
സെറ്റോ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുൻപിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സെറ്റോ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുൻപിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പാലക്കാട് തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിൻ്റെ ഭാഗമായി ചുറ്റുവിളക്ക് തെളിയിച്ചപ്പോൾ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
ദീപ പ്രഭയിൽ... കണ്ണൂർ കളരി വാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ കാർത്തിക ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദീപ പ്രഭയിൽ... കണ്ണൂർ കളരി വാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ കാർത്തിക ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയ അമ്പലപ്പുഴ ഗവ. കോളേജിലെ വിജിത്ത് കെ. | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പായതിനെ തുടർന്ന് സമരപന്തലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബുധനാഴ്ച്ച പോലീസ് മാറ്റുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പായതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സമര പന്തൽ ബുധനാഴ്ച്ച വൈകുന്നേരം അഴിച്ചു മാറ്റുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പായതിനെ തുടർന്ന് ബുധനാഴ്ച സമരപന്തലിൽ നിന്ന് സാധനങ്ങൾ മാറ്റുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ നടന്ന പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണ ചടങ്ങ് സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പി.ആർ.പുഷ്പാവതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ കൺസ്യൂമേഴ്സ് വെൽഫെയർ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ പി അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് കാശ്യപാശ്രമത്തിൽ നടന്ന വേദപ്രതിഷ്ഠാ മണ്ഡപത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തുന്ന ആചാര്യ എം.ആർ.രാജേഷ്. മായാ ഗോവിന്ദ്, കെ.സി.ഉണ്ണി അനുജൻ രാജ, ടി.ആർ.രാമവർമ്മ, ഗോവിന്ദ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പാലക്കാട് പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രത്തിൽ കാർത്തികവിളക്കിന്റെ ഭാഗമായി ദീപങ്ങൾ തെളിയ്ക്കുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പാലക്കാട് വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തികവിളക്കിന്റെ ഭാഗമായി ദീപങ്ങൾ തെളിയിച്ചപ്പോൾ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പാലക്കാട് കിഴക്കേയാക്കര മണപ്പുള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ കാർത്തികവിളക്കിന്റെ ഭാഗമായി ദീപങ്ങൾ തെളിയ്ക്കുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
തൃക്കാർത്തികയോടനുബന്ധിച്ച് എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ തെളിഞ്ഞപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ആലപ്പുഴ സി.വൈ.എം.എ. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ ബുധനാഴ്ച സുനിൽ പി ഇളയിടം സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കെസിബിസിയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്, പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബൊക്കെ നൽകുന്നു. പുതിയ സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കൽ, വൈസ് പ്രസിഡൻറ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുൻ സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ്, മുൻ വൈസ് പ്രസിഡൻറ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
കൊച്ചിയിൽ നടന്ന ഐ ടി ആൻറ് അലൈഡ് എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം എ ഐ ടി യു സി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യുന്നു. എം പി ഗോപകുമാർ, അനീഷ് സക്കറിയ, കെ പി രാജേന്ദ്രൻ, വി മോഹൻദാസ്, പി രാജു, കെ എൻ ഗോപി എന്നിവർ മുൻ നിരയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സർവം പ്രഭാമയം... ഭഗവതിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കാടാമ്പുഴ ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ കാർത്തിക വിളക്ക് തെളിയിക്കുന്ന ഭക്തർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഐഡിയൽ താരങ്ങൾ... സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടിയ എടപ്പാൾ ഐഡിയൽ കടകശ്ശേരി സകൂളിലെ താരങ്ങൾക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം രാത്രി യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തികൊണ്ട് നിലയുറപ്പിച്ച തെരുവ് നായകൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ ഗവ.എൻജിനീയറിങ് കോളജ് സ്റ്റാഫ് ക്ലബ്ബും ജില്ലാ പഞ്ചായത്തും ചേർന്ന് ധർമശാലയിൽ നിന്നു കണ്ണൂരിലേക്കു നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ബൈക്ക് റാലിയുടെ സമാപന സംഗമം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ശബരിമല തീർത്ഥാടകാരിൽ നിന്നും കെ.എസ്.ആർ.ടി.സി. അമിത നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് ഹിന്ദു ഐക്യ വേദി കണ്ണൂരിൽ നടത്തിയ സായാഹ്ന ധർണ മഹിളാ ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വിജയം ആഘോഷിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാൽ റായ് എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പതിനെട്ടാംപടി കയറാൻ പ്രയാസപ്പെട്ട തീർത്ഥാടകനെ പോലീസുകാർ ചേർന്ന് പടികയറ്റി സന്നിധാനത്തെത്തിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പതിനെട്ടാംപടി കയറി സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ സുരക്ഷയ്ക്കായി നിൽക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
അയ്യപ്പ സന്നിധാനം... ശബരിമല സന്നിധാനത്തിൻ്റെ രാത്രി ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്തെ ആഴിയിൽ കത്തിയെരിയുന്ന നെയ്തേങ്ങ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
അച്ഛന്റെ കൈപിടിച്ച് പതിനെട്ടാംപടി കയറാൻ പോകുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പതിനെട്ടാംപടി കയറിയെത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് അയ്യപ്പനെ കാണാനുള്ള കുഞ്ഞുമാളികപ്പുറത്തിന്റെ ശ്രമം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് പതിനെട്ടാംപടി കയറുന്ന അയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ജയിച്ചതിനെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ജയിച്ചതിനെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ആലപ്പുഴ ചക്കുളത്ത് കാവ് ക്ഷേത്രത്തിൽ നടന്ന പൊങ്കാല | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചക്കുളത്ത് കാവ് ക്ഷേത്രത്തിൽ നടന്ന പൊങ്കാല | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചക്കുളത്ത് കാവ് പൊങ്കാല അർപ്പിക്കാനായി ഒരുങ്ങി നിൽക്കുന ഭക്തർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഫ്യൂവല്‍ എംപ്ലോയീസ് യൂണിയന് കണ്ണര് ജില്ലാ സമ്മേളന o സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. അശോകന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍ / മാതൃഭൂമി
തെരുവോര തൊഴിലാളി യൂണിയന് കണ്ണൂര്‍ ജില്ലാ സമ്മേഷനം സി.ഐ ടി.യു. സംസ്ഥാന സെക്രട്ടരി കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍ / മാതൃഭൂമി
പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കേര്‍സ് യൂണിയന് ജില്ലാസമ്മേളനം കണ്ണൂരില ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍ / മാതൃഭൂമി
സായുധസേന പതാകാ ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഡി.ആര് മേഘ ശ്രീ പതാക സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍ / മാതൃഭൂമി
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: ഉണ്ണി / മാതൃഭൂമി
കെ.എസ് എസ്.പി.യുവിന്റെ നേതൃത്വത്തില്‍ പെന്ഷന് കാര്‍ കണ്ണൂര്‍ കലക്ടറേറ് മാര്‍ച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
ടി.കെ.സി. വടുതല ജന്മശതാബ്ദി സമാപന സമ്മേളനം എൻ സി പി സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു .പ്രഫ.എം .കെ .സാനു ,കെ പി സി സി വൈസ് പ്രസിഡണ്ട് വി.പി. സജീന്ദ്രൻ ,ശ്രീമൂലനഗരം മോഹനൻ, ഷാജി ജോർജ് , ടി.കെ.സി വടുതലയുടെ മകൻ ചന്ദ്രഹാസൻ വടുതല എന്നിവർ സമീപം
ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് എറണാകുളം സി. അച്യുതമേനോൻ ഹാളിൽ ഡോ: അബേദ്ക്കറും ഇന്ത്യയുടെ ഭരണഘടനയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എ. ജയശങ്കർ ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..