ഫെബ്രുവരി 06 ചിത്രങ്ങളിലൂടെ


1/47

കോഴിക്കോട് മാനാഞ്ചിറ എൽ.ഐ.സി യ്ക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.ജയന്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/47

കലാമണ്ഡലത്തിലെത്തിയ ഡോ. മല്ലിക സാരാഭായ് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തുന്നു. വള്ളത്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾഖാദർ, വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, ഭരണസമിതി അംഗം കെ. രവീന്ദ്രനാഥ്, കൂടിയാട്ടം അധ്യാപകൻ കലാമണ്ഡലം കനക കുമാർ തുടങ്ങിയവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/47

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദോഹ ബജറ്റിനെതിരെ കേരള കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ കേരള ഐ ടി & പ്രൊഫഷനൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/47

പല്ലഞ്ചാത്തന്നൂർ തെരുവത്ത്പള്ളി നേർച്ചകഴിഞ്ഞ് കാളവണ്ടിയിൽ മടങ്ങുന്ന വിശ്വാസികൾ. ചന്ദ്രനഗറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

5/47

കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ആറാട്ടുത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/47

വിവിധ ആവശ്യങ്ങളുന്നയിച്ച് പി.എഫ്. പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജി.എസ്.ടി. ഓഫീസിന് മുന്നിൽ നടത്തിയ ധർണ മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/47

ശൈശവ വിവാഹം നിർത്തലാക്കുന്നതിന് വേണ്ടിയുളള ബോധവൽക്കരണ പരിപാടി മലപ്പുറം ഡി.ആർ.ഡി.എ ഹാളിൽ എ.ഡി.എം. എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/47

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ബി ഡിവിഷൻ ഫുട്ബാളിൽ മലപ്പുറം സ്‌പോർട്ടിങ് ക്ലബും എൻ.എൻ.എം.എഫ്.എ. ചേലേമ്പ്രയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ 2-1ന് മലപ്പുറം സ്‌പോർട്ടിങ് ക്ലബ് വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/47

വിളിയും കാത്ത്... ഡിജിറ്റൽ സർവ്വേ ജോലിക്കായി ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി മലപ്പുറം കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ കാത്തിരിക്കുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/47

വിളിയും കാത്ത്... ഡിജിറ്റൽ സർവ്വേ ജോലിക്കായി ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി മലപ്പുറം കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ കാത്തിരിക്കുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/47

അദാനിക്ക് ലാഭം കൊയ്യാൻ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/47

വൈദ്യുതി ബില്ല് കുടിശ്ശിക അടക്കാത്തതിനാൽ കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതിനെ തുടർന്ന് ഇരുട്ടിലായ മലപ്പുറം ഡി.ഇ. ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/47

ഒഡീഷയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരളാ ഫുടബോൾ ടീം ട്രെയിൻ യാത്രക്കായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

14/47

തൃശൂരിൽ നടക്കുന്ന ഇറ്റ്ഫോക്ക് നാടകോത്സവത്തിൽ ബിഹാർ തിയേറ്റർ സംഘം അവതരിപ്പിച്ച ഫൗൾ പ്ലേ നാടകത്തിൽ നിന്ന്‌ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

15/47

കെ.എസ്.കെ.ടി.യു. പ്രക്ഷോഭ പ്രചരണ ജാഥയ്ക്ക് പത്തനംതിട്ടയിൽ ലൽകിയ സ്വീകരണം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/47

കേന്ദ്ര ബജറ്റിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലക്കാട് എൽ.ഐ.സി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/47

പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

18/47

യൂത്ത് ലീഗിന്റെ ബജറ്റ് നികുതി വിചാരണ സദസ് ജില്ലാ ട്രഷറർ അൽത്താവ് മാങ്ങാട്ട് കണ്ണൂർ കാൽടെക്സിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/47

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്ര ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജ് ജാഥാ ക്യാപ്റ്റൻ സൂരജ് ഇലന്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/47

പാലക്കാട്‌ കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രണ്ടാം തേരുത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/47

അദാനിയുടെ ഓഹരി തട്ടിപ്പിൽ കേന്ദ്ര സർക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആഹ്വാനമനുസരിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മാർച്ചും ധർണ്ണയും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം നസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

22/47

ജീവനക്കാരെ വഞ്ചിച്ച ജനദ്രോഹ ബജറ്റിനെതിരെ സ്റ്റേറ്റ് എംപ്ലോയിസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/47

അദാനിയുടെ എൽ.ഐ.സി. - എസ്‌.ബി.ഐ. സാമ്പത്തികത്തട്ടിപ്പുകൾ ജെ.പി.സി. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

24/47

അദാനിയുടെ എൽ.ഐ.സി. - എസ്‌.ബി.ഐ. സാമ്പത്തികത്തട്ടിപ്പുകൾ ജെ.പി.സി. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

25/47

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നിയമസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/47

ടൈറ്റാനിയം ജോലിതട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/47

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിൽ ഇരുചക്ര വാഹനം കത്തിച്ച് പ്രതിഷേധിച്ച പ്രവർത്തകർ കത്തിയമർന്ന വാഹനം പോലീസ് ബാരിക്കേഡിന് മുകളിൽ സ്ഥാപിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/47

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരേ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിൽ ഇരുചക്ര വാഹനം കത്തിച്ച് പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/47

ബജറ്റിനെതിരെ പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭയ്‌ക്ക്‌ മുന്നിൽ നടത്തിയ ധർണ.

30/47

എറണാകുളം മരടില്‍ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീന്‍ കൊണ്ടുവന്ന കണ്ടെയ്‌നറിനു സമീപം നാട്ടുകാർ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

31/47

എറണാകുളം മരടിൽ കണ്ടെയ്‌നറിൽ നിന്നും പിടിച്ചെടുത്ത ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീൻ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

32/47

തിരൂരിൽ റോഡരികിൽ വിൽപനക്കായി പ്രദർശിപ്പിച്ച തണ്ണിമത്തനിൽ നിന്ന് മധു നുകരുന്ന തേനീച്ചകൾ | ഫോട്ടോ: പ്രദീപ് പയ്യോളി

33/47

ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിൻ്റെ സമാപന ദിനത്തിൽ ചിറക്കൽ ചിറയിൽ നടന്ന ആറാട്ട് എഴുന്നള്ളത്ത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/47

ബി.ജെ.പി. മലപ്പുറം ജില്ലാ സമിതി സമ്പൂർണ യോഗം തിരൂർ കരുണാ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തിൽ ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

35/47

കൊട്ടിയൂർ പഞ്ചായത്തംഗങ്ങൾ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ വന്യജീവി പ്രശ്നം ചർച്ച ചെയ്യാൻ കണ്ണൂർ ഡി.എഫ്.ഒ യെ കാണാനെത്തിയപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

36/47

ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) നേതൃത്വത്തിൽ ആലപ്പുഴ എഫ് സി ഐ ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി ഐ ടി യു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

37/47

ലഹരി കടത്തു കേസിൽ ആരോപിതനായ സി.പി.എം. ആലപ്പുഴ നഗരസഭാ കൗൺസിലറെ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

38/47

കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റ് സ്തംഭനത്തിനുമുന്നോടിയായി പ്രതിപക്ഷ എം.പി. മാര്‍ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

39/47

പ്രോവിഡന്റ്‌ ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ പി.എഫ്. ഓഫീസ്സിനു മുന്നിൽ നടത്തിയ ധർണ്ണ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

40/47

ഇന്റർ നാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓപ്പൺ ഒക്യുപ്പേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സമ്മേളനം കളമശ്ശേരി ചാക്കോളാസ്‌ പവലിയനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

41/47

കേന്ദ്ര ഓഹരി വിറ്റഴിക്കൽ നയത്തിനെതിരെ കോൺഗ്രസ് കണ്ണൂർ എൽ.ഐ.സി. ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി. സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/47

മഹിള കോൺഗ്രസ് കേരള ധനമന്ത്രിക്ക് സദ്ബുദ്ധി തോന്നാൻ കണ്ണൂരിൽ പ്രാർത്ഥനായജ്ഞം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/47

കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം തലശ്ശേരി രൂപത ഡയറക്ടർ ചാക്കോ കുടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/47

എറണാകുളം ഡി.സി.സി. യുടെ എൽ.ഐ.സി. ഓഫീസ് മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

45/47

വിലക്കയറ്റത്തിനെതിരെ ചിത്രകാരൻ സുരേന്ദ്ര കൂക്കാനം കണ്ണൂരിൽ തെണ്ടൽ സമരം നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

46/47

അദാനിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിററി കോട്ടയത്ത് നടത്തിയ പ്രതിഷേധ ധര്‍ണ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

47/47

പി.എഫ്‌. പെന്‍ഷന്‍കാര്‍ നടത്തിയ കണ്ണൂര്‍ പി.എഫ്. ഓഫീസ് മാര്‍ച്ച് സി ഐ ടി യു ജില്ലാ സെക്രട്ടറി കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented