ഓഗസ്റ്റ് 23 ചിത്രങ്ങളിലൂടെ


1/25

ലോകായുക്ത നിയമഭേദഗതി പിൻവലിക്കുക എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സെ ക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ റാലി | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

2/25

ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 126-ാം ജന്മദിനാഘോഷത്തിനും സംഗീത നൃത്തോല്‍സവത്തിന്റെയും ഭാഗമായി ടി എം കൃഷ്ണ അവതരിപ്പിച്ച സംഗീത കച്ചേരി | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

3/25

ഫറോക്ക് തീ പിടിത്തം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/25

കൊല്ലം അഷ്ടമുടിക്കായലിലെ മാലിന്യകാഴ്ച | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

5/25

പ്രതിരോധ കുത്തിവെപ്പിൽ അപാകത വരുത്തിയ നഴ്സുമാർക്കും ഡോക്ടർക്കുമെതിരെ നടപടിയെടുക്കാത്തിൽ പ്രതിഷേധിച്ച് നെടുമ്പന സ്വദേശി 10 വയസുകാരി ആഷിക്കയുമായി മാതാവ് സുൽഫത്ത് കൊല്ലം ഡി എം ഒ ഓഫീസിനുമുന്നിൽ സമരം നടത്തുന്നു. | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

6/25

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി.ആർ. നിർവഹിക്കുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

7/25

വെള്ളിക്കുളങ്ങര പോത്തഞ്ചിറയിൽ ടാങ്കിൽ വീണു ചെരിഞ്ഞ ആനയെ ലോറിയിൽ കയറ്റിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/25

അതിജീവനത്തിന്റെ സാദ്ധ്യതകൾ മുൻ നിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വ ചിത്രം 'ദ സർവൈവൽ കാംപയിൻ' കൊച്ചിയിൽ പുറത്തിറക്കുന്ന ചടങ്ങിൽ ചിത്രത്തിൽ അഭിനയിച്ച നടി ഭാവന തന്റെ സന്ദേശം ഓൺലൈനിലൂടെ പറയുമ്പോൾ സമീപത്തു നിൽക്കുന്ന നടി മഞ്ജു വാരിയർ. | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

9/25

ചട്ടമ്പിസ്വാമി സംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന 169 - മത് ചട്ടമ്പിസ്വാമി ജയന്തി ആഘോഷം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/25

ചട്ടമ്പിസ്വാമി സംസ്‌കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാരം ശബരിമല തന്ത്രി കണ്ഠരർ രാജീവർക്ക് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നൽകുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/25

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരമുള്ള വിളവെടുപ്പ് അഴീക്കോട് ചാൽ ബീച്ചിനു സമീപംപി.പി. സിലീഷിന്റെ കൃഷിയിടത്തിൽ മുൻമ പി.കെ.ശ്രീമതി നിർവ്വഹിക്കുന്നു. പി.പി ദിവ്യ സമീപം | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

12/25

ആലപ്പുഴ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്തശേഷം ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ പ്രദര്‍ശനം നോക്കിക്കാണുന്നു. | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

13/25

ടി.ടി.ഐ - പി.പി.ടി.ടി.ഐ അധ്യാപക ആലപ്പുഴ ജില്ലാ കലോത്സവം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

14/25

ആലപ്പുഴയില്‍ നടന്ന കേരളാ കേബിള്‍ ടി.വി. ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

15/25

മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ആലപ്പുഴയില്‍ നടത്തിയ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

16/25

കോൺഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര' യുടെ ലോഗോ ജയ്റാം രമേശും ദിഗ് വിജയ് സിംഗും പ്രകാശനം ചെയ്യുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

17/25

കേരള കോൺഗ്രസ് എം. കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

18/25

വെള്ളിക്കുളങ്ങര പോത്തഞ്ചിറയില്‍ കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണു ചരിഞ്ഞ നിലയില്‍. ആള്‍ താമസമില്ലാത്ത വീടിന്റെ ടാങ്കിലാണ് ആന വീണത്. ഫോട്ടോ - മനീഷ് ചേമഞ്ചേരി\മാതൃഭൂമി

19/25

ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ ഫെഡറേഷന്‍ സിഐടിയു കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂര്‍ ആര്‍.എം.എസ് പോസ്‌റ്റോഫീസ് മാര്‍ച്ച്. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

20/25

ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടന്ന കളക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി

21/25

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി.ബിജു\മാതൃഭൂമി

22/25

കണ്ണൂർ ആർ.എം.എസ്. പോസ്റ്റ് ഓഫീസ് മാർച്ച് കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ലതീഷ് പൂവത്തൂർ/ മാതൃഭൂമി

23/25

കനത്തമഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന യമുനാനദിയുടെ പശ്ചാത്തലത്തില്‍ താജ്മഹല്‍ | ഫോട്ടോ: പി.ടി.ഐ.

24/25

വിഴിഞ്ഞം തുറമുഖപ്രശ്‌നത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാലസമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മീന്‍പിടിത്തവള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലം കടലിലൂടെ ഉപരോധിച്ചപ്പോള്‍ | ഫോട്ടോ: എസ്. ശ്രീകേഷ്

25/25

കേരള ആർ.ടി.സി. ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത നിലയിൽ

Content Highlights: news in pics august 23


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented