ജൂണ്‍ ഏഴ് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/32

മണിപ്പൂരിൽ കലാപത്തിന് ഇരകളായവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കെസിബിസി വല്ലാർപാടം ബസിലിക്കയിൽ സംഘടിപ്പിച്ച പ്രാർഥനായജ്ഞത്തിൽ മെഴുകുതിരികളേന്തി പങ്കുചേരുന്ന മെത്രാന്മാർ. ‌ മേജർ ആർച്ച്ബിഷപ്പുമാരായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ എന്നിവർ മുൻനിരയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/32

പോക്സോ കേസിൽ ബ്രിജ് ഭൂഷൻ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയ ഐക്യദാർഢ്യ സദസ്സിനു മുമ്പിൽ നടന്ന പ്രദർശന ഗുസ്തി മത്സരം. നടൻ അബു സലീം, ഫുട്ബോൾ താരം മുഹമദ് റാഫി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/32

മഴനൃത്തം....... കോഴിക്കോട്ട് കാലവർഷത്തിന്റെ ശക്തമായ വരവറിയിച്ച് പെയ്ത മഴ ആസ്വദിക്കുന്നവർ - ബീച്ചിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/32

വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ട് കരയിലേക്ക് കയറ്റുന്ന മത്സ്യ തൊഴിലാളികൾ - കോഴിക്കോട്‌ പുതിയാപ്പയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/32

മഴ നടത്തം ...... കോഴിക്കോട്ട് കാലവർഷത്തിന്റെ ശക്തമായ വരവറിയിച്ച് പെയ്ത മഴ ആസ്വദിക്കുന്നവർ - ബീച്ചിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/32

ബാല്യത്തിന്റെ മൺസൂൺ...... കാലവർഷത്തിന്റെ തുടക്കം കുറിച്ച് ബുധനാഴ്ച്ച വൈകീട്ട് കോഴിക്കോട്ട് പെയ്ത കനത്ത മഴയിൽ ബീച്ചിലെ ടൈലുകൾക്കു മുകളിൽ നിറഞ്ഞ മഴ വെള്ളത്തിൽ ആഹ്ലാദ തിരമാല തീർക്കുന്ന കുരുന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/32

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിംഗ് മെഷീനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷന്റെ എതിർ വശത്തുള്ള ആശ്വാസ കേന്ദ്രത്തിൽ വെച്ച് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/32

​ധൈര്യമായി കയറിക്കോ- നവീകരിച്ച ഈരാറ്റുപേട്ട - വാഗമൺ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മന്ത്രിമാരെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ച് കൊണ്ടുപോകാൻ താത്കാലികമായി മേൽക്കൂര അഴിച്ചു മാറ്റി ഒരുക്കിയ വാഹനത്തിലേക്ക് കയറാൻ കഴിയാതെ വണ്ടിയിൽ നിന്നും തിരിച്ചിറങ്ങിയ മന്ത്രി വിഎൻ വാസവനെ തിരിച്ച്കയറാൻ സഹായിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

9/32

പെട്ടുപോയല്ലോ - നവീകരിച്ച ഈരാറ്റുപേട്ട - വാഗമൺ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മന്ത്രിമാരെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ച് കൊണ്ടുപോകാൻ താത്കാലികമായി മേൽക്കൂര അഴിച്ചു മാറ്റി ഒരുക്കിയ വാഹനത്തിലേക്ക് കയറാൻ കഴിയാതെ നിൽക്കുന്ന മന്ത്രി വി.എൻ വാസവൻ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

10/32

വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന പ്രചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി.യു) ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി നടത്തിയ പ്രഭാഷണ പരിപാടിയിൽ പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ല ജോയന്റ് സെക്രട്ടറി കെ.വി പ്രശാന്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/32

കണ്ണൂർ താലൂക്ക് സ്കൂൾ ട്രിപ്പ് ഡ്രൈവേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം എ സി പി ടി.കെ.രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/32

ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ചു കണ്ണൂരിൽ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലസ് ടു തലത്തിലെ വിദ്യാർഥികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/32

മലയാള സർവകലാശാല താത്ക്കാലിക വി.സി.യായി ഡോ.എൽ.സുഷമ ചുമതലയേൽക്കുന്നു. സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം മലയാള വിഭാഗം പ്രൊഫസറാണ് | ഫോട്ടോ: പ്രദീപ് പയ്യോളി

14/32

ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണം എം.പി.അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നു. കെ.പി.മോഹനൻ എംഎൽഎ, ഒ.പി.ഷീജ, മനയത്ത് ചന്ദ്രൻ, കെ.പി.ചന്ദ്രൻ, കെ.പി.പ്രശാന്ത്, വി.കെ.കുഞ്ഞിരാമൻ, അബ്ദുൽ കരീം ചേലേരി, സി.വി.എം.വിജയൻ, കല്ല്യാട്ട് പ്രേമൻ, ടി.പി.അനന്തൻ, പി.കെ.പ്രവീൺ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/32

പി. കേശവദേവ് സാഹിത്യ പുരസ്ക്കാരം ഡോ. ദേശമംഗലം രാമകൃഷ്ണന് മന്ത്രി വി. ശിവൻകുട്ടി നൽകുന്നു. സുനിതാ ജ്യോതിദേവ്, ഡോ. കൃഷ്ണദേവ്, ജോർജ് ഓണക്കൂർ, ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. സിറിയക് അബി ഫിലിപ്പ്സ്,ഡോ. അരുൺശങ്കർ, വിജയകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/32

ചെന്നൈ മെട്രോ റെയിൽ വിപുലീകരണം ആരംഭിച്ചപ്പോൾ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

17/32

ഈറ്റ് റൈറ്റ് മില്ലറ്റ് മേളയ്ക്കുള്ള അംഗീകരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ്, കൊല്ലം അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എസ്. അജി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ എ. സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/32

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

19/32

'കഷ്ടമുടി കായൽ'... 'സേവ് അഷ്ടമുടി' എന്ന പേരിട്ട് കൊട്ടിഘോഷിച്ച് കോടികളാണ് അഷ്ടമുടിക്കായൽ സൗന്ദര്യവത്കരിക്കാനും സംരക്ഷിക്കുന്നതിനായി കോർപ്പറേഷൻ ചെലവഴിക്കുന്നത്. കൊല്ലം നഗരത്തിന്റെ മാലിന്യനിക്ഷേപകേന്ദ്രമായി മാറിക്കഴിഞ്ഞു ഇപ്പോൾ അഷ്ടമുടിക്കായൽ. നഗരത്തിലെ ഓടകളിലേയും വീടുകളിലേയും ആശുപത്രികളിലേയും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ കായലിലേക്ക് ഒഴുകിയെത്തുകയാണ്. അഷ്ടമുടിക്കായലിൽ ആശ്രാമം ലിങ്ക് റോഡിന്റെ തീരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ അടിഞ്ഞുകൂടി പരിസ്ഥിതിക്ക് വെല്ലുവിളി ഉയർത്തുകയാണ് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

20/32

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/32

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ സമസ്ത എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ റഷീദ് ഫൈസി വെള്ളായിക്കോട്, സത്താർ പന്തല്ലൂർ, സഈദ് മുസ്ലിയാർ വിഴിഞ്ഞം, ഒ.പി അഷ്‌റഫ് കുറ്റിക്കടവ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/32

വ്യവസായവും തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ മിൽ വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ടെക്സ്റ്റയിൽ തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി പി .പി ചിത്തരഞ്ജൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/32

കേരളത്തിലെ കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് ബി ജെ പി കർഷക മോർച്ച സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/32

വൈദ്യുതി സർചാർജ്ജിനെതിരെ ആർ.എസ്.പി ആലപ്പുഴ മണ്ഡലം കമ്മിറ്റി വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ധർണ്ണ മണ്ഡലം സെക്രട്ടറി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/32

നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മന്ത്രി വി. അബ്ദു റഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

26/32

കെ.എസ്‌.യു. നടത്തിയ എറണാകുളം മഹാരാജാസ് കോളേജ് മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/32

നെൽ വില നൽകാത്തിൽ പ്രതിഷേധിച്ച് കുട്ടനാട് താലൂക്ക് അദാലത്ത് വേദിയിലേക്ക് കോൺഗ്രസ് നടത്തിയ ബ്ലാക്ക് മാർച്ച് സംഘർഷത്തിൽ കലാശിച്ചപ്പോൾ പ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നേതൃത്വത്തിൽ എ.സി റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

28/32

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അധികൃതരും മന്ത്രിമാരും തമ്മിൽ കാഞ്ഞിരപ്പള്ളി ടിബിയിൽ ചർച്ച നടത്തിയതിനുശേഷം മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ. വാസവനും മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

29/32

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അധികൃതരും മന്ത്രിമാരും തമ്മിൽ കാഞ്ഞിരപ്പള്ളി ടിബിയിൽ ചർച്ച നടത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

30/32

യുക്രൈനിലെ നോവ കഖോവ്ക ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഖേര്‍സണിലെ വീടുകള്‍ക്കുള്ളില്‍ വെള്ളം ഇരച്ചെത്തിയപ്പോള്‍ തന്റെ നായക്കുട്ടികളുമായി നില്‍ക്കുന്ന വീട്ടുകാരി| Photo: AP

31/32

തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ നിർമാണ കളരി ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ടി.ഒ. മോഹനൻ കുട്ടികൾക്കൊപ്പം ഇരുന്നു ഓല മെടയുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/32

പട്ടിക ജാതി വിഭാഗത്തിനു സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടിക ജാതി ക്ഷേമ സമിതി കണ്ണൂർ കോർപറേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Content Highlights: news in pics,malayalam news, news images,photo gallery,kerala news

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pta

69

ഒക്ടോബർ 01 ചിത്രങ്ങളിലൂടെ

Oct 1, 2023


കോഴിക്കോട്

49

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023


Accident

56

സെപ്റ്റംബര്‍ 25 ചിത്രങ്ങളിലൂടെ

Sep 25, 2023

Most Commented