ഓഗസ്റ്റ് 25 ചിത്രങ്ങളിലൂടെ


1/32

ശ്രീ അരവിന്ദോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് മഹർഷി അരവിന്ദോയുടെ 150 -ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിൽ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ എന്നിവർ യാത്രയാക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/32

എണ്ണിയെണ്ണി... ശ്രീ അരവിന്ദോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് മഹർഷി അരവിന്ദോയുടെ 150 -ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ നയങ്ങൾക്കെതിരെ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/32

ശ്രീ അരവിന്ദോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് മഹർഷി അരവിന്ദോയുടെ 150 -ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിലെ മഹർഷി അരവിന്ദോയുടെ ചിത്രത്തിന് മുന്നിൽ വണങ്ങുന്നു. വി.ഉണ്ണികൃഷ്ണൻ, കെ.രാമൻപിള്ള, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വി.വി.രാജേഷ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/32

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു മടങ്ങുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/32

പോത്തുവരുന്നേ മാറിക്കോ ....... അറക്കാൻ കൊണ്ടുപോകുന്ന കൂറ്റൻ പോത്തുമായി റോഡിലൂടെ ഓടുന്ന യുവാവ്. പോത്ത് വിരളാതിരിക്കാൻ ഞൊടിയിടയിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് യുവാവിന്റെ ഓട്ടം. തിരൂർ - കുറ്റിപ്പുറം റോഡിൽ കണ്ണംകുളത്ത് നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

6/32

കേന്ദ്രസർക്കാരിന്റെ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' പദ്ധതിയുടെ ഭാഗമായി സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആന്റ്‌ എക്കളോജി, മലബാർ ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ്. വൊളന്റിയമാർമാരുടെ സഹായത്തോടെ കോഴിക്കോട്‌ കാമ്പുറം ബീച്ച് ശുചീകരിച്ചപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/32

വിവിധ ആവശ്യങ്ങളുന്നയിച്ച് പി. എഫ്. പെൻഷനേഴ്സ് ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റീജിയണൽ പി.എഫ്. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി ഡോ. എം. പി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/32

സി.പി.ഐ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം തൃപ്രയാറിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/32

തിരുവനന്തപുരം കിഴക്കേകോട്ട നായനാർ പാർക്കിൽ ആരംഭിച്ച ഓണം കൈത്തറി വിപണന മേളയുടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ മന്ത്രി പി. രാജീവും, ആന്റണി രാജുവും മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പരമ്പരാഗത തറിയിൽ വസ്ത്രം നെയ്യുന്നത് കാണുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/32

തിരൂർ ബി.പി. അങ്ങാടിക്കടുത്ത് കണ്ണംകുളത്ത് മരത്തിലിടിച്ചു തകർന്ന കാർ. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ചു പേർക്ക് പരിക്കേറ്റു | ഫോട്ടോ: പ്രദീപ് പയ്യോളി

11/32

എറണാകുളം ടൗൺ ഹാളിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ ആലോചന യോഗത്തിൽ പദയാത്രയുടെ സ്വാഗത ഗാനത്തിന്റെ ഓഡിയോ പ്രകാശനം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൈമാറികൊണ്ട് നിർവ്വഹിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

12/32

എറണാകുളത്ത്‌ നവ സങ്കൽപ്പ യാത്രയിൽ പങ്കെടുത്ത പദയാത്രകർക്ക് സ്വീകരണം നൽകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി, കെ ബാബു എം എൽ എ, അൻവർ സാദത്ത്‌ എം എൽ എ, റോജി എം ജോൺ എം എൽ എ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

13/32

തീരാത്ത തർക്കങ്ങൾ... മലപ്പുറം വെന്നിയൂരിൽ ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമ്പോൾ അധികൃതരുമായി സംസാരിക്കുന്നവർ. മറ്റുഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് നേരത്തേ കഴിഞ്ഞിരുന്നെങ്കിലും അങ്ങാടിയിലുള്ളവ വ്യാഴാഴ്ചയാണ് പൊളിക്കാൻ തുടങ്ങിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/32

കിട്ടിയത് മിച്ചം... മലപ്പുറം വെന്നിയൂരിൽ ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമ്പോൾ മര ഉരുപ്പടികൾ എടുത്തുമാറ്റുന്ന ഉടമസ്ഥർ. മറ്റുഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് നേരത്തേ കഴിഞ്ഞിരുന്നെങ്കിലും അങ്ങാടിയിലുള്ളവ വ്യാഴാഴ്ചയാണ് പൊളിക്കാൻ തുടങ്ങിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/32

മരത്തടികൾപോലും പോയല്ലോ... മലപ്പുറം വെന്നിയൂരിൽ ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമ്പോൾ മരത്തടികൾ നഷ്ടമായതോർത്ത് വേവലാതിപ്പെടുന്നയാൾ. പിന്നീട് അധികൃതരോട് സംസാരിച്ചതിനേതുടർന്ന് മരത്തടികളും മറ്റും എടുത്തുമാറ്റാൻ അനുമതി ലഭിച്ചു. മറ്റുഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് നേരത്തേ കഴിഞ്ഞിരുന്നെങ്കിലും അങ്ങാടിയിലുള്ളവ വ്യാഴാഴ്ചയാണ് പൊളിക്കാൻ തുടങ്ങിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/32

പൊളിച്ചടുക്കി... മലപ്പുറം വെന്നിയൂരിൽ ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു. മറ്റുഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് നേരത്തേ കഴിഞ്ഞിരുന്നെങ്കിലും അങ്ങാടിയിലുള്ളവ വ്യാഴാഴ്ചയാണ് പൊളിക്കാൻ തുടങ്ങിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/32

കിലോ 100 രൂപക്ക് വിൽക്കാൻ വെച്ചിരിക്കുന്ന മത്തി. കോഴിക്കോട് ബീച്ചിലെ ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

18/32

വിവിധ അവശ്യങ്ങൾ ഉന്നയിച്ച് പ്രോവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിൽ കൊല്ലം പ്രോവിഡണ്ട് ഫണ്ട് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/32

മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ - ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/32

കേരള സുന്നി ജമാഅത്ത് കോഴിക്കോട്ട്‌ നടത്തിയ ബാഖവി സംഗമം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു. സയ്യിദ് മുഹമ്മദ് കോയതങ്ങൾ, എ.പി. അഹമ്മദ് ബാഖവി, സയ്യിദ് അഖൂബ് തങ്ങൾ, കാട്ടാമ്പള്ളി മുഹമ്മദ് ബാഖവി, എ.എൻ സിറാജുദ്ദീൻ മൗലവി എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

21/32

മെഡിസെപ്പിൽ സർക്കാർ പങ്കാളിത്തവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഫെറ്റോയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച്‌ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

22/32

കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപക സർവ്വീസ് സംഘടന സമരസമിതി ആലപ്പുഴയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/32

കൊല്ലം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ആര്യാട് ഗോപി അനുസ്മരണ സമ്മേളനവും ദൃശ്യ മാധ്യമ പുരസ്ക്കാര വിതരണവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/32

തെരുവ് നായ്ക്കളെ കുത്തിവെക്കുന്നു. കോട്ടയം തിരുവാതുക്കൽ 24 വാർഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

25/32

സ്കൂളിലെത്തിയ പുതിയ പ്ലസ് വൺ കുട്ടികൾക്ക് നിർദ്ദേശം നൽകുന്ന അധ്യാപകർ. കണ്ണൂർ ഗവ വി.എച്ച് എസിൽ നിന്ന്‌ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/32

ദേശീയ നേത്രദാന പക്ഷാചരണം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസ്പത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

27/32

ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്ഷാമബത്ത കുടിശ്ശിക ആവശ്യപ്പെട്ട് അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

28/32

സര്‍വ്വീസ് സംഘടനാ സമരസമിതി കുടിശ്ശിക ക്ഷാമബത്ത ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

29/32

ഹാന്‍വീവ് ഓണക്കാലത്ത് പുറത്തിറക്കുന്ന പുതിയ ഡിസൈനര്‍ ചൂരിദാര്‍ തുണിത്തരങ്ങള്‍ കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ പുറത്തിറക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

30/32

കണ്ണൂർ ചിറ്റാരിപ്പറമ്പ് മാനന്തേരിയിൽ ബസ്സ് വയലിലേക്ക് മറിഞ്ഞ നിലയിൽ | ഫോട്ടോ: സി. സുനില്‍കുമാർ

31/32

ഹരിയാണയിലെ ഫരീദാബാദില്‍ അമൃത ആശുപത്രിയുടെ ഉദ്ഘാടനവേളയില്‍ നമസ്‌കരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിരസ്സില്‍ ചുംബിക്കുന്ന മാതാ അമൃതാനന്ദമയി.

32/32

ഡൽഹിയിൽ നടക്കുന്ന ആറാമതു ലോക ജല ഉച്ചക്കോടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തിന്റെ പവിലിയനിൽ

Content Highlights: news in pics august 25


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented