
വിഴിഞ്ഞം തുറമുഖ സമരം പിൻവലിച്ചതിനെ തുടർന്ന് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സത്യാഗ്രഹ പന്തലിൽ മധുരം നൽകി സന്തോഷം പങ്കിടുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വിഴിഞ്ഞം തുറമുഖ സമരം പിൻവലിച്ചതിനെ തുടർന്ന് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സത്യാഗ്രഹ പന്തലിൽ മധുരം നൽകി സന്തോഷം പങ്കിടുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ടി കെ സി വടുതല ജന്മശതാബ്ദി സമാപന സമ്മേളനം എറണാകുളത്ത് എൻ സി പി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. പ്രഫ.എം .കെ .സാനു, കെ പി സി സി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രൻ, ശ്രീമൂലനഗരം മോഹനൻ, ഷാജി ജോർജ്, ടി കെ സി വടുതലയുടെ മകൻ ചന്ദ്രഹാസൻ വടുതല എന്നിവർ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് എറണാകുളം സി അച്യുതമേനോൻ ഹാളിൽ ഡോ: അബേദ്ക്കറും ഇന്ത്യയുടെ ഭരണഘടനയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എ ജയശങ്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നടന്ന പ്രഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെ മീറ്റ് ദ് ലീഡേഴ്സ് പരമ്പര സംവാദം ഉദ്ഘാടനം പ്രഫ. പി.ജെ. കുര്യൻ നിർവഹിക്കുന്നു. എം.വി. ചന്ദ്രശേഖർ, പ്രഫ. കെ.വി. തോമസ്, പി.ഡി.ടി. ആചാരി, സിസ്റ്റർ ഡോ. വിനീത, ജേക്കബ് ജോർജ് എന്നവർ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തു നടത്തിയ നിയമസഭാ മാർച്ചിൽ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിൽ ഗുരുതര പരിക്കേറ്റതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
കണ്ണൂരിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ എം.മുകുന്ദൻ ലഹരി വിരുദ്ധ ദീപം തെളിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിൻവാതിൽ നിയമനത്തിനെതിരെ നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിൽ ഗുരുതരമായ പരിക്കേറ്റതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
പൊങ്കാല അർപ്പിക്കാനായി ആലപ്പുഴ ചക്കുളത്തുകാവ് ക്ഷേത്രത്തിനു മുന്നിൽ കാത്തിരിക്കുന്ന ഭക്തർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഡോ. പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഖദീജ മുംതാസ്, രാജേന്ദ്രൻ എടുത്തുംകര, കെ.മന്ജു, സജീഷ് നാരായണൻ എന്നിവർ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ എ.പ്രദീപ്കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്സ് കേരളയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസത്തിന്റെ ഭാഗമായി മലപ്പുറം ഉപജില്ലാ എ.ഇ.ഒ. ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ ധര്‍ണയില്‍ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തിയ സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന്റെ സമാപനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി മക്കരപറമ്പിൽ നടന്ന ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കറിന്റെ 66-ാമത് ചരമ വാര്ഷികത്തോടെനാബന്ധിച്ചുള്ള സമ്മേളനം ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട റിങ്റോഡില്‍ സ്റ്റേഡിയത്തിനടുത്ത് പാര്ക്ക്ചെയ്യുന്നിതിനിടയില് മണ്ണില്‍ പുതഞ്ഞ ചരക്ക് ലോറി ക്രെയിന്‍ ഉപയോഗിച്ച് വലിച്ച് കയറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ജില്ലാ ടീം അംഗങ്ങൾ ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കായിക മേളയിലെ മികച്ച താരങ്ങളായി മാതൃഭൂമി തിരഞ്ഞെടുത്ത സീനിയർ വിഭാഗത്തിലെ പി. അഭിരാമിനും എസ്. മേഘയ്ക്കും മാതൃഭൂമിയുടെ സ്വർണ്ണപതക്കങ്ങൾ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് സമ്മാനിച്ചപ്പോൾ. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രി വി. അബ്ദുറഹ്മാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശബരിമല തീര്ഥാടനത്തോടുള്ള സര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കെ.എസ്.ടി.എ.യുടെ "കുട്ടിക്കൊരു വീട്" പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒന്നാംഘട്ടമായി നിർമ്മിച്ച വീടുകളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വർക്കല പാളയംകുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സുകന്യയുടെ അമ്മൂമ്മ ശാന്തയ്ക്ക് താക്കോൽ നൽകി നിർവഹിക്കുന്നു. മന്ത്രി എം.ബി.രാജേഷ്, കെ.എസ്.ടി.എ. പ്രസിഡന്റ് ഡി.സുധീഷ്, മന്ത്രി വി.ശിവൻകുട്ടി, ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഡോ.ബി.ആർ.അംബേദ്കർ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയിൽ സ്പീക്കർ എ.എൻ.ഷംസീർ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.ബി.ആർ.അംബേദ്ക്കറുടെ അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കണ്ണൂർ ജിമ്മി ജോർജ് ഹാൾ അങ്കണത്തിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
മാതൃഭൂമി സാഹിത്യോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.മുകുന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കോവളത്ത് കൊല്ലപ്പെട്ട വിദേശ യുവതി ലിഗയുടെ കൊലയാളികൾക്ക് ജീവപര്യന്തം വിധിച്ചതിനെ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് മാധ്യമങ്ങളോട് സംസാരിക്കുന്നു. കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിൽ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ പി. വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടന്ന പരിപാടിയില്‍ സര്‍വ്വമംഗള ട്രസ്റ്റ് ട്രസ്റ്റി എന്‍. ശ്രീനിവാസന്, അശോകന് ചരുവിലിന് ഉപഹാരം സമര്‍പ്പിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ പി.വെമ്പല്ലൂര്‍ എം.ഇ.എസ്.അസ്മാബി കോളേജില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരന് അശോകന് ചരുവില്‍ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം നേടിയ പാലക്കാട് ജില്ലാ ടീം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ഐഡിയൽ സ്കൂൾ മലപ്പുറം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കണ്ണൂർ ഏഴിമല കടലിൽ അഡ്മിൽ കപ്പ് റിഗാട്ട പായ വഞ്ചി ഓട്ട മത്സരമാരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ജെ ചിത്തരഞ്ജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സി എ കുര്യൻ അവാർഡ് കോട്ടയത്ത് നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിന്നും എഐടിയുസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
മേയർ ആര്യ രാജേന്ദ്രനെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
സത്യപ്രതിജ്ഞ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രനെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ഉൾപ്പടെയുള്ളവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കശുവണ്ടി തൊഴിലാളികളുടെ അവകാശസംരക്ഷണങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടന്ന ഏകദിന ഉപവാസസമരം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ബോയ്സ് പോൾ വാൾട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് വിവിധ സേനകളുടെ നേതൃത്വത്തില്‍ നടത്തിയ റൂട്ട്മാര്‍ച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമലയിൽ ദര്‍ശനത്തിന് പതിനെട്ടാംപടി കയറിവരുന്ന കുഞ്ഞയ്യപ്പന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമല ദര്‍ശനത്തിന് ശേഷം നെയ്തോണിയില്‍ നെയ്തേങ്ങ പൊട്ടിച്ചൊഴിക്കുന്ന അയ്യപ്പഭക്തര്‍ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് അയ്യപ്പദര്‍ശനം നടത്തുന്ന കുഞ്ഞുമാളികപ്പുറത്തിന്റെ സന്തോഷം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് ദർശനത്തിനായി പതിനെട്ടാംപടി കയറിവരുന്ന അയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ആയുസിന്റെ രണ്ടുമുഖങ്ങളാണിത്. സമ്പാദിക്കാനും എല്ലാം നേടിയെടുക്കാനുമുള്ള ഓട്ടപ്പാച്ചിലിന്റെ മുമ്പേയുള്ള കുട്ടിക്കാലവും, നേടിയതൊന്നും ആരോഗ്യത്തിനും സ്വസ്ഥതക്കും പകരമാകില്ലെന്ന് മനസിലാകുന്ന വാര്‍ധക്യവും. സന്നിധാനത്ത് അയ്യപ്പദര്‍ശനത്തിന് ശേഷം അച്ചന്റെ തോളിലിരുന്ന് മലയിറങ്ങുന്ന കുഞ്ഞയ്യപ്പന് സമീപത്തൂടെ ഡോളിയില്‍ പ്രായമായ അയ്യപ്പനെ തൊഴാന്‍ കൊണ്ടുപോകുന്നത് നോക്കിനില്ക്കുന്ന കാഴ്ച. ശബരിമല മരക്കൂട്ടത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കേരള ഖാദി ബോർഡ് കണ്ണൂർ ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രധിഷേധ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കണ്ണൂരിൽ അഡ്മിറൽ കപ്പ് റിഗാറ്റക്കായി ഒരുങ്ങുന്ന നാവികർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മഹാത്മാ അയ്യങ്കാളി കലാ സാംസ്കാരിക വേദി കണ്ണൂർ ജവാഹർ ഹാളിൽ സംഘടിപ്പിച്ച ഡോ. ബി. ആർ. അംബേദ്കർ ചരമദിനാചരണം ദിശ അംഗം എ.എൻ. ആന്തൂരാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കണ്ണൂർ ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പുരുഷന്മാരുടെ പഞ്ചഗുസ്തി മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുതിർന്ന നേതാവ് സോണിയ ഗാന്ധി എന്നിവർ ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് ലോണിൽ ‘മഹാപരിനിർവാൻ ദിവസ്’ പ്രമാണിച്ച് ഡോ. ഭീം റാവു അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര കാബിനറ്റ് മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനി മന്ത്രി, പ്രഹ്ലാദ് ജോഷി, പാർലമെന്ററി കാര്യ-സാംസ്കാരിക മന്ത്രാലയ സഹമന്ത്രി അർജുൻ റാം മേഘ്വാൾ, പാർലമെന്ററി കാര്യ, വിദേശകാര്യ മന്ത്രാലയ സഹമന്ത്രി. വി മുരളീധരൻ എന്നിവർ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഫ്ളോർ ലീഡർമാരുമായി ന്യൂഡൽഹിയിലെ പാർലമെന്റ് ലൈബ്രറി ബിൽഡിംഗിൽ നടത്തിയ ചർച്ചയിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഏഴിമലയില്‍ നടക്കുന്ന ഡിഫന്സ്ടെക് എക്സ്പോയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍. ഫോട്ടോ - സി സുനില്‍കുമാര്‍, മാതൃഭൂമി
ഏഴിമലയില്‍ നടക്കുന്ന പ്രതിരോധ പ്രാര്ശനത്തില് കോയമ്പത്തൂര്‍ കെ.പി.ആര് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലെ കാഴ്ച. ഫോട്ടോ - സി സുനില്‍കുമാര്‍, മാതൃഭൂമി
ഏഴിമലയില്‍ അഡ്മിറല്‍ കപ്പ് പായ്വഞ്ചിയോട്ട മത്സരത്തിനെത്തിയ വിദേശ പ്രതിനിധികള്‍ കമാന്‍ഡര്‍ അമിതാവ് മുഖര്‍ജിയോടൊപ്പം. ഫോട്ടോ - സി സുനില്‍കുമാര്‍, മാതൃഭൂമി
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്മാരില്ലാതത്തില് പ്രധിഷേധിച്ച് വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ ഡി.എം.ഒ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി
അഡ്മിറല്‍ കപ്പ് പായ്വഞ്ചിയോട്ട മത്സരത്തിനെത്തിയ പ്രതിനിധികള്‍ ഏഴിമലയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി
ഡോ. ബി.ആര്. അംബേദ്കര്‍ ചരമദിനത്തില്‍ കണ്ണൂര്‍ ഡി.സി.സിയില്‍ നടന്ന പുഷ്പാര്‍ച്ചന. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രഷന് നിഷേധിക്കുന്നതിനെതിരെ പാരലല്‍ കോളേജ് അസോസിയേഷന് സര്‍വ്വകലാശാല ആസ്ഥാനത്ത് നടത്തിയ വിദ്യാര്‍ത്ഥി- അധ്യാപക മാര്‍ച്ച് ജില്ലാ പഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന് ഉദ്ഘാടനം ചെയ്യുന്നു. റിദിന്‍ ദാമു, മാതൃഭൂമി
കയർ വർക്കേഴ്സ് സെന്റർ (സിഐടിയു ) ന്റെ നേതൃത്വത്തിൽ കയർ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മുരളീകൃഷ്ണന് / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ശിവപ്രിയ ഇ എസ് (ഫിഷറീസ് എച്ച്. എസ്, നാട്ടിക, തൃശൂർ) | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..