ഓഗസ്റ്റ് 24 ചിത്രങ്ങളിലൂടെ


1/38

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ 'ജെൻഡർ ന്യൂട്രാലിറ്റി: തത്വം, പ്രയോഗം, ആഘാതം' ഖുത്വബാ സെമിനാർ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

2/38

കോഴിക്കോട് ഗാന്ധിഗൃഹത്തിൽ സർവോദയമണ്ഡലം നടത്തിയ കെ. കേളപ്പജി അനുസ്മരണം സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/38

ഒമ്പതു വയസുകാരി ശ്രീലക്ഷ്മി റിജേഷ് എഴുതിയ "ബിഫോർ ഇറ്റ്സ് ടൂ ലേറ്റ് " എന്ന പുസ്തകം കോഴിക്കോട്‌ നടന്ന ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥിന് നല്കി പ്രകാശനം ചെയ്യുന്നു. മധുശങ്കർ, പ്രൊഫ.ബിന്ദു ആമാട്ട്, ശ്രീലക്ഷ്മി, ഗുരുകുലം ബാബു, ബാലു പുതുപ്പാടി, സുജിത്ത് സഹദേവൻ എന്നിവർ സമീപം. | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/38

കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ച സൂക്ഷ്‌മ ദ്വാര ചികിത്സയുടേയും, ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത് ലാബിന്റെയും, അഡ്വാൻസ്ഡ് സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടന ചടങ്ങിൽ സിനിമാ താരം ഭാവന വിളക്ക് തെളിയിക്കുന്നു. ഡോ.ബി.വേണുഗോപാലൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. എബ്രഹാം മാമ്മൻ, ഫർഹാൻ യാസിൻ, ഡോ.വി.ജി.പ്രദീപ് കുമാർ, മേയർ ഡോ.ബീന ഫിലിപ്പ്, ഡോ.കെ.ജി.രാമകൃഷ്ണൻ, ഡോ.പി.പി.വേണുഗോപാലൻ, ഡി.എം.ഒ. ഡോ.ഉമർ ഫറൂഖ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/38

ആടാം ...... പാടാം ...... കോഴിക്കോട് ഹോട്ടൽ ട്രിപ്പെൻഡയിൽ നടന്ന ആസ്റ്റർ മിംസിലെ സൂക്ഷ്‌മ ദ്വാര ചികിത്സയുടേയും, ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത് ലാബിന്റെയും, അഡ്വാൻസ്ഡ് സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടന ചടങ്ങിൽ സിനിമാ താരം ഭാവന ആരാധകർക്കൊപ്പം നൃത്തചുവടുകൾ വെച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/38

മലബാർ ഡെവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ‘കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം - യാത്രക്കാരുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും’ ചർച്ചയിൽ മുഖ്യാതിഥി വിമാനത്താവള എ.ജി.എം സഞ്ജീവൻ സംസാരിക്കുന്നു. സി.ഇ ചാക്കുണ്ണി, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, ഖായിസ് അഹമ്മദ്, കെ.എം ബഷീർ, നാസർ ഹസ്സൻ സി.എച്ച്, ടി.പി.എം ഹാഷിർ അലി എന്നിവർ സമീപം | ഫോട്ടോ: പി. പി. ബിനോജ്‌ / മാതൃഭൂമി

7/38

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് പവലിയനിൽ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ ഛായാചിത്രം മേയർ എം. അനിൽകുമാർ അനാവരണം ചെയ്തപ്പോൾ. വിമല ചന്ദ്രശേഖരൻ, മുൻ ഹോക്കി താരം റൂഫസ് ഡിസൂസ, പ്രിൻസിപ്പൽ ഡോ. വി. എസ്. ജോയ്, എം. എസ്. മുരളി, സി ജി രാജഗോപാൽ, സുനിൽ ചന്ദ്രശേഖരൻ, സി.ഐ. സി.സി ജയചന്ദ്രൻ എന്നിവരെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

8/38

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സമരപ്പന്തലിലേക്ക് പ്രതിഷേധവുമായി എത്തുന്ന മത്സ്യതൊഴിലാളികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/38

ബാങ്കിങ് ഇടപാടുകൾ പൂർണമായി ഡിജിറ്റലാകുന്നതിന്റെ ജില്ലാ പ്രഖ്യാപനം മലപ്പുറം ടൗൺഹാളിൽ കളക്ടർ വി.ആർ. പ്രേംകുമാർ നിർവഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/38

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. നടത്തിയ മലപ്പുറം കളക്ടറേറ്റ് ധർണ ഇ. ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/38

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. പ്രവർത്തകർ നടത്തിയ മലപ്പുറം കളക്ടറേറ്റ് ധർണ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/38

കെ.ജി.ഒ.എ. മലപ്പുറം ജില്ലാ ധർണ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ഡോ. സിജി സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

13/38

വ്യാഴാഴ്ച ആരംഭിക്കുന്ന പ്ലസ്‌വൺ കുട്ടികൾക്കുള്ള സ്വീകരണം ഒരുക്കുന്ന മലപ്പുറം ഗവ.ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർഥികൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

14/38

മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാരംഭിച്ച മോഹന സുബ്രഹ്മണിയുടെ ഏകാംഗ ചിത്ര പ്രദർശനം. ഉന്മീലനം എന്നുപേരിട്ടിരിക്കുന്ന പ്രദർശനം ശനിയാഴ്ച അവസാനിക്കും | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/38

കൊല്ലത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ മിനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/38

ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾ ഒന്നൊന്നായി നിഷേധിക്കുന്ന സഹകരണ ചട്ടം ഭേദഗതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു, പി.കെ കുഞ്ഞാലിക്കുട്ടിഎം എൽ എ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/38

കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ കെ.പി. മോഹനൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/38

സി.പി.ഐ. പാലക്കാട്‌ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/38

സി.പി.ഐ. പാലക്കാട്‌ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് കെ.ഇ. ഹനീഫ പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/38

കണ്ണൂർ സർവ്വകലാശാല സംരക്ഷണ സമിതി താവക്കര ക്യാമ്പസിൽ സംഘടിപ്പിച്ച സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/38

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന രാജ്‌ഭവൻ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/38

കൈത്തറി വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കൗൺസിലിന്റെയും (സി.ഐ.ടി.യു ), കൈത്തറി തൊഴിലാളി ഫെഡറേഷന്റെയും (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കൈത്തറി തൊഴിലാളികൾ നടത്തിയ രാജ്‌ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/38

കൊല്ലം ചിന്നക്കടയിൽ "ഉണരൂ ഉപഭോക്താവേ ഉണരൂ" എന്ന സന്ദേശവുമായി സംസ്ഥാന പൊതുവിതരണ വകുപ്പും ഉപഭോക്തൃ കാര്യവകുപ്പും സവാക് സംസ്ഥാന കമ്മിറ്റിയുമായി ചേർന്നുള്ള കലാജാഥയിൽ അവതരിപ്പിച്ച ഓട്ടൻതുള്ളൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/38

ഗവർണറുടെ അധികാര പരിധികൾ കുറയ്ക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/38

ഗവർണറുടെ അധികാര പരിധികൾ കുറയ്ക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ എം.ജി. റോഡ് ഉപരോധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/38

ഗവർണറുടെ അധികാര പരിധികൾ കുറയ്ക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/38

കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ ജില്ലാ മാർച്ച്‌ | ഫോട്ടോ:വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/38

തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ എക്സൈസ് സർക്കിൾ ടീമും ചേർന്ന് നാലു കിലോ കഞ്ചാവുമായി കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി തെമ്മാങ്കുഴിയിൽ വീട്ടിൽ ജോഷി പ്രകാശിനെ പിടികൂടിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

29/38

മലപ്പുറം ജില്ലയിൽ റേഷൻ കടകളിൽ നിന്ന് സർക്കാറിന്റെ സൗജന്യ ഓണക്കിറ്റുകൾ വിതരണം തുടങ്ങിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

30/38

ഫരീദാബാദിൽ അമൃത ഹോസ്പിറ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാതാ അമൃതാനന്ദമയിയും | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

31/38

കെ.ജി.ഒ.എ. കണ്ണൂർ കലക്ടറേറ്റിന്‌ മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി ഡോ: യു. സലിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/38

തിരുവനന്തപുരം പ്രസ്‌ ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ വി.എസ്‌.എസ്‌.സി. മുൻ ഡയറക്ടർ ഡോ. മുത്തു നായകം സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

33/38

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/38

കണ്ണൂർ കോർപ്പറേഷൻ അമൃത് പദ്ധതി പഠന ശില്‌പശാല മേയർ ടി.ഒ.മോഹനൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/38

കോട്ടയം തിരുനക്കര ബസ്റ്റാന്റ് കെട്ടിടം ഒഴിപ്പിക്കുന്നതിന്‌ പ്രതിഷേധവുമായി എത്തിയ വ്യാപാരികൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

36/38

തൃശൂര്‍ മറ്റത്തൂര്‍ വെള്ളിക്കുളങ്ങര പോത്തന്‍ചിറയില്‍ കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

37/38

അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രം 'ദ സര്‍വൈവല്‍ കാംപയിന്‍' കൊച്ചിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നടി മഞ്ജു വാരിയരും ഓണ്‍ലൈനായി പങ്കെടുക്കുന്ന നടി ഭാവനയും. തന്റെ സന്ദേശം ഓണ്‍ലൈനിലൂടെ പറയുമ്പോള്‍ സമീപത്തുനിന്നു സ്‌നേഹത്തിന്റെ അടയാളം കാണിക്കുകയാണ് മഞ്ജു വാരിയര്‍ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ / മാതൃഭൂമി

38/38

ഇന്ത്യയിൽ നിർമിച്ച ആദ്യ ഹൈഡ്രജൻ ബസ് നിരത്തിലിറക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും സംഘവും

Content Highlights: news in pics august 24


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented