ഫെബ്രുവരി 07 ചിത്രങ്ങളിലൂടെ


1/53

സ്നേഹമര തണലിൽ ......: കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ 70-ാം പിറന്നാൾ ദിനാഘോഷ ചടങ്ങിൽ പൂച്ചെണ്ടു നല്കാനെത്തിയ കുരുന്നുകളെ ബിഷപ്പ് ചേർത്ത് പിടിച്ചപ്പോൾ. മോൺ. ജെൻസൻ പുത്തൻ വീട്ടിൽ, മേയർ ഡോ.ബീനാ ഫിലിപ്പ്, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, സിസ്റ്റർ സിസ്സി, കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുന്തല, താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/53

കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ 70-ാം പിറന്നാൾ ദിനാഘോഷ ചടങ്ങിൽ ബിഷപ്പ് കേക്ക് മുറിച്ചപ്പോൾ. മേയർ ഡോ.ബീനാ ഫിലിപ്പ്, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ, കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുന്തല തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/53

കുറ്റൂർ തറയ്ക്കൽ തണ്ണീർ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പോത്തനൂർ കളരിയിലെ എഴുന്നള്ളത്ത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/53

കുറ്റൂർ തറയ്ക്കൽ തണ്ണീർ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കാള വരവ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/53

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് കൊല്ലം ജില്ലാ കൺവെൻഷനെത്തിയ ജി ജെ സി ദേശീയ ചെയർമാൻ സയ്യാം മെഹ്‌റ, ജി ജെ സി ദേശീയ വൈസ് ചെയർമാൻ രാജേഷ് റോക്കഡേ, എ കെ ജി എസ് എം എ സംസ്ഥാന പ്രസിഡൻറ് ഡോ ബി ഗോവിന്ദൻ തുടങ്ങിയവരെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: സി ആർ ഗിരീഷ്‌കുമാർ / മാതൃഭൂമി

6/53

സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റി പാലക്കാട് അഞ്ചുവിളക്കിന് സമീപം നടത്തിയ പന്തംകൊളുത്തി പ്രതിഷേധം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/53

അഷ്ടമുടികായലിൽ പരീക്ഷണ ഓട്ടം നടത്തിയ സീ അഷ്ടമുടി ബോട്ടിന്റെ ഉൾഭാഗം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/53

സീ അഷ്ടമുടി ബോട്ടിന്റെ പരീക്ഷണ ഓട്ടം അഷ്ടമുടികായലിൽ നടത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/53

ഇറ്റ്‌ഫോക്കിൽ ചൊവ്വാഴ്ച അരങ്ങേറിയ ശ്രീ വെങ്കിടേശ്വര സുരഭി തിയേറ്റർ മായാ ബസാർ നാടകത്തിൽ നിന്ന്‌ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

10/53

കെ.കെ.നായർ ഫൗണ്ടേഷൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമൃതിസംഗമം വെട്ടിപ്പുറത്തെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്നപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/53

ജനദ്രോഹ കേരള ബജറ്റിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച സദ്ബുദ്ധി പ്രാർത്ഥനായജ്ഞം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/53

സംസ്ഥാന ബജറ്റ് ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിച്ചുവെന്നാരോപിച്ച് സെറ്റോയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടത്തിയ സായാഹ്ന ധർണ്ണ ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/53

കെ.എസ്.ആർ.ടി.സി.യിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്യുക, തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ കരാർ പാലിക്കുക, പുതിയ ബസുകൾ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഐ.എൻ.ടി.യു.സി. മുൻ ജില്ലാ പ്രസിഡന്റ് എൻ.എ. കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

14/53

ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/53

കൊല്ലം തങ്കശേരിയിൽ യുവജനകമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/53

കൊല്ലം തങ്കശേരിയിൽ യുവജനകമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/53

കൊല്ലം തങ്കശേരിയിൽ യുവജനകമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ച് എ ഐ സി സി അംഗം ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/53

അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുക എന്നാവശ്യപ്പെട്ട് കേരള അങ്കണവാടി & ക്രഷ് വർക്കേഴ്‌സ് യൂണിയൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ കഞ്ഞി വച്ച് നടത്തിയ പ്രതിഷേധം രമേശ് ചെന്നിത്തല എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/53

പെട്രോൾ ഡീസൽ സെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ തിരുവനന്തപുരം ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/53

ബജറ്റിലെ നികുതി വർധനവിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടക്കാനുള്ള ശ്രമം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/53

ജനദ്രോഹ ബജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണയെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/53

ജനദ്രോഹ ബജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ മന്ത്രിമാരുടെ കോലം കത്തിച്ച് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/53

ബജറ്റിലെ നികുതി ഭാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ കണയന്നൂർ താലൂക്ക്‌ ഓഫീസ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

24/53

കേരള സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതലയേൽക്കാൻ യു.ഷറഫലി തിരുവനന്തപുരത്തെ സ്‌പോർട്സ് കൗൺസിൽ ഓഫീസിലേക്ക് ചൊവ്വാഴ്ച്ച രാവിലെ എത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/53

കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ തൃശ്ശൂർ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

26/53

ജനദ്രോഹ ബജറ്റിനെതിരെ കോൺഗ്രസ്‌ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/53

മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി നടന്ന ബജറ്റിന്റെ ശവമഞ്ചമേറ്റിയുള്ള പ്രതിഷേധ പ്രകടനം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/53

കേരള സർക്കാരിന്റേത് ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/53

ചെമ്പൈ സംഗീതകോളേജിൽ ആരംഭിച്ച ദേശീയ സംഗീതോത്സവം ചലച്ചിത്രനടൻ ഷാജു ശ്രീധർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/53

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോൾ നേടിയ ചെന്നൈ എഫ് സി യുടെ അബ്ദനാസർ എൽ ഖയാതിയെ അനുമോദിക്കുന്ന സഹകളിക്കാർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/53

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈ എഫ്.സി.യുടെ അബ്ദിന്നാസര്‍ അല്‍ഖയാത്തി ഗോള്‍ നേടുന്നു | ഫോട്ടോ - മുരളി കൃഷ്ണന്‍, മാതൃഭൂമി

32/53

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോള്‍ നേടിയ രാഹുല്‍ കെ.പി.യെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍ | ഫോട്ടോ - മുരളി കൃഷ്ണന്‍, മാതൃഭൂമി

33/53

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടാമത്തെ ഗോൾ നേടിയ രാഹുൽ കെ പി യെ അനുമോദിക്കുന്ന സഹ കളിക്കാർ | ഫോട്ടോ - മുരളി കൃഷ്ണന്‍, മാതൃഭൂമി

34/53

ബജറ്റില്‍ ഇന്ധനസെസ് കൂട്ടിയതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ സത്യാഗ്രഹം നടത്തുന്ന എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

35/53

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാഡുകളുമായി ഡല്‍ഹിയിലെ എല്‍ഐസി റീജണല്‍ ഹെഡ്ക്വാട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

36/53

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാഡുകളുമായി ഡല്‍ഹിയിലെ എല്‍ഐസി റീജണല്‍ ഹെഡ്ക്വാട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

37/53

തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥോത്സവം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

38/53

നിയമസഭയിൽ റേഷൻ വ്യാപാരികൾക്കെതിരെ മന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ്അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ്‌ മോഹനൻ ഭരണികാവ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

39/53

പയ്യന്നൂർ കോറോം മുച്ചിലോട്ട് കാവിൽ പെരുങ്കളിയാട്ടത്തിന്റെ സമാപനമായി കൈലാസ കല്ലിൽ ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

40/53

കൊല്ലം ആശ്രാമത്ത്‌ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്ന എസ്‌.എൻ. സാംസ്കാരിക കേന്ദ്രം | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

41/53

സംസ്ഥാന ബജറ്റ്‌ ജനദ്രോഹമാണെന്നാരോപിച്ച്‌ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ്‌ മാർച്ച്‌ പോലീസ്‌ ബാരിക്കേഡ്‌ വെച്ച്‌ തടഞ്ഞപ്പോൾ | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

42/53

സംസ്ഥാന ബജറ്റ്‌ ജനദ്രോഹമാണെന്നാരോപിച്ച്‌ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ്‌ മാർച്ച്‌ പോലീസ്‌ തടഞ്ഞപ്പോൾ മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

43/53

സംസ്ഥാന ബജറ്റ്‌ ജനദ്രോഹമാണെന്നാരോപിച്ച്‌ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ്‌ മാർച്ച്‌ പോലീസ്‌ തടഞ്ഞപ്പോൾ മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

44/53

സംസ്ഥാന ബജറ്റ്‌ ജനദ്രോഹമാണെന്നാരോപിച്ച്‌ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ്‌ മാർച്ച്‌ പോലീസ്‌ തടഞ്ഞപ്പോൾ മറികടന്നെത്തിയ പ്രവർത്തക​നെ പോലീസ്‌ തൂക്കിയെടുത്ത്‌ മാറ്റുന്നു | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

45/53

പൊതു സ്ഥല സ്വകാര്യവത്കരണത്തിനെതിരെ ഡി.വൈ.എഫ്.ഐ. കണ്ണൂർ ആർ.എസ്. പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാസെക്രട്ടരി എം.ഷാജർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

46/53

ഡിസിസി നടത്തിയ കോട്ടയം കളക്റേറ്റ് മാർച്ച്‌ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

47/53

ഡിസിസി നടത്തിയ കോട്ടയം കളക്റേറ്റ് മാർച്ച്‌ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

48/53

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്‌ക്കെതിരെ ഇടത് എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

49/53

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്‌ക്കെതിരെ ഇടത് എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

50/53

ബജറ്റിനെതിരെ കോൺഗ്രസ് നടത്തിയ കണ്ണൂർ കളക്ടറേറ്റ് മാർച്ച് ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

51/53

ബജറ്റിനെതിരെ കോൺഗ്രസ് നടത്തിയ കണ്ണൂർ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

52/53

ടി.ഡി.എഫിന്റെ കണ്ണൂർ കെ.എസ്.ആർ ടി.സി. ഓഫീസ് മാർച്ച് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ്ജ് എത്തോട്ടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

53/53

ഗാന്ധിമാർഗ പ്രവർത്തകൻ ഡോ. എൻ. എസ്. സുബ്ബറാവുവിന്റെ ചരമ വാർഷിക ദിനത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങ് | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

Content Highlights: news in pics feb 7

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented