സെപ്റ്റംബര്‍ എട്ട് ചിത്രങ്ങളിലൂടെ


1/21

ചിരിച്ചോണം...... ആഘോഷത്തിന്റെ ഒന്നിച്ചിരിപ്പിലേക്ക് മലയാളിയെ ചേർത്തുപിടിച്ച് ഇന്ന് തിരുവോണം. പ്രളയവും മഹാവ്യാധികളും തീർത്ത മൂന്ന് വർഷത്തെ കനൽക്കാലങ്ങൾക്ക് ശേഷമുള്ള മറ്റൊരു ഓണദിനം. കോട്ടയം പേരൂരിൽ നിന്നെടുത്ത ചിത്രം | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി

2/21

ചിരിയോണം... പൂക്കളമൊരുക്കി തുമ്പക്കുടം നിറഞ്ഞ പീഠത്തിലേക്ക് മാവേലിയെ വരവേൽക്കുകയാണ് നാട്. ഒത്തുകൂടലിൻ്റെ ഉത്സവമായ ഓണത്തിന് ആഹ്ലാദത്തോടെ, കടന്നുപോയ കാലത്തിൻ്റെ ഓർമ പുതുക്കുകയാണ് പാലക്കാട് തത്തമംഗലം പാറേക്കാട്ട് തറവാട്ടിലെ കുടുംബാംഗങ്ങൾ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

3/21

പൂവിളിയോടെ ഊഞ്ഞാലിലാടി പൂക്കളം തീർക്കുന്ന ഗൃഹാതുരമായ ഓർമകളാണ് മലയാളിയ്ക്കെന്നും ഓണം. ഓണമാഘോഷിയ്ക്കുന്ന കുട്ടികൾ. കൊല്ലം പനയത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

4/21

ഡി.ടി.പി.സി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി മലമ്പുഴ ഉദ്യാനത്തില്‍ ചന്ദ്രനഗര്‍ കൈരളി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

5/21

തിരുവോണ നാളില്‍ പല്ലശന തല്ല് മന്ദത്ത് നടന്ന ഓണത്തല്ല്. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

6/21

തിരുവോണ നാളില്‍ പല്ലശന തല്ല് മന്ദത്ത് നടന്ന ഓണത്തല്ല്. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

7/21

തിരുവോണ നാളില്‍ പല്ലശന തല്ല് മന്ദത്ത് നടന്ന ഓണത്തല്ല്. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

8/21

തിരുവോണ നാളില്‍ പല്ലശന തല്ല് മന്ദത്ത് നടന്ന ഓണത്തല്ല്. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

9/21

തിരുവോണ നാളില്‍ പല്ലശന തല്ല് മന്ദത്ത് നടന്ന ഓണത്തല്ല്. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

10/21

രാജ്യതലസ്ഥാനത്തെ രാജ്പഥിന്റെ പേര് കര്‍തവ്യപഥ് എന്നാക്കി മാറ്റിയശേഷം മാന്‍സിങ് റോഡ് ക്രോസിങ്ങില്‍ സ്ഥാപിച്ച പുതിയ സൈന്‍ ബോര്‍ഡ്. ഫോട്ടോ- പി.ജി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

11/21

രാജ്യതലസ്ഥാനത്തെ രാജ്പഥിന്റെ പേര് കര്‍തവ്യപഥ് എന്നാക്കി മാറ്റിയശേഷം മാന്‍സിങ് റോഡ് ക്രോസിങ്ങില്‍ സ്ഥാപിച്ച പുതിയ സൈന്‍ ബോര്‍ഡ്. ഫോട്ടോ- പി.ജി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

12/21

മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ പത്ത് സെന്റീമീറ്ററാക്കി തുറന്നപ്പോള്‍. ഫോട്ടോ - പി.പി രതീഷ്, മാതൃഭൂമി

13/21

തിരുവോണദിനത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കിയ പൂക്കളം | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി

14/21

പൂമുഖത്തെത്തി ഓണം ... കാലാവസ്ഥ മുന്നറിയിപ്പുകളെ തുടര്‍ന്ന് പൂക്കളത്തെ മുറ്റത്ത് നിന്ന് പൂമുഖത്തെത്തിച്ചിരിക്കയാണ് മലയാളികളേറെയും. ഓണത്തെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കുന്നവര്‍, കണ്ണൂര്‍ പള്ളിക്കുളത്തെ കാഴ്ച | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

15/21

ചിരിയോണം ... പൂക്കളമൊരുക്കി തുമ്പക്കുടം നിറഞ്ഞ പീഠത്തിലേക്ക് മാവേലിയെ വരവേല്‍ക്കുകയാണ് നാട്. ഒത്തുകൂടലിന്റെ ഉത്സവമായ ഓണത്തിന് ആഹ്ലാദത്തോടെ,കടന്നുപോയ കാലത്തിന്റെ ഓര്‍മ പുതുക്കുകയാണ് പാലക്കാട് തത്തമംഗലം പാറേക്കാട്ട് തറവാട്ടിലെ കുടുംബാംഗങ്ങള്‍ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി

16/21

ഓണാവധി... മലയാളികള്‍ മാത്രമല്ല, മറുനാട്ടുകാരായ റോഡുപണിക്കാരും ഓണം ആഘോഷിക്കുന്നതിനാല്‍ കണ്ണൂര്‍ പുല്ലിപ്പിയില്‍ ദേശീയ പാത ബൈപാസില്‍ പണി നിര്‍ത്തി വാഹനങ്ങള്‍ പാര്‍ക്കുചെയ്തപ്പോള്‍ | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

17/21

തിരുവോണപ്പുലരിയില്‍ ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്ര തിരുമുറ്റത്ത് ഒരുക്കിയ പൂക്കളം | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി

18/21

പുതിയ കാലത്തെ ഓട്ടപ്പാച്ചിലിനിടയില്‍ പഴമയുടെ ഓര്‍മകളില്‍ ഓണം വീണ്ടുമെത്തി. കാലം മാറിയെങ്കിലും പഴമവിടാതെ ഓണം ആഘോഷിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. തറവാട്ടില്‍ ഒത്തുകൂടി ഓണക്കോടിയുടുത്തു പൂക്കളമിട്ട് തുമ്പിതുള്ളി ആഘോഷിക്കുന്നു അവര്‍. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ആഘോഷം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

19/21

ഓണാമൃതം... ആലപ്പുഴ അമ്പലപ്പുഴ ചെമ്പകശ്ശേരിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമത്സരത്തില്‍ പൂക്കളം ഒരുക്കുന്ന കുടുംബം.സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷവേളയില്‍ ദേശീയപതാകയുടെ രൂപം കൂടി ഉള്‍പ്പെടുത്തിയാണ് പൂക്കളം തീര്‍ത്തത് | ഫോട്ടോ: സി.ബിജു/ മാതൃഭൂമി

20/21

മനസ്സിലും മുറ്റത്തും പൂക്കളം... പൂക്കളും നിറപുഞ്ചിരിയുമായി ഓരോ വീട്ടുമുറ്റത്തും ഓണപ്പൂക്കളം നിറയുകയാണ്. കല്‍പ്പറ്റയിലെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്ന തിരക്കിലാണ് പെണ്‍കുട്ടികള്‍ | ഫോട്ടോ: എം.വി. സിനോജ്‌\ മാതൃഭൂമി

21/21

ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി മണ്ഡപം വലംവെക്കുന്ന രാഹുല്‍ ഗാന്ധി | ഫോട്ടോ: വി. രമേഷ്‌\ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented