സെപ്റ്റംബര്‍ ഏഴ് ചിത്രങ്ങളിലൂടെ 


1/47

കണ്ണൂരിൽ ഡി.ടി.പി.സി.യുടെ ഓണാഘോഷത്തിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/47

ശുചിത്വ നഗരത്തിനായി... ഓണ കാലത്ത് വഴിയോര കച്ചവടവും മറ്റുമായി മാലിന്യം കെട്ടികിടക്കുന്ന നഗരം മേയർ ടി.ഒ. മോഹനന്റെ നേതൃത്വത്തിൽ രാത്രി തന്നെ ശുചീകരണ പ്രവൃത്തി തുടങ്ങിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/47

നനഞ്ഞോണം ... പൂക്കച്ചവടത്തിനായി കർണാടകയിൽ നിന്നുമെത്തിയ സ്ത്രീ ഓണ തലേന്ന്‌ കണ്ണൂർ എസ്‌.എൻ.പാർക്ക് റോഡിൽ മഴയിൽ നനഞ്ഞു കൊണ്ടിരിക്കുന്നു. ജില്ലയിൽ ഓറഞ്ച് അലേർട്ട് ദിവസമായിരുന്നു ഉത്രാട നാൾ. രാത്രി വൈകി ഒരു പ്ലാസ്റ്റിക് കവർ പൊതിഞ്ഞു കൊണ്ട് പൂ കച്ചവടം പ്രതീക്ഷിച്ചാണിവരുടെ ഇരിപ്പ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/47

മാതൃഭൂമിയും ക്വസ്റ്റ് ഗ്ലോബലും ചേർന്ന് ഉത്രാട ദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എസ് പി ബി മ്യൂസിക്കൽ നൈറ്റിൽ ഗായകൻ അനൂപ് ശങ്കറും ഗായിക വർഷ കൃഷ്ണയും പാടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/47

ഭാരത് ജോഡോ യാത്രയ്ക്ക് ആരംഭം കുറിച്ച് കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ വച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ചേർന്ന് രാഹുൽഗാന്ധിയ്ക്ക് കൈമാറിയ ദേശീയപതാക പൊതുസമ്മേളന വേദിയിൽ വോളന്റിയറിന് കൈമാറിയ ശേഷം സല്യൂട്ട് ചെയ്യുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/47

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആരംഭം കുറിച്ച് കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിനെത്തിയ ദേശീയ നേതാക്കളായ പി.ചിദംബരം, അധീർ രഞ്ജൻ ചൗധരി, കെ. സി. വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പ്രമോദ് തിവാരി, പവൻകുമാർ ബൻസൽ, മുകുൾ വാസ്‌നിക് എന്നിവർ ചേർന്ന് സദസ്സിനെ അഭിവാദ്യം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/47

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആരംഭം കുറിച്ച് കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിനെത്തിയ പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/47

ഭാരത് ജോഡോ യാത്രയ്ക്ക് ആരംഭം കുറിച്ച് കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിൻ രാഹുൽഗാന്ധിയ്ക്ക് കൈമാറിയ ദേശീയപതാകയുമായി രാഹുൽഗാന്ധി പൊതുസമ്മേളന വേദിയിലേക്കെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/47

ആറന്മുള പാർത്ഥസാരഥിയ്ക്ക് ഓണസദ്യ ഒരുക്കുന്നതിനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും പുറപ്പെടുന്നത് കാണാനെത്തിയ വിശ്വാസികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/47

ആറന്മുള പാർത്ഥസാരഥിയ്ക്ക് ഓണസദ്യ ഒരുക്കുന്നതിനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും പുറപ്പെടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/47

ഓണത്തലേന്ന് പൂക്കൾ വാങ്ങാനെത്തിയവരുടെ തിരക്ക്. കണ്ണൂർ കാർഗിൽ റോഡിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/47

നിയന്ത്രണ വിധേയമാക്കാൻ എസ്.പി.സിയും... കണ്ണൂർ നഗരത്തിലെ ഓണത്തിരക്ക്‌ നിയന്ത്രിയ്ക്കുവാനായി പോലീസുദ്യോഗസ്ഥരോടൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീർ ഗ്രൂപ്പ് അംഗങ്ങളും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/47

മെഗാ സെയിൽ ... തിരുവോണ തലേന്ന് തിരക്കേറിയ കണ്ണൂർ സ്റ്റേഡിയം കോർണറിൽ മെഗാ ഫോണിൽ വിളിച്ചുപറഞ്ഞു കൊണ്ട് ആളുകളെ ആകർഷിക്കുന്ന തുണിക്കച്ചവടക്കാരൻ. ഉത്രാട ദിന കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/47

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആരംഭം കുറിച്ച് കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിനെത്തിയ ദേശീയ നേതാക്കളായ ജിതേന്ദ്രസിംഗ്, എസ്.കെ പാട്ടീൽ, രൺദീപ്‌സിംഗ് സുർജേവാല, പി.ചിദംബരം, അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പ്രമോദ് തിവാരി, പവൻകുമാർ ബൻസൽ, മുകുൾ വാസ്‌നിക്, ഹരീഷ് സാൽവെ, അവിനാശ് പാണ്ഡെ, കുമാരി ഷെൽജ, ചെല്ലകുമാർ എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/47

ഉത്രാടനാളിൽ വൈകുന്നേരം കോട്ടയ്ക്കൽ മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/47

ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം കോട്ടയ്ക്കൽ എടരിക്കോട് കോൺഗ്രസ് പ്രവർത്തകർ തീർത്ത പൂക്കളം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. നിഷാദ്, വി. മധുസൂധനൻ, നാസർ തെന്നല, സി. ആസാദ്, സുനിൽ പോൽത്തരൻ, സുജിതപ്രഭ, റോസി, മെഹ്‌റിൻ തുടങ്ങിയവർ നേതൃത്വം നൽകി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/47

പ്രജകളെ ..... ആശംസകൾ ...... ഉത്രാടപാച്ചിലിനിടെ പെയ്ത മഴയെ വകവെക്കാതെ തിരുവോണത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കായി കോഴിക്കോട് മിഠായ് തെരുവിൽ വന്ന ജനങ്ങൾക്കിടയിലേക്ക് " ഓണപ്പൊട്ടനും, മാവേലിയും " എത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

18/47

മലപ്പുറം നഗരസഭയും കുടുംബശ്രീയും സംയുക്തമായി തീർത്ത ഓണപ്പൂക്കളം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/47

ഓണാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ബാലസംഘം വെളുത്തേടത്തുമണ്ണ യൂണിറ്റ് സംഘടിപ്പിച്ച ബിസ്‌കറ്റ് ചാട്ടം മത്സരത്തിൽ നിന്ന് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/47

മലപ്പുറം ത്രിപുരാന്താക ക്ഷേത്രത്തിൽ ഉത്രാട ദിവസം മേൽശാന്തി കരിപ്പത്ത് രാമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന കാഴ്ചക്കുല സമർപ്പണം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/47

മലപ്പുറത്ത് നടന്ന 'സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ കാലം, സമൂഹം' എന്ന ഓർമ്മ പുസ്തകത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമദിന് കോപ്പി നൽകി നിർവ്വഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

22/47

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഘോഷയാത്ര | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

23/47

വിശ്വാസ നിറവിൽ ..... കോട്ടയം മണർകാട് മർത്തമറിയം സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ എട്ടു നോമ്പ് തിരുനാളിന്റെ ഭാഗമായി ബുധനാഴ്‌ച്ച നട തുറന്നപ്പോൾ പ്രാർത്ഥിക്കുന്ന വിശ്വാസികൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

24/47

കോട്ടയം വയസ്ക്കര രാജ് ഭവൻ കോവിലകത്തെത്തി എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറുന്നു. എ ആർ. രാജരാജവർമ്മ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

25/47

പെരുമാതുറയിലെ മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപ്പെട്ട് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടർന്നപ്പോൾ തടിച്ചുകൂടിയ ആളുകളും രക്ഷാപ്രവർത്തകരും | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/47

ഇന്ത്യാഗേറ്റില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ക്രെയിനുപയോഗിച്ച് സ്ഥാപിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

27/47

ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

28/47

ആലപ്പുഴ കിടങ്ങാംപറമ്പ്ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റേയും, ശ്രീ ശങ്കരാചര്യ സ്വാമിയുടേയും പഞ്ചലോഹവിഗ്രഹ പ്രതിമാ സമര്‍പ്പണം എസ്.എന്‍ ട്രസ്റ്റ്ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ നിര്‍വ്വഹിക്കുന്നു. ഫോട്ടോ - സി. ബിജു, മാതൃഭൂമി

29/47

ഓണത്തിരക്കില്‍...ആലപ്പുഴ മുല്ലയ്ക്കലില്‍ ഉത്രാടനാളിലെ തിരക്ക്. ഫോട്ടോ - സി. ബിജു, മാതൃഭൂമി

30/47

തൃക്കാക്കര ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീബലി. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

31/47

ചെന്നൈ വള്ളിയമ്മാള്‍ കോളജില്‍ നടത്തിയ ഓണാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ - ഫോട്ടോ. വി.രമേഷ്

32/47

ചെന്നൈ വള്ളിയമ്മാള്‍ കോളജില്‍ നടത്തിയ ഓണാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ - ഫോട്ടോ. വി.രമേഷ്

33/47

ചെന്നൈ വള്ളിയമ്മാള്‍ കോളജില്‍ നടത്തിയ ഓണാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ - ഫോട്ടോ. വി.രമേഷ്

34/47

സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കണ്‍വെന്‍ഷന്‍ കണ്ണൂരില്‍ സംസ്ഥാന പ്രസിഡന്റ് കുര്‍ക്കൊളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

35/47

ഓണപുഞ്ചിരി.... ഉത്രാടപ്പാച്ചിലില്‍ തനിക്കുള്ള ഓണക്കോടി കണ്ട് പുഞ്ചിരിക്കുന്ന കുരുന്ന്. എറണാകുളം ബ്രോഡ് വേയില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

36/47

ഓണക്കാഴ്ച ...ഉത്രാടപ്പാച്ചിലില്‍ അമ്മയ്ക്കും ചേച്ചിക്കും ഒപ്പം ഓണസദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങുവാന്‍ എത്തിയ കുട്ടിയുടെ സന്തോഷം. എറണാകുളം നഗരത്തില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

37/47

മഴയിലും പൊള്ളുന്ന ഇല വില ....തിരുവോണസദ്യ വിളമ്പാനായി വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഇലയിലെ മഴത്തുള്ളികൾ. ഒരു തൂശ്ശനിലയ്ക്ക് 8 മുതൽ 10 രൂപ വരെയാണ് വില. എറണാകുളം മാർക്കറ്റിൽ നിന്നൊരു ദൃശ്യം. ഫോട്ടോ - ബി. മുരളീകൃഷ്ണൻ, മാതൃഭൂമി

38/47

തിരുവോണത്തലേന്ന് എറണാകുളം മാർക്കറ്റിലെ തിരക്ക്. ഫോട്ടോ - ബി. മുരളീകൃഷ്ണൻ, മാതൃഭൂമി

39/47

തിരുവോണത്തലേന്ന് എറണാകുളം മാർക്കറ്റിലെ തിരക്ക്. ഫോട്ടോ - ബി. മുരളീകൃഷ്ണൻ, മാതൃഭൂമി

40/47

ഡി.ടി.പി.സി കണ്ണൂരില്‍ നടത്തിയ ഓണം ചിത്രരചനാ മത്സരത്തില്‍നിന്ന്. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

41/47

ഭാരത് ജോഡാ യാത്രയ്ക്ക് മുമ്പായി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുന്ന രാഹുല്‍ ഗാന്ധി | ഫോട്ടോ: വി.രമേഷ്/ മാതൃഭൂമി

42/47

ബ്രഹ്‌മാനന്ദ സ്വാമിശിവയോഗിയുടെ ജയന്തി ആഘോഷങ്ങള്‍ കണ്ണൂരില്‍ മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

43/47

കണ്ണൂര്‍ നഗരത്തിലെ ഓണത്തിരക്ക് | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

44/47

ഭാരത് ജോഡാ യാത്രയ്ക്ക് മുമ്പായി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തിയ രാഹുല്‍ ഗാന്ധി | ഫോട്ടോ: വി.രമേഷ്/ മാതൃഭൂമി

45/47

ഭാരത് ജോഡാ യാത്രയ്ക്ക് മുമ്പായി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തിയ രാഹുല്‍ ഗാന്ധി | ഫോട്ടോ: വി.രമേഷ്/ മാതൃഭൂമി

46/47

ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ രാഷ്ട്രപതിഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

47/47

ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ ഗുരുഗോപിനാഥ്‌ നടനഗ്രാമത്തിലെ കലാകാരികൾ അവതരിപ്പിച്ച "ഒരുമയുടെ ഓണം" സംഗീതശില്പത്തിൽ നിന്ന്. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented