ഏപ്രില്‍ 8 ചിത്രങ്ങളിലൂടെ


1/40

മനം നിറഞ്ഞും... മഴ നനഞ്ഞും.. പെരുമണ്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന തേരനക്കം കണ്ടുതൊഴുന്ന ഭക്തര്‍.കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഇത്തവണ തേരനക്കം കാണാനെത്തിയത്. ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍

2/40

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയായി 18 വര്‍ഷമായി മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ റമദാനില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന നോമ്പുതുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം സംസ്ഥാന മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു ഫോട്ടോ: പ്രദീപ് പയ്യോളി

3/40

ബി.ജെ.പി. സംഘടിപ്പിച്ച വിഷുക്കൈനീട്ടം പരിപാടിയില്‍ കുട്ടിക്ക് കൈനീട്ടം നല്‍കുന്ന സൂരേഷ് ഗോപി. ഫോട്ടോ: മനീഷ് ചേമഞ്ചേരി

4/40

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെവി തോമസ് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍. ഫോട്ടോ: റിദിന്‍ ദാമു

5/40

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെവി തോമസ് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍. ഫോട്ടോ: റിദിന്‍ ദാമു

6/40

ഖുറാന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുത്തഖി അവാര്‍ഡ് ഡോ.ജലീല്‍ പുറ്റേക്കാട് യു കലാനാഥന് സമര്‍പ്പിക്കുന്നു. ബഷീര്‍ താനാളൂര്‍, കെകെ സലീം ഹാജി, എപി അഹമ്മദ്, സിസ്റ്റര്‍ ജെസ്സി, ഗ്രോ വാസു എന്നിവര്‍ സമീപം. ഫോട്ടോ: പി കൃഷ്ണപ്രദീപ്‌

7/40

കോഴിക്കോട് നടന്ന അഗ്നിരക്ഷാസേനയുടെ ഡിവിഷണല്‍ കായിക മേളയിലെ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്. ഫോട്ടോ: കൃഷ്ണപ്രദീപ്

8/40

വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ നഗരത്തിലുണ്ടായ വേനല്‍ മഴ. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

9/40

വെള്ളിയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും മലപ്പുറം കളക്ടറേറ്റിലെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ ഓഫീസിന് മുകളിലൂടെ മരം വീണപ്പോള്‍. ഫോട്ടോ: അജിത്ത് ശങ്കരന്‍

10/40

വെള്ളിയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും മലപ്പുറം മൂന്നാംപടിയില്‍ വൈദ്യുതി കമ്പികള്‍ക്ക് മുകളിലൂടെ തെങ്ങ് വീണപ്പോള്‍. ഫോട്ടോ: അജിത്ത് ശങ്കരന്‍

11/40

വെള്ളിയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും മലപ്പുറം വാറങ്കോട് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണപ്പോള്‍. ഫോട്ടോ: അജിത്ത് ശങ്കരന്‍

12/40

കത്തുന്ന വേനല്‍ ചൂടിനിടെ മലപ്പുറത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത വേനല്‍ മഴ. മുണ്ടുപറമ്പ് മച്ചിങ്ങള്‍ റോഡില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: അജിത്ത് ശങ്കരന്‍

13/40

റംസാനിലെ ആദ്യ വെള്ളിയാഴ്ച മലപ്പുറം മേല്‍മുറി ആലത്തൂര്‍പ്പടി ജുമാമസ്ജിദില്‍ ജുമുഅ നമസ്‌ക്കരിക്കുന്ന വിശ്വാസികള്‍. ഫോട്ടോ: അജിത്ത് ശങ്കരന്‍

14/40

റംസാനിലെ ആദ്യ വെള്ളിയാഴ്ച മലപ്പുറം മേല്‍മുറി ആലത്തൂര്‍പ്പടി ജുമാമസ്ജിദില്‍ നടന്ന ജുമുഅ നമസ്‌ക്കാരത്തിന് ശേഷം പുറത്തുവരുന്ന വിശ്വാസികള്‍. ഫോട്ടോ: അജിത്ത് ശങ്കരന്‍

15/40

തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കുന്നു. ഫോട്ടോ: ശ്രീജിത്ത് പിആര്‍

16/40

റംസാനിലെ ആദ്യ വെള്ളിയാഴ്ച ചിന്നക്കട ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികള്‍. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍ മാതൃഭൂമി

17/40

റംസാനിലെ ആദ്യ വെള്ളിയാഴ്ച ചിന്നക്കട ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികള്‍. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍/ മാതൃഭൂമി

18/40

കൊല്ലം ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ കല്‍പം വെളിച്ചെണ്ണയുടെ വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ നിര്‍വഹിക്കുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍

19/40

റെയില്‍വേ ബോര്‍ഡ് പാസഞ്ചേഴ്സ് സര്‍വീസ് കമ്മറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്ര രത്തന്റെ നേതൃത്വത്തില്‍ ഉള്ള സംഘം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നു .കമ്മറ്റി അംഗം ഏറ്റുമാന്നൂര്‍ രാധാകൃഷ്ണന്‍ സമീപം. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

20/40

റെയില്‍വേ ബോര്‍ഡ് പാസഞ്ചേഴ്സ് സര്‍വീസ് കമ്മറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്ര രത്തന്റെ നേതൃത്വത്തില്‍ ഉള്ള സംഘം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നു .കമ്മറ്റി അംഗം ഏറ്റുമാന്നൂര്‍ രാധാകൃഷ്ണന്‍ സമീപം. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

21/40

എല്‍ഐസി സ്വകാര്യവത്കരണത്തിനെതിരെ എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീജണല്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച യുവജന സത്യാഗ്രഹം രണ്ടാം ദിവസം സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

22/40

റംസാന്‍ വ്രതാരംഭത്തിന്റെ ആദ്യ വെള്ളിയാഴ്ച പാളയം ജുമാ മസ്ജിദില്‍ ജുമാ നമസ്‌കാരം നിര്‍വ്വഹിക്കുന്ന വിശ്വാസികള്‍. ഫോട്ടോ: എസ് ശ്രീകേഷ്

23/40

മലപ്പുറം ജില്ലയിലെ തിരൂര്‍കോരങ്ങത്ത് മഹല്ല് ജുമാ മസ്ജിദില്‍ നടന്ന റംസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരം. ജുമാ നമസ്‌കാരത്തിന്ഖത്തീബ് അഷ്‌റഫ് അഷ്‌റഫി നേതൃത്വം നല്‍കി ഫോട്ടോ: പ്രദീപ് പയ്യോളി

24/40

Photograph:

(Photo: pradeep payyoli)

മലപ്പുറം ജില്ലയിലെ തിരൂര്‍കോരങ്ങത്ത് മഹല്ല് ജുമാ മസ്ജിദില്‍ നടന്ന റംസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശ്വാസികള്‍ ജുമാ നമസ്‌കാരത്തിന് ഖത്തീബ് അഷ്‌റഫ് അഷ്‌റഫി നേതൃത്വം നല്‍കി ഫോട്ടോ: പ്രദീപ് പയ്യോളി

25/40

പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച് പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

26/40

റംസാന്‍ നോമ്പിലെ ആദ്യ വെള്ളിയാഴ്ച ആലപ്പുഴ പഴവങ്ങാടി മസ്താന്‍ പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍. ഫോട്ടോ: സി ബിജു

27/40

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയപ്പോള്‍. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

28/40

കുര്‍ബാന ഏകീകൃത വിഷയവുമായി ബന്ധപ്പെട്ട ബിഷപ്പ് ഹൗസിന് മുന്‍പില്‍ ഉണ്ടായ സംഘര്‍ഷം. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

29/40

കുര്‍ബാന ഏകീകൃത വിഷയവുമായി ബന്ധപ്പെട്ട ബിഷപ്പ് ഹൗസിന് മുന്‍പില്‍ ഉണ്ടായ സംഘര്‍ഷം. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

30/40

കണ്ണൂർ കാമ്പസാർ മുഹ്‌യുദ്ദീൻ പള്ളിയിൽ റംസാനിലെ ആദ്യ വെള്ളിയാഴ്ച നിസ്കാരത്തിന് എത്തിയവർ | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

31/40

സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ നടക്കുന്ന പ്രദർശന നഗരിയിലെ തിരക്കിൽ ചിത്രം വരച്ചു നൽകുന്ന ടാഗോർ വിദ്യാനികേതൻ വിദ്യാത്ഥി പ്രണവ് | ഫോട്ടോ: സി സുനിൽ കുമാർ/ മാതൃഭൂമി

32/40

വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചിരിക്കുന്ന കണ്ണൂർ സെന്റ് മൈക്കിൾസ് സൂളിലെ ആൽബിൻ മുകുന്ദ് | ഫോട്ടോ: സി സുനിൽ കുമാർ/ മാതൃഭൂമി

33/40

ജില്ലാ സാക്ഷരതാ മിഷൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഏഴാം തരം തുലത്യാ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

34/40

കാരിതാസ് റെയിൽവേ ക്രോസിലെ പാലത്തിന്റെ അപ്രോച് റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം | ഫോട്ടോ: ശിവപ്രസാദ് ജി/ മാതൃഭൂമി

35/40

കാരിതാസ് റെയിൽവേ ക്രോസിലെ പാലത്തിന്റെ അപ്രോച് റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം | ഫോട്ടോ: ശിവപ്രസാദ് ജി/ മാതൃഭൂമി

36/40

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിലെത്തിയ ഡൽഹിയിൽ നിന്നുള്ള പ്രതിനിധികൾ രാവിലെ പയ്യാമ്പലത്തെ സ്മൃതികുടീരങ്ങൾ കാണാനെത്തിയപ്പോൾ | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

37/40

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിലെത്തിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ രാവിലെ പയ്യാമ്പലം ബീച്ചിലെത്തിയപ്പോൾ | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

38/40

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിലെത്തിയ പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ നടക്കാനായി രാവിലെ പയ്യാമ്പലം ബീച്ചിലെത്തിയപ്പോൾ | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

39/40

കണ്ണൂർമുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ലബ്ബ് വിളവെടുത്ത പച്ചക്കറികൾ വലിയന്നൂർ ഹോളി മൗണ്ട് മെഴ്സി വില്ലേജിന് മാതൃഭൂമി ന്യൂസ് എഡിറ്റർ വി.യു. മാത്തുക്കുട്ടി കൈമാറുന്നു | ഫോട്ടോ: സി സുനിൽ കുമാർ

40/40

ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബോയിലെ യു.എസ് എംബസ്സിയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്നവര്‍ | Photo: PTI

Content Highlights: news in pics april 8

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented