ഓഗസ്റ്റ് 28 ചിത്രങ്ങളിലൂടെ


1/33

ലൂർദ് ഫൊറോന പള്ളി കേന്ദ്രമാക്കി ആരംഭിച്ച ലൂർദ് സൗഹൃദ വേദിയുടെ ഉദ്‌ഘാടനം ശശിതരൂർ എം പി നിർവഹിക്കുന്നു. ഫാ.മാത്യു ചൂരവടി, ജെയിംസ് ജോസഫ്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഫാ.മോർലി കൈതപ്പറമ്പിൽ എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/33

അരൂർ, ചന്തിരൂരിൽ നവജ്യോതി കരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയ നിർമ്മാണത്തിന്‌ തുടക്കം കുറിച്ച്‌ നടൻ മമ്മൂട്ടി യും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്ന് ഭദ്രദീപം കൊളുത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

3/33

തിരൂർ - ചമ്രവട്ടം റോഡിൽ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷ കൊമ്പുകൾ വെട്ടിമാറ്റുന്ന കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

4/33

പുനർ നിർമ്മിക്കുന്ന മലപ്പുറം മീനടത്തൂർ ടൗൺ മഹല്ല് ജുമാ മസ്ജിദിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

5/33

വെൽഫെയർ പാർട്ടി കോഴിക്കോട്‌ ഇൻഡോർ സ്റ്റേഡിയം ഹാളിൽ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിന സംഗമം തമിഴ്‌നാട് എം.പി തൊൾ തിരുമാവളവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/33

പ്രോവിഡണ്ട് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. വി.ജേക്കബ്‌, എം.ധർമ്മജൻ, ടി.പി.ഉണ്ണിക്കുട്ടി, സി.പ്രഭാകരൻ, കാനങ്ങോട്ട് ഹരിദാസൻ, വി.സുകുമാരൻ നായർ, പി.എം.രാജൻ ബാബു, എം.ആർ.ഭാസ്‌കരൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/33

മലബാർ വിശ്വകർമ്മ ഫോറം കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമിതി രൂപികരണം കെ.പി.സുധീര ഉദ്ഘാടനം ചെയ്യുന്നു. എം.കെ.ഉണ്ണി, സുഭാഷ് മുക്കം, ബാലകൃഷ്ണൻ പന്നൂർ, വിശ്വനാഥൻ അമ്പാടി, ബാലൻ അമ്പാടി എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/33

പുനർ നിർമ്മിക്കുന്ന മലപ്പുറം മീനടത്തൂർ ടൗൺ മഹല്ല് ജുമാ മസ്ജിദിന്റെ കെട്ടിട നിർമ്മാണത്തിന് തന്റെ അമ്പതാം വിവാഹ വാർഷികത്തിൽ പണം നൽകിയ പരിയേരി ശങ്കരൻ മാസ്റ്ററെ പള്ളി കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പൊന്നാട ചാർത്തി ആദരിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

9/33

അഖില കേരള പാണർ യുവജന സമാജം വിദ്യാർത്ഥി - യുവജന - കലാകാര സംഗമത്തിന്റെ ഉദ്‌ഘാടനം പത്തനംതിട്ടയിൽ അഖിലകേരള പാണർ സമാജം (എ.കെ.പി.എസ്) സംസ്ഥാന പ്രസിഡന്റ് പി.എൻ സുകുമാരൻ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/33

ഗണേശോത്സവത്തിന്റെ ഭാഗമായി പാലക്കാട് മൂത്താന്തറ കണ്ണകി ഭഗവതി ക്ഷേത്രത്തിൽ നടന്ന രാധാകല്യാണം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

11/33

ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂനിയൻ ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/33

തിരൂർ ചെമ്പ്ര മഹല്ല് മുസ്ലീം ജമാഅത്ത് മസ്ജിദ് പ്ലാസ കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

13/33

മലയാള ഐക്യവേദി തിരൂരിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാ പ്രവർത്തക ക്യാമ്പ് മലയാള സർവകലാശാല എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ ഡോ. കെ. എം അനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/33

തിരുവനന്തപുരത്ത്‌ എ കെ ജി സെൻ്ററിൽ നിന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ യാത്രയാക്കുന്ന എം.വി. ഗോവിന്ദൻ | ഫോട്ടോ: പ്രവീൺദാസ്‌ എം / മാതൃഭൂമി

15/33

പട്ടികജാതി ക്ഷേമ സമിതി (P.K.S) യുടെ സംസ്ഥാന കൺവെൻഷനും അയ്യങ്കാളി സ്മൃതി സംഗമവും സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/33

പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിന്റെ സുവർണ ജൂബിലിയാഘോഷം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/33

കഴിഞ്ഞ ദിവസം അക്രമം നടന്ന തിരുവനന്തപുരം വഞ്ചിയൂരിലുള്ള എ ബി വി പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/33

ഡൽഹി നോയ്ഡയിലെ ഇരട്ട ടവർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

19/33

ഡൽഹി നോയ്ഡയിലെ ഇരട്ട ടവർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

20/33

ഡൽഹി നോയ്ഡയിലെ ഇരട്ട ടവർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

21/33

നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച ശേഷം പുറത്തേയ്ക്ക് വന്നപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/33

ആർത്തവ ശുചിത്വ കാമ്പയിൻ 'കപ്പ് ഓഫ് ലൈഫ് " ന്റെ പ്രചരണാർത്ഥം കൊച്ചിയിൽ ഹൈബി ഈഡൻ എം .പി യുടെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/33

അയ്യൻകാളിയുടെ 159-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണനും, വി. ശിവൻകുട്ടിയും ചേർന്ന് പുഷ്പാർച്ച നടത്തുന്നു. വി കെ പ്രശാന്ത് എം എൽ എ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/33

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/33

കിഡ്നി കെയർ കേരള കണ്ണൂർ ജില്ലാ കൺവൻഷൻ ചെയർമാൻ പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/33

സാക്ഷരതാ മിഷന്റെ കണ്ണൂർ കോർപ്പറേഷൻ തല പ്രവേശനോത്സവം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/33

കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പി. സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/33

ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (HMS) അവകാശ സമര പ്രഖ്യാപന സമ്മേളനം തൃശ്ശൂരിൽ എൽ. ജെ. ഡി. സംസ്ഥാന പ്രസിഡന്റ്‌ എം. വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

29/33

അയ്യങ്കാളി ജയന്തി ദിനത്തിൽ കണ്ണൂർ ഡി സി സി ഓഫീസിൽ നടന്ന അനുസ്മരണ യോഗം | ഫോട്ടോ: ​റിദിൻ ദാമു / മാതൃഭൂമി

30/33

കോഴിക്കോട് കരുവിശ്ശേരിയിൽ കോർപ്പറേഷൻ വയോജന നയത്തിന്റെ ഭാഗമായി മുൻ മേയർ എം. ഭാസ്കരന്റെ സ്മരണാർത്ഥം നിർമ്മിച്ച "പകൽവീട് " മന്ത്രി മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്ത് മടങ്ങുബോൾ തന്നെ വരവേല്ക്കാൻ വാളും പരിചയുമായി വന്ന ബാലികമാരോട് കുശലം പറയുന്നു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമദ്, വരുൺ ഭാസ്കർ, പി.ദിവാകരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ​കെ.കെ. സന്തോഷ്‌ / മാതൃഭൂമി

31/33

അഹമ്മദാബാദില്‍ സബര്‍മതി നദീമുഖത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടല്‍പാലം. ദൂരക്കാഴ്ചയില്‍ വലിയൊരു മീനിന്റെ ആകൃതിയാണ് പാലത്തിന്. കാല്‍നടയാത്രക്കാര്‍ക്കുമാത്രമാണ് പ്രവേശനം. 300 മീറ്റര്‍ നീളം. നദീമുഖത്തിന്റെ കിഴക്കുഭാഗത്തെയും പടിഞ്ഞാറന്‍ ഭാഗത്തെയും ബന്ധിപ്പിക്കുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 75 കോടി രൂപ ചെലവിലാണ് പാലം പൂര്‍ത്തീകരിച്ചത്.

32/33

പാല്‍പ്പുഞ്ചിരി... കിഴക്കന്‍ തായ്‌ലാന്‍ഡിലെ റയോങ് പ്രവിശ്യയില്‍ സമുദ്ര-തീര വിഭവ ഗവേഷണ, വികസന കേന്ദ്രത്തില്‍ പാരഡോണ്‍ എന്ന് വിളിപ്പേരുള്ള കുട്ടിഡോള്‍ഫിന് വൊളന്റിയര്‍ പാലുനല്‍കുന്നു. കഴിഞ്ഞമാസം തായ്‌ലാന്‍ഡ് തീരത്ത് മത്സ്യത്തൊഴിലാളികളാണ് ഇറവാഡി ഇനത്തില്‍പ്പെട്ട ഡോള്‍ഫിന്‍ കുഞ്ഞിനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജീവന്‍ രക്ഷിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു.

33/33

സുപ്രീംകോടതി 49-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് യു.യു. ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ മുന്‍നിരയില്‍.

Content Highlights: news in pics august 28


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented