ജൂണ്‍ 6 ചിത്രങ്ങളിലൂടെ


1/34

കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ തന്റെ അടുത്ത സുഹൃത്തായിരുന്ന സംസ്ഥാന വാണിജ്യ മന്ത്രി പി. രാജീവുമായി സൗഹൃദം പങ്കിടുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/34

കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സംസാരിക്കുന്നു. സംസ്ഥാന വാണിജ്യ മന്ത്രി പി. രാജീവ്, സന്തോഷ് കോശി തോമസ്, രാജേന്ദ്ര രതനോ, സുമൻ ബില്ല എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/34

ഞാൻ അല്ല നിങ്ങളാണ് താരം ... കാക്കനാട് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ അമൃത് ടെക്‌നോ സെന്റർ ഉദ്ഘാടനം ചെയ്യുവാനെത്തിയ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അപ്രതീക്ഷിതമായി ആൾക്കൂട്ടത്തിനിടയിൽ നിന്ന് കെട്ടിട നിർമ്മാണത്തിൽ പങ്കാളിയായ സൈറ്റ് എഞ്ചിനീയർ എം.ഡി. സിബിയെ നിലവിളക്ക് കൊളുത്തി കെട്ടിടം ഉദ്ഘാടനം ചെയ്യുവാൻ ക്ഷണിക്കുന്നതിന്റെ ദൃശ്യം. "ഞാൻ അല്ല നിങ്ങളെ പോലെ നിർമ്മാണത്തിൽ പങ്കാളികൾ ആയവരാണ് തിരി തെളിയിക്കേണ്ടത്", സിബിയുടെ ചുമലിൽ തട്ടി മന്ത്രി പറഞ്ഞു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

4/34

കോഴഞ്ചരി അയിരൂർ മൂക്കന്നൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം കുളിപ്പിക്കുന്നതിനിടയിൽ പിണങ്ങി പമ്പയാറ്റിലിറങ്ങിയ സീതാലക്ഷ്‌മിയെന്ന ആന തുമ്പിക്കൈ വെള്ളത്തിലടിച്ച് കുറുമ്പ് കാണിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/34

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരൂർ ജി.എം.യു.പി.സ്കൂൾ വിദ്യാർഥികൾ മരം എന്ന വിഷയത്തെ അധികരിച്ച് ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

6/34

ജില്ലയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിശോധനയ്ക്ക് തുടക്കമിട്ട്‌ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ തിരൂർ ജി.എം.യു.പി.സ്കൂളിൽ പാചകപ്പുരയിലെത്തി ഭക്ഷണസാധനങ്ങൾ പരിശോധിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

7/34

വെറ്റില കർഷകരുടെ കൂട്ടായ്മയിൽ ആരംഭിച്ച തിരൂർ വെറ്റില ഉത്പ്പാദക കമ്പനി ലിമിറ്റഡിന്റെ ഓഹരി സർട്ടിഫിക്കറ്റ് വിതരണം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

8/34

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ ജി.എസ്.ടി. ആൻഡ് സെൻട്രൽ എക്സൈസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ സ്റ്റാച്യു ജി.എസ്.ടി. ഭവന് മുന്നിൽ അവതരിപ്പിച്ച "ചരിത്രനേട്ടം" എന്ന തെരുവ് നാടകത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/34

തിങ്കളാഴ്ച ഉച്ചശീവേലി കഴിഞ്ഞ് അക്കരെ കൊട്ടിയൂരിൽനിന്ന് ആനകൾ സന്നിധാനം വിട്ടിറങ്ങുന്നു. ഇതോടൊപ്പം സ്ത്രീകളും അക്കരെ ക്ഷേത്രത്തിൽ നിന്നിറങ്ങും. ഇനിയുള്ള ദിവസങ്ങളിൽ വിശേഷവാദ്യങ്ങളുമുണ്ടാവില്ല | ഫോട്ടോ: അനീഷ് അഗസ്റ്റിൻ

10/34

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ക്യു ആർ കോഡ് സംവിധാനം ഫോർട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പുറത്തിറക്കിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/34

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ സൂപ്രണ്ട് ഏ.ആർ രഘുനാഥൻ വൃക്ഷത്തെ നടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/34

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/34

വിലക്കയറ്റം തടയുക, ഇരട്ടപെൻഷൻ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ് ടി യു) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് റഹ്മത്തുള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/34

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകൻ വിതുര സുനീഷിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/34

തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ മന്ത്രി വി. ശിവൻകുട്ടി എത്തിയപ്പോൾ. സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/34

ആലപ്പുഴ കയർ തൊഴിലാളി ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി നടത്തിയ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

17/34

മുതിർന്ന പൗരൻമാർക്കുള്ള യാത്രാനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് അസോസ്സിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി കുമാരദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

18/34

ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്‌സ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/34

പാലക്കാട് നടന്ന മിൽമ ആയുർവേദ വെറ്ററിനറി മരുന്നുകളുടെ വിപണനോദ്ഘാടനം നിർവഹിച്ചതിന് ശേഷം മന്ത്രി ജെ.ചിഞ്ചുറാണി ഉത്പന്നങ്ങൾ നോക്കുന്നു. മിൽമ ചെയർമാൻ കെ.എസ്.മണി, എ.പ്രഭാകരൻ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/34

പാലക്കാട് നടന്ന മിൽമ ആയുർവേദ വെറ്ററിനറി മരുന്നുകളുടെ വിപണനോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/34

കോഴിക്കോട്ട് നടന്ന കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

22/34

കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നപ്പോൾ. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് സി.എം. ബാലൻ കച്ചേരി, ഫോറസ്റ്റ് വാച്ചർ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്.

23/34

കോഴിക്കോട് ബാലുശേരി കാട്ടാമ്പള്ളിയിൽ ടയർ കമ്പനിയിലും ഫർണീച്ചർ കടയിലും ഉണ്ടായ തീപിടിത്തം.

24/34

കണ്ണൂർ ധർമ്മടം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/34

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ്‌ / മാതൃഭൂമി

26/34

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

27/34

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

28/34

കണ്ണൂര്‍ ചൊവ്വ ധര്‍മ്മസമാജം യു.പി.സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന 'എന്റെ മരം' പ്രതിജ്ഞ. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

29/34

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താവക്കര ഗവ. യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ പ്രകൃതി നടത്തം. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

30/34

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കാന്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിന് മുന്നില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

31/34

നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോത്സവത്തിന്റെ ഭാഗമായി കലശകുംഭം ഭക്തജനങ്ങൾക്ക് നടുവിലൂടെ കൊണ്ടു പോകുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

32/34

പതിനാലാം വര്‍ഷത്തിലേക്ക് കടന്ന മാതൃഭൂമി സീഡിന്റെ 2022-2023 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് നടന്ന കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ കൃഷിവകുപ്പ് അസി. ഡയറക്ടര്‍ അനിത പാലേരി, അഡീ. ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.എസ്. മോഹനദാസ്, സബ് കളക്ടര്‍ വി. ചെല്‍സാസിനി, മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം എ.സി.എഫ്.എം. ജോഷില്‍. ഉദ്ഘാടകന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഷീജാ ജോയ് എന്നിവര്‍ക്കൊപ്പം തൈകളുമായി വിദ്യാര്‍ഥികള്‍

33/34

തിരൂർ തുഞ്ചൻപറമ്പിൽ നഗരസഭയുടെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ വൃക്ഷ തൈ നടാൻ വന്ന എൻ.സി.സി കാഡറ്റുകൾ പ്രതീകാത്മകമായി വടവൃക്ഷത്തിന് ചുറ്റും കാവലാളായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

34/34

കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ നടന്ന മാതൃഭൂമി സീഡ് 2022-2023 അധ്യയന വർഷത്തെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ നടന്ന ഹരിത കാവ്യ സംഗീത സദസിൽ ഡോ.മണക്കാല ഗോപാലകൃഷ്ണൻ സംഗീതാവിഷ്‌കാരം നടത്തുന്നു. മൃദംഗം നാഞ്ചിൽ എ.ആർ.അരുൺ, വീണ പ്രൊഫ.വി.സൗന്ദരരാജൻ, പുല്ലാങ്കുഴൽ ചേർത്തല വിവേക് ആർ ഷേണായി എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

Content Highlights: News in Pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented