ഏപ്രില്‍ 4 ചിത്രങ്ങളിലൂടെ


1/88

സി.പി.എം. പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ എത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കണ്ണൂർ വിമാന താവളത്തിൽ നൽകിയ സ്വീകരണം. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, കെ.കെ. ഷൈലജ എം.എൽ.എ, കെ.കെ.രാഗേഷ് തുടങ്ങിയവർ ഒപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/88

സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കണ്ണൂരിലെ ചരിത്ര പ്രദർശന നഗരി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സന്ദർശിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/88

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനത്ത് ഒരുക്കിയ പ്രദർശനം മുഖ്യ മന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/88

എറണാകുളം രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ബ്രഹ്മശ്രീ നകർണ്ണ് നീലകണ്ഠൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/88

എം. ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ ദഫ് മുട്ട് മത്സരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/88

സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ പാലക്കാട് കളക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സമരം സംസ്ഥാന കമ്മിറ്റി അംഗം സജി കമ്പമെട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/88

കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ പാലക്കാട്‌ ഡി.ഡി.ഇ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.എൻ.രാമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/88

പാലക്കാട്‌ പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് നടന്ന പുരസ്കാര സമർപ്പണ സദസ്സ് ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/88

എം. ജി. യൂണിവേഴ്‌സിറ്റി കലോത്സവം മൈം മൽസരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട സെൻ്റ് സേവ്യേഴ്സ് കോളജ് ആലുവ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/88

എം. ജി. യൂണിവേഴ്‌സിറ്റി കലോത്സവം മൈം മൽസരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട എസ്.എൻ.എം.കോളജ് മാലിയങ്കര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/88

ആലപ്പുഴ പഴയവീട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന പടയണി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

12/88

മീനിനും ഇറച്ചിക്കും വില കൂടി. തിരൂർ മീൻ ചന്തയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

13/88

ചെറുനാരങ്ങയുടെ വില കുത്തനെ കൂടി. കിലോ 200 രൂപയായി. തിരൂർ മാർക്കറ്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/88

എറണാകുളത്ത്‌ റീജിയണൽ ഐ എഫ് എഫ് കെ ഓപ്പൺ ഫോറം ചർച്ചയിൽ റിമ കല്ലിങ്ങൽ സംസാരിക്കുന്നു | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

15/88

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ-ബി പുനസ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ കോഴിക്കോട്‌ കലക്ടറേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം ഇന്ത്യൻ ലേബർ പാർട്ടി പ്രസിഡന്റ് രമേശ് നന്മണ്ട ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/88

എം. ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൻ്റെ ഒന്നാം വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിത്തിൽ വിദ്യാർഥികളുടെ ആഹ്ലാദ നൃത്തം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/88

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രൊഫ. എം.കെ സാനുവിന് ബാലാമണിയമ്മ പുരസ്‌കാരം ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ സമർപ്പിക്കുന്നു. ഇ.എം. ഹരിദാസ്, ആർ.എസ്‌. ഭാസ്കർ, ഡോ. എം.സി.ദിലീപ് കുമാർ, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.സുലോചന നാലപ്പാട്ട് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/88

സി.പി.എം. പാർട്ടി കോൺഗ്രസ് വേദിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുള്ള ജാഥ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ എം.സ്വരാജിനെ കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

19/88

സി.പി.എം. പാർട്ടി കോൺഗ്രസ് വേദിയിൽ ഉയർത്താനുള്ള പതാകാ ജാഥയ്ക്ക് കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നല്കിയ സ്വീകരണം | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

20/88

കെ.റെയിൽ വരണം കേരളം വളരണം എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ് ഐ കൊല്ലം ചിന്നക്കടയിൽ നടത്തിയ ജനസഭ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/88

തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് ബേക്കറി ജംഗ്‌ഷനിൽ മരം ഒടിഞ്ഞു വീണ് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോ തകർന്നപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/88

ഇന്ധന വിലവർധനവിനെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം| ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/88

മന്ത്രിസഭാ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ മലപ്പുറം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/88

'ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം' ജില്ലാതല ശില്പശാല മലപ്പുറത്ത് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/88

സുഖനിദ്ര... പകലിലെ കനത്ത ചൂടിൽ നിന്ന് രക്ഷ തേടി മരച്ചുവടുകളിലും നിർത്തിയിട്ട വാഹനങ്ങൾക്കടിയിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും ചേക്കേറുന്ന നായകളിൽ നിന്ന് അൽപം വ്യത്യസ്തരാണ് ഇവർ. ഫാനിന്റെ കാറ്റേറ്റ് നീണ്ട വരാന്തയിൽ കിടന്നാണിവരുടെ ഉറക്കം. മലപ്പുറം കളക്ടറേറ്റിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/88

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഭിന്ന ശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടറുകളുടെ വിതരണോദ്‌ഘാടനം പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

27/88

കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗവുമായി സംസാരിക്കുന്നു. കളക്ടർ വി.ആർ. പ്രേംകുമാർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

28/88

കോട്ടയ്ക്കലിനടുത്ത് രണ്ടത്താണിയിൽ ദേശീയപാതാ വികസനത്തിനായുള്ള പണികൾ പുരോഗമിക്കുന്നു. നിലവിലെ പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതും കാണാം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

29/88

മുൻ കോൺഗ്രസ് നേതാവ് അശോക് തൻവാറിനെ ആം ആദ്മി പാർട്ടിയിൽ ചേർന്നതിന് ശേഷം ന്യൂഡൽഹിയിലെ പാർട്ടി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആദരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

30/88

തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്ന് തമ്പാനൂരും പരിസരവും വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/88

തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്ന് തമ്പാനൂരും പരിസരവും വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/88

തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്ന് തമ്പാനൂരും പരിസരവും വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/88

തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്ന് തമ്പാനൂരും പരിസരവും വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/88

തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ വനിതകളുടെ ലോങ്ജമ്പിൽ സ്വർണം നേടിയ നയന ജെയിംസും വെള്ളി നേടിയ ആൻസി സോജനും വെങ്കലം നേടിയ സാന്ദ്ര ബാബുവും | ഫോട്ടോ: മാതൃഭൂമി

35/88

പെരുമഴയിലും കാറ്റിലും തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ അയ്യപ്പൻ കുഴി വാർഡിൽ വീടിന് മുകളിൽ മരം വീണ്‌ വീട് മുക്കാൽ ഭാഗവും തകർന്നു. റബ്ബർ മരമാണ് വീടിന് മുകളിലേക്ക് പതിച്ചത്.

36/88

പെരുമഴയിലും കാറ്റിലും തിരുവനന്തപുരം വിതുരയിൽ ശക്തമായ കാറ്റിൽ റോഡിന് കുറുകേ മരം കടപുഴകി വീണപ്പോൾ.

37/88

പെരുമഴയിലും കാറ്റിലും തിരുവനന്തപുരം വിതുര കോട്ടിയത്തറ രജനീ വിലാസം പ്രസാദിന്റെ വീടിന്റെ ഒരു ഭാഗം മരം വീണ്‌ തകർന്നപ്പോൾ.

38/88

പി.എസ്.സി. പത്താംതലം പ്രാഥമിക പരീക്ഷയ്ക്കുള്ള 'മാതൃഭൂമി തൊഴിൽവാർത്ത' യുടെ ഡിജിറ്റൽ ഫാക്ട്ഫയൽ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത്‌ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/88

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ പഞ്ചാരിമേളം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

40/88

എം.ജി.സർവ്വകലാശാല കലോത്സവത്തിൽ മൈം മത്സരത്തിൽ പങ്കെടുത്ത മാറമ്പള്ളി എം.ഇ.എസ് കോളേജ് ടീം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

41/88

രാജ്യസഭാംഗങ്ങളായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള അംഗങ്ങളായ എ.എ. റഹീം, ജെബി മേത്തർ, പി. സന്തോഷ് കുമാർ എന്നിവർ പാർലമെന്റ് കവാടത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

42/88

മാതൃഭൂമിയിൽ നിന്ന് വിരമിക്കുന്ന കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന് യൂണിറ്റ് മാനേജർ ജി. ജഗദീഷ് ഉപഹാരം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/88

മെഡിക്കൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വഴി തിരഞ്ഞെടുക്കപ്പെട്ട് കോവിഡ്-19 ഡ്യൂട്ടിക്ക്‌ റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് ചെ​ന്നൈ അണ്ണാ സ്മാരകത്തിന്റെ കവാടത്തിൽ നടത്തിയ സമരത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

44/88

മെഡിക്കൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വഴി തിരഞ്ഞെടുക്കപ്പെട്ട് കോവിഡ്-19 ഡ്യൂട്ടിക്ക്‌ റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് ചെ​ന്നൈ അണ്ണാ സ്മാരകത്തിന്റെ കവാടത്തിൽ നടത്തിയ സമരത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

45/88

മെഡിക്കൽ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വഴി തിരഞ്ഞെടുക്കപ്പെട്ട് കോവിഡ്-19 ഡ്യൂട്ടിക്ക്‌ റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് ചെ​ന്നൈ അണ്ണാ സ്മാരകത്തിന്റെ കവാടത്തിൽ നടത്തിയ സമരത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

46/88

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി. സർവ്വകലാശാല കലോത്സവത്തിലെ മൈം മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

47/88

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി. സർവ്വകലാശാല കലോത്സവത്തിലെ മൈം മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

48/88

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി. സർവ്വകലാശാല കലോത്സവത്തിലെ മൈം മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

49/88

തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ വനിതകളുടെ ലോങ്ജമ്പിൽ കേരളത്തിന്റെ ആൻസി സോജന്റെ ഫൗൾ ജമ്പ് | ഫോട്ടോ: മാതൃഭൂമി

50/88

തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ വനിതാ ലോങ്ജമ്പിൽ സ്വർണം നേടിയ നയന ജയിംസിന്റെ പ്രകടനം | ഫോട്ടോ: മാതൃഭൂമി

51/88

എം.ജി സർവ്വകലാശാല കലോത്സവം നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ഒന്നാം വേദിയിലേക്ക് സ്‌കൂട്ടറിൽ എത്തുന്ന മത്സരാർത്ഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

52/88

എം.ജി സർവ്വകലാശാല കലോത്സവം നടക്കുന്ന പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലെ ഒന്നാം വേദിയിൽ മൈം ആസ്വദിക്കുന്ന കുട്ടി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

53/88

'കോവിഡ് -19' പാൻഡെമിക്ക്‌ ഏറ്റവും ഉയർന്ന സമയത്ത് ജോലി ചെയ്തതിന് ശേഷം തങ്ങളിൽ ചിലരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നു എന്ന് ആരോപിച്ച് കരാർ ആരോഗ്യ പ്രവർത്തകർ തൊഴിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

54/88

ഡൽഹി സർക്കാരിനെതിരെ ആം ആദ്മി പാർട്ടി ആസ്ഥാനത്തിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

55/88

ആം ആദ്മി പാർട്ടിയിൽ ചേർന്നതിന് ശേഷം മുൻ ഐപിഎസ് ഓഫീസർ ഭാസ്‌കർ റാവുവും, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പാർട്ടി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

56/88

ഭാവങ്ങൾ... ഒരുക്കാൻ... എം .ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ഭാഗമായി ഒന്നാം വേദിയിൽ നടന്ന മൈം മത്സരത്തിനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഗ്രീൻ റൂമിൽ ഒരുങ്ങുന്ന മത്സരാത്ഥികൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

57/88

പ്രണയ ശിൽപങ്ങൾ ..... എം. ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പ്രണയം എന്ന വിഷയത്തിൽ നടന്ന ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

58/88

പ്രണയ ശിൽപങ്ങൾ ..... എം. ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പ്രണയം എന്ന വിഷയത്തിൽ നടന്ന ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

59/88

കെ. റെയിൽ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എസ്സിൻ്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടന്ന ഉപവാസ സമരം ജില്ലാ പ്രസിഡൻ്റ് വേങ്ങയിൽ ഷംസുദീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

60/88

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി.യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ നാടോടിനൃത്തം ഗ്രൂപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സി.എം.എസ് കോളേജ് ടീം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

61/88

തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ സിദ്ധാന്തു തിങ്കളായ സ്വർണം നേടുന്നു | ഫോട്ടോ: മാതൃഭൂമി

62/88

പത്തനംതിട്ടയിൽ നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ അവതരിപ്പിച്ച ഗ്രൂപ്പ്‌ ഫോക്ക്‌ ഡാൻസിൽ നിന്ന്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

63/88

മണ്ണെണ്ണ വിലകൂടിയതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

64/88

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള വികലാംഗ ഫെഡറേഷന്റെ നേതൃത്വത്തിൽ അംഗപരിമിതർ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

65/88

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക്‌ നടത്തിയ മാർച്ചിൽ സിലിണ്ടറിന് മുകളിൽ റീത്ത്‌ വെച്ച്‌ പ്രതിഷേധിക്കുന്ന ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

66/88

മലപ്പുറം എൽ.പി. സ്‌കൂൾ ടീച്ചേഴ്സ് ലിസ്റ്റ് പി.എസ്.സി. മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടന്നു വരുന്ന സമരത്തെ തുടർന്ന് പ്രതിഷേധ ഓട്ടം തുള്ളൽ അവതരിപ്പിക്കുന്ന ഉദ്യോഗാർഥി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

67/88

മലപ്പുറം എൽ.പി. സ്‌കൂൾ ടീച്ചേഴ്സ് ലിസ്റ്റ് പി.എസ്.സി. മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടന്നു വരുന്ന സമരത്തെ തുടർന്ന് പ്രതിഷേധ ഓട്ടം തുള്ളൽ അവതരിപ്പിച്ച ശേഷം പൊട്ടിക്കരയുന്ന ഉദ്യോഗാർത്ഥി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

68/88

നെന്മാറ വല്ലങ്ങി വേലയുടെ എഴുന്നള്ളത്തിനിടയിലെ കുടമാറ്റം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

69/88

നെന്മാറ വല്ലങ്ങി വേല കാണാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

70/88

നെന്മാറ വല്ലങ്ങി വേലയുടെ വെടിക്കെട്ട് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

71/88

നെന്മാറ വല്ലങ്ങി വേലയുടെ വെടിക്കെട്ട് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

72/88

നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് നടന്ന വല്ലങ്ങി ദേശം മേളം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

73/88

നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് നടന്ന നെന്മാറ ദേശം മേളം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

74/88

നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് നടന്ന വല്ലങ്ങി ദേശം എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

75/88

നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് നടന്ന നെന്മാറ ദേശം എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

76/88

ഇന്ധന വിലവർധനവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

77/88

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ നടന്ന ജില്ലാതല ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

78/88

വിലക്കയറ്റത്തിനെതിരെ കോഴിക്കോട് ഇൻകംടാക്‌സ് ഓഫീസിന് മുന്നിൽ നടന്ന കോൺഗ്രസ് പ്രധിഷേധ ധർണ മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

79/88

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബോധി പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ. ബേബി ചക്രപാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

80/88

പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ്റെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരനുമായി ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ തിരുവനന്തപുരത്ത്‌ കൂടിക്കാഴ്ച നടത്തുന്നു.

81/88

കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

82/88

വികസന വിരുദ്ധ അക്രമ സമരങ്ങൾക്കെതിരെ കോൺഗ്രസ് എസ്. കണ്ണൂരിൽ നടത്തിയ ഉപവാസ യജ്ഞം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

83/88

ഇന്ധന വിലവർധനവിനെതിരെ കോട്ടയം ഡി.സി.സി. നടത്തിയ പ്രതിഷേധ സമരത്തിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

84/88

ഇന്ധന വിലവർധനവിനെതിരെ കോട്ടയം ഡി.സി.സി. കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

85/88

ഇന്ധന വിലവർധനവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

86/88

ഇന്ധന വിലവർധനവിനെതിരെ എറണാകുളം ഡി.സി.സി. നടത്തിയ കളക്ടറേറ്റ് ധർണ്ണ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

87/88

• കൊല്ലങ്കോട് ഭദ്രകാളി തൂക്ക മുടിപ്പുരയ്ക്ക് മുന്നിൽ നമസ്കരിക്കുന്ന തൂക്കക്കാർ

88/88

തൃശ്ശൂർ നഗരത്തിൽ വേനൽ മഴ പെയ്തപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented