
കണ്ണൂരിൽ നടന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തിരുവനന്തപുരം ചാക്ക ഐ.ടി.ഐ ടീം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ നടന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തിരുവനന്തപുരം ചാക്ക ഐ.ടി.ഐ ടീം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സ്പെഷ്യൽ ഒളിമ്പിക്സ് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ യാത്രയാക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എന്നിവർ ദീപശിഖ സ്വീകരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ സന്ദർശിച്ചപ്പോൾ | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
കോഴിക്കോട് പാളയത്തു നിന്നും വലിയങ്ങാടിയിലേക്കുള്ള മേലെ പാളയം റോഡ് വൺവേ ആക്കിയപ്പോൾ - സി.എച്ച്. മേൽപ്പാലം അറ്റകുറ്റപണിക്കായി അടച്ചിടുന്നതിന്റെ ഭാഗമായാണ് ഇത് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കനത്ത മഴയിൽ പത്തനംതിട്ടയിൽ കടയിൽ വെള്ളം കയറിയതിനെ തുടർന്ന വൃത്തിയാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട തൈക്കാവ് റോഡിൽ പുതുതായി പണിത ഓട കവിഞ്ഞ് കടകളിലേക്ക് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്ന കടയുടമ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട പഴയ സ്റ്റാന്റിലേക്ക് കടക്കുന്ന ഭാഗത്തെ വെള്ളക്കെട്ട് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനു മുന്നിലെ തകർന്ന റോഡ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തെ റോഡ് തകർന്ന നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ഗാന്ധി സ്‌ക്വയറിലെ റോഡിലെ ചെളിക്കുഴികളിലൂടെ നടക്കുന്ന കാൽനട യാത്രക്കാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കനത്ത മഴയിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിലെ സ്വർണ്ണകടയിൽ കയറിയ വെള്ളം തൂത്തുമാറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കനത്ത മഴയിൽ ചളിക്കുളമായ പത്തനംതിട്ട നഗരത്തിലെ വെള്ളക്കെട്ട് ചാടിക്കടക്കുന്ന കാൽ നടക്കാർ. വാട്ടർ അതോറിറ്റി നഗരം കുഴികളെടുത്ത് പുതിയ പൈപ്പിടാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. മഴക്കാലം കൂടി എത്തിയതോടെ നഗര ഹൃദയത്തിന്റെ അവസ്ഥയാണിത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പെയ്യാൻ മടിച്ച് ... കാലവർഷം വരവറിയെച്ചെങ്കിലും പെയ്യാൻ മടിച്ച് നിൽക്കുന്ന മേഘങ്ങൾ. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കോൺഗ്രസ് നേതാവ് എ.പി.ജയശീലൻ അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എക്സിക്യൂട്ടീവ് ട്രെയിൻ കോച്ച് തീവെപ്പ് കേസിൽ പിടിയിലായ പ്രസോൺജിത്ത് സിദ്‌ഗറിനെ വ്യാഴാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
യുവമോർച്ചയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
പുത്തൂർ മൃഗശാലയിലെത്തിയ മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രി രാജനൊപ്പം മൃഗങ്ങങ്ങൾക്കായി ഒരുക്കുന്ന കൂടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കേന്ദ്ര സർക്കാരിൻ്റെ സാഗർ പരിക്രം യാത്രയുടെ കേരളത്തിലെ പര്യടനം കാസർകോട് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഇനി ‘വല’യും... ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രി തുടങ്ങും. തീരത്തിന് ഇനി വറുതിയുടെ കാലമാണ്. മീൻ പിടിക്കാൻ പോകുമ്പോൾ ആഴ്ചകളോളം കടലിൽ തങ്ങേണ്ടി വരും. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ വലയും സാമഗ്രികളും ബോട്ടിൽ നിന്നിറക്കുന്ന മത്സ്യത്തൊഴിലാളികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഇനി ‘വല’യും... ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രി തുടങ്ങും. തീരത്തിന് ഇനി വറുതിയുടെ കാലമാണ്. മീൻ പീടിക്കാൻ പോകുമ്പോൾ ആഴ്ചകളോളം കടലിൽ തങ്ങേണ്ടി വരും. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ വലയും ബോട്ടിൽ പാചകത്തിനുപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള സാമഗ്രികളും ബോട്ടിൽ നിന്നിറക്കുന്ന മത്സ്യത്തൊഴിലാളികൾ| ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.ബാലൻ അനുസ്മരണം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണ ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം എം.എൽ എ എം.നൗഷാദ് ടോട്ടൽ സ്റ്റേഷൻ സർവ്വേയിങ്ങ് ഉപകരണത്തിലുടെ ഗ്രൗണ്ടിനെ നോക്കി കാണുന്നു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ലോക സമുദ്ര ദിനത്തിത്തിന്റെ ഭാഗമായി കേരള സർവ്വകലാശാലയും ഫിഷറീസ് വകുപ്പും സംയുക്തമായി കൊല്ലത്ത് നടത്തുന്ന സമഗ്ര തീരശുചീകരണപദ്ധതിയും സമുദ്രമാലിന്യ സർവേയുടെയും ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ജർമ്മൻ അംബാസിഡർ ഡോ.ഫിലിപ്പ് അക്കർമാൻ കൊച്ചിയിൽ വാട്ടർമെട്രോയിൽ യാത്രചെയ്യുന്നു. കെ എം ആർ എൽ എം ഡി ലോക്‌നാഥ് ബെഹ്‌റ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ അനുഭവിക്കുന്ന അവഗണനക്കെതിരെ ജനം രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് സമരം ചെയർമാൻ ഹരിനാരായണൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ബഹുജന പ്രതിഷേധ സമരം ഇ.ടി.മുഹമദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും സംയുക്തമായി നടപ്പിലാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ ഉമയനല്ലൂർ പുതുച്ചിറയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനകർമ്മം ടികെ.എം. കോളേജ് ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷഹാൽ ഹസ്സൻ മുസലിയാർ ഷമീറയ്ക്കും കുടുംബത്തിനും നൽകി നിർവഹിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ കമ്മറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിനൊരു കൊട് പൂവ് പരിശീലന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ക്ലീൻ കേരള മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ബഹുജന പ്രതിഷേധ സമരം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ബഹുജന പ്രതിഷേധ സമരം ലീഗ് സെക്രട്ടറിയേറ്റംഗം കെ.പി.എ.മജീദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സോഷ്യൽ സയൻസ് ഗവേഷകനുള്ള 2021 ലെ കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം പ്രൊഫ.എം.എ. ഉമ്മന് മന്ത്രി ആർ. ബിന്ദു നൽകുന്നു. കെ.എസ്.എച്ച്.ഇ.സി. മെമ്പർ സെക്രട്ടറി രാജൻ വറുഗീസ്, വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, സയൻസ് ഗവേഷകനുള്ള 2021 ലെ കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം നേടിയ ഡോ. എ. അജയഘോഷ് എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പ്ലസ് ടു സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതിൽ മലബാറിനോടു അവഗണനയെന്നാരോപിച്ച് പാലക്കാട് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ബഹുജന പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
കോട്ടയം ജില്ലാ കളക്ടർ ആയി ചുമതലയേറ്റ വി വിഘ്നേശ്വരി കുടുംബത്തോടൊപ്പം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് ബഹുജന പ്രതിഷേധ സംഗമം പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ബഹുജന പ്രതിഷേധ സമരം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിലെ വ്യാജരേഖ ചമയ്ക്കല്‍, മാര്‍ക്ക് ലിസ്റ്റ് വിവാദം എന്നിവയില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി മിവാ ജോളിയെ പോലീസ് എടുത്തുകൊണ്ടുപോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍
ഇന്ന് ലോക സമുദ്രദിനം... ഭയാനകം... കടലിനടിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ തേള്‍ മത്സ്യങ്ങള്‍.
ഇന്ന് ലോക സമുദ്രദിനം... മനോഹരം... തിരുവനന്തപുരം തീരത്ത് കടലിനടിയിലെ കടല്‍ഫാനുകള്‍.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി ചര്‍ച്ച നടത്തിയ ശേഷം ഗുസ്തിതാരങ്ങളായ ബജ്‌രംഗ് പുണിയ, സാക്ഷി മാലിക് എന്നിവര്‍ പുറത്തേക്ക് വരുന്നു. | ഫോട്ടോ: സാബു സ്‌കറിയ
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..