ഫെബ്രുവരി 15 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/30

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എസ് എൻ ഡി പി യോഗം പ്രസിഡണ്ട് ഡോ.എം.എൻ.സോമൻ, അൻവർ സാദത്ത് എംഎൽഎ, ആലുവ നഗരസഭാ ചെയർമാൻ എം.ഓ.ജോൺ, സ്വാമി ശങ്കരാനന്ദ, സ്വാമി ധർമ്മചൈതന്യ എന്നിവർ സമീപം. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/30

നിശാഗന്ധി നൃത്തോത്സവത്തോടനുബന്ധിച്ച്‌ രമാവൈദ്യനാഥനും സംഘവും അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/30

വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന നിശാഗന്ധി പുരസ്‌കാരം കുച്ചിപ്പുഡി നർത്തക ദമ്പതിമാരായ ഡോ.രാജ രാധ റെഡ്ഢിമാർക്ക് മന്ത്രി പി .എ മുഹമ്മദ് റിയാസ് നൽകുന്നു. മന്ത്രി ആന്റണി രാജു തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/30

കോട്ടയം ദേവലോകം അരമനയിൽ നടന്ന ഏകതാ സദസ്സിൽ മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

5/30

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ഫാ.തോമസ് ഫെലിക്‌സ് അനുസ്‌മരണത്തിനായി തിരുവനന്തപുരം പട്ടം മുറിഞ്ഞപാലം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ റിട്ടാർഡേഷനിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ സുഹൃത്തും കൂടിയായ ഫാ.ഫെലിക്‌സിന്റെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/30

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ സ്‌കൂൾ - കോളേജ് വിദ്യാർഥികൾക്കായി സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടത്തിയ യൂത്ത് മോഡൽ പാർലമെന്റ് മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുന്നതിനുള്ള സമ്മേളനത്തിനെത്തിയ മന്ത്രിമാരായ പി.പ്രസാദ്, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ എന്നിവർ വിദ്യാർഥികളുമായി സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/30

കോഴിക്കോട്‌ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കോട്ടൂളി - നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് നടന്ന ആഘോഷ വരവ് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/30

കിർത്താഡ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിംപാലൻ ഗോത്രജനതയുടെ പാരമ്പര്യ കലാശിൽപശാലയുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്‌ ടൗൺഹാളിൽ അവതരിപ്പിച്ച വാഴ്ച്ചപ്പാട്ട് കലാവതരണത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/30

പുതുതായി നിർമ്മിക്കുന്ന ഡി.സി.സി ഓഫീസ് നിർമാണ ഫണ്ട് ശേഖരണാർഥം മഹിളാ കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച സാരി ചലഞ്ച് രമ്യാ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു. വിദ്യാ ബാലകൃഷ്ണൻ, പി.എം.നിയാസ്, ഗൗരി പുതിയോത്ത്, ആദം മുൽസി, കെ.പ്രവീൺകുമാർ, ഡോ.ഷമാ മുഹമ്മദ്, കെ.ജയന്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/30

കോട്ടയം ദേവലോകം അരമനയിൽ നടന്ന ഏകതാ സദസ്സിൽ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ആമുഖ സന്ദേശം നൽകുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

11/30

കേരള എൻ.ജി.ഒ. യൂണിയൻ മലപ്പുറം ഏരിയ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/30

ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർ വൈസർ ഓഫ് കേരള (സി.ഐ.ടി.യു.) പ്രവർത്തകർ മലപ്പുറം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഓഫീസിനു മുമ്പിൽ നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

13/30

ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ അവസാന റൗണ്ടിൽ സർവീസസും ഡൽഹിയും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/30

ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ അവസാന റൗണ്ടിൽ സർവീസസും ഡൽഹിയും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/30

അമൃത് പദ്ധതിയിലുൾപ്പെടുത്തി ശുദ്ധജല വിതരണത്തിന് കൊല്ലം വട്ടക്കായലിലെ വെള്ളം യോഗ്യമാണോ എന്ന് സാമ്പിളെടുത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/30

അമൃത് പദ്ധതിയിലുൾപ്പെടുത്തി ശുദ്ധജല വിതരണത്തിന് കൊല്ലം വട്ടക്കായലിലെ വെള്ളം യോഗ്യമാണോ എന്ന് പരിശോധിക്കുന്നതിനായി സാമ്പിൾ ശേഖരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/30

ഉമ തോമസ് എം എൽ എയുടെ നേതൃത്വത്തിൽ എറണാകുളം കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

18/30

ഡൽഹിയിൽ ബി.ബി.സി. ഓഫീസിന് മുമ്പിൽ ഹിന്ദു സേനാ പ്രവർത്തകർ പ്രകടനം നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

19/30

എഫ് എസ് ഇ ടി ഒ കൊല്ലത്ത് 1973 ലെ ഐതിഹാസിക പണിമുടക്കിൻ്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമരനേതൃസംഗമം സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/30

സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ചിന്‌ നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/30

കയർ വ്യവസായത്തെ സംരക്ഷിക്കൂ, തൊഴിലാളികളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി കേരള കയർ വർക്കേഴ്‌സ് സെന്റർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/30

വഴിയോര കച്ചവടക്കാർക്കെതിരെയുള്ള പോലീസ് നടപടി അവസാനിപ്പിക്കുക, വഴിയോര കച്ചവട നിയമം പൂർണമായി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളികൾ (എ ഐ ടി യു സി) നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/30

കൊച്ചിയിൽ ഇ ഡി അറസ്റ്റു ചെയ്ത എം ശിവശങ്കറെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

24/30

കേരള പ്രവാസി സംഘം നടത്തിയ പാർലമെന്റ് മാർച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

25/30

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡൻറ് ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/30

ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു. കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/30

ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് നടത്തിയ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസ് മാർച്ച് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

28/30

എസ്.ബി.ഐ. ജീവനക്കാരുടെ പണിമുടക്കിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന ഉപവാസ സമരം മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/30

മാതൃഭുമി ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ ജില്ലാതല മത്സരങ്ങൾ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

30/30

എം.എസ്.പി.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കണ്ണൂരും കൊല്ലവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kodiyeri

29

ജൂണ്‍ 4 ചിത്രങ്ങളിലൂടെ

Jun 4, 2023


delhi

31

ജൂണ്‍ 3 ചിത്രങ്ങളിലൂടെ

Jun 3, 2023


kochi

39

മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ

Mar 26, 2023

Most Commented