
കൊട്ടിയൂർ വൈശാഖോത്സവം ഇളനീർ വെപ്പിനായി എത്തിയ ഭക്തജന തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊട്ടിയൂർ വൈശാഖോത്സവം ഇളനീർ വെപ്പിനായി എത്തിയ ഭക്തജന തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി നടന്ന ശീവേലി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരളവും കേന്ദ്രവും ...... കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ സമുദ്രാ ഓഡിറ്റോറിയത്തിൽ സാഗർ പരിക്രമ യാത്രയുടെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി നർമ്മം പങ്കിടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
പൊറ്റമ്മൽ വാട്ടർ ടാങ്കിനു സമീപം രണ്ടാഴ്ച്ചയായി കുടിവെള്ള പൈപ്പ് പൊട്ടി പാഴാകുന്ന ശുദ്ധജലം. വാട്ടർ അതോറിറ്റി ഓഫീസിനു സമീപമായിട്ടും ഇതുവരെയും നന്നാക്കാനുളള നടപടി ആരംഭിച്ചിട്ടില്ല | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ സമുദ്രാ ഓഡിറ്റോറിയത്തിൽ സാഗർ പരിക്രമ യാത്രയുടെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യുന്നു. മേയർ ഡോ.ബീനാ ഫിലിപ്പ്, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, സജി ചെറിയാൻ, കളക്ടർ എ.ഗീത, കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ തുടങ്ങിയവർ സമീപം| ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശനിയാഴ്ച നടക്കുന്ന ഇളനീരാട്ടത്തിന് മുന്നോടിയായി നടന്ന ഇളനീർ വെയ്പ്പ് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കേരളാ ക്ഷേത്ര സംരക്ഷണസമിതി കോഴിക്കോട് ചൈതന്യഹാളിൽ സംഘടിപ്പിച്ച അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അനുസ്മരണത്തിൽ സമിതി സംസ്ഥാന സമിതി അംഗം വി.കെ. വിശ്വനാഥൻ സംസാരിക്കുന്നു. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ഗോപാലൻ കുട്ടി, ശ്രീനാഥ് കാരയാട്ട്, ഇ. കുഞ്ഞിരാമൻ, എ.കെ.ബി. നായർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുന്ന എ.ബി.വി.പി സംസ്ഥാന പഠനശിബിരം നാഷണൽ ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി സി.കെ.ബാലകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. ആർ.കുമരേഷ്, ഡോ.അരുൺ കടപ്പാൽ, എൻ.സി.ടി ശ്രീഹരി എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
മാവേലിക്കരയിൽ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയ്ക്ക് അന്ത്യ ചുംബനം നൽകുന്ന അമ്മൂമ്മ രാജശ്രീ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മാവേലിക്കരയിൽ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയുടെ ഭൗതികശരീരം സംസ്‌കാരത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആലപ്പുഴ മണ്ഡലം സമ്പൂർണ ശുചിത്വ മണ്ഡലമാക്കുന്നതിന്റെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഇളനീരാട്ട മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നടന്ന ഇളനീർവെപ്പ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കാറ്റിൽ പറത്തി... വെള്ളിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയ്ക്കിടെ മൂന്നുപേരുമായി ഹെൽമറ്റ് ധരിക്കാതെ പോകുന്ന ബൈക്ക് യാത്രക്കാർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മഴയെത്തീ... വെള്ളിയാഴ്ച വൈകുന്നേരം കോട്ടയ്ക്കൽ പാലത്തറയിൽ പെയ്ത മഴ. കാലവർഷം വൈകിയാണെത്തിയതെങ്കിലും അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മഴയാസ്വദിച്ച്... വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴ ആസ്വദിക്കുന്ന വിദ്യാർഥികൾ. കോട്ടയ്ക്കൽ പാലത്തറയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
'സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും ചെമ്പൻ പോക്കർ മൂപ്പനും' എന്ന വിഷയത്തിൽ കോഴിക്കോട് നടന്ന ദേശീയ സെമിനാർ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ചേലേമ്പ്ര കുഴിക്കാട്ടുപുറായിയിൽ ആനന്ദ ലക്ഷ്മിക്കും മക്കൾക്കും പി. അബ്ദുൾ ഹമീദ് എം.എൽ.എ. കൈമാറിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അർധരാത്രിമുതൽ നിലവിൽ വന്നു. യന്ത്രവൽകൃത മൽസ്യബന്ധന നിരോധനം ജൂലായ് അവസാനം വരെയാണുള്ളത്. ചെറുവള്ളങ്ങൾക്കും, പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാം. എന്നാൽ കാലവർഷത്തെ തുടർന്നുള്ള മഴ മുന്നറിയിപ്പ് വന്നതോടെ മത്സ്യബന്ധനവും പ്രതിസന്ധിയിലായി. കടലിൽ പോകാനാകാതെ കൊച്ചി, കാളമുക്ക് ഹാർബറിൽ നിർത്തിയിട്ടിരിക്കുന്ന ചെറിയ ബോട്ടുകളിൽ നിന്ന് വലയെടുത്തുവയ്ക്കുന്ന മത്സ്യത്തൊഴിലാളി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കാലടിയിൽ കെ.എസ്.യു മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മഴ കുതിർന്ന് ... വൈകിയാണെങ്കിലും കാലവർഷമെത്തി, കണ്ണൂർ നഗരത്തിൽ വെള്ളിയാഴ്ച പെയ്‌ത മഴയിൽ കുതിർന്ന് നടന്നു നീങ്ങുന്ന വയോധിക | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കാടുമൂടിയ കണ്ണൂർ പടന്നത്തോട് കോർപറേഷന്റെ നേതൃത്വത്തിൽ പേരിനൊരു ലോഡ് നീക്കം ചെയ്തു നിർത്തി വെച്ച പ്രവൃത്തി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വീണ്ടും ആരംഭിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ പടന്നത്തോടിന്റെയും റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് സിപിഐഎം നടത്തിയ കോർപറേഷൻ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പ്രകാശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ ആറാം തവണയും കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ ഇരുപത്തി ആറാം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിന് ആദരം അർപ്പിച്ചുകൊണ്ട് അലുമ്‌നി അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ആർ. ബിന്ദു കോളേജ് പ്രിൻസിപ്പൽ റ്റി. സുഭാഷിന് ഉപഹാരം നൽകുന്നു. നടൻ ജോബി, അലുമ്‌നി അസ്സോസിയേഷൻ പ്രസിഡന്റ് എസ്.പി. ദീപക് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ രാജ്യസഭാ എംപിയും എഐഎഡിഎംകെ നേതാവുമായ വി മൈത്രേയൻ ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, പാർട്ടി നേതാവ് സി ടി രവി എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നപ്പോൾ | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ എൽ സി എ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
യുവമോർച്ച പ്രവർത്തകർ കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധുവിനെ ഉപരോധിക്കുന്നു. അഷ്ടമുടിക്കായലിൽ കക്കൂസ് മാലിന്യമുൾപ്പടെ തള്ളുന്നതുപോലും നിയന്ത്രിക്കാൻ കോർപ്പറേഷനാവുന്നില്ല എന്നാരോപിച്ചായിരുന്നു ഉപരോധം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
അഷ്ടമുടിക്കായലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത കോർപ്പറേഷൻ നിലപാടിനെതിരെ ഡെപ്യൂട്ടി മേയർ കൊല്ലം മധുവിനെ ഉപരോധിച്ച യുവമോർച്ച ജില്ലാ പ്രസിഡൻ്റ് പ്രണവ് താമരകുളത്തിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ എൽ സി എ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പ്രതിഷേധസൂചകമായി സെക്രട്ടറിയേറ്റ് പടിക്കൽ ആർ.വൈ.എഫ്. സംഘടിപ്പിച്ച "ലോക കേരള സമാന്തര സഭ" | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ലോക് താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കടൽത്തീരം സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിക്കൊടുക്കുന്ന സർക്കാർ നടപടിക്കെതിരെ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി മാരാരിക്കുളം ബീച്ചിൽ നടത്തുന്ന ഉപവാസം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ജെ ബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി
കാലടി സംസ്‌കൃത സർവകലാശാലയ്‌ക്ക് മുന്നിൽ കെ.എസ്.യു. നടത്തിയ പ്രതിഷേധം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കണ്ണൂർ പടന്നത്തോടിന്റെയും റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് സിപിഐഎം നടത്തിയ കോർപറേഷൻ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പ്രകാശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള തീരദേശ പരിപാലന അതോറിറ്റിയുടെ തീരപരിപാലന പ്പാനിന്റെ കരട് രേഖയുടെ പബ്ലിക് ഹിയറിംങ്ങ് ആലപ്പുഴയിൽ നടക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
പീലിവിടര്‍ത്തിയാടുന്ന മയിലിനെ നോക്കിനില്‍ക്കുന്ന മൈന. മുത്തങ്ങയില്‍ നിന്നൊരു കാഴ്ച.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മീന്‍പിടിത്തബോട്ടുകള്‍.
തലതിരിഞ്ഞ തലച്ചട്ട... തെറ്റായരീതിയില്‍ ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീ. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഹെല്‍മെറ്റ് കൊണ്ടുള്ള ഗുണം ലഭിക്കില്ല | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
തെക്കന്‍ യുക്രൈനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ | ഫോട്ടോ: എ.എഫ്.പി.
ഖേഴ്‌സണിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്ന യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി | Photo: AP
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..