ജനുവരി 7 ചിത്രങ്ങളിലൂടെ


1/45

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശിയ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ "ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാന കാലവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തീസ്ത സെതൽവാദ് ഉദ്‌ഘാടനം ചെയ്യുന്നു. വി.ജോയ് എം.എൽ.എ, എം.വിജയകുമാർ, എ.എ.റഹിം എം.പി, എം.എ.ബേബി, പി.കെ.ശ്രീമതി, ഡോ.ടി.ഗീന കുമാരി,ആർ.പാർവതീ ദേവി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/45

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശിയ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ "ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാന കാലവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യാനെത്തിയ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിനെ എം.എ.ബേബി, പി.കെ.ശ്രീമതി, ഡോ.ടി.ഗീനാ കുമാരി എന്നിവർ സ്വീകരിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/45

തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബിൽ ആരംഭിച്ച മാതൃഭൂമി-ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ കാണാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/45

വിമാനത്തിനുള്ളിൽവെച്ച് യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി ശങ്കർ മിശ്രയെ പട്ട്യാല കോടതിയിൽ ഹാജരാക്കിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/45

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡിലുൾപ്പെട്ട ക്ഷീരശ്രീ പോർട്ടലിനുള്ള സിൽവർ മെഡൽ ക്ഷീര വികസന വകുപ്പ് ഇ- ഗവേണൻസ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രജിത, ഐ.ടി. സെൽ ഡയറി ഓഫീസർ മീന കുമാരി, എൻ.ഐ.സി. സയന്റിസ്റ്റ് സിബി ആന്റോ എന്നിവർ ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങുന്നു. കേന്ദ്രമന്ത്രി ഐ.ടി.മന്ത്രി അശ്വിനി വൈഷ്ണവ് സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

6/45

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡിലുൾപ്പെട്ട മികച്ച വെബ് സൈറ്റിന് കോട്ടയം ജില്ലാ ഭരണകൂടത്തിന് ലഭിച്ച ഗോൾഡ് മെഡൽ ജില്ല കളക്ടർ ഡോ. പി. കെ. ജയശ്രീയും ജില്ല ഇൻഫർമാറ്റിക് ഓഫീസർ ബീന സിറിൾ പൊടിപ്പാറയും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങുന്നു. കേന്ദ്രമന്ത്രി ഐ.ടി.മന്ത്രി അശ്വിനി വൈഷ്ണവ് സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/45

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൻ്റെ ഭാഗമായി വിവിധ ദേശങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങളിൽ, തരൂർ കെ.പി.കേശവമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിന്റെ പ്രഭാഷണം കേൾക്കുന്ന സദസ് | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

8/45

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൻ്റെ ഭാഗമായി വിവിധ ദേശങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങളിൽ, തരൂർ കെ.പി.കേശവമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

9/45

മികച്ച ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാർഡ് കെ - ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, ജനറൽ മാനേജർ - സ്‌കില്ലിങ് മുഹമ്മദ് റിയാസ്, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഇന്നോവേഷൻ - പ്രൊഡക്ട് ഡയറക്ടർ അജിത് കുമാർ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ. കേന്ദ്രമന്ത്രി ഐ.ടി.മന്ത്രി അശ്വിനി വൈഷ്ണവ് സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

10/45

മധ്യപ്രദേശിലെ ഇൻഡോറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വിലയിരുത്തുന്നു. പ്രവാസികാര്യ സെക്രട്ടറി യൂസഫ് സൈദും മറ്റു ഉന്നത ഉദ്യോഗസ്ഥരും സമീപം | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

11/45

തിരൂർ പെരുവഴിയമ്പലം അപകട വളവിൽ മറിഞ്ഞ കണ്ടെയ്നർ ലോറി ക്രെയിനുപയോഗിച്ച് മാറ്റുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

12/45

മേയർ തിരഞ്ഞെടുപ്പിനിടെ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി പ്രവർത്തകർ ന്യൂഡൽഹിയിലെ രാജ് ഘട്ടിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

13/45

ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമുള്ള സെൻട്രൽ വിസ്റ്റ ലോണിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പോർട്ടബിൾ സീറ്റ് റാമ്പുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

14/45

തിരൂരിൽ മീൻ ലോറിയിടിച്ച് വൈദ്യുതി തൂൺ പൊട്ടി യുവാവിന്റെ ശരീരത്തിൽ പതിച്ചപ്പോൾ തൂൺ എടുത്തു മാറ്റി യുവാവിനെ രക്ഷിക്കാനുള്ള ശ്രമം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

15/45

കൊല്ലം ആശ്രാമം നടപ്പാതയിൽ മാലിന്യം കത്തിക്കുന്നു. കേബിളുകൾ ഉൾപ്പടെ കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/45

കൊല്ലത്ത് നടന്ന ടൂറിസം സെമിനാർ എം മുകേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/45

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന മാഗ്നം ചാമ്പ്യൻ ട്രോഫി ആൾ ഇന്ത്യാ ഹോക്കി ടൂർണമെന്റ് സെമി ഫൈനൽ മത്സരത്തിൽ സെൻട്രൽ ടാക്സസ് ചെന്നൈയും, സി.ആർ.പി.എഫ് ഡൽഹിയും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ സി.ആർ.പി.എഫ് വിജയിച്ചു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/45

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന മാഗ്നം ചാമ്പ്യൻ ട്രോഫി ആൾ ഇന്ത്യാ ഹോക്കി ടൂർണമെന്റ് സെമി ഫൈനൽ മത്സരത്തിൽ കൊല്ലം മാഗ്നം ഹോക്കി ക്ലബും കൊച്ചിൻ ഹോക്കി അക്കാദമിയും തമ്മിൽ ഏറ്റുമുട്ടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/45

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്‌സേനയ്‌ക്കെതിരെ സിവിൽ ലൈനിലെ വസതിക്ക് സമീപം എ എ പി അംഗങ്ങൾ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

20/45

കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനമായതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കാനറാ ബാങ്ക് ജനറൽ മാനേജരും എസ് എൽ ബി സി കൺവീനറുമായ എസ്. പ്രേം കുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ തോമസ് മാത്യു തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/45

മലപ്പുറത്ത് നടന്ന കേരള സുന്നി ജമാഅത്ത് വാർഷിക സമാപന സംഗമത്തിൽ മണ്ണാർമല സമദ് മൗലവി സ്മരണിക പ്രകാശനം ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/45

മലപ്പുറത്ത് നടന്ന കേരള സുന്നി ജമാഅത്ത് വാർഷിക സമാപന സംഗമം പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/45

മലപ്പുറത്ത് നടന്ന കേരള സുന്നി ജമാഅത്ത് വാർഷിക സമാപന സംഗമത്തിൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/45

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തില്‍ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

25/45

ജനുവരി ഏഴിന് റഷ്യയിൽ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് താമസിക്കുന്ന റഷ്യക്കാർ കവടിയാർ മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കുചേർന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/45

തിരുവനന്തപുരം നഗരത്തിൽ വസ്ത്രശാലയുടെ ചിറക്കുളം റോഡിലെ തയ്യൽ യൂണിറ്റിൽ തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അണയ്ക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/45

ജനുവരി ഏഴിന് റഷ്യയിൽ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് താമസിക്കുന്ന റഷ്യക്കാർ കവടിയാർ മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കുചേർന്ന ശേഷം വികാരി ജോർജ് വർഗീസിനൊപ്പം പള്ളിയിൽ ഒരുക്കിയ പുൽക്കൂട് കാണുന്നു. റഷ്യയുടെ ഓണററി കോൺസുലേറ്റിന്റെയും റഷ്യൻ ഹൗസിന്റെയും മലങ്കര ഓർത്തഡോക്സ് സഭയുടെയും ആഭിമുഖ്യത്തിലാണ് ഒത്തുചേരൽ സംഘടിപ്പിച്ചത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/45

മാധ്യമ മേഖലയിലെ മികച്ച സംഭവനയ്ക്ക് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ പുരസ്‍കാരം കൊച്ചിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രന് മന്ത്രി എം ബി രാജേഷ് സമ്മാനിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

29/45

തിരുവനന്തപുരം കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി വാങ്ങിയ സ്കൂൾ ബസിന്റെ ഡ്രൈവറായി ചുമതലയേറ്റ സുജ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

30/45

ബി.ജെ പി ആലപ്പുഴ ലോകസഭാ മണ്ഡലം നേതൃസംഗമം പ്രകാശ് ജാവ്‌ദേക്കർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

31/45

സംസ്ഥാന സ്കൂൾ കലോൽസവം കാണാനെത്തിയ ജനങ്ങളെ കൊണ്ട് വെള്ളിയാഴ്ച്ച രാത്രി വിക്രം മൈതാനവും റോഡും നിറഞ്ഞു കവിഞ്ഞപ്പോൾ. വെസ്റ്റ്ഹിൽ മുതൽ മാനാഞ്ചിറവരെ നഗരം ഗതാഗത കുരുക്കിലായിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

32/45

കണ്ണൂർ ജില്ല സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/45

കണ്ണൂർ ഡിസ്ട്രിക്ട്‌ പരിവാർ വാർഷിക സംഗമം ഉദ്ഘാടനം ചെയ്യാൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/45

കണ്ണൂർ പള്ളിക്കുന്ന് എച്ച്.എസ്.എസ്. ശതാബ്ദിയുടെ ഭാഗമായി നടന്ന സെമിനാറിൽ ഡോ: പി.കെ.രാജശേഖരൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/45

പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇ ൻകേരളയുടെ വളണ്ടിയർ സംഗമം കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/45

മാതൃഭൂമി ശബരി റെയിൽ കോൺക്ലേവ് | ഫോട്ടോ: ടി. കെ പ്രദീപ് കുമാർ / മാതൃഭൂമി

37/45

മാതൃഭൂമി ശബരി റെയിൽ കോൺക്ലേവ് | ഫോട്ടോ: ടി. കെ പ്രദീപ് കുമാർ / മാതൃഭൂമി

38/45

മാതൃഭൂമി കൊച്ചിയിൽ സംഘടിപ്പിച്ച നാളേക്കായി നീളണം പാത ശബരി റെയിൽ കോൺക്ലെവ് ൽ ആന്റോ ആന്റണി എംപി സംസാരിക്കുന്നു | ഫോട്ടോ: സിദ്ദിഖുൽ അക്ബർ / മാതൃഭൂമി

39/45

അഞ്ജുശ്രീയുടെ മരണത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും പോലീസും ചേർന്ന് കാസർകോട് അടുക്കത്ത് ബയൽ അൽ റൊമാനിയ ഹോട്ടൽ അടപ്പിച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പെെ / മാതൃഭൂമി

40/45

ശബരിമല സന്നിധാനത്തെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി

41/45

ശബരിമല സന്നിധാനത്തെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി

42/45

ശബരിമല സന്നിധാനത്തെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി

43/45

ശബരിമല സന്നിധാനത്തെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി

44/45

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വേദി അഞ്ചിൽ നടക്കുന്ന പരിചമുട്ട് കളിയിൽ നിന്നും | ഫോട്ടോ: പി ജയേഷ് / മാതൃഭൂമി

45/45

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിന്റെ വേദിയിൽനിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented