സെപ്റ്റംബര്‍ ഒന്‍പത് ചിത്രങ്ങളിലൂടെ 


1/27

ഓണാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം കനകക്കുന്നിൽ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/27

കെ പി എം എസ് അയ്യൻ‌കാളി ജയന്തി അവിട്ടാഘോഷത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

3/27

കൊല്ലം ഡി ടി പി സി യുടെ ഓണാഘോഷത്തിന്റെ ഭാഗമായി ആശ്രാമം നീലാംബരി ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ കഥകളി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

4/27

കെ പി എം എസ് അയ്യൻ‌കാളി ജയന്തി അവിട്ടാഘോഷത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രയുടെ മുൻനിര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

5/27

ഓണമാഘോഷിയ്ക്കാൻ കൊല്ലം ബീച്ചിലെത്തിയവരുടെ തിരക്ക് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/27

ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ നടന്ന വാൾപ്പയറ്റ് പ്രദർശനം മന്ത്രി പി.എ. മുഹമദ് റിയാസ് വീക്ഷിക്കുന്നു. മൂസ്സഹാജി, പുരുഷൻ കടലുണ്ടി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/27

ചതിച്ചത് ചന്തുവല്ല...... ചാറ്റൽ മഴയാണ് ...... ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ നടന്ന വാൾപ്പയറ്റ് പ്രദർശനത്തിനിടെ യോദ്ധാവ് തെന്നിവീണപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/27

ചതയ ദിനത്തോടനുബന്ധിച്ച് കോഴിക്കോട്‌ ശ്രീകണ്‌ഠേശ്വേര ക്ഷേത്രയോഗത്തിന്റെ വനിതാ സമ്മേളനത്തിൽ കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പ്രഭാഷണം നടത്തുന്നു. കെ.വി. അരുൺ, രമാപ്രഭാകരൻ, പി.വി.ചന്ദ്രൻ, പി.സുന്ദർദാസ്, സജീവ് സുന്ദർ കാശ്മിക്കണ്ടി, സുരേഷ് ബാബു എടക്കോത്ത് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/27

കേരള പുലയർ മഹാസഭ അയ്യങ്കാളി ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടത്തിയ അവിട്ടം ഘോഷയാത്ര | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/27

കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ഡി.ടി.പി.സി. ഓണാഘോഷം പൊന്നോണ വില്ലിൽ ഷൈജാ ബിനീഷ് അവതരിപ്പിച്ച മോഹിനിയാട്ടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/27

കോഴിക്കോട് കടപ്പുറത്ത് കേരള വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാഭരണകൂടം ഒത്തുചേർന്ന ഓണോത്സവത്തിൽ മട്ടന്നൂർ ശങ്കരൻ കുട്ടിയും പ്രകാശ് ഉള്യേരിയും ഒരുക്കിയ മ്യൂസിക് ഫ്യൂഷൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/27

അയ്യൻങ്കാളി ജയന്തി ആഘോഷത്തോടനുബന്ധിച്ച് കെ പി എം എസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻങ്കാളി സ്ക്വയറിലേക്ക് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/27

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തക്കല പുലിയൂർകുറിച്ചിയിലെ ദേവസഹായം പള്ളിയിൽ വാർത്ത സമ്മേളനം നടത്തുന്ന രാഹുൽ ഗാന്ധി. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/27

താനൂർ - തയ്യാല റോഡ് റെയിൽവേ മേൽപ്പാലം നിർമ്മാണവും ഗെയിറ്റടക്കലും സംബന്ധിച്ച് തിരൂരിൽ കേരളത്തിന്റെ റെയിൽ ചുമതലയുള്ള മന്ത്രിയും കായിക ഫിഷറീസ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി, ആർ.ഡി.ഒ. പി.സുരേഷ് എന്നിവർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

15/27

കോട്ടയം കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

16/27

ന്യൂഡൽഹിയിലെ ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ/ മാതൃഭൂമി

17/27

ന്യൂഡൽഹിയിലെ ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ/ മാതൃഭൂമി

18/27

എരുമേലി കരിങ്കല്ലുംമൂഴിയിൽ കെ എസ് ആർ ടി സി ബസും മിൽമ ടാങ്കറും കുട്ടിയിടിച്ചുണ്ടായ അപകടം.

19/27

കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/27

ഡൽഹി കേരള ഹൗസിൽ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

21/27

സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ ചരമ വാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പുഷ്പചക്രം സമർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/27

കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോള്‍ | ഫോട്ടോ: വി.രമേശ്/ മാതൃഭൂമി

23/27

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ | ഫോട്ടോ: വി.രമേശ്/ മാതൃഭൂമി

24/27

സി.പി.എം. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍ / മാതൃഭൂമി

25/27

സി.പി.എം. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എം.വി. ഗോവിന്ദനെ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍ / മാതൃഭൂമി

26/27

തിരുവോണദിനത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കിയ പൂക്കളം | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി

27/27

ഡി.ടി.പി.സി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി മലമ്പുഴ ഉദ്യാനത്തില്‍ ചന്ദ്രനഗര്‍ കൈരളി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്. ഫോട്ടോ: പി.പി. രതീഷ്‌\ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented