നവംബര്‍ ഏഴ് ചിത്രങ്ങളിലൂടെ


1/45

ഉറക്കമില്ലാതെ ആരാധകർ... ലോക കപ്പ് ഫുട്ബോൾ ആവേശത്തിലാണ് നാട്ടിൻപുറങ്ങൾ. ഓരോരുത്തരും അവരുടെ ഇഷ്ട ടീമിന്റെയും താരങ്ങളുടെയും കുറ്റൻ ബോർഡുകളും തോരണങ്ങളുമൊരുക്കുന്ന തിരക്കിലാണ്. രാത്രി ഏറെ വൈകിയും കണ്ണൂർ ഇരിട്ടി പെരുവപറമ്പിലേയും പടിയൂരിലെയും ആരാധകരുടെ ലോകകപ്പിനെ വരവേൽക്കുന്ന ഒരുക്കം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/45

ഉറക്കമില്ലാതെ ആരാധകർ... ലോക കപ്പ് ഫുട്ബോൾ ആവേശത്തിലാണ് നാട്ടിൻപുറങ്ങൾ. ഓരോരുത്തരും അവരുടെ ഇഷ്ട ടീമിന്റെയും താരങ്ങളുടെയും കുറ്റൻ ബോർഡുകളും തോരണങ്ങളുമൊരുക്കുന്ന തിരക്കിലാണ്. രാത്രി ഏറെ വൈകിയും കണ്ണൂർ ഇരിട്ടി പെരുവപറമ്പിലേയും പടിയൂരിലെയും ആരാധകരുടെ ലോകകപ്പിനെ വരവേൽക്കുന്ന ഒരുക്കം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/45

ഉറക്കമില്ലാതെ ആരാധകർ... ലോക കപ്പ് ഫുട്ബോൾ ആവേശത്തിലാണ് നാട്ടിൻപുറങ്ങൾ. ഓരോരുത്തരും അവരുടെ ഇഷ്ട ടീമിന്റെയും താരങ്ങളുടെയും കുറ്റൻ ബോർഡുകളും തോരണങ്ങളുമൊരുക്കുന്ന തിരക്കിലാണ്. രാത്രി ഏറെ വൈകിയും കണ്ണൂർ ഇരിട്ടി പെരുവപറമ്പിലേയും പടിയൂരിലെയും ആരാധകരുടെ ലോകകപ്പിനെ വരവേൽക്കുന്ന ഒരുക്കം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/45

തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്‌ക്കൂൾ നീന്തൽ മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ 100 മീ. ബാക്ക് സ്‌ട്രോക്കിൽ മീറ്റ് റെക്കോർഡോടെ ഒന്നാംസ്ഥാനം നേടിയ ധനുഷ് പി.ജെ., മോഡൽ ബോയ്‌സ് സ്‌ക്കൂൾ, തൃശ്ശൂർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

5/45

യുവകലാ സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി അരങ്ങിലെത്തിച്ച ടി.പി.സുകുമാരന്റ " ആയഞ്ചേരി വല്ല്യശ് മാൻ " വെള്ളരി നാടകത്തിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/45

യു.ഡി.എഫ്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ സതീശൻ പാച്ചേനി അനുസ്മരണ സമ്മേളനം ടി.സിദിഖ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/45

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ ഗഡു ക്ഷാമബത്ത അനുവദിക്കുക, എല്ലാ വിഭാഗം ജീവനക്കാർക്കും ലീവ് സറണ്ടർ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽസ്റ്റേഷന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/45

ആർ.എസ്.പി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്റെ നിര്യാണത്തിലുള്ള അനുശോചനയോഗത്തിൽ ആർ.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/45

അന്ധവിശ്വാസങ്ങൾക്കും ആഭിചാരത്തിനുമെതിരെ കെ.എസ്.കെ.ടി.യു പത്തനംതിട്ട ജില്ലാ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമല്ലൂരിൽ നടത്തിയ മാനവിക സംഗമം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/45

അമ്പലപ്പുഴ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ തെരുവ് വിചാരണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശബരീനാഥ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

11/45

ആലപ്പുഴയിൽ നടന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനത്തിൻ ആർ.എസ്‌.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

12/45

പാലക്കാട് ചിറ്റൂർ അണിക്കോട്ടിൽ സി.പി.എം. നടത്തിയ ജനാധിപത്യ സംരക്ഷണ റാലി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

13/45

പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനിൽ സിഗ്നൽ ലൈറ്റ് പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സിഗ്നൽലൈറ്റിനു കീഴിൽ റീത്ത് സമർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/45

പാലക്കാട് മുണ്ടൂരിലെ കെ.സി. ബാലകൃഷ്ണൻ സ്മാരക സാന്ത്വന പരിചരണ കേന്ദ്രം മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/45

പാലക്കാട് മുണ്ടൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് (ഇ.എം.എസ് മന്ദിരം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/45

പാലക്കാട് മുണ്ടൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് (ഇ.എം.എസ് മന്ദിരം) ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കെ.സി. ബാലകൃഷ്ണൻ സ്മാരക സാന്ത്വന പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയും സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/45

പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം പരിപാടിയിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡണ്ട് കെ.അനന്തഗോപൻ സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/45

തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി. കൗൺസിലർമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് നിയമന തട്ടിപ്പ് സംബന്ധിച്ച നിവേദനം നൽകിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/45

തിരുവനന്തപുരം മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എം.പി.ഉണ്ണികൃഷ്‌ണൻ

20/45

തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ പ്രതിഷേധിച്ച ബി ജെ പി കൗൺസിലർമാരുമായുള്ള കയ്യാങ്കളിയ്ക്കിടെ പരിക്കേറ്റ എൽ ഡി എഫ് കൗൺസിലർ ബിന്ദു മേനോനെ ആശ്വസിപ്പിക്കുന്ന മേയർ ആര്യ രാജേന്ദ്രൻ | ഫോട്ടോ: എം.പി.ഉണ്ണികൃഷ്‌ണൻ

21/45

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എം.എസ്.എം.ഇ. യാത്രയ്ക്ക് കണ്ണൂർ ചേംബർ ഹാളിൽ നൽകിയ സ്വീകരണം കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

22/45

ഗുരുനാനാക്ക് ദേവ് ജിയുടെ 553-ാമത് പ്രകാശ് ഗുർപുരാബ്‌ ദിനത്തിൽ ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാര സിസ് ഗഞ്ച് സാഹിബിൽ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നടത്തിയ നഗർ കീർത്തൻ ചടങ്ങിൽനിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/45

ഗുരുനാനാക്ക് ദേവ് ജിയുടെ 553-ാമത് പ്രകാശ് ഗുർപുരാബ്‌ ദിനത്തിൽ ചാന്ദ്‌നി ചൗക്കിൽ ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി സംഘടിപ്പിച്ച നഗർ കീർത്തനത്തിനിടെ യുവാക്കളുടെ അഭ്യാസ പ്രകടനങ്ങൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

24/45

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വാഹനങ്ങൾ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഫ്ളാഗ്‌ ഓഫ്‌ ചെയ്യുന്നു. ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത, പാർട്ടി നേതാക്കളായ ഹർഷ് വർധൻ, ഗൗതം ഗംഭീർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

25/45

നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ തിങ്കളാഴ്ച സ്ഥാനാർഥികളും പ്രവർത്തകരും കോഴിക്കോട്‌ മലബാർ ക്രിസ്ത്യൻ കോളേജ് കാമ്പസിൽ അവസാനവട്ട വോട്ടുറപ്പിക്കലിനിടെ | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

26/45

മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവന്തപുരം നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/45

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/45

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/45

അന്ധവിശ്വാസത്തിനും ആഭിചാരത്തിനുമെതിരെ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാനവീയ സംഗമം എൻ. സുകന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/45

കോൺഗ്രസിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീൺകുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. കെ.രാമചന്ദ്രൻ, കെ.പി ബാബു, അഡ്വ.എം.രാജൻ, കണ്ടിയിൽ ഗംഗാധരൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

31/45

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രീൻ ഫീൽഡ് ഹൈവേ സംസ്ഥാന കോ - ഓർഡിനേഷൻ കമ്മിറ്റി പാലക്കാട്‌ കളക്ടറേറ്റിന് മുന്നിൽ നടത്തിയ നാഷണൽ ഹൈവേ പ്രൊജക്റ്റ് അസോസിയേഷൻ ഓഫീസ് ധർണ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

32/45

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പാലക്കാട് ജില്ലാ അസോസിയേഷൻ നടത്തിയ ലഹരി മുക്ത നവകേരള സൈക്കിൾ റാലി | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

33/45

കൊച്ചിയിൽ നടക്കുവാൻ പോകുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്‌ക്ക് മുന്നോടിയായുള്ള വിളംബരജാഥയിൽ അണിനിരന്ന കുട്ടികൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

34/45

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/45

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ടൗൺഹാളിൽ നടന്ന കൂട്ടായ്മയിലെ സദസ്സ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

36/45

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ടൗൺഹാളിൽ നടന്ന കൂട്ടായ്മ സി പി ഐ ദേശീയ കൗൺസിൽ അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

37/45

ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ. ശങ്കറിന്റെ അമ്പതാം ചരമ വാർഷിക ദിനമായ തിങ്കളാഴ്ച കൊല്ലത്തെ സ്‌മൃതികുടീരത്തിൽ നടത്തിയ പ്രാർത്ഥനയും പുഷ്പാർച്ചനയും | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

38/45

ആർ. ശങ്കറിന്റെ അമ്പതാം ചരമ വാർഷിക ദിനമായ തിങ്കളാഴ്ച കൊല്ലത്തെ സ്‌മൃതികുടീരത്തിൽ ഡി സി സി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/45

സംസ്ഥാന കെ. റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടന്ന ധർണ പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

40/45

തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ് വനിതാ കൗൺസിലർമാരെ എൽഡിഎഫ് വനിതാ കൗൺസിലർമാർ തള്ളി പുറത്താക്കുന്നു | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി

41/45

തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധിച്ച യുഡിഎഫ് കൗൺസിലർമാരെ എൽഡിഎഫ് കൗൺസിലർമാർ കൈയേറ്റം ചെയ്തപ്പോൾ| ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി

42/45

തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു | ഫോട്ടോ: എസ് ശ്രീകേഷ് / മാതൃഭൂമി

43/45

ആർ. ശങ്കറിന്റെ അമ്പതാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

44/45

എല്ലാം കാണുന്നുണ്ട്...: കൊച്ചിയിൽ നടന്ന അർബൻ മൊബിലിറ്റി ദേശീയ കോൺഫറൻസിന്റെ ഭാഗമായുള്ള പ്രദർശനത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ കൊച്ചി വാട്ടർ മെട്രോയുടെ സഞ്ചാരം ആസ്വദിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രി ആന്റണി രാജു സമീപം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി

45/45

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലെ റിഡ്ജ് മൈതാനത്ത് വോട്ടർമാരെ ബോധവത്കരിക്കാനും ആകർഷിക്കാനും സ്ഥാപിച്ച ഫോട്ടോ ഫ്രെയിമിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നവർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented