ജൂണ്‍ 08 ചിത്രങ്ങളിലൂടെ


1/43

കണ്ണടച്ചിടി... കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57കിലോഗ്രാം വിഭാഗത്തിൽ മുഹമദ് യാസറും, നജീം ഫിർഷാദും ഏറ്റുമുട്ടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/43

കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ "പരിസ്ഥിതിയും വികസനവും" എന്ന വിഷയത്തിൽ ഡോ.ടി.ആർ. വിനോദ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/43

ഹൈദരാബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിലെ കോഴിക്കോട് അംഗങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ നല്കിയ സ്വീകരണം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/43

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച പൊതുപ്രവർത്തക സുഹൃദ് സംഗമത്തിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/43

ട്രോളിങ് നിരോധനത്തിന് മുന്നേ കണ്ണൂർ അഴീക്കൽ ഹാർബറിനടുത്തുള്ള യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി മീൻ പിടുത്ത ബോട്ടുകൾ കയറ്റിയിടുന്ന തൊഴിലാളികൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/43

ട്രോളിങ്‌ നിരോധനത്തിന് മുന്നോടിയായി തീരത്തടിപ്പിച്ച യന്ത്രവത്‌കൃതബോട്ടിൽ കുളിക്കുന്ന മത്സ്യ തൊഴിലാളികൾ. വ്യാഴാഴ്ച അർദ്ധരാത്രിമുതൽ മത്സ്യബന്ധനത്തിന് നിയന്ത്രണം വരും. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/43

ലോക സമുദ്ര ദിനമായ ബുധനാഴ്‌ച കൊല്ലം തങ്കശേരിയിൽ സംസ്ഥാനത്തെ കടൽ തീരങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/43

ട്രോളിങ്‌ നിരോധനത്തിന് മുന്നോടിയായി ബോട്ടുകളിൽ നിന്ന് വലകൾ മാറ്റുന്നു. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/43

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ കൊല്ലം നഗരത്തിൽ ചെമ്പുമായി നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/43

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കരിദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പത്തനംതിട്ടയിൽ ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/43

മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് എറണാകുളം കണയന്നൂർ താലൂക്ക്‌ ഓഫീസിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

12/43

പ്രതിഷ്ഠാദിനവാർഷിക പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ തന്ത്രി കണ്ഠര് മഹേഷര് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം നൽകുന്നു | ഫോട്ടോ: ഉണ്ണി ശിവ

13/43

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് നടത്തിയ പത്തനംതിട്ട കലക്ട്രേറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/43

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് നടത്തിയ പത്തനംതിട്ട കലക്ട്രേറ്റ് മാർച്ചിൽ ജില്ലാ പ്രസിഡണ്ട് എം.ജി.കണ്ണൻ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് അതിനു മുകളിൽ ബിരിയാണി ചെമ്പ് വെക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/43

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ്സ് നടത്തിയ പത്തനംതിട്ട കലക്ട്രേറ്റ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞതറിയാതെ കലക്ട്രേറ്റ് പടിക്കലെത്തിയ ആംബുലൻസ് തിരിച്ച് പോകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/43

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

17/43

സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/43

ധനകാര്യ സേവനങ്ങൾ ഉറപ്പു വരുത്താൻ മലപ്പുറം ടൗൺ ഹാളിൽ നടത്തിയ ക്രെഡിറ്റ് ഔട്ട് റീച്ച് പരിപാടിയിൽ ജില്ലാ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന ബാങ്ക് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/43

മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് കളക്ടറേറ്റ്‌ വളപ്പിലേക്ക് കയറിയ സമരക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷം | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

20/43

മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് കോട്ടയത്ത് കളക്ടറേറ്റ്‌ വളപ്പിലേക്ക് കയറിയ സമരക്കാർ മുദ്രാവാക്യം വിളിക്കുന്നു | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

21/43

മുഖ്യമന്ത്രിക്ക് എതിരെ കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് കളക്ടറേറ്റ്‌ വളപ്പിലേക്ക് മതിൽ ചാടി കയറിയ സമരക്കാരെ പോലീസ് പിടിച്ചു മാറ്റുന്നു | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

22/43

പാലക്കാട് എച്ച്.ആർ.ഡി.എസ്. ഇന്ത്യയുടെ ഓഫീസിൽ സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

23/43

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ എം.ജി. റോഡ് ഉപരോധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/43

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ പോലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സഹപ്രവർത്തകരും, തടയാൻ ശ്രമിക്കുന്ന പോലീസും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/43

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/43

ചെന്നൈ സ്‌നേക്ക് പാര്‍ക്കില്‍ പുതുതായ പിറന്ന പച്ച ഓന്തിന്‍ കുഞ്ഞുങ്ങള്‍.

27/43

കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു പറ്റം ജീവനക്കാരികള്‍ ജെന്‍ഡര്‍ ന്യൂട്രലിന്റെ ഭാഗമായി കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാന്റ്‌സും ടോപ്പുമണിഞ്ഞെത്തിയപ്പോള്‍.

28/43

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/43

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി. തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/43

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നാൽപത്തി ഒൻപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രകടനത്തിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/43

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി ആലപ്പുഴയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/43

ഇൻ്റർനാഷണൽ ലെവൽ ക്രോസിങ് അവേർനെസ് ഡേയോട് അനുബന്ധിച്ച് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നടന്ന വാക്കത് ലോൺ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

33/43

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49-ാം വാർഷിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി

34/43

മുസ്ലീം ലീഗ് നേതാവ് സി.ടി.അഹമ്മദലിക്ക് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി കാസർകോട് നൽകിയ സ്വീകരണ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി ഷാളണിയിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

35/43

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാസർകോട് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

36/43

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

37/43

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

38/43

പി.സി. ജോർജ് കോട്ടയം പ്രസ് ക്ലബിൽ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

39/43

കണ്ണൂർ ജില്ലാ കയർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

40/43

കണ്ണൂര്‍ ജില്ലയിലെ ബാങ്കുകള്‍ സംയുക്തമായി നടത്തുന്ന ലീഡ് ബാങ്ക് വായ്പാ സമ്പര്‍ക്കമേള ചേമ്പര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

41/43

കോണ്‍ഗ്രസ് നേതാവ് എ.പി. ജയശീലന്റെ പന്ത്രണ്ടാം ചരമ വാര്‍ഷികത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ നടന്ന അനുസ്മരണം. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

42/43

പ്രതിരോധം... യൂത്ത് കോൺഗ്രസ്സ് കണ്ണൂർ കളക്ട്രേറ്റ് മാർച്ചിനെ പ്രതിരോധിക്കാനായി ചൊവ്വാഴ്ച രാത്രി നിലയുറപ്പിച്ച പോലീസ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/43

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുവമോർച്ച പ്രവർത്തകർ പാലക്കാട് സുൽത്താൻപേട്ടയിലേക്ക് ബിരിയാണിച്ചെമ്പുമായി പ്രകടനം നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented