ഫെബ്രുവരി 03 ചിത്രങ്ങളിലൂടെ


1/70

സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/70

കന്മനം ശ്രീ തണ്ണീർ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നളളത്ത് ക്ഷേത്രത്തിലെത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/70

കോഴിക്കോട്ട് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഓർമ്മ പുസ്തകം "ആറ്റപ്പൂ" പ്രകാശനം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/70

കേരളാ ബജറ്റിനെതിരെ കോഴിക്കോട്ട് ബി.ജെ.പി. പ്രവർത്തകർ പന്തം കൊളുത്തി നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/70

കേരളാ ബജറ്റിനെതിരെ കോഴിക്കോട്ട് എ.ബി.വി.പി. പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/70

കേരളാ ബജറ്റിനെതിരെ കോഴിക്കോട്ട് കെ.എസ്.വൈ.എഫും, സി.എം.പി. യും ചേർന്ന് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/70

കേരളാ ബജറ്റിനെതിരെ കോഴിക്കോട്ട് "സെറ്റോ" നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/70

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി "പ്രതീക്ഷ" യും, എം.വി.ആർ. കാൻസർ സെന്ററും, എൻ.എസ്.എസ്. യൂണിറ്റുകളും ചേർന്ന് കോഴിക്കോട് മാനാഞ്ചിറയിൽ "പ്രതീക്ഷയുടെ പ്രതിരോധ മതിൽ" പരിപാടിയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജു പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു. മേയർ ഡോ.ബീനാ ഫിലിപ്പ്, ഡോ. നാരായണൻ കുട്ടി വാര്യർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/70

പുഞ്ചിരിക്കുന്ന പ്രതിരോധം .......: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി "പ്രതീക്ഷ " യും, എം.വി.ആർ. കാൻസർ സെന്ററും, എൻ.എസ്.എസ്. യൂണിറ്റുകളും ചേർന്ന് കോഴിക്കോട് മാനാഞ്ചിറയിൽ "പ്രതീക്ഷയുടെ പ്രതിരോധ മതിൽ" തീർത്തപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/70

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ദി ഇന്‍സ്റ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെ പറ്റിയുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുന്ന പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്‌സ് ദര്‍സം ഗൂ സോംഗാറ്റെ. എ.ആര്‍.സൂര്യ നാരായണന്‍, എം.എ.മെഹബൂബ്, ആര്‍.കൃഷ്ണന്‍, ജി.സന്തോഷ് പൈ, ടി.ഗോപകുമാര്‍ എന്നിവര്‍ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/70

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പാവമണി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/70

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ബജറ്റ് ചര്‍ച്ച വൈസ് പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/70

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എ.ഐ.സി.സി കോ-ഓര്‍ഡിനേറ്ററായി നിയമിതനായ അഡ്വ. അനില്‍ തോമസിനെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഷാള്‍ അണിയിച്ച് അഭിനന്ദിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/70

മണ്ണമ്പറ്റ പുന്നാംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/70

സി.അച്യുതമേനോൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കെ.വി.സുരേന്ദ്രനാഥ് പുരസ്‌കാരം തിരുവനന്തപുരത്ത് എഴുത്തുകാരൻ അംബികാസുതൻ മങ്ങാടിന് പന്ന്യൻ രവീന്ദ്രൻ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/70

സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/70

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ബജറ്റില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു. പത്തനംതിട്ടയില്‍ നടത്തിയ മാര്‍ച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/70

കേരള ബജറ്റിനെതിരെ കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് ബജറ്റിന്റെ കോപ്പി കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/70

സംസ്ഥാന ബജറ്റിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറത്ത് ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/70

സംസ്ഥാന ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/70

സംസ്ഥാന ബജറ്റിനെതിരെ യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

22/70

കെ.എസ്.ടി.എ. സംസ്ഥാന അധ്യാപക കലോത്സവത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ വിളംബര ജാഥ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

23/70

മലപ്പുറം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ കൊടിയേറ്റുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

24/70

സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ബജറ്റിന്റെ കോപ്പി കത്തിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/70

സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർ ബജറ്റിന്റെ കോപ്പി കത്തിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/70

സംസ്ഥാന ബജറ്റിൽ പെട്രോളിന്റെ നികുതി വർധനവിൽ പ്രതിഷേധിച്ച്‌ കൊല്ലം സപ്ലൈകോ പെട്രോൾ പമ്പിൽ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

27/70

കൊല്ലം സിവിൽസ്റ്റേഷനിൽ ബോംബ്‌ ഭീഷണി ഉണ്ടായതിനെത്തുടർന്ന്‌ ജീവനക്കാരെ ഓഫീസുകളിൽനിന്നും പുറത്തേക്കിറക്കിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

28/70

കൊച്ചി മെട്രോയും, എം ക്ലബ്ബും സംയുക്തമായി നടത്തിയ പെറ്റ് ഷോയുടെയും, വളർത്തു മൃഗങ്ങളുടെയും പ്രദർശനത്തിൽ നിന്ന്. വിവിധ ഇനം വിദേശ നായകൾ, പൂച്ചകൾ എസ്‌കോട്ടിക് പെറ്റ്സ്, പഞ്ചവർണ്ണ തത്ത, ഇഗ്വാന എന്നിവയും പ്രദർശനത്തിലുണ്ട്. കലൂർ മെട്രോ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ 3 ദിവസമാണ് മേള ഉള്ളത്. | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

29/70

കൊച്ചി മെട്രോയും, എം ക്ലബ്ബും സംയുക്തമായി നടത്തിയ പെറ്റ് ഷോയുടെയും, വളർത്തു മൃഗങ്ങളുടെയും പ്രദർശനത്തിൽ നിന്ന്. വിവിധ ഇനം വിദേശ നായകൾ, പൂച്ചകൾ എസ്‌കോട്ടിക് പെറ്റ്സ്, പഞ്ചവർണ്ണ തത്ത, ഇഗ്വാന എന്നിവയും പ്രദർശനത്തിലുണ്ട്. കലൂർ മെട്രോ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ 3 ദിവസമാണ് മേള ഉള്ളത്. | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

30/70

കൊല്ലം സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് ഡോഗ് സ്‌ക്വർഡ് പരിശോധന നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/70

ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം സിവിൽ സ്റ്റേഷനിൽ ജീവനക്കാരെ പുറത്തിറക്കിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/70

ന്യൂഡൽഹി റെയിൽഭവനിൽ 2023-24 ബജറ്റിനെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

33/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിലെ തിങ്ങി നിറഞ്ഞ സദസ്സ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/70

കണ്ണൂരിൽ രണ്ടു പേർ വെന്തുമരിച്ച കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

35/70

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിൽ നടത്തിയ പ്രകടനവും ധർണയും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

36/70

ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/70

ബജറ്റ് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ എം.എൽ.എമാരായ റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി, എം.വിൻസെന്റ്, ടി.ജെ.വിനോദ്, സി.ആർ.മഹേഷ് എന്നിവർ നിയമസഭയിൽ ബജറ്റ് പ്രസംഗത്തിന്റെ പേപ്പർ കീറിയെറിഞ്ഞ് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

38/70

ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്‌ണൻകുട്ടി, കെ.രാജൻ, എ.കെ.ശശീന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

39/70

ബജറ്റിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിലെ മീഡിയ റൂമിൽ സംസാരിക്കുന്നു. മോൻസ് ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

40/70

മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി കിഡ്സ് കോർണറിൽ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന പ്രീതിദാസ് | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

41/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - the stories i had to kill - വിനോദ് കെ ജോസ്, ബി ശ്രീജൻ, ആർ രാജഗോപാൽ, ജോസി ജോസഫ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - The cultural experience - ക്രിസ്‌ത്യൻ കാമിൽ, ബൻസാരി ബോസ്‌ ഹാരിസൺ, രാഹുൽ പുട്ടി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

43/70

ബജറ്റിനെതിരെ ബിജെപി കോട്ടയത്ത് നടത്തിയ മാർച്ച്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

44/70

കെ.ജി.ഒ.എ. പാലക്കാട് ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

45/70

ആർ.എസ്.എസ്. മുൻ നേതാവ് എ. ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട്ടെത്തിയ എൻ.ഐ.എ. സംഘം കൊലപാതകം നടന്ന മേലാമുറിയിലെ കടയ്‌ക്കു സമീപം ജനങ്ങളോട് വിവരം ശേഖരിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

46/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - അമ്മയാണ്‌ സത്യം - വി മധുസൂദനൻ നായർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

47/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - എന്റെ കവിതാ ലോകങ്ങൾ- സെബാസ്റ്റ്യൻ, കെ രാജഗോപാൽ, വിജയരാജമല്ലിക | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

48/70

പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ബി.സി. സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

49/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Who decides the craft of writing, അനിന്ദിത ഘോഷ്, കാർലോ പിസാറ്റി, രവി ചക്രവർത്തി, അഞ്ജന മേനോൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

50/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - KA CORNER, അനുജാത് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

51/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Swedish tales, ക്രിസ്ത്യൻ കാമിൽ, നന്ദിത ബോസ്, ജേക്കബ് ഡാൽബോർഗ്- | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

52/70

ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് തിരിക്കും മുമ്പ് കുടുംബസമേതം പ്രഭാത ഭക്ഷണം കഴിക്കുന്ന ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഭാര്യ ആശ, മകൻ ശ്രീഹരി എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

53/70

സംസ്ഥാന ബജറ്റിൽ പെട്രോൾ, ഡീസൽ സെസ് വർധനവിനെതിരെ എറണാകുളം ദർബാർ ഹാളിനു മുന്നിലെ പെട്രോൾ പമ്പിനു മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തിൽ ബജറ്റ് രേഖ കത്തിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

54/70

എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷനിൽ ആരംഭിച്ച ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

55/70

പൊതുമേഖല ബാങ്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ ധർണ്ണ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

56/70

മാതൃഭൂമി അക്ഷരോത്സവ വേദിയിൽ നോബൽ ​പ്രൈസ്‌ ജേതാവ്‌ അബ്ദുൽ റസാഖ് ഗുർണ പുസ്‌തകത്തിൽ ഒപ്പിട്ട്‌ നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

57/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അക്ഷരോത്സവ വേദി- കെ.പി. രാമനുണ്ണി, വിനിൽ പോൾ, ഡോ.ഗോപകുമാരൻ നായർ എൻ, കെ.എം. നരേന്ദ്രൻ (മോഡറേറ്റർ) | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

58/70

നോബൽ പ്രൈസ് ജേതാവ് അബ്ദുൽ റസാഖ് ഗുർണ മാതൃഭൂമി അക്ഷരോത്സവ വേദിയിൽ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

59/70

സഭാ സ്തംഭനത്തിനു ശേഷം പ്രതിപക്ഷ നേതാക്കൾ പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

60/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പോയട്രീ, The making of champion- ബിനു കെ ജോൺ, പൂർണ മാൽവത്, ജെ കെ മഹേന്ദ്ര, ശ്രീദത്ത് പിള്ള | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

61/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - സാരസ്വതം, കലാമണ്ഡലം സരസ്വതി, അപർണ ശർമ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

62/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പോയട്രീ - Masterpieces of contemporary and central and European literature, ബോഗുമില കനിവ്സ്ക, ഡാരിയസ് സോസ്നിക്കി, പോയിറ്റർ സ്ലിവിൻസ്കി | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

63/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - കഥ റാഞ്ചുന്ന സിനിമ- ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, പി.വി.ഷാജികുമാർ, അനു പാപ്പച്ചൻ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

64/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പോയട്രീ - The legacy of Gandhi - ഡോ.വർഷിദാസ് സംസാരിക്കുന്നു | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

65/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - Out of the shadows - ജോൺ കീ, ഡോ എസ് നാഗേഷ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

66/70

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ ലീല ഗുലാത്തി, പ്രൊഫ. വിജയകുമാർ പി. എന്നിവർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

67/70

കാസർകോട് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ കലം കനിപ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര ക്ഷേത്രത്തിനകത്തേക്ക് കയറുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

68/70

ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

69/70

നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

70/70

"ക"യിലെ കാഴ്ചകൾ... തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അക്ഷരോത്സവത്തിൽ കെനിയയിൽ നിന്നെത്തിയ എഴുത്തുകാരി യവോണി അദിയമ്പോ വേദിയിലെ സാഹിത്യ ചർച്ചകൾ കേട്ടപ്പോഴുള്ള പ്രതികരണം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented