത്തി തെരുവിലെ ഗുദാം ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ഫുട്ബോൾ ചരിത്ര പ്രദർശനം ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്ത് വീക്ഷിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/35

കോഴിക്കോട് കല്ലായ് റോഡിലെ ഷിർദി സായി ബാബ മന്ദിരത്തിൽ സംഗീതിക മ്യൂസിക് സ്കൂൾ സംഘടിപ്പിച്ച "ത്യാഗരാജ വൈഭവം" പരിപാടിയിൽ കെ.വി.എസ്.ബാബു, ടി.പി. ശ്രീനിവാസൻ, നെല്ലായ് കെ.വിശ്വനാഥൻ, രവികുമാർ, വി.ആർ.നാരായണ പ്രകാശ്, പുഷ്പാ രാമകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് അവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/35

പാലക്കാട് കാടാങ്കോട് ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/35

എരുമേലിയിൽ ബുധനാഴ്ച്ച വൈകിട്ട് പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

12/35

ഇരുപത്തിഒന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ ഇ.കെ. നായനാർ മെമ്മോറിയൽ 'ദി വിമൺ ഓഫ് വിഷൻ' പുരസ്‌ക്കാരം കെ.കെ. രമ എം.എൽ.എ. യ്ക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി. നൽകുന്നു. മുൻ മന്ത്രി കെ.സി. ജോസഫ്, സംവിധായകൻ മധുപാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, യു.എ.ഇ. കോൺസൽ ജനറൽ ഒബൈദ് ഖലീഫ ബക്കീത്ത് അബ്ദുള്ള അൽഖാബി , ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/35

തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ത്യാഗരാജ ആരാധനയിൽ സംഗീതജ്ഞർ ആലപിച്ച പഞ്ചരത്ന കീർത്തനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/35

സംസ്ഥാന ശിശുക്ഷേമ സമിതിക്ക് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വീണാ ജോർജ്, വി.ശിവൻകുട്ടി, ആന്റണി രാജു, അദീബ് ആൻറ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധികളായ അദീബ് അഹമ്മദ്, ഷഫീന യൂസഫലി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/35

ശബരിമലയിലെ സുരക്ഷാ ഭടന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

16/35

അരവണ വാങ്ങാൻ സഞ്ചിയുമായെത്തിയ ആൾ അരവണയില്ലെന്നറിഞ്ഞ് നിരാശ​യോടെ മടങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

17/35

ഹൈക്കോടതി വിധിയെ തുടർന്ന് ശബരിമലയിൽ അരവണ കൗണ്ടർ അടച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

18/35

തമിഴ്‌ നടന്മാരായ അജിതിന്റെയും, വിജയിന്റെയും ചിത്രങ്ങൾ (തുനിവ്, വാരിസ്‌) ഇന്ന് റിലീസ് ചെയ്‌തതിനെ തുടർന്ന്‌ ചെന്നൈയിലെ തിയേറ്ററിന് പുറത്ത് ആരാധകരുടെ ആഘോഷം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

19/35

തമിഴ്‌ നടന്മാരായ അജിതിന്റെയും, വിജയിന്റെയും ചിത്രങ്ങൾ (തുനിവ്, വാരിസ്‌) ഇന്ന് റിലീസ് ചെയ്‌തതിനെ തുടർന്ന്‌ ചെന്നൈയിലെ തിയേറ്ററിന് പുറത്ത് ആരാധകരുടെ ആഘോഷം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

20/35

കൂടെയുണ്ടാകും ... വൈപ്പിൻ ബസുകളുടെ നഗരപ്രവേശവുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എം പി നടത്തിവന്ന 24 മണിക്കൂർ നിരാഹാരം അവസാനിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

21/35

അരവണ നിർമ്മാണത്തിനുള്ള ശർക്കര ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ കൊണ്ടുപോകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/35

കണ്ണൂർ പള്ളിക്കുന്ന് കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കാളിയാട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച്ച മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/35

വിലക്കയറ്റത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ കാസർകോട് താലൂക്ക് ഓഫീസ് മാർച്ച് | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

24/35

ഏജീസ് ഓഫീസ് വളപ്പിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള മാവിന്റെ ഗ്രാഫ്റ്റ് ചെയ്‌തെടുത്ത തൈകൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാവിൻ തൈനട്ട് നിർവഹിക്കുന്നു. അഗാം എന്നാണ് ഈ മാവിന് പേരിട്ടിരിക്കുന്നത് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/35

വിലക്കയറ്റത്തിനും ഇടതു സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കുമെതിരെ എസ് ടി യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് മാഹിൻ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/35

പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബിഎംഎസ് ഡെപ്യുട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/35

എരുമേലിയിലെ പേട്ടതുള്ളൽ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

28/35

എരുമേലിയിലെ പേട്ടതുള്ളൽ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

29/35

എരുമേലിയിലെ പേട്ടതുള്ളൽ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

30/35

മകരവിളക്കു കാണാനെത്തുന്നവർക്കായി പാണ്ടി താവളത്തിനടുത്തെ കാട്ടിനുള്ളിൽ വൈദ്യുത വിളക്കു സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി. ജീവനക്കാർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

31/35

മകരവിളക്കു കാണാൻ മൂന്നു ദിവസം മുമ്പേ ശബരിമലയിലെത്തി തമ്പടിച്ച ഗുരുവായൂർ സ്വദേശികൾ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

32/35

ശബരിമലയിൽ ദർശനത്തിനായി കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

33/35

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ സമീപത്തെ കടയിൽ സാധനങ്ങൾ തിരയുന്നവർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

34/35

സേലം സേട്ടുപ്പെട്ടിയിൽ നിന്നും താരെ എന്ന കുഴൽ വിളിച്ച് ശബരിമലയിൽ എത്തിയ സംഘം മാളികപ്പുറത്ത്. 41-ാം വർഷമാണിവരിവിടെ എത്തുന്നത് | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

35/35

ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ നവീകരിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനദിവസമായ ചൊവ്വാഴ്ചത്തെ കാഴ്ച | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented