ഓഗസ്റ്റ് 27 ചിത്രങ്ങളിലൂടെ


1/53

കണ്ണൂർ ചാലാട് അമ്പലം റോഡിൽ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറിയുടെ മുകളിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്ക് | ഫോട്ടോ: ​ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/53

കണ്ണൂർ ചാലാട് അമ്പലം റോഡിൽ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറിയുടെ മുകളിൽ വീണ മരം അഗ്നിരക്ഷ സേന എത്തി മുറിച്ചു നീക്കിയപ്പോൾ | ഫോട്ടോ: ​ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/53

പോലീസ് സമക്ഷം... കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ കവാടത്തിൽ മദ്യലഹരിയിൽ വീണു കിടന്ന യുവാവിനെ അഗ്നിരക്ഷാ സേന എത്തി ആംബുലൻസിലേക്കു കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു | ഫോട്ടോ: ​ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/53

മഹാരുദ്ര യജ്ഞ സംഗീതോത്സവത്തോട് അനുബന്ധിച്ച് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിൽ ശ്രീരഞ്ജിനി കോടമ്പള്ളി അവതരിപ്പിച്ച സംഗീത കച്ചേരി | ഫോട്ടോ: ​എം.പി. ഉണ്ണികൃഷ്‌ണൻ

5/53

ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/53

ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചേറ്റൂർ ശങ്കരൻ നായർ ഡോക്യുമെന്ററി പ്രദർശനവും അനുസ്മരണ സമ്മേളനവും ടി. കെ. എ. നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/53

തിരുവനന്തപുരം നായർ സഹോദര സമാജത്തിന്റെ ശതാബ്‌ദി ആഘോഷം പാൽക്കുളങ്ങരയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. ജസ്‌റ്റിസ്‌ എം.ആർ.ഹരിഹരൻ നായർ, പ്രസിഡന്റ് എസ്.ബാലചന്ദ്രൻ നായർ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ശശി തരൂർ എം.പി, കൗൺസിലർമാരായ പി.അശോക് കുമാർ, പി.പത്മകുമാർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/53

കേരള സർക്കാർ, കേരള സാംസ്‌കാരിക വകുപ്പ്, തിലകൻ സ്മാരക വേദി സംയുക്തമായി പത്തനംതിട്ടയിൽ നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/53

നെഹ്റുട്രോഫി വള്ളംകളിയുടെ സുരക്ഷാ ക്രമീകരണ മുന്നൊരുക്കങ്ങൾ ആലപ്പുഴ പുന്നമട കായലിൽ ഡി ഐ ജി നീരജ് കുമാർ ഗുപ്ത, കളക്ടർ വി ആർ കൃഷ്ണാ തേജ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

10/53

ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ ഗണേശോത്സവ ആഘോഷങ്ങൾക്കായുള്ള ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/53

പത്തനംതിട്ട കാവുംപാട്ട് ബിൽഡിംഗ്‌സിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ജില്ലാ ഓണം ഫെയർ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചശേഷം സ്റ്റാളുകൾ കാണുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/53

പത്തനംതിട്ട കാവുംപാട്ട് ബിൽഡിംഗ്‌സിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/53

തൃശ്ശൂർ പ്രസ്സ് ക്ലബ് നൽകുന്ന മുഖപ്രസംഗത്തിനുള്ള അച്യുത വാരിയർ പുരസ്‌കാരം മാതൃഭൂമി റിപ്പോർട്ടർ കെ.വി. കലയ്ക്ക് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നൽകുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/53

മാതൃഭൂമിയും വള്ളത്തോൾ സ്‌മാരക വെബ് സീരീസും ചേർന്ന് തൃശൂരിൽ സംഘടിപ്പിച്ച വള്ളത്തോൾ കവിതാലാപന മത്സരത്തിൽ സ്പെഷ്യൽ സ്‌കൂൾ വിഭാഗത്തിൽ ജേതാക്കളായ എം എ മൂപ്പൻ ഫോർ സ്പെഷ്യൽ നീഡ്‌സ് കൽപകഞ്ചേരി സ്‌കൂളിലെ കുട്ടികൾക്ക് എം വി ശ്രേയാംസ് കുമാർ പുരസ്‌കാരം സമ്മാനിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

15/53

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ.എസ്. ഗുപ്തൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.ജയകുമാർ ഡോ.എം.എം.ബഷീറിന് സമർപ്പിക്കുന്നു. കെ.എസ്. വെങ്കിടാചലം, പി.പി.ശ്രീധരനുണ്ണി, പ്രൊഫ.കെ.വി.തോമസ്, ഡോ.സി.രാജേന്ദ്രൻ, ഡോ.എം.ജി. ശശിഭൂഷൺ, കെ.ജി.രഘുനാഥ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

16/53

കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ ഭീമാ ബാലസാഹിത്യ അവാർഡ് സി.ആർ. ദാസിനും, കെ. രേഖയ്ക്കും കെ.ജയകുമാർ സമ്മാനിക്കുന്നു. പി.വെങ്കിട്ടരാമ അയ്യർ, ബി.ഗിരി രാജൻ, രവി പാലത്തുങ്കൽ, പി.കെ.ഗോപി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

17/53

വള്ളത്തോൾ കവിത ആലാപന മത്സരത്തിലെ വിജയികൾക്കായുള്ള സമ്മാനദാന ചടങ്ങ് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ എം. വി. ശ്രേയാംസ്‌ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

18/53

കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കണ്ണൂർ ജവഹർ ഹാളിൽ സംഘടിപ്പിച്ച അബ്ദു ലത്തീഫ് സഅദി ഉസ്താദ് അനുസ്മരണ യോഗത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/53

ഓണക്കാലത്തെ ഭക്ഷ്യസാധനങ്ങളുടെ വിലകയറ്റത്തിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ ചേന പുഴുങ്ങിയതും, ചമ്മന്തിയും കൂട്ടി മാവേലിക്കൊപ്പം ഭക്ഷണം കഴിച്ചു പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/53

പത്തനംതിട്ട ജില്ലാ പഞ്ചായത്തും ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളും ചേർന്ന് നടപ്പാക്കുന്ന കരിമ്പ് കൃഷി പുനരുജീവനവും ശർക്കര ഉത്പാദനവും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/53

കേരള പ്രൈവറ്റ് സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണയുടെ ഉദ്‌ഘാടനം സംസ്ഥാന പ്രസിഡന്റ് ബഷീർ കുരുണിയൻ നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/53

തിരുവനന്തപുരം വഞ്ചിയൂരിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എ ബി വി പി പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/53

ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന ആർത്തവ ശുചിത്വ കാമ്പയിനായ "കപ്പ് ഓഫ് ലൈഫ് " ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതറിയിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മെൻസ്ട്രൽ കപ്പിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഐ.എം.എ / കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്. ഹൈബി ഈഡൻ എം.പി, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം ജോർജ് എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

24/53

ആലപ്പുഴ പുന്നപ്ര - വയലാർ സ്മാരക ഹാളിൽ തുടങ്ങിയ സപ്ലൈകോ ഓണം ജില്ലാ ഫെയർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/53

കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന വിക്ടർ ജോർജ് പുരസ്‌കാരദാന ചടങ്ങ് മന്ത്രി ജി. ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

26/53

സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം അടിമാലിയിൽ സി.പി.ഐ കണ്ട്രോൾ ബോർഡ് കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

27/53

ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ തിരൂർ തുഞ്ചൻപറമ്പിൽ നടത്തിയ ഓണാഘോഷ പരിപാടിയിൽ സംഘടനയുടെ മലപ്പുറം ജില്ലാ ഭാരവാഹികളെ തിരൂർ നഗരസഭാ ഉപാധ്യക്ഷൻ പി.രാമൻകുട്ടി പൊന്നാട ചാർത്തി ആദരിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

28/53

തിരൂർ നഗരത്തിൽ ഷാൾ വിൽപ്പന നടത്തുന്ന ഡൽഹി സ്വദേശിയായ കച്ചവടക്കാരൻ | ഫോട്ടോ: പ്രദീപ് പയ്യോളി

29/53

അക്രമം നടന്ന തിരുവനന്തപുരത്തെ സി പി എമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/53

കാലിക്കറ്റ് ബാർ അസോസിയേഷനും ജില്ലാ നിയമസേവന വിഭാഗവും സംഘടിപ്പിച്ച 'അതിരുകളില്ലാത്ത നീതി' പദ്ധതി കേരള ഹൈക്കോടതി ജഡ്ജി മേരി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ജഡ്ജും ഡി.എൽ.എസ്.എ കോഴിക്കോട് ചെയർമാനുമായ എസ്.കൃഷ്ണകുമാർ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.എം.എസ് സജി, കെൽസ മെമ്പർ സെക്രട്ടറി (ജില്ലാ ജഡ്ജ്) കെ.ടി നിസാർ അഹമ്മദ്, ഡി.എൽ.എസ്.എ സെക്രട്ടറി എം.പി.ഷൈജൽ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

31/53

കായിക അധ്യാപകരെ പൊതു അധ്യാപകരായി പരിഗണിക്കുക, തസ്തിക മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടന സംഘടിപ്പിച്ച പാലക്കാട്‌ ഡി.ഡി.ഇ ഓഫീസ് ധർണ്ണ കെ.പി.എസ്.പി.ഇ.ടി.എ. സംസ്ഥാന ട്രഷറർ പി.എ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/53

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/53

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് ധർണ്ണ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/53

കോഴിക്കോട് കരുവശ്ശേരിയിൽ കോർപ്പറേഷൻ വയോജന നയത്തിന്റെ ഭാഗമായി മുൻ മേയർ എം. ഭാസ്കരന്റെ സ്മരണാർത്ഥം നിർമ്മിച്ച "പകൽവീട് " ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മുഹമദ് റിയാസിനെ കുട്ടികൾ പൂച്ചെണ്ടു നല്കി സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

35/53

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടന കോഴിക്കോട്‌ ഡി.ഡി.ഇ. ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ ഡിപ്പാർട്ട്‌മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.മുസ്തഫ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

36/53

ഇടതുപക്ഷ സർക്കാരിന്റെ അധ്യാപക ദ്രോഹ നടപടിക്കെതിരെ കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ ഡി.ഡി.ഇ. ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

37/53

തൃശ്ശൂരിൽ നടന്ന എൽ.ജെ.ഡി. സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ സംസാരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

38/53

നെഹ്‌റു ട്രോഫി ക്യാപ്റ്റൻസ് ക്ലിനിക്ക് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

39/53

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ആലപ്പുഴ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

40/53

കാസർകോട് നടന്ന ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ ക്യാമ്പ് കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

41/53

ആലപ്പുഴയിൽ നെഹ്റു ട്രോഫി ജലമേളയുടെ ഭാഗമായി നടന്ന കമന്ററി മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

42/53

കെ.പി.എസ്.ടി.എ. കണ്ണൂർ ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/53

സപ്ലൈകോ ഓണച്ചന്ത കണ്ണൂർ പോലീസ് സഭാ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/53

എന്‍.സി.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ കെ.സുരേശനെ മന്ത്രി എ.കെ ശശീന്ദ്രന്‍ അനുമോദിക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

45/53

കെ.പി.എസ്.ടി.എ.യുടെ കണ്ണൂര്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് ഡി.സി.സി. പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

46/53

സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഏലൂരില്‍ ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു. ഫോട്ടോ - വി.കെ അജി\മാതൃഭൂമി

47/53

സി.ബി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് കണ്ണൂരില്‍ ആര്‍.ഡി.ഒ. അനുകുമാരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

48/53

സരിത ജയസൂര്യ ഡിസൈന്‍ സ്റ്റുഡിയോയുടെ ഓണം വില്‍പന മേള കണ്ണൂരില്‍ നടന്‍ ജയസൂര്യയും സരിതയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ - സി. സുനില്‍കുമാര്‍ \ മാതൃഭൂമി

49/53

വിനായകചതുര്‍ഥിയോടനുബന്ധിച്ച് സേലത്ത് റോഡരികില്‍ വില്പനയ്ക്കായി വെച്ചിരിക്കുന്ന വിനായക ശില്പങ്ങള്‍.

50/53

കോഴിക്കോട് തളി മഹാഗണപതി-ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി തെപ്പരഥോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരം ദീപാലംകൃതമായപ്പോള്‍.

51/53

ഡാന്യൂബ് സാക്ഷി .. ഇനിയൊരു ലോകയുദ്ധമുണ്ടെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്നാണ് പ്രവചനം. അതികഠിനമായ വരള്‍ച്ചയിലൂടെയാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടന്നുപോകുന്നത്. ഒന്നാംലോകയുദ്ധത്തിന് തുടക്കമിട്ട സെര്‍ബിയയിലെ, പ്രഹോവോ നഗരത്തില്‍ ഡാന്യൂബ് നദിയില്‍ രണ്ടാംലോകയുദ്ധകാലത്തെ ജര്‍മന്‍ യുദ്ധക്കപ്പലിന്റെ അവശേഷിപ്പിനു സമീപത്തുകൂടി കയാക്കിങ് തോണിയിലൂടെ പോകുന്നയാളാണ് ചിത്രത്തില്‍. വരള്‍ച്ചയില്‍ വെള്ളം കുറഞ്ഞതോടെ ഡസനിലധികം ജര്‍മന്‍ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങളാണ് നദിയില്‍ തെളിഞ്ഞത്. ചരിത്രമേറെ കണ്ട ഡാന്യൂബ് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ് ഒരു കൊടുംവരള്‍ച്ചക്കാലത്തിന്റെ കെടുതികള്‍...

52/53

ചാലക്കുടിയില്‍ സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനശേഷം വീല്‍ച്ചെയറിലിരിക്കുന്നവരുടെ ബാസ്‌കറ്റ്‌ബോള്‍ പ്രദര്‍ശനമത്സരം നടന്നപ്പോള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി

53/53

ഇഷ്ടമുള്ളതരത്തില്‍ യൂണിഫോം അണിയാമെന്ന സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പാലക്കാട് പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാന്റ്‌സും ഷര്‍ട്ടുമണിഞ്ഞെത്തിയ വിദ്യാര്‍ഥിനികള്‍ | ഫോട്ടോ: പി.പി. രതീഷ്

Content Highlights: news in pics august 27


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented