നവംബര്‍ 9 ചിത്രങ്ങളിലൂടെ


1/63

പാലക്കാട്‌ തരൂർ കെ.പി.കേശവമേനോൻ സ്മാരക ട്രസ്റ്റിൻ്റെ കെ.പി.കേശവമേനോൻ പുരസ്കാര സമ്മേളനത്തിൽ മാതൃഭൂമി ജോയിൻ്റ് മാനേജിംഗ് എഡിറ്റർ പി.വി. നിധീഷ് അനുസ്മരണ പ്രഭാഷണം നടത്തുന്നു. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ, ചലച്ചിത്ര സംവിധായകൻ എം.പത്മകുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് ഇ.രമണി, അവാർഡ് ജേതാവ് സിനിമാനടി അപർണ്ണ ബാലമുരളി, ഇ.പി.ചിന്നക്കുട്ടൻ, പി.പി.സുമോദ് എം.എൽ.എ, കെ.ജി.രാജേഷ്, കെ.കൃഷ്ണൻ എന്നിവർ മുൻനിരയിൽ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

2/63

കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 110-ാം ജന്മവാർഷികാഘോഷം തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/63

എക്സ് ടെറിയേഴ്സ് വെൽഫയർ അസോസിയേഷനും വിവിധ എക്സ് സർവീസ് മെൻ സംഘടനകളും ചേർന്ന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ ആദരം ഏറ്റുവാങ്ങിയ ശേഷം ബ്രിഗേഡിയർ (റിട്ട.) പി.വി.സഹദേവൻ പ്രസംഗിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/63

മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണന്റെ ചരമദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഇന്ദിരാഭവനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ കെ.ആർ.നാരായണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/63

കോഴിക്കോട്ട് സി.എം.പി. സംഘടിപ്പിച്ച എം.വി.രാഘവൻ അനുസ്മരണം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കെ.ജയന്ത്, കെ. പ്രവീൺ കുമാർ, സി.എൻ. വിജയകൃഷ്ണൻ, അഷ്റഫ് മണക്കടവ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/63

കെ.പി.കേശവമേനോൻ സ്മാരക സമിതിയുടെ പുരസ്ക്കാരം കോഴിക്കോട്ട് നടന്ന ചടങ്ങിൽ ഗോപിനാഥ് ചേന്നരയ്ക്ക് കേശവമേനോന്റെ പൗത്രി നളിനി ദാമോദരൻ സമ്മാനിക്കുന്നു. ആർ. ജയന്ത് കുമാർ, ആറ്റക്കോയ പള്ളിക്കണ്ടി, എം. കേശവമേനോൻ, ഡോ.ഇ.കെ.ഗോവിന്ദവർമ്മ രാജാ, പി.കെ.ജയചന്ദ്രൻ, കെ.എഫ്. ജോർജ്, കമാൽ വരദൂർ, എം.വി.കുഞ്ഞാമു, പി.ഗംഗാധരൻ നായർ, എ.കെ.ബി. നായർ, ഡോ.ടി.എം. രവീന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/63

കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനൽ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/63

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിനു സമീപം ചെമ്മണ്ണൂർ ജ്വല്ലറിയുടെ താഴെയുള്ള ഗൾഫ് സിറ്റി ബസാറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നിറഞ്ഞ പുക പടലത്തിലൂടെ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നി രക്ഷാ സേന | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/63

ആവേശം... ലോക കപ്പ് ഫുട്ബോൾ ആവേശത്തിൽ കൂറ്റൻ കട്ടൗട്ടുകളും ചുമർ ചിത്രങ്ങളുമായി കണ്ണൂർ തിലാന്നൂരിലെ അർജന്റീന ആരാധകർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/63

ഇലന്തൂർ നരബലി നടന്ന ഭഗവൽസിങ്ങിന്റെ വീട്ടിലെ പോലീസ് കാവൽ മാറ്റിയ ശേഷം വീടും പരിസരവും കാണാനെത്തുന്നവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/63

ഇലന്തൂർ നരബലി നടന്ന ഭഗവൽസിങ്ങിന്റെ വീടിന്റെ ഉൾഭാഗം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/63

ഇലന്തൂർ നരബലി നടന്ന ഭഗവൽസിങ്ങിന്റെ വീട്ടിലെ പൂജാമുറി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/63

ബ്രസീല(വലിയ)ങ്ങാടിയിലേക്ക് സ്വഗതം... ലോകകപ്പ് ദിനങ്ങൾ അടുത്തെത്തിയതോടെ ഫുട്ബാൾ ആരാധകർ തങ്ങളുടെ ആവേശം ആഘോഷമാക്കാൻ നിരവധി മാർഗങ്ങളാണ് തേടുന്നത്. ഇവിടെയിതാ ഒരു കൂട്ടം ബ്രസീൽ ആരാധകർ തങ്ങളുടെ അങ്ങാടിയുടെ പേരുപോലും തത്ക്കാലം ഇഷ്ടടീമിന്റേതാക്കിയിരിക്കുകയാണ്. അർജന്റീന ആരാധകരാവട്ടെ തങ്ങളുടെ ഫുട്ബാൾ രാജകുമാരന്റെ കട്ടൗട്ടുമായാണ് ഇതിന് ചെക്ക് കൊടുത്തത്. മലപ്പുറം ബ്രസീല(വലിയ)ങ്ങാടിയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/63

ഇലന്തൂർ നരബലി നടന്ന ഭഗവൽസിങ്ങിന്റെ വീട് പോലീസ് കാവൽ പിൻവലിച്ച ശേഷം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/63

എറണാകുളത്തു തുടങ്ങുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുവാനുള്ള മത്സരാർഥികൾ സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

16/63

എറണാകുളത്ത്‌ തുടങ്ങുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുവാനുള്ള മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നുള്ള സ്പെഷ്യൽ സ്കൂളിലെ മത്സരാർഥികൾ സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

17/63

'വൺ മില്യൺ ഗോൾ' പദ്ധതിയുടെ ഭാഗമായി പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പന്തുകളുടെ വിതരണോദ്ഘാടനം മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ മുൻ ദേശീയ താരം യു. ഷറഫലി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ പരിശീലകൻ വി.പി. അൻസാറിന് പന്ത് കൈമാറി നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/63

മലപ്പുറം നഗരസഭയിലെ കൈനോട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി വരി നിൽക്കുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/63

കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ സ്‌നേഹ സംഗമം സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/63

സമ്പൂർണ മദ്യ നിരോധനത്തിലൂടെ ലഹരി നിർമ്മാർജ്ജനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/63

നിയമനങ്ങളിലെ പട്ടികജാതി സംവരണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് ബി.ജെ.പി. പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംമരം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/63

ഫെഡറേഷൻ സെക്രട്ടറിയെ ഹെഡ് ഓഫീസിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി മലപ്പുറം എം.ഡി.സി. ബാങ്കിന് മുന്നിൽ നടത്തിയ ഏകദിന സത്യാഗ്രഹം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/63

ചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന കള്ളുചെത്തു തോഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/63

ചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന കള്ളുചെത്തു തോഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/63

കേരള പ്രവാസി സംഘം സംസ്ഥാന ജാഥയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/63

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയ്‌സ് കോൺഫഡറേഷൻ (ഐ.എൻ.ടി.യു.സി ) പത്തനംതിട്ട വൈദ്യുതി ഭവന് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ .സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/63

മണ്ഡലകാലത്തിനു മുന്നോടിയായി നിലയ്ക്കൽ ബേസ് ക്യാമ്പിലെ എൽ.ഇ.ഡി ലൈറ്റുകൾ നന്നാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

28/63

സ്ത്രീത്വത്തെ അപമാനിച്ച സി പി എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ഡി ജി പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ തള്ളിക്കയറുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

29/63

സ്ത്രീത്വത്തെ അപമാനിച്ച സി പി എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ഡി ജി പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി യും പ്രവർത്തകരും പോലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/63

കോഴിക്കോട്‌ കെ.പി. കേശവമേനോൻ ഹാളിൽ കെ.പി കേശവമേനോൻ അനുസ്മരണ യോഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

31/63

കണ്ണൂർ തോട്ടട എസ്.എൻ. കോളേജിൽ നടന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണ ശൃംഖല പരിപാടിയുടെ ഭാഗമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കേരളത്തിന്റെ ഭൂപട മാതൃകയിൽ അണിനിരന്ന് പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/63

എം.വി.ആർ. ചരമ വാർഷിക ദിനാചരണം കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/63

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/63

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാരും മുൻ കൗൺസിലർമാരും തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടത്തിയ രണ്ടാം ദിവസത്തെ സത്യാഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

35/63

മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് എസ്.സി. മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/63

തൃശൂരിൽ നടന്ന കെ.പി. സണ്ണി സ്മാരക സീനിയർ അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ തൃശ്ശൂരും തിരുവനന്തപുരവും തമ്മിലുളള മത്സരം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

37/63

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ നഗരസഭാ വളപ്പിലേക്ക് തള്ളിക്കയറാൻ നടത്തിയ ശ്രമം തടയാൻ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/63

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ നഗരസഭാ വളപ്പിലേക്ക് തള്ളിക്കയറാൻ നടത്തിയ ശ്രമം തടയാൻ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/63

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/63

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരിലൊരാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/63

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക്‌ മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ്‌ തടയുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/63

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

43/63

പുനലൂർ കേച്ചേരി നിക്ഷേപ തട്ടിപ്പിനെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/63

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ 'പൊതുവിപണിയിൽ കിലോയ്ക്ക് 60 രൂപയിലധികം വില വരുന്ന ജയ അരി വിലകുറച്ച്' പൊതുജനങ്ങൾക്ക് വിതരണം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/63

നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

46/63

കണ്ണൂർ ആനയിടുക്ക് ഗവ. എൽ.പി. സ്കൂൾ വിജയോത്സവം സ്പീക്കർ എ.എം.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/63

കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ആലപ്പുഴ എക്സൈസ് ഓഫീസിന് മുന്നിൽ നടത്തിയ ധരണ സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

48/63

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

49/63

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക്‌ മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ്‌ തടയുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

50/63

മഹിളാ മോർച്ചയുടെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് അക്രമാസക്തമായപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

51/63

നവകേരളം തദ്ദേശകം 2.0 കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ജയൻ സ്മാരക ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

52/63

സി.എം.പി ജില്ലാ കൗൺസിൽ കണ്ണൂരിൽ സംഘടിപ്പിച്ച എം.വി. രാഘവൻ്റെ എട്ടാം ചരമവാർഷിക ദിനാചരണം ജവഹർ ലൈബ്രറി ഹാളിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

53/63

കണ്ണൂർ സർവ്വകലാശാല താവക്കര കാമ്പസിൽ നടന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണ ശൃംഖല രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

54/63

ചെത്ത് തൊഴിലാളി ഫെഡറേഷന്റെ കണ്ണൂർ കലക്ടറേറ്റ് ധർണ സി. ഐ. ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

55/63

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഡോ. ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

56/63

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കണ്ണൂർ വൈദ്യുതി ഭവന്‌ മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്‌ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

57/63

നടവഴി മുടക്കി കണ്ണൂർ കലക്ടറേറ്റിന്‌ മുന്നിൽ വീണു കിടക്കുന്ന ബോർഡുകൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/63

എം.വി. രാഘവൻ ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ എം.വി. ആർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

59/63

കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ പ്രവർത്തകർ കണ്ണൂർ കളക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

60/63

വിമുക്തഭടന്മാർക്ക് നേരെ അക്രമങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് ഭാരതീയ ജവാൻ കിസാൻ പാർട്ടി നടത്തിയ ഉപവാസം സംസ്ഥാന പ്രസിഡണ്ട് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

61/63

കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് തയ്യിലിൽ ജില്ലാ പ്രസിഡണ്ട് കെ.പി.രമേശൻ പതാക ഉയർത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

62/63

ചുവന്നുതുടുത്ത്... ചൊവ്വാഴ്ച നടന്ന ചന്ദ്രഗ്രഹണത്തിന്റെ അവസാനനിമിഷത്തില്‍ 'ബ്ലഡ് മൂണ്‍' എന്നറിയപ്പെടുന്ന രക്തനിറത്തില്‍ കാണപ്പെട്ട ചന്ദ്രന്‍. ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിച്ച പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ അവസാനഭാഗം മാത്രമാണ് കേരളത്തില്‍ ദൃശ്യമായത്. കണ്ണൂരില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: റിദിന്‍ ദാമു

63/63

ഗുരുവായൂരില്‍ തപാല്‍വിളക്കിന്റെ ഭാഗമായി ക്ഷേത്രസന്നിധിയില്‍ നടന്ന ദീപക്കാഴ്ചയ്ക്ക് കേരള ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഷൂലി ബര്‍മന്‍ വിളക്ക് തെളിയിക്കുന്നു.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented