
ഇൻഡോറിൽ പ്രവാസി ഭാരതിയ ദിവസ് സമ്മേളനം സമാപന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ഇൻഡോറിൽ പ്രവാസി ഭാരതിയ ദിവസ് സമ്മേളനം സമാപന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ഭിന്നശേഷി മേഖലയിലും, പൊതു രംഗത്തും അരനൂറ്റാണ്ട് പൂർത്തിയാക്കിയ ബാലൻ കാട്ടുങ്ങലിനെ കോഴിക്കോട് നേർവഴി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ. ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ഷൈജൽ, ഡോ. റോഷൻ ബിജ്ലി. ഡോ. റോഷി അഗസ്റ്റിൻ, കെ.വി.ഉമേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
പ്രവാസി സംരഭകർക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും ചേർന്ന് നളന്ദയിൽ നടത്തിയ ശില്പശാല എസ്.ബി.ഐ. ചീഫ് മാനേജർ, പി.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കാക്കനാട് മനക്കക്കടവ് അംബേദ്കർ കോളനിയിലെത്തിയ മുൻ കേന്ദ്രമന്ത്രിയും, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറിനെ നിവാസികൾ സ്വീകരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
നിയമസഭയിലാരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഇ.എം.എസ് രാഷ്ട്രീയവും എഴുത്തു ജീവിതവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എം.എ.ബേബി സംസാരിക്കുന്നു. ഡോ.രാജൻ ഗുരുക്കൾ, ഡോ.ടി.എം.തോമസ് ഐസക്, പ്രൊഫ.ജി.ബാലചന്ദ്രൻ, കെ.ആർ.മല്ലിക എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം ടെക്നോപാർക്കിൽ 'നാലാം വ്യവസായ വിപ്ലവം കേരളത്തെ കടന്നുപോയോ' എന്ന വിഷയത്തിൽ പ്രഭാഷണം കേൾക്കുന്ന സദസ്സ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിൽ യു .എൻ. സി. സി .ഡി ഡയറക്ടർ മുരളി തുമ്മാരുകുടി 'നാലാം വ്യവസായ വിപ്ലവം കേരളത്തെ കടന്നുപോയോ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹോക്കി ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ എറണാകുളവും കോഴിക്കോടും ഏറ്റുമുട്ടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹോക്കി ഫൈനൽ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ തിരുവനന്തപുരം ടീം | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹോക്കി ഫൈനൽ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ പാലക്കാട് ടീം | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് കോഴിക്കോട് രണ്ടാം ഗേറ്റിന് മുന്നില്‍ അരമണിക്കൂറോളം ചരക്ക് തീവണ്ടി കുടുങ്ങിയത്. ഏറെ നേരം കാത്തുനില്ക്കാൻ ക്ഷമയില്ലാത്തവര്‍ പലരും പതിവുപോലെ തീവണ്ടിക്കിടയിലൂടെ നൂഴ്ന്ന് പാളം മുറിച്ച് കടന്ന് പോയി. ചിലർ കരുതലോടെയും പേടിയോടെയും തീവണ്ടിക്ക് അടിയിലേക്ക് നീങ്ങും മുമ്പേ എഞ്ചിനുണ്ടായ താല്‍ക്കാലിക തകരാറ് പരിഹരിച്ച് വണ്ടി നീങ്ങിതുടങ്ങി. പെട്ടന്ന് വണ്ടിയെടുത്തപ്പോൾ അപകടത്തിൽ പെടാതെ ശ്രദ്ധയോടെ പാളത്തിനരികിലൂടെ നടന്നുനീങ്ങുന്നവർ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹോക്കി ഫൈനൽ മത്സരത്തിൽ ജേതാക്കളായ പത്തനംതിട്ട ടീം | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹോക്കി ഫൈനൽ മത്സരത്തിൽ പത്തനംതിട്ടയും തിരുവനന്തപുരവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പത്തനംതിട്ട ജേതാക്കളായി | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ ഹോക്കിയിൽ ജേതാക്കളായ കൊല്ലം ടീം | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലത്തുനടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ ഹോക്കി ഫൈനൽ മത്സരത്തിൽ കൊല്ലവും പാലക്കാടും ഏറ്റുമുട്ടുന്നു. മത്സരത്തിൽ കൊല്ലം ജേതാക്കളായി | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
ലഹരിക്കടത്തിൽ കുറ്റാരോപിതനായ ആലപ്പുഴ നഗരസഭയിലെ കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് നോർത്ത് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിസിസി പ്രസിഡൻറ് എ.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മലമ്പുഴ-കവ റോഡിൽ നവോദയ കാടിനടുത്ത് ഡാമിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം. കുട്ടിയാനകളടക്കം ഇരുപതോളം ആനകളാണ് സംഘത്തിലുള്ളത്. വനംവകുപ്പുദ്യോഗസ്ഥർ പടക്കം പൊട്ടിച്ചതോടെ ആനക്കൂട്ടം കാട്കയറി | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
ആലപ്പി ബീച്ച് ക്ലബ് നടത്തിയ ബീയാര്‍ പ്രസാദ് അനുസ്മരണ ചടങ്ങില്‍ എച്ച്.സലാം എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കൊല്ലം അമൃതകുളത്തെ പട്ടിക ജാതി വികസന വകുപ്പിന്റെ പോസ്റ്റ്മെട്രിക് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് അന്തേവാസികളായ വിദ്യാർത്ഥികൾ നടത്തിയ നിരാഹാരസമരം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹാൻഡ്ബോളിൽ തൃശൂരും കണ്ണൂരും തമ്മിലുള്ള മത്സരം. മത്സരത്തിൽ തൃശൂർ വിജയിച്ചു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ ഗെയിംസിൽ 70 കിലോഗ്രാമിനുമുകളിലുള്ള പെൺകുട്ടികളുടെ ജൂഡോ മത്സരത്തിൽനിന്ന് | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
എരുമേലിയിൽ ഇന്ന് അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ന്യൂഡൽഹിയിലെ ജൻപഥ് മാർക്കറ്റിൽ റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ഡൽഹി പോലീസും അഗ്നിശമനസേനയും ചേർന്ന് മോക്ക് ഡ്രിൽ നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹിയിലെ ജന്തർമന്തറിൽ രാഹുൽ ഗാന്ധിയുടെ ഇത് തപസ്വിയുടെ രാജ്യമാണ്, പൂജാരിമാരുടെ രാജ്യമല്ല എന്ന പ്രസ്താവനയ്ക്കെതിരെ ഹിന്ദു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ദിവസ വേതന ഫോറസ്റ്റ് വാച്ചർമാർക്ക് മാസങ്ങളായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി. കണ്ണൂർ ഡി.എഫ്.ഒ. ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഐ.എൻ. ടി. യു.സി. ജില്ലാ പ്രസിഡൻ്റ് കെ. ടി. ജോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി സെക്രട്ടറി പി.എസ്.ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കെ.എസ്.ടി.യു കണ്ണൂർ ഡി. ഡി. ഇ ഓഫീസ് ധർണ സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജനകീയ ചർച്ചയും ജില്ലാതല റിപ്പോർട്ട് സമർപ്പണവും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മകരവിളക്കു കാണുന്ന സ്ഥലങ്ങളുടെ ഓരം വേലി കെട്ടിതിരിക്കുന്നു. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊല്ലം ടൗൺ യു.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. എം.മുകേഷ് എം.എൽ.എ., മേയർ പ്രസന്ന ഏണസ്റ്റ്, ഹെഡ്മാസ്റ്റർ യേശുദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പ്രമുഖ വ്യവസായി എം.എ യൂസഫലി സംസാരിക്കുന്നു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ വേദിയിൽ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് തിരുവല്ല ഗാനം ഓർകസ്ട്ര അവതരിപ്പിച്ച ഭക്തി ഗാനസുധ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പ്രഭാത പൂജയ്ക്ക് മുന്നോടിയായി ശബരിമല തിരുമുറ്റം പ്രദക്ഷിണം വെക്കുന്ന മേൽശാന്തി കെ. ജയരാമൻനമ്പൂതിരിയും പരികർമ്മികളും | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമല സന്നിദാനത്തു നിന്നുള്ള കാഴ്ച | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ശബരിമല സന്നിദാനത്തു നിന്നുള്ള കാഴ്ച | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ശബരിമലയിലെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ചിറയിൻകീഴ് പെരുങ്ങുഴിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലും ഫാമുകളിലും വളർത്തിയ പക്ഷികളെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ കൊന്ന് കത്തിക്കാനായി കൊണ്ടുപോകുന്നു | ഫോട്ടോ : എം.പി. ഉണ്ണികൃഷ്ണൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..