ഫെബ്രുവരി 08 ചിത്രങ്ങളിലൂടെ


1/40

കൊല്ലം ശക്തികുളങ്ങര ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന വെള്ളപ്പുറ ചടങ്ങിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

2/40

പട്ടിക്കാട് ജാമിഅ നൂരിയ്യ വജ്ര ജൂബിലി സമ്മേളനം സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുൽ ലത്തീഫ് ഉപ്പള, മുനവ്വറലി ശിഹാബ് തങ്ങൾ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, അബ്ബാസലി ശിഹാബ് തങ്ങൾ, നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/40

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വജ്ര ജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയപ്പോൾ. മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഏലംകുളം ബാപ്പു മുസ്‌ലിയാർ, നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, അബ്ദുൽ ലത്തീഫ് ഉപ്പള തുടങ്ങിയവർ മുൻനിരയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/40

എം ജി യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് - രാത്രി കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

5/40

എറണാകുളത്താരംഭിച്ച എം ജി യൂണിവേഴ്സിറ്റി യുവകലോത്സവത്തിൽ തിരുവാതിര മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ കോട്ടയം കൊച്ചുമറ്റം എം ഇ എസ് ഗോൾഡൻ ജൂബിലി കോളേജിലെ വിദ്യാർത്ഥിനികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

6/40

എറണാകുളത്താരംഭിച്ച എം ജി യൂണിവേഴ്സിറ്റി യുവകലോത്സവത്തിൽ തിരുവാതിര മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ പത്തനംതിട്ട മല്ലപ്പള്ളി ബി എ എം കോളേജിലെ വിദ്യാർത്ഥിനികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

7/40

എറണാകുളത്താരംഭിച്ച എം ജി യൂണിവേഴ്സിറ്റി യുവകലോത്സവത്തിൽ തിരുവാതിര മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ നോർത്ത് പറവൂർ ഗ്രോഗോറിസ് കോളേജിലെ കലാകാരികളുടെ ഫോട്ടോ മൊബൈലിൽ പകർത്തുന്ന എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ശിവപ്രിയയും, നിരഞ്ജനയും | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

8/40

ത്യാഗരാജ സ്മൃതിയിൽ ......: കോഴിക്കോട് തളി പത്മശ്രീ ഹാളിൽ ആരംഭിച്ച ത്യാഗരാജ സംഗീതോത്സവത്തിൽ മധുരൈ ടി.എൻ. ശേഷഗോപാലൻ അവതരിപ്പിച്ച വീണ കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/40

ബൈപ്പാസ് 6 വരിയാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വേങ്ങേരി ജംഗ്ഷനിൽ നിന്ന് തടമ്പാട്ട് താഴത്തേക്കുള്ള ഗതാഗതം തടഞ്ഞ് പ്രവൃത്തി ആരംഭിച്ചതിനെ തുടർന്ന് ബൈപ്പാസിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/40

ഒലെ, യൂബർ ഓൺലൈൻ ടാക്സി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓൺ ലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/40

ജനവിരുദ്ധ ബജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയിൽ ബി.എം.എസ്. നടത്തിയ ധർണ്ണ ബി എം എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

12/40

കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചശീവേലി | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

13/40

കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരക്കാരുടെ കുതിരവരവ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

14/40

കൊല്ലം ഡി സി സി യിൽ നടന്ന തോപ്പിൽ രവി അനുസ്മരണ ചടങ്ങിൽ തോപ്പിൽ രവി സാഹിത്യ പുരസ്ക്കാരം ഡോ.സോമൻ കടലൂരിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

15/40

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രധാന വേദിയായ മഹാരാജാസ് കോളേജ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/40

ബി.എം.എസ്. ആലപ്പുഴ മേഖലാ കമ്മിറ്റി ബജറ്റിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

17/40

ത്രിപുരയിലെ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാ കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ് സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/40

ബി.എം.എസിന്റെ കേരള ബജറ്റ് പ്രതിഷേധ സായാഹ്നം കണ്ണൂരിൽ സംസ്ഥാന ഉപാധ്യക്ഷൻ എം.പി.ചന്ദശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/40

കനത്ത വേനലിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ എറണാകുളം കലൂരിൽ ബുധനാഴ്ച വൈകിട്ട് മണിക്കൂറുകളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒഴുകുന്ന കുടിവെള്ളം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/40

സി.പി.എം പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/40

ചെമ്പൈ സംഗീത കോളേജിൽ നടക്കുന്ന സാധന ദേശീയ സംഗീതോത്സവത്തിൽ ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണനും സംഘവും അവതരിപ്പിച്ച വയലിൻ കച്ചേരി. മൃദംഗം പാലക്കാട് കെ.എസ്. മഹേഷ്കുമാർ, ഘടം ഉഡുപ്പി എസ്. ശ്രീധർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

22/40

ആലപ്പുഴയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന ത്രിപുര ഐക്യദാർഢ്യ സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം പി​.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/40

സി.പി.എമ്മിന്റെ ത്രിപുര ഐക്യദാർഢ്യ സദസ്സ് കണ്ണൂരിൽ ജില്ലാജില്ലാ സെക്രട്ടറി എം വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/40

ജമ്മു കശ്മീരിലെ കയ്യേറ്റ വിരുദ്ധ നീക്കത്തിനെതിരെ പീപ്പിൾസ്‌ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി ന്യൂഡൽഹിയിലെ ബോട്ട് ക്ലബിന് സമീപം പ്രതിഷേധ പ്രകടനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

25/40

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ കാർ കയർ കെട്ടി വലിച്ചു പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/40

മഞ്ഞിനിക്കര തീർത്ഥാടകർക്ക് കോട്ടയം നഗരസഭയുടെയും നീലിമംഗലം യാക്കോബായ സുറിയാനി പള്ളിയുടെയും ആഭിമുഖ്യത്തിൽ നഗരസഭാ കവാടമായ ഗാന്ധിനഗറിൽ സ്വീകരണം നൽകുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

27/40

കോഴിക്കോട് മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. ശ്രീകുമാർ മാധ്യമങ്ങളെ കാണുന്നു. സിയ സമീപം | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

28/40

ട്രാൻസ് ദമ്പതികളിലെ സിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

29/40

ദാഹമറിഞ്ഞാലേ മൂല്യമറിയൂ... ജലസ്രോതസുകളെല്ലാം സൗകര്യങ്ങൾക്കനുസരിച്ച് കെട്ടിയടച്ചതോടെ കുടിവെള്ളം കിട്ടാതെ അലയുകയാണ് മിണ്ടാപ്രാണികൾ. വഴിയരികിലെ പൈപ്പിൽ നിന്ന് വീഴുന്ന വെള്ളം കുടിക്കാൻ ശ്രമിക്കുന്ന കുരങ്ങ്. മലമ്പുഴ ധോണിക്ക് സമീപത്തെ ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/40

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

31/40

കേന്ദ്ര സർക്കാർ വയോജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന രാജ്‌ഭവൻ മാർച്ച് കെ.കെ.ശൈലജ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/40

തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയ വിമാനം. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്.

33/40

കണ്ണൂർ പുല്ലൂപ്പിയിൽ വന്യജീവി ആക്രമണത്തിൽ ചത്തെന്നു കരുതുന്ന നായയുടെ ജഡം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/40

കണ്ണൂരിൽ സ്പീക്ക് ഫോർ ഇന്ത്യ വേദിയിൽ ഡി.ഐ.ജി. രാഹുൽ ആർ നായർ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/40

കണ്ണൂരിൽ സ്പീക്ക്‌ ഫോർ ഇന്ത്യ സംവാദ വേദിയിൽ ഡി.ഐ.ജി. രാഹുൽ ആർ. നായർ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/40

കണ്ണൂർ ജില്ലാ ചെങ്കൽ തൊഴിലാളി യൂണിയൻ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/40

എസ്. ടി.യുവിന്റെ മിന്നൽ സമരം കണ്ണർ കലക്ട്രേറ്റിന്‌ മുന്നിൽ ദേശീയ ഉപാധ്യക്ഷൻ എം.എ. കരിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/40

ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/40

മാതൃഭൂമി, ഫെഡറൽ ബാങ്ക് സ്പീക്ക്‌ ഫോർ ഇന്ത്യ ജില്ലാതലമത്സരം കണ്ണൂർ കൃഷ്ണ മേനോൻ കോളേജിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/40

കോട്ടയം എസ് എച്ച് മൗണ്ടിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented