
മുഖത്ത് പേപ്പട്ടിയുടെ കടിയേറ്റ് കാസര്‍കോട് ജനറല്‍ ആസ്പത്രയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ ചെന്നിക്കരയിലെ ശ്രീനന്ദ് അമ്മൂമ്മ പ്രേമയുടെ മടിയില്‍. ഫൊട്ടോ: രാമനാഥ് പൈ
പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ ദൃശ്യമായ മഴവില്ല്. ഫൊട്ടോ: എസ്. ശ്രീകേഷ്
ഉത്രാടപാച്ചില്‍ പോലീസിന്.. തിരുവോണമാഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ തെരുവിലിറങ്ങുന്നവരെ നിയന്ത്രിക്കുവാന്‍ പാടുപെടുകയാണ് പോലീസും സന്നദ്ധ പ്രവര്‍ത്തകരും. ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവിലെ തിരക്കൊഴിവാക്കാന്‍ മെക്കിലൂടെ നിരന്തരം അറിയിപ്പ് നല്‍കി നീങ്ങുന്ന പോലീസ് വാഹനം. ഞായറാഴ്ച വൈകുന്നേരത്തെ ദൃശ്യം. ഫൊട്ടോ: സി. ബിജു
അടിപതറാതെ ...
ചിരിപ്പൂക്കള്‍ വിടരട്ടെ ...
കൃഷിപ്പണികള്‍ തുടങ്ങിയ കൊല്ലം ഉമയനെല്ലൂര്‍ ഏലയില്‍ ഇരതേടുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ക്കിടയിലേയ്ക്ക് പറന്നിറങ്ങുന്ന കഷണ്ടികൊക്കുകള്‍(ബ്ലാക്ക് ഹെഡഡ് ഐബിസ്). ഇനി മാസങ്ങളോളം കേരളത്തിലെ വയലുകളിലും ജലാശയങ്ങള്‍ക്കരികിലും ഇവരെ കാണാം. ഫൊട്ടൊ: സി.ആര്‍. ഗിരീഷ്‌കുമാര്‍.
തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ വില്‍പനയ്ക്കെത്തിച്ച പൂക്കള്‍. ഫൊട്ടൊ: എസ്. ശ്രീകേഷ്
കോട്ടയം വയസ്‌കര രാജഭവനിലെ എ.ആര്‍.രാജരാജവര്‍മ്മയുടെ ഭാര്യ എ.കെ.സൗമ്യവതി തമ്പുരാട്ടിക്ക് കോട്ടയം തഹസില്‍ദാര്‍ പി.ജി.രാജേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉത്രാടക്കിഴി സമര്‍പ്പിക്കുന്നു. ഫൊട്ടൊ: ഇ.വി.രാഗേഷ്.
വീട്ടുമുറ്റത്തുനിന്നും വേലിയിറമ്പിലും നിന്ന് ഇറുത്തെടുത്ത പൂക്കള്‍ കൊണ്ടൊരു പൂക്കളം. മറുനാട്ടില്‍ നിന്നെത്തുന്ന പൂക്കള്‍ ഇത്തവണ പതിവിലും കുറവാണ്. പാലക്കാട് നന്ദിയോട് തരകന്‍ചള്ളയില്‍ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: അരുണ്‍ കൃഷ്ണന്‍കുട്ടി
ഓണമാസ്‌ക്ക്.....ഓണാശംസകള്‍ പ്രിന്റ് ചെയ്ത മാസ്‌ക് ധരിച്ച് ഓണസാധനങ്ങള്‍ വാങ്ങാന്‍ നഗരത്തിലെത്തിയ പെണ്‍കുട്ടി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: എസ്. ശ്രീകേഷ്.
പി.എസ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് സുല്‍ത്താന്‍പേട്ട ജങ്ഷനിലെ റോഡ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് നീക്കുന്നു. ഫൊട്ടൊ: അരുണ്‍ കൃഷ്ണന്‍കുട്ടി.
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം. ഫൊട്ടൊ: അരുണ്‍ കൃഷ്ണന്‍കുട്ടി.
ഉത്രാട ദിനത്തില്‍ തിരുവനന്തപുരം നന്ദന്‍കോട്ടെ റേഷന്‍ കടയ്ക്ക് മുന്നില്‍ റേഷന്‍ വാങ്ങാന്‍ എത്തിയവരുടെ നിര. ഫൊട്ടൊ: എസ്. ശ്രീകേഷ്
ഉത്രാടദിനത്തില്‍ തിരുവനന്തപുരം കോട്ടയ്ക്കകത്തെ 'ബോളി' വില്‍പന കേന്ദ്രത്തിന് മുന്നില്‍ അനുഭവപ്പെട്ട തിരക്ക്. ഫൊട്ടൊ: എസ. ശ്രീകേഷ്.
ഓണത്തിനൊരുക്കാന്‍ മാതേവരെ നോക്കി തിരഞ്ഞെടുക്കുന്നവര്‍. പാലക്കാട് കോട്ടമൈതാനത്ത് നിന്നുള്ള ദൃശ്യം. ഫൊട്ടൊ: ഇ.എസ്. അഖില്‍.
പിണറായി സര്‍ക്കാര്‍ പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍. ഫൊട്ടൊ: എസ്.ശ്രീകേഷ്.
നഗരത്തിലെത്തുന്നവരെ ആകര്‍ഷിക്കുന്നതിനും വില്‍പന നടത്തുന്നതിനുമായി വെച്ചിരിക്കുന്ന ചെടിയും അലങ്കാര ചെടിച്ചട്ടികളും. പാലക്കാട് കോട്ടക്ക് സമീപത്തെ ദൃശ്യം.ഫൊട്ടൊ: ഇ.എസ്.അഖില്‍
പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍മാരെ പിണറായി സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് ആരോപിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ എ.ബി.വി.പി. നടത്തിയ മാര്‍ച്ച്. ഫൊട്ടൊ: എം. പ്രവീണ്‍ദാസ്.
പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍മാരെ പിണറായി സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് ആരോപിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ എ.ബി.വി.പി. നടത്തിയ മാര്‍ച്ച്. ഫൊട്ടൊ: എം. പ്രവീണ്‍ദാസ്.
പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍നിന്ന്. ഫൊട്ടൊ: ജി.ബിനുലാല്‍.
കോവിഡ് ഭീതിയിലാണ് ഇത്തവണത്തെ ഓണം. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ തന്നെ എല്ലാവര്‍ക്കും പേടി. ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവിലൂടെ കുട്ടികളെ ചേര്‍ത്തുപിടിച്ച് നീങ്ങുന്ന രക്ഷാകര്‍ത്താവ്. ഫൊട്ടൊ: സി.ബിജു.
അഭയം ചാരിറ്റബൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണ സദ്യ വിതരണ ഉദ്ഘാടനം ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിക്കുന്നു. ഫൊട്ടൊ: ഇ. വി. രാഗേഷ്
സാന്ത്വന പൂക്കളം...കെ.കെ കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ തിരുവിഴയില്‍ സുഭകേശന്‍ കൃഷി കോര്‍ഡിനേറ്ററായി നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് നടത്തുന്നു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന്റെ ഭൂമി പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി നടത്തുന്നത്. ഫൊട്ടൊ: സി.ബിജു
കെ.പി. കേശവമേനോൻ ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ലയൺസ് ക്ലബ്ബ് 318 ഇ ഡിസ്ട്രിക്ടിന്റെ ഓണക്കിറ്റും ഓണക്കോടിയും വിതരണം രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: കൃഷ്‌ണകൃപ.
കണ്ണൂർ നഗരത്തിലെ തെരുവോര പൂക്കച്ചവടം പോലീസെത്തി ഒഴിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: ലതീഷ് പൂവത്തൂർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..