ഓഗസ്റ്റ് 07 ചിത്രങ്ങളിലൂടെ


1/46

സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് സംസാരിക്കുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

2/46

"നാടിന്റെ ആഹ്ലാദം .." എൽദോസ് പോൾ കോമൺവെൽത്ത്‌ ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടിയതറിഞ്ഞ്‌ ജന്മനാടായ എറണാകുളം രാമംമംഗലത്ത്‌ ആഹ്ലാദപ്രകടനം നടത്തുന്ന നാട്ടുകാർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

3/46

പയ്യന്നൂർ പോത്താംകണ്ടം ആനന്ദഭവനത്തിലെ തുരിയം സംഗീതോത്സവത്തിന്റെ ഭാഗമായി ഗായകൻ ജയചന്ദ്രനെ ആദരിച്ചപ്പോൾ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉപഹാരം നൽകുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/46

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന രവീന്ദ്രനാഥ്‌ ടാഗോർ അനുസ്‌മരണ ചടങ്ങിനെത്തിയ കെ. ജയകുമാർ ടാഗോറിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞ അഭ്രദിതാ ബാനർജി സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/46

കോഴിക്കോട് നടന്ന മുസ്ലിം യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ് മീറ്റ് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/46

കോഴിക്കോട് നടന്ന ജവഹർ ബാല സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങ് ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. അവാർഡ് ജേതാവ് ധന്യ നീലഞ്ചേരി, ജഗത്മയൻ ചന്ദ്രപുരി, പി.പി.ശ്രീധരനുണ്ണി, ടി.എം.ജോസഫ്, ഗിരീഷ് ആമ്പ്ര തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/46

കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി കോഴിക്കോട് സംഘടിപ്പിച്ച എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണം ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ചാർലി കട്ടക്കയം, കെ.എഫ്.ജോർജ്, വർഗീസ് പേരയിൽ, വടയക്കണ്ടി നാരായണൻ, കെ.ജെ.ദേവസ്യ, സുമിത്ര ജയപ്രകാശ്, ടി.എം.ജോസഫ്, മനോജ് മാത്യു തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/46

കോഴിക്കോട് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ പങ്കെടുക്കുന്ന മെഡിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലെ എൻ. അമ്പിളി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/46

കേരള സംസ്ഥാന ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/46

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തിരംഗ യാത്ര' യുവജന റാലി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/46

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തിരംഗ യാത്ര' യുവജന റാലിയിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രവർത്തകരുടെ തോളിലിരുന്ന് ദേശീയപതാക വീശുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/46

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തിരംഗ യാത്ര' യുവജന റാലി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

13/46

പത്തനംതിട്ട പഴയ ബസ്റ്റാന്റിൽ മോഷണം നടന്ന കടകളുടെ പരിസരത്ത് നിന്നും കിട്ടിയ താഴ് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/46

ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു പത്തനംതിട്ട ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ എം.എൽ.എയുമായ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/46

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/46

പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് ഇടഞ്ഞ ശിവശങ്കരൻ എന്ന ആനയെ തളയ്ക്കാനുള്ള ശ്രമം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/46

പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് ഇടഞ്ഞ ശിവശങ്കരൻ എന്ന ആനയെ തളയ്ക്കാനുള്ള ശ്രമം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/46

എം. ബി. എസ് യൂത്ത് ക്വയർ മുപ്പത്തിനാലാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ എം. ബി.എസ് പുരസ്‌കാരം കെ. ജയകുമാറിൽ നിന്ന് റഫീഖ് അഹമ്മദ് ഏറ്റുവാങ്ങുന്നു. ഉദ്‌ഘാടകൻ വി കെ പ്രശാന്ത് എം എൽ എ, കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/46

കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ തിരുവാതിരകളി മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/46

കൊച്ചിയിൽ നടന്ന മൺസൂൺ ഷൂട്ട് റെയിൻ ടൂർണമെന്റിൽ ചാമ്പ്യൻഷിപ്പ് നേടിയ എൻ ബി ഫോർ ഹോളിഡേയ്സിന്‌ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എന്നിവർ അവാർഡുകൾ വിതരണം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

21/46

പാലക്കാട് വലിയപാടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

22/46

പാലക്കാട് കാഞ്ചികാമകോടിപീഠം ശങ്കരാചാര്യസേവാസമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രം മണ്ഡപത്തിൽ നടക്കുന്ന ഭജനോത്സവത്തിൽ നടന്ന വസന്തോത്സവത്തിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

23/46

അന്തരിച്ച കെ പി സി സി സെക്രട്ടറി പ്രതാപവർമ്മ തമ്പാന്റെ വീട്ടിലെത്തിയ കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/46

അകകണ്ണിലെ വഴികൾ .... ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ കേരളീയം മോട്ടോർസ്പോർട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചവൈകല്യമുള്ളവർക്കായി നടത്തിയ റോട്ടോവിഷൻ കാർ ഡ്രൈവിൽ പങ്കെടുക്കുന്ന ടിന്നു ജോയ്. ബ്രെയിലി ഫോർമാറ്റിൽ അച്ചടിച്ച റോഡ് ബുക്കുകളുടേയും ഡ്രൈവറുടെയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവരെ നാവിഗേറ്റർമാരായി ഉൾപ്പെടുത്തുന്ന കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കാർ ഡ്രൈവാണിത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/46

എറണാകുളം ജില്ലയിലെ ശ്രീകൃഷ്ണ ജയന്തിയ്ക്ക് തുടക്കം കുറിച്ച് എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശ്യാമ '22 ചിത്രരചന മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/46

കണ്ണൂർ മമ്പറം ഇന്ദിരാഗാന്ധി പബ്ളിക്ക് സൂളിൽ നടന്ന ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/46

കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ധർമ്മ ശ്രേഷ്‌ഠ അവാർഡ് ഡോ.എസ്.മാധവന് കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നൽകുന്നു. ജില്ലാ പ്രസിഡന്റ് എച്ച്.ഗണേഷ്, സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ, എസ്.ജാനകി അമ്മാൾ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/46

പന്തളം തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ക്ഷേത്രം കാണിക്കമണ്ഡപത്തിനു സമീപം തുണ്ടില്‍വീടിന്റെ മതിലില്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ കണ്ട കരിങ്കുരങ്ങ്. അസാമാന്യ വലുപ്പമുള്ള കുരങ്ങ് ആള്‍ക്കാര്‍ കൂടാന്‍ തുടങ്ങിയതോടെ എം.സി. റോഡിലൂടെ പാഞ്ഞ് തൊട്ടടുത്തുള്ള മരത്തില്‍ കയറി പോയി. വാഹനങ്ങള്‍ക്കിടയിലൂടെ പാഞ്ഞ കുരങ്ങ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

29/46

പ്രായമൊക്കെ വെറും നമ്പര്‍ അല്ലേ... ചെറുപ്പകാലത്ത് തന്നെ തനിക്ക് പ്രായമായെന്ന് പറഞ്ഞ് മടിപിടിച്ചിരിക്കുന്നവരുടെ ലോകത്തില്‍ വ്യത്യസ്തയാണ് റിട്ട. അധ്യാപികയായ 82- കാരി വി.എ. ജര്‍ട്രൂഡ്. വയസൊക്കെ വെറും നമ്പരാണെന്നാണ് ഇവര്‍ സമൂഹത്തോട് പറയുന്നത്. കരിമണ്ണൂര്‍ കരാട്ടെ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഒട്ടേറെ പേരെ കരാട്ടെ പരിശീലിപ്പിക്കുകയാണ് ഇവര്‍ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

30/46

എറണാകുളത്ത്‌ നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/46

എറണാകുളത്ത്‌ നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

32/46

ഒരു കുഞ്ഞുജീവനല്ലേ... തീവണ്ടിപ്പാളത്തില്‍ വീണുപോയ പറക്കമുറ്റാത്ത കാക്കകുഞ്ഞ് തീവണ്ടിതട്ടി ചെറിയ പരിക്കുപറ്റിയതോടെ പാളത്തില്‍ത്തന്നെ ഇരിക്കുന്നു (ഇടത്ത്). ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ഗാര്‍ഡ് മണികണ്ഠന്‍ കാക്കകുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു (വലത്ത്). പാലക്കാട് അകത്തേത്തറ റെയില്‍വേ ഗേറ്റിനു സമീപത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

33/46

എറണാകുളത്ത്‌ നടന്ന വിശ്വാസ സംരക്ഷണ റാലി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/46

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ തിരുവനന്തപുരം നിശാഗന്ധിയിൽ നടത്തിയ ഫെസ്റ്റിൽ കുട്ടികളുടെ കലാസൃഷ്ടി കാണുന്ന മന്ത്രി എം വി ഗോവിന്ദൻ. വി.കെ പ്രശാന്ത് എം എൽ എ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

35/46

കുട്ടനാട് ചമ്പക്കുളം ചങ്ങംകരി അറുനൂറ് പാടത്ത് മടവീണ് തകർന്ന മുപ്പത്തഞ്ചിൽ ജയകുമാറിന്റെ വീട് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

36/46

കുട്ടനാട് ചമ്പക്കുളം ചങ്ങംകരി അറുനൂറ് പാടത്ത് മടവീണ് തകർന്ന മുപ്പത്തഞ്ചിൽ ജയകുമാറിന്റെ വീട് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

37/46

കണ്ണൂരിൽ ചക്കക്കൂട്ടം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ടി.ഒ.മോഹനനെ ചക്ക ബൊക്കെ നൽകി സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/46

മാനുഫാക്‌ചേർസ് അസോസിയേഷൻ ഓഫ് സോഡ ആന്റ് സോഫ്റ്റ് ഡ്രിംഗ്സ് കേരളയുടെ സംസ്ഥാന കൺവെൻഷൻ കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/46

ദേശീയ കൈത്തറി ദിനാഘോഷം കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/46

പാലിയേറ്റീവ് സന്നദ്ധ പ്രവർത്തക ശില്പശാല കണ്ണൂരിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/46

ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം കെ.വി സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/46

ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ തുറന്നപ്പോള്‍. ഫോട്ടോ - ശ്രീജിത്ത് പി രാജ്‌\മാതൃഭൂമി

43/46

തോടയം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ ഗവ. അച്യുതൻ എൽ.പി സ്‌കൂളിൽ നടന്ന കഥകളി. കഥ- കിരാതം, കാട്ടാളത്തി-ജയശ്രീ രവീന്ദ്രൻ പട്ടാമ്പി, കാട്ടാളൻ-കോട്ടക്കൽ ദേവദാസ്, അർജുനൻ-കോട്ടക്കൽ ഹരീശ്വരൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

44/46

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ അടക്കിയിരിക്കുന്ന രാജമലയിലെ കല്ലറയിലെത്തി ഐ.ജി. സേതുരാമന്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.

45/46

തിരൂർ താഴേപ്പാലം ബോട്ടുജെട്ടിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ടൂറിസം പാർക്ക് അടച്ചിട്ടതോടെ നിശ്ചലമായ പെഡൽ ബോട്ട് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

46/46

പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് സംഘടിപ്പിച്ച പ്രൊഫ.വി.സുകുമാരൻ അനുസ്മരണ യോഗത്തിൽ സ്മാരക പ്രഭാഷണം നടത്തുന്ന കെ.ഇ.എൻ.കുഞ്ഞഹമ്മദ്. ഡോ.വി.അരുൺ, എ.കെ.രമേശ്, ഡോ.കെ.പി.മോഹനൻ, യു.ഹേമന്ദ്കുമാർ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented