ഒക്ടോബര്‍ 9 ചിത്രങ്ങളിലൂടെ


 

 

1/63

ദേശീയ ഗെയിംസ് ഫുട്ബോൾ സെമി ഫൈനലിൽ കർണ്ണാടകക്കെതിരെ കേരളത്തിന്റെ പി. അജീഷ് രണ്ടാം ഗോൾ നേടുന്നു. മത്സരം 2-0 ന് വിജയിച്ച് കേരളം ഫൈനലിൽ കടന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/63

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസ് ഫുട്ബോൾ സെമി ഫൈനലിൽ കർണ്ണാടകക്കെതിരെ കേരളത്തിന്റെ ആദ്യ ഗോൾ നേടുന്ന മുഹമദ് ആഷിഖ്- മത്സരം 2-0 ന് വിജയിച്ച് കേരളം ഫൈനലിൽ കടന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/63

ദേശീയ ഗെയിംസ് ജൂഡോ 90 കിലോഗ്രാം പുരുഷ ഫൈനലിൽ കേരളത്തിന്റെ എ.ആർ.അർജുൻ ഹരിയാണയുടെ വിക്രമിനെ തോൽപിച്ച് സ്വർണ്ണം നേടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/63

ദേശീയ ഗെയിംസ് ജൂഡോ 70 കിലോഗ്രാം വനിതാ ഫൈനലിൽ കേരളത്തിന്റെ പി.ആർ.അശ്വതി ഉത്തർപ്രദേശിന്റെ തരുണ ശർമയെ മലർത്തിയടിച്ച് സ്വർണ്ണം നേടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/63

തിരുവനന്തപുരത്ത്‌ സൂര്യാ ഫെസ്റ്റിനോടനുബന്ധിച്ച് സിനിമ താരം നവ്യാനായർ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/63

നബിദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന ഘോഷയാത്ര | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

7/63

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ബേസിക് അത്‌ലറ്റിക് ക്ലബ്ബ് പത്തനംതിട്ട ടീം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/63

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്‌ - വിഷ്ണു ആര്‍. ഹര്‍ഡില്‍സ് ബോയ്‌സ് (16 വയസ്സില്‍ താഴെ) ബേസിക് അത്‌ലറ്റിക് അക്കാദമി പത്തനംതിട്ട | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/63

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്‌ - ദൃശ്യ പി. ജാവലിൻത്രോ. (16 വയസ്സിൽ താഴെ) സെന്റ് ജോൺസ് എച്ച് എസ് എസ് തുമ്പമൺ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/63

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്‌- നോയൽ ജോബ്, ഹർഡിൽസ് 110 മീറ്റർ (20 വയസ്സിൽ താഴെ) സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/63

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്‌- സിദ്ധാർഥ് സുനിൽ നായർ, ജാവലിൻത്രോ (16 വയസ്സില്ൽതാഴെ) സെന്റ് ജോൺസ് എച്ച്.എസ്.എസ് തുമ്പമൺ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/63

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്‌- സുധി ദാസ് എസ്. 80 മീറ്റർ ഹർഡിൽസ് (16 വയസ്സിനു താഴെ) സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/63

തിരൂർ തുമരക്കാവ് കാട്ടിൽ പറമ്പിൽ മുസ്തഫയുടെ രോഗം ബാധിച്ച് അവശനായ ആടിനെ വെറ്റിനറി ഡോക്ടർ സൂര്യനാരായണൻ പരിശോധിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/63

കേരള മുസ്ലീം ജമാ അത്ത്‌ ഫെഡറേഷ​ൻ കൊല്ലം താലൂക്കിന്റെയും കർബല ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത്‌ നടന്ന നബിദിന റാലി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

15/63

കേരള മുസ്ലീം ജമാ അത്ത്‌ ഫെഡറേഷ​ൻ കൊല്ലം താലൂക്കിന്റെയും കർബല ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത്‌ നടന്ന നബിദിന റാലിക്ക്‌ മുന്നിൽ അണിനിരന്ന കുതിരയുടെ അഭ്യാസപ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

16/63

പാലക്കാട്ട്‌ മാതൃഭൂമി കാർഷിക മേളയുടെ മൂന്നാം ദിവസത്തിൽ പെർഫ്യൂം ബാന്റിന്റെ മൂസിക്ക് ലൈവ് | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

17/63

നബിദിനത്തോടനുബന്ധിച്ച് ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലി | ഫോട്ടോ: സി. ബിജു / മാതൃഭൂമി

18/63

വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിച്ച 'ബോധി 2022' നാഷണൽ അർബൻ കോൺക്ലവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നു. കേശവ് വർമ്മ റിട്ട. ഐ എ എസ്, ജി.സി.ഡി.എ സ്ഥാപക ചെയർമാൻ എസ് കൃഷ്ണകുമാർ, ഹൈബി ഈഡൻ എംപി, കൊച്ചി മേയർ എം അനിൽകുമാർ, മന്ത്രി എം ബി രാജേഷ്, ജി.സി.ഡി.എ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ടി ജെ വിനോദ് എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തൃശ്ശൂർ മേയർ എം കെ വർഗീസ്, കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ്, എന്നിവർ വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/63

സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം മറൈൻഡ്രൈവിൽ 101 ഊഞ്ഞാലുകൾ ഒരുക്കി വേൾഡ് റെക്കോർഡ് ഓഫ് ബുക്കിൽ ഇടംപിടിച്ച 'ഒന്നിച്ചിരിക്കാം ഉഞ്ഞാലാടാം 'പരിപാടിയിൽ ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ള, സൗത്ത് ഇന്ത്യൻ ബാങ്ക് എം ഡി മുരളി രാമകൃഷ്ണൻ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/63

സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം മറൈൻഡ്രൈവിൽ 101 ഊഞ്ഞാലുകൾ ഒരുക്കി വേൾഡ് റെക്കോർഡ് ഓഫ് ബുക്കിൽ ഇടംപിടിച്ച 'ഒന്നിച്ചിരിക്കാം ഉഞ്ഞാലാടാം 'പരിപാടിയിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

21/63

രാജസ്ഥാനി മഹേശ്വരി സഭയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത വേഷവും ധരിച്ച്‌ എറണാകുളത്ത്‌ നടന്ന ഘോഷയാത്ര | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/63

തിരൂർ പൂക്കയിൽ ഹിദായത്തു സുബിയാൻ മദ്രസയും വിവിധ പി.ടി.എ കമ്മിറ്റികളും എസ്.കെ.എസ്.ബി.വിയും സംയുക്തമായി തിരൂർ പെരുവഴിയമ്പത്ത് നിന്നാരംഭിച്ച നബിദിന റാലിയിൽ ദഫ് മുട്ടുന്ന വിദ്യാർഥികൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

23/63

തൃശൂർ ഒളരിക്കര മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലി | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

24/63

തൃശൂർ കൃഷ്ണാപുരം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലി | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/63

കേരള എൻ.ജി.ഒ. യൂനിയൻ തൃശൂർ ജില്ലാ സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

26/63

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തൃശൂർ ശക്തൻ ബസ്സ് സ്റ്റാന്റിനടുത്ത് ടൂറിസ്റ്റ് ബസ്സ് പരിശോധിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

27/63

തൃശ്ശൂർ കെനൈൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പേവിഷ പ്രതിരോധ വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടന വേദിയിൽ നടി ഗായത്രി സുരേഷിന്റെ ചൗചൗ ഇനത്തിൽപ്പെട്ട നായയ്‌ക്ക്‌ സീനിയർ വെറ്ററിനറി സർജൻ ഡോ. പുഷ്‌കരൻ കുത്തിവെപ്പ് എടുക്കുന്നു. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മന്ത്രി ജെ. ചിഞ്ചുറാണി, തൃശ്ശൂർ കെനൈൻ ക്ലബ്ബ് സെക്രട്ടറിയും സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് മെമ്പറുമായ കെ.ടി. അഗസ്റ്റിൻ തുടങ്ങിയവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

28/63

ഡോ.വി.സി.ഹാരിസ് സൗഹൃദവലയത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട്‌ സംഘടിപ്പിച്ച ഡോ.വി.സി.ഹാരിസ് അനുസ്മരണ സമ്മേളനത്തിൽ വയലാർ അവർഡ് ജേതാവ് എസ്.ഹരീഷ് സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

29/63

താളിയോല സാംസ്‌കാരിക സമിതി കോഴിക്കോട് സംഘടിപ്പിച്ച എം.എൻ.പാലൂർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുന്ന പി.പി.ശ്രീധരനുണ്ണി. വി.പി.സനീബ് കുമാർ, പി.എൽ.ശ്രീധരൻ പാറക്കോട്, പി.ഐ.അജയൻ, നമിത സേതു കുമാർ, പത്മനാഭൻ വേങ്ങേരി, സ്‌നേഹ അമ്മാറത്ത് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

30/63

കോഴിക്കോട് സംഘടിപ്പിച്ച നബിദിന റാലിയുടെ സംഘമയോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുക്കുന്നു. മാലിക് ഉസ്മാൻ, ഫ്രണ്ട്‌സ് മമ്മു ഹാജി, സയ്യിദ് മുല്ലക്കോയ തങ്ങൾ, കേരള ഹജ്ജ്‌ കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, സയ്യിദ് സ്വാലിഹ് ഷിഹാബ് അൽ ജിഫ്രി, മുബഷിർ അഹ്‌സനി, സക്കീർ ഹുസൈൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

31/63

കേരള മുസ്‌ലീം ജമാഅത്ത് കോഴിക്കോട്‌ ടൗൺ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ നബിദിന റാലി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

32/63

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന കുട്ടികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/63

എസ്.എഫ്.ഐ. കോളേജ്‌ സംഗമം കണ്ണൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ. അനുശ്രീ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/63

നബിദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ നബിദിന സന്ദേശ റാലിയുടെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/63

പാലക്കാട്ട്‌ മാതൃഭൂമി കാർഷിക മേളയോടനുബന്ധിച്ച് നടത്തിയ സംവാദ മത്സര വിജയികൾ വിധികർത്താക്കൾക്കൊപ്പം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

36/63

ചെന്നൈ അമിഞ്ചിക്കരയിലെ സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിൽ രണ്ടാം തവണയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദുരൈമുരുഗൻ, തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‌ പേന സമ്മാനിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

37/63

ചെന്നൈ അമിഞ്ചിക്കരയിലെ സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എം പി, തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‌ ഷാൾ സമ്മാനിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

38/63

അലെർട്ട് ചെയർമാൻ വി.എം.മുരളീധരൻ ചെ​ന്നൈ അഡയാറിലെ ഡോ. എം ജി ആർ ജാനകി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അലെർട്ടത്തോൺ 2022 ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

39/63

ദേശീയ ഗെയിംസ്‌ ഫുട്‌ബോൾ സെമിയിൽ കേരളവും കർണാടകയും തമ്മിലുള്ള മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

40/63

കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ​റിദിൻ ദാമു / മാതൃഭൂമി

41/63

കേരളത്തിന് അനുവദിച്ച എയിംസ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപകരിക്കുംവിധം കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ നടൻ അലൻസിയർ ഏകാംഗ നാടകത്തിന് ശേഷം ദയാബായിയോടൊപ്പം | ഫോട്ടോ: ​എം.പി. ഉണ്ണികൃഷ്‌ണൻ

42/63

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിലെ സ്റ്റാളിൽ എത്തിയ സിഖ് വംശജരായ ബാങ്ക് ജീവനക്കാർ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

43/63

സ്മൈൽ പ്ലീസ് ... പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിലെത്തിയ മേഴ്സി കോളേജിലെ അദ്ധ്യാപികമാരിലൊരാൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓലത്തൊപ്പിയണിഞ്ഞപ്പോൾ ഫോട്ടോയെടുക്കുന്ന വിദ്യാർത്ഥിനികൾ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

44/63

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിലെത്തിയ മന്ത്രി പി.പ്രസാദ് സ്റ്റാളുകൾ സന്ദർശിക്കുമ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന അമേരിക്കൻ മോഡൽ മിനി ട്രാക്ടർ ഓടിച്ചു നോക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

45/63

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു. മാര്‍ട്ടിന്‍ ജോര്‍ജ്ജ് സമീപം | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

46/63

നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് തളങ്കരയില്‍ നടന്ന റാലി | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി

47/63

പാലക്കാട് നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയില്‍നിന്ന് | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി

48/63

പാലക്കാട് നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയില്‍നിന്ന് | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി

49/63

കേരള കോണ്‍ഗ്രസ്(എം) ജന്മദിന സമ്മേളനം കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി

50/63

മാതൃഭൂമി കാര്‍ഷിക മേള സെമിനാറില്‍ പ്രൊഫ.ടി.പ്രദീപ് കുമാര്‍ സംസാരിക്കുന്നു | ഫോട്ടോ: പ്രമോദ്കുമാര്‍

51/63

കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവേഴ്‌സ് ആന്‍ഡ് ക്ലീനര്‍സ് അസോസിയേഷന്‍ സി.ഐ.ടി.യു. ജില്ലാ കണ്‍വെന്‍ഷന്‍ സി. കണ്ണന്‍ സ്മാരക മന്ദിരത്തില്‍ ഗുഡ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിന്‍ദാമു/ മാതൃഭൂമി

52/63

കണ്ണൂരില്‍ വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാരി മിത്ര പദ്ധതിയുടെ ആനുകൂല്യ വിതരണം നടത്താന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എത്തിയപ്പോള്‍ | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

53/63

കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന നെഞ്ച് രോഗവിദഗ്ധരായ ഡോക്ടര്‍മാരുടെ സംസ്ഥാന സംഗമം ഡോ. ടി.യു. സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിന്‍ദാമു/ മാതൃഭൂമി

54/63

പാലക്കാട്ട് നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയുടെ സദസ്സ്

55/63

മാതൃഭൂമി കാര്‍ഷിക മേളയുടെ മൂന്നാം ദിനത്തില്‍ 'കൃഷിയിലെ പുതുരീതികള്‍' സെമിനാര്‍ കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

56/63

എയര്‍ഫോഴ്‌സ് നവതിയുടെ ഭാഗമായി കണ്ണൂര്‍ എയര്‍ഫോഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

57/63

മാതൃഭൂമി കാര്‍ഷികമേളയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കെ.പി. കേശവമേനോന്റെ നാടായ തരൂരില്‍നിന്ന് കര്‍ഷക പ്രതിനിധികള്‍ വേദിയില്‍ എത്തിയപ്പോള്‍

58/63

കണ്ണൂര്‍ സിറ്റിയില്‍ നടന്ന നബിദിനറാലിയില്‍നിന്ന് | ഫോട്ടോ: റിഥിന്‍ദാമു/ മാതൃഭൂമി

59/63

കണ്ണൂര്‍ സിറ്റിയില്‍ നടന്ന നബിദിനറാലി | ഫോട്ടോ: റിഥിന്‍ദാമു/മാതൃഭൂമി

60/63

കണ്ണൂര്‍ സിറ്റിയില്‍ നടന്ന നബിദിനറാലി | ഫോട്ടോ: റിഥിന്‍ദാമു/മാതൃഭൂമി

61/63

നബിദിനാഘോഷ പരിപാടിക്കെത്തിയ പിതാവും മകനും. തിരുനാവായ കുറുമ്പത്തൂരില്‍ നിന്നൊരു കാഴ്ച | ഫോട്ടോ: സലീം മേല്‍പ്പത്തൂര്‍

62/63

തിരുനാവായ കുറുമ്പത്തൂര്‍ മഹല്ലില്‍ നബിദിനത്തിന്റെ ഭാഗമായി മഹല്ല് പ്രസിഡന്റ് ഇ.പി. സെയ്തലവി ഹാജി പതാക ഉയര്‍ത്തുന്നു. | ഫോട്ടോ: സലീം മേല്‍പ്പത്തൂര്‍

63/63

ഒരു ദേശത്തിന്റെ കഥ ചിത്രങ്ങളിൽ ഉയിർക്കുമ്പോൾ... ലോകസഞ്ചാരിയായ ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാട്ട് ഒരു ദേശത്തിന്റെ കഥയിലൂടെ അവിടത്തെ വിശേഷങ്ങളെല്ലാം അനശ്വരമാക്കി. അത് ചുമർച്ചിത്രങ്ങളിൽ പുനരാവിഷ്കരിക്കുകയാണ് കോഴിക്കോട്‌ എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ ഒരുകൂട്ടം ചിത്രകാരന്മാർ. ചുമർചിത്രകലാ അധ്യാപകൻ കെ.ആർ. ബാബുവിന്റെ ശിക്ഷണത്തിൽ 45 പേർ മൂന്നുമാസംകൊണ്ടാണ് ഈ കഥാചിത്രങ്ങൾ പൂർത്തിയാക്കിയത്. സഹപാഠിയായ സെറീന സുധാകരന്റെ ഓർമ നിലനിർത്താൻ കൂടിയായിരുന്നു ഈ ചിത്രരചനാദൗത്യം. അതിരാണിപ്പാടത്തിലെ ശ്രീധരന്റെ തറവാടും പരിസരങ്ങളുമാണ് ചിത്രത്തിൽ. ശബരീശൻ വേങ്ങേരി, സിന്ധു സേതുമാധവൻ, പാർവതി ചേനാട്ട്, സപ്ന സുജിത, ഷീന വിജയൻ, അരുൺ പാലാഴി, സുഷിത് മൂഴിക്കൽ എന്നിവർ അവസാനമിനുക്കുപണിയിൽ. ഞായറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ചുമർചിത്രാവിഷ്കാരം ജനങ്ങൾക്ക് സമർപ്പിക്കുക | ഫോട്ടോ: സാജൻ വി.നമ്പ്യാർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented