ഓഗസ്റ്റ് 06 ചിത്രങ്ങളിലൂടെ


1/60

പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് സംഘടിപ്പിച്ച പ്രൊഫ.വി.സുകുമാരൻ അനുസ്മരണ യോഗത്തിൽ സ്മാരക പ്രഭാഷണം നടത്തുന്ന കെ.ഇ.എൻ.കുഞ്ഞഹമ്മദ്. ഡോ.വി.അരുൺ, എ.കെ.രമേശ്, ഡോ.കെ.പി.മോഹനൻ, യു.ഹേമന്ദ്കുമാർ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/60

തോടയം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ ഗവ. അച്യുതൻ എൽ.പി സ്‌കൂളിൽ നടന്ന കഥകളി. കഥ- കിരാതം, കാട്ടാളത്തി-ജയശ്രീ രവീന്ദ്രൻ പട്ടാമ്പി, കാട്ടാളൻ-കോട്ടക്കൽ ദേവദാസ്, അർജുനൻ-കോട്ടക്കൽ ഹരീശ്വരൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/60

തിരൂർ താഴേപ്പാലം ബോട്ടുജെട്ടിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ടൂറിസം പാർക്ക് അടച്ചിട്ടതോടെ നിശ്ചലമായ പെഡൽ ബോട്ട് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

4/60

കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ എത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ദീപാരാധന സമയത്ത് ഭക്തർക്കൊപ്പം. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം സംഗീത് കുമാർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/60

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിലെത്തിയ വില്ലടം ഗവൺമെന്റ് ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളുമായി ക്ലബ് എഫ്.എം. പ്രവർത്തകർ സംവദിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/60

ഹെഡ്‌ലോഡ്‌ ആന്റ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ [സിഐടിയു] തൃശൂർ ജില്ലാസമ്മേളനം ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ രാമു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/60

സമർപ്പണ തൃശ്ശൂർ റീജ്യണൽ തിയേറ്ററിൽ സംഘടിപ്പിച്ച രാമായണ ഫെസ്റ്റിൽ നടന്ന ശബരി സൽക്കാരത്തിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ കവി മധുസൂദനൻ നായർക്ക് ഭക്ഷണം നൽകുന്നു. പ്രൊഫ. എം.കെ. സാനു, മാർ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/60

സമാശ്വാസം ... ഡീസൽ ക്ഷാമം കാരണം ട്രിപ്പ് മുടങ്ങാതിരിയ്ക്കാനായി കെ.എസ്‌.ആർ.ടി.സി. ദീർഘദൂര സർവീസ് ബസുകൾ കണ്ണൂരിലെ സ്വകാര്യ പമ്പിൽ നിന്നും ഇന്ധനം നിറക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/60

ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ഏരിയ പ്രവർത്തക കൺവെൻഷൻ എൻ.സുകന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/60

കണ്ണൂർ ടെലികോം കാഷ്വൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ് സൊസൈറ്റി ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/60

റെഡ് ക്രോസ് ദേശീയ അവാർഡ് ജേതാവ് കെ.ജി.ബാബുവിന് കണ്ണൂർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നൽകിയ സ്വീകരണത്തിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/60

തിരൂർ തുഞ്ചൻപറമ്പിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ രാമായണ പ്രഭാഷണ പരമ്പരയിൽ സീതയിലെ അതിജീവിത എന്ന വിഷയത്തിൽ കഥാകൃത്തും കവയിത്രിയും റിട്ട.കോളേജ് അധ്യാപികയുമായ ഡോ. എം.ഡി. രാധിക പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

13/60

മമ്പുറം ആണ്ട് നേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ പുരുഷൻമാരുടെ നീണ്ട നിര | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/60

മമ്പുറം ആണ്ട് നേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/60

മമ്പുറം ആണ്ട് നേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ വനിതകളുടെ നീണ്ട നിര | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/60

മമ്പുറം ആണ്ട് നേർച്ചയുടെ സമാപനത്തിൽ മഖാം സിയാറത്തിനായി കാത്തുനിൽക്കുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/60

മമ്പുറത്തിന്റെ മണ്ണിൽ... മമ്പുറം ആണ്ട് നേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/60

മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് നടത്തിയ വികസന ചർച്ചയിൽ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു. പോൾ വർഗീസ്, എം.എ മെഹബൂബ്, എം.നിത്യാനന്ദ് കമ്മത്ത്, എം.ഖാലിദ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

19/60

ആദരപൂർവ്വം .......: കോഴിക്കോട് ടൗൺഹാളിൽ സീനിയർ ജേണലിസ്റ്റ് ഫോറം - കേരള സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മുതിർന്ന പത്രപ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. വി. പ്രതാപചന്ദ്രൻ, ടി.വി. ബാലൻ, എം.ബാലഗോപാൽ, സി.എം.കൃഷ്ണ പണിക്കർ, എ.മാധവൻ, പി.എസ്.രാകേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

20/60

തീരത്തെ ആശങ്ക.... പ്രതികൂല കാലാവസ്ഥയെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിച്ചിരിക്കുന്ന വള്ളങ്ങൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/60

ദേശീയ അധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ പി.കെ.കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/60

കെ.എസ്.ആർ.ടി.സി പമ്പുകളിൽ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ കൊല്ലം ചിന്നക്കട സിവിൽ സ​പ്ലൈസ്‌ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

23/60

കൊല്ലത്ത് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിന്റെ സദസ്സ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/60

കൊല്ലത്ത് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന മുൻ പാർലമെന്റ് അംഗം സി.പി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

25/60

ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര വിദ്യാർത്ഥി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സമാധാന സന്ദേശസംഗമം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/60

സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറികെ.പ്രകാശ് ബാബുവും, ജില്ലാ സെക്രട്ടറി എ.പി.ജയനും മൊബൈൽ ഫോണിൽ വാർത്തകൾ കാണുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/60

പത്തനംതിട്ടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് എത്തിയ പ്രതിനിധികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

28/60

സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പത്തനംതിട്ടയിൽ പാർട്ടി ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. കെ.ആർ ചന്ദ്രമോഹൻ, മന്ത്രി ജെ.ചിഞ്ചുറാണി, സി.ദിവാകരൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ.പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എ.പി.ജയൻ, എൻ.രാജൻ, മന്ത്രി പി.പ്രസാദ്, പി.ആർ.ഗോപിനാഥ്, ജി.ബൈജു, കെ.പത്മിനി അമ്മ, ടി.ജെ.ബാബുരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റേഴം ഗോപകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

29/60

കണ്ണൂരിൽ ഗവ. സ്കൂൾ ടീച്ചേഴ്സ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ കോ.ഓപ്പ് സൊസൈറ്റി സംഘടിപ്പിച്ച എം. പങ്കജാക്ഷൻ അനുസ്മരണവും അവാർഡ് ദാനവും മേയർ അഡ്വ.ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/60

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി കണ്ണൂരിൽ സംഘടിപ്പിച്ച ഹിരോഷിമാ-നാഗസാക്കി ദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

31/60

ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ജോർജ്ജ് ഈഡൻ അനുസ്മരണ ദിനാചരണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന പുഷ്പ്പാർച്ചന | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

32/60

കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങിയ വയനാട് പനമരം മാത്തൂര്‍വയല്‍.

33/60

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എയ്‌ഡഡ്‌ ഹയർസെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ്ണ ഡി സി സി പ്രസിഡന്റ് പാലോട് രവി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/60

കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയുടെ പേര് ചേർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദയാബായി നടത്തുന്ന അനശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സൂചനാ സമരത്തിൽ ദയാബായി സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

35/60

ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളെ ആദരിക്കലും ആർ. നാരായണൻ മാസ്റ്റർ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീർ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

37/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

38/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

39/60

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവ പോളിംഗ് സ്റ്റേഷനായ പാർലമെന്റിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, സുപ്രിയ സുലെ, രമ്യാ ഹരിദാസ് എന്നിവർക്കൊപ്പം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

40/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹേമമാലിനി വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

41/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ സുധാകരൻ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

42/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ സി വേണുഗോപാൽ എം പി വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

43/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് എം പി വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

44/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശശി തരൂർ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

45/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

46/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

47/60

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: പി.ആർ.ഡി കേരള ഹൗസ്‌

48/60

മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാതല ശില്പശാല സി.ഇ.ഒ കെ.വി ആശാലത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

50/60

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

51/60

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മഴ ഫുട് ബോൾ മത്സരം കാണുവാൻ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

52/60

എസ്.എസ്.എൽ.സി., പ്ലസ്ടു എ പ്ലസുകാർക്ക് ‘മാതൃഭൂമി’യും കടമ്പൂർ ഹയർസെക്കൻഡറി സ്കൂളും ചേർന്ന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

53/60

കരപറ്റിക്കാൻ... വെള്ളം പൊങ്ങിവരുന്നതോടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് ആടുമായി ഇരുചക്രവാഹനത്തിൽ പോകുന്നവർ. കുട്ടനാട് മങ്കൊമ്പ് ബ്ലോക്കിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

54/60

ദുരിത യാത്ര... വെള്ളം കയറി മുങ്ങിയ ആലപ്പുഴ - ചങ്ങനാശേരി റോഡിലെ മാമ്പുഴക്കരി ഭാഗത്തുകൂടെ ട്രാക്ടറിൽ ഇരുചക്രവാഹനവും കെട്ടിവച്ച് പോകുന്നവർ. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ നിർമ്മിക്കുന്ന പൊക്കപ്പാതയാണ് സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

55/60

എറണാകുളം പറവൂർ പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്‌, എട്ടാം വാർഡിൽ ചെറുകടപ്പുറം കര സെന്റ്‌ സെബാസ്റ്റ്യൻ നഗറിൽ അമ്പതോളം വീടുകൾ വെള്ളം കയറിയ നിലയിൽ | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

56/60

പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ച് തടഞ്ഞപ്പോള്‍ റോഡിലിരുന്ന് പ്രതിഷേധിച്ച പ്രിയങ്കാഗാന്ധിയെ പോലീസ് ബലംപ്രയോഗിച്ച് നീക്കുന്നു.

57/60

എറണാകുളം പറവൂർ പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്‌, എട്ടാം വാർഡിൽ ചെറുകടപ്പുറം കര സെന്റ്‌ സെബാസ്റ്റ്യൻ നഗറിൽ അമ്പതോളം വീടുകൾ വെള്ളം കയറിയ നിലയിൽ | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

58/60

തിരുവല്ല തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസിലെ ക്യാമ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

59/60

സി.പി.ഐ ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ച് പത്തനംതിട്ട പഴയ സ്റ്റാന്റിലെ വേദിക്കു മുന്നിൽ മുതിർന്ന നേതാവ് വൈ.തോമസ് പതാക ഉയർത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

60/60

തിരുവല്ല തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസിലെ ക്യാമ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

Content Highlights: News In Pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented