ഓഗസ്റ്റ് 26 ചിത്രങ്ങളിലൂടെ


1/42

കോഴിക്കോട്ട് നടന്ന കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരെ മാതൃഭൂമി ആദരിക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ഇ.വി രാമകൃഷ്ണന് ഉപഹാരം നൽകുന്നു. എം.മുകുന്ദൻ, മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ, ആർ.രാജശ്രീ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

2/42

കോഴിക്കോട്ട് നടന്ന കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരെ മാതൃഭൂമി ആദരിക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ ആർ.രാജശ്രീക്ക് ഉപഹാരം നൽകുന്നു. എം.മുകുന്ദൻ, മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ, ഇ.വി രാമകൃഷ്ണൻ, സുനിൽ ഞാളിയത്ത്, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര ശ്രേയാംസ് കുമാർ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

3/42

കോഴിക്കോട്ട് നടന്ന കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരെ മാതൃഭൂമി ആദരിക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ സുനിൽ ഞാളിയത്തിന് ഉപഹാരം നൽകുന്നു. എം.മുകുന്ദൻ, മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ, ഇ.വി രാമകൃഷ്ണൻ, ആർ.രാജശ്രീ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

4/42

കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരെ മാതൃഭൂമി ആദരിക്കാനായി കോഴിക്കോട്ട് നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ സംസാരിക്കുന്നു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, എം.മുകുന്ദൻ, ഇ.വി രാമകൃഷ്ണൻ, ആർ.രാജശ്രീ, സുനിൽ ഞാളിയത്ത്, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര ശ്രേയാംസ് കുമാർ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

5/42

കോഴിക്കോട്‌ നടന്ന കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരെ മാതൃഭൂമി ആദരിക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

6/42

കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ ഐ.എൻ.എൽ പ്രവർത്തകർ സ്കൂളിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/42

കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ മാതൃഭൂമി ബുക്‌സ്‌ ഒരുക്കിയ ചടങ്ങിൽ കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ഇ.വി. രാമകൃഷ്ണൻ, ആർ. രാജശ്രീ,സുനിൽ ഞാളിയത്ത്, അജയ് പി. മങ്ങാട്ടിനു വേണ്ടി ഭാര്യ മഞ്ജു അജയ്, എന്നിവരെ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ ഉപഹാരം നല്കി ആദരിച്ചപ്പോൾ. എം.മുകുന്ദൻ, മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ് ) മയൂര ശ്രേയാംസ് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/42

കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ ആദരിക്കാൻ മാതൃഭൂമി ബുക്‌സ്‌ ഒരുക്കിയ ചടങ്ങിൽ മുഖ്യാതിഥി എം.മുകുന്ദൻ സംസാരിക്കുന്നു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, പുരസ്കാര ജേതാക്കളായ ഇ.വി. രാമകൃഷ്ണൻ, ആർ. രാജശ്രീ, സുനിൽ ഞാളിയത്ത്, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ് ) മയൂര ശ്രേയാംസ് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/42

കോഴിക്കോട്‌ ആവിക്കൽതോട് മലിന ജല സംസ്‌കരണ പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് ആർ.എം.പി.ഐ. പ്രവർത്തകർ നടത്തിയ റാലി | ഫോട്ടോ: പി ​കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/42

കോഴിക്കോട്‌ എൻ.ഐ.ടി. അലുംനി അസോസിയേഷൻ - വേൾഡ് നെറ്റ്ക്ക മീറ്റ് ഉദ്ഘാടനം ചെയ്യുന്ന ഏഴിമല നാവിക അക്കാദമി കമാൻഡൻഡ് വൈസ് അഡ്മിറൽ പുനീത് കുമാർ ബെഹൽ. ഡോ.പി.പി.അനിൽകുമാർ, ജോസഫ് ഫിലിപ്പ്, ജോൺ ജോസഫ്, പ്രസാദ് കൃഷ്ണ, ഗജല യോഗാനന്ദ്, കെ.അജിത്ത് കുമാർ, പി.സതീഷ് എന്നിവർ സമീപം | ഫോട്ടോ: പി ​കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/42

ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശ്രമത്തിലെ സന്യാസിമാർ ഉപഹാരം നൽകി ആദരിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/42

ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ.കെഹേലിയ റംബൂക്ക് വെല, രമേശ് ചെന്നിത്തല എം.എൽ.എ., മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുതിരകുളം ജയൻ, ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓർ‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/42

ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രാർത്ഥനാലയത്തിൽ തൊഴുത് പ്രസാദം നെറ്റിയിൽ അണിഞ്ഞപ്പോൾ. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/42

ഏലൂരിൽ ശനിയാഴ്ച ആരംഭിക്കുന്ന സി പി ഐ എറണാകുളം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു സംഘാടക സമിതി ചെയർമാൻ എം.ടി. നിക്സൺ പതാക ഉയർത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

15/42

ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂരും പാലക്കാടും തമ്മിലുള്ള മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/42

ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ശേഷം വീൽച്ചെയറിലിരിക്കുന്നവരുടെ ബാസ്‌കറ്റ് ബോൾ പ്രദർശന മത്സരം നടന്നപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോഷക സംഘടനകളുടെ കൺവെൻഷൻ എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

18/42

മിഷൻ ഡിജിറ്റൽ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബാങ്കുകളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം റിസർവ്വ് ബാങ്ക് റീജ്യണൽ ഡയറക്ടർ തോമസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

19/42

എ.ബി.വി.പി യുടെ തിരുവനന്തപുരം വഞ്ചിയൂരുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജനലിന്റെ ഗ്ലാസ് സംഘർഷത്തിനിടയിൽ തകർത്ത നിലയിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/42

എ.ബി.വി.പി യുടെ തിരുവനന്തപുരം വഞ്ചിയൂരുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഗെയ്റ്റ് സംഘർഷത്തിനിടയിൽ തകർന്ന നിലയിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/42

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് റീന മോഹന് നൽകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മന്ത്രിമാരായ വി.എൻ.വാസവൻ, ജി.ആർ.അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/42

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സി.അജോയ്, പ്രേംകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മന്ത്രിമാരായ വി.എൻ.വാസവൻ, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ റീന മോഹൻ, ഷാജി എൻ.കരുൺ, മധുപാൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/42

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൗണ്ട് ബഥനി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/42

പത്തനംതിട്ട റിങ് റോഡിൽ സ്‌റ്റേഡിയം ജങ്ഷനടുത്തുള്ള തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/42

കണ്ണൂർ ജില്ലാ പഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യാവസായിക വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ ഉദ്ഘാടനം നിർവഹിച്ച ഡോ. വി.ശിവദാസൻ എം.പി. സ്റ്റാളുകൾ നോക്കി കാണുന്നു. പി.പി. ദിവ്യ, ബിനോയ് കുര്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/42

പട്ടികജാതി പട്ടികവർഗ്ഗ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന അയ്യങ്കാളി ജന്മദിന ഘോഷയാത്ര | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/42

മലപ്പുറം ജില്ലയിലെ റേഷൻ കടകളിൽ സ്പെഷ്യൽ അരി ഉൾപ്പെടെ കാർഡുടമകൾക്ക് വിതരണം ചെയ്യാൻ അരിയെത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

28/42

ഇന്ത്യൻ ​ലൈബ്രറി കോൺഗ്രസ്‌ വിപുലീകൃത സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/42

നഗരസഭകളിലും സർവ്വകലാശാലകളിലും പെൻഷൻകാർ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട് നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി പി.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/42

കടലേറ്റത്തില്‍ തീരം നഷ്ടപ്പെട്ട ശംഖുമുഖം.

31/42

ഉപഭോക്‌തൃ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പിന് വേണ്ടി സവാക്സ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കലാ ജാഥ ആലപ്പുഴയിൽ എത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/42

മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/42

കോഴിക്കോട്‌ കോർപ്പറേഷൻ വി ലിഫ്റ്റ് തൊഴിൽ ദാന പദ്ധതിയും വ്യവസായ വകുപ്പും ചേർന്ന് നടത്തുന്ന ലോൺ ലൈസൻസ് മേള മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, പി.ദിവാകരൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എസ്.കെ അബൂബക്കർ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബി​നോജ്‌ / മാതൃഭൂമി

34/42

പേടിക്കേണ്ട അമ്മേ... പേവിഷബാധക്കെതിരെ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് എടുക്കുന്നതിന്റെ ഭാഗമായി കോട്ടയം തിരുവാതുക്കൽ ഇരുപത്തിനാലാം വാർഡിൽ നായയെ കുത്തിവെച്ച ശേഷം തിരിച്ചറിയുന്നതിനായി മാർക്ക് ചെയ്യുമ്പോൾ സമീപത്ത് ആകാംഷയോടെ നോക്കി നിൽക്കുന്ന പട്ടിക്കുഞ്ഞ് | ഫോട്ടോ: ജി.ശിവപ്രസാദ് / മാതൃഭൂമി

35/42

ദേശീയ പാതയിൽ കണ്ണൂർ മേലേചൊവ്വയിൽ ഡിവൈഡറിൽ ഇടിച്ചു കയറിയ ലോറി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/42

ഭിന്നശേഷിക്കാർക്ക് കണ്ണൂർ കോർപ്പറേഷൻ നൽകുന്ന സഹായ ഉപകരണങ്ങൾ മേയർ ടി.ഒ.മോഹനൻ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/42

തിരികെ പാതാളത്തിലേക്കോ... മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ പണിതുടങ്ങാത്തതില്‍ പ്രതിഷേധിച്ച് നാഷണല്‍ ജനതാദള്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന്റെ നൂറാം ദിവസം പാലക്കാട് ബസ് സ്റ്റാന്റില്‍ കൊടുംപാപിയെ കെട്ടിവലിച്ച് പ്രതിഷേധിക്കുന്നതിനിടെ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ മാവേലി വേഷധാരി സ്റ്റാന്റിലെ കുഴി ചാടിക്കടക്കുന്നു.

38/42

ഇനി ഇത്തിരി വെയില്‍ കൊള്ളാം... മഴ കുറഞ്ഞതോടെ ചാലക്കുടിപ്പുഴയിലെ മണല്‍ത്തിട്ടയില്‍ വെയില്‍ കൊള്ളുന്ന ചീങ്കണ്ണികള്‍. വെറ്റിലപ്പാറ പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം പകര്‍ത്തിയത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രന്‍.

39/42

വെള്ളിയാഴ്ച നടക്കുന്ന എംപവറിങ് വിത്ത് ലവ് എന്ന മാജിക് പരിപാടി അവതരിപ്പിക്കുന്ന തിരുവനന്തപുരം ഡിഫറൻറ് ആർട്ട് സെന്ററിലെ കുട്ടികൾ മജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ ഫോട്ടോ: സാബു സ്കറിയ

40/42

മധ്യപ്രദേശിലെ സിയോനി ജില്ലയിലെ പെഞ്ച് ടൈഗര്‍ റിസര്‍വില്‍ കണ്ട കരിമ്പുലി. അപൂര്‍വമായി കാണപ്പെടുന്ന കരിമ്പുലിയെ രണ്ടു വര്‍ഷത്തിനുശേഷമാണ് ഇവിടെ കാണുന്നത് | ഫോട്ടോ: പി.ടി.ഐ.

41/42

ഇപ്പോ ശരിയാക്കാന്‍ പറ്റില്ല... ബിഹാറിലെ പട്‌ന കളക്ടറേറ്റ് പരിസരത്തുകിടന്ന് തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയ ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന റോഡ് റോളര്‍. ഇന്ത്യയിലെ ഡച്ച് ഭരണകാലത്ത് ഇംഗ്ലണ്ടിലെ ജോണ്‍ ഫൗളര്‍ ആന്‍ഡ് കമ്പനി നിര്‍മിച്ച ഇത് സംരക്ഷിക്കാന്‍ അധികൃതര്‍ വ്യാഴാഴ്ച സിറ്റി മ്യൂസിയത്തിലേക്ക് മാറ്റി.

42/42

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നടന്ന പ്രാര്‍ഥന.

Content Highlights: news in pics august 26


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented