ഒക്ടോബര്‍ 6 ചിത്രങ്ങളിലൂടെ


 

 

1/40

തിരുവനന്തപുരത്ത്‌ സൂര്യാ ഫെസ്റ്റിനോടനുബന്ധിച്ച് സിനിമ താരം ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/40

ദേശീയ ഗെയിംസിൽ വ്യാഴാഴ്ച നടന്ന ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കേരളത്തിനായി സ്വർണം നേടിയ രവിശങ്കർ പി.എസ് - ശങ്കർപ്രസാദ് ഉദയകുമാർ സഖ്യം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

3/40

സി.പി.എം. ജില്ലാ കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണയോഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/40

സി.പി.എം. ജില്ലാ കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണയോഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംഭാഷണം നടത്തുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, എം.വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/40

ദേശീയ ഗെയിംസിൽ വ്യാഴാഴ്ച നടന്ന പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്‌ട്രോക്കിൽ സ്വർണം നേടിയ കേരളത്തിന്റെ സാജൻ പ്രകാശ്, വെള്ളി നേടിയ തമിഴ്‌നാടിന്റെ രോഹിത് ബെനിട്ടൺ, വെങ്കലം നേടിയ ഹരിയാണയുടെ സരോഹ ഹാർഷ് എന്നിവർ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

6/40

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ശശി തരൂർ പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ എത്തിയപ്പോൾ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

7/40

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ശശി തരൂർ ചെന്നൈയിൽ പ്രചാരണത്തിന്റെ ഭാഗമായി കാമരാജിന്റെ പ്രതിമയിൽ മാല ചാർത്തുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

8/40

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ശശി തരൂർ ചെന്നൈയിൽ പ്രചാരണത്തിന്റെ ഭാഗമായി രാജീവ് ഗാന്ധിയുടെ പ്രതിമയിൽ മാല ചാർത്തിയപ്പോൾ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

9/40

ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ - ജി.ഡി.എസ് അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ജാഥ കണ്ണൂർ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ എൻ.എഫ്.പി.ഇ. സംസ്ഥാന കൺവീനർ പി.കെ. മുരളീധരന് പതാക കൈമാറുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

10/40

ദേശീയ ഗെയിംസ് പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ വെങ്കലം നേടിയ കേരളത്തിന്റെ സാജൻ പ്രകാശ് മെഡലുമായി | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

11/40

ദേശീയ ഗെയിംസ് പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ സ്വർണം നേടിയ മധ്യപ്രദേശിന്റെ അദ്വൈത് പാഗേ, വെള്ളി നേടിയ ഗുജറാത്തിന്റെ ആര്യൻ നെഹ്‌റ, വെങ്കലം നേടിയ കേരളത്തിന്റെ സാജൻ പ്രകാശ് എന്നിവർ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

12/40

ആലപ്പുഴ കളക്ടറേറ്റിന് സമീപം സവാള ലോറിയിൽ നിന്ന് സൗത്ത് പോലീസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

13/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ശിഹാബുദ്ദീൻകോയ തങ്ങൾ / മാതൃഭൂമി

14/40

പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്തിന് സമീപം ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന് പിറകിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എൽന ജോസിന്റെ പിതാവ് ജോസ് ജോസഫിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയവർ

16/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയവർ

17/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

18/40

കെ എസ് ആർ ടി സി യെ രക്ഷിക്കൂ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കൂ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ് ടി യു) നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് ഇ.ടി. മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/40

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപകരിക്കുംവിധം എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം പി യും, മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരിയും | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/40

ലഹരിവിരുദ്ധ പ്രചരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന തിരുവനന്തപുരം എസ്.എം.വി. സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളുമായി വിദ്യാർത്ഥികൾ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/40

അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സംസ്കരിച്ച പയ്യാമ്പലത്തെ കുഴിമാടത്തിൽ ഇപ്പോഴും സന്ദർശകരുടെ തിരക്കാണ്. പൂർണമായും വാടാത്ത പുഷ്പചക്രങ്ങളും ഒരുപിടി ഓർമകളുമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടത്തെ കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ മരിച്ച അധ്യാപകന്റെയും വിദ്യാർഥികളുടെയും മൃതദേഹങ്ങൾ വരുന്നതും കാത്ത് മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന് മുന്നിൽ നിൽക്കുന്നവർ | ഫോട്ടോ: ശിഹാബുദ്ദീൻകോയ തങ്ങൾ / മാതൃഭൂമി

23/40

കണ്ണൂർ സർവ്വകലാശാല എൻ.എസ്.എസും ജനമൈത്രി പോലീസും ലഹരിക്കെതിരെ കണ്ണൂരിൽ നടത്തിയ നല്ലനടപ്പ് പരിപാടി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/40

എസ്. എഫ്. ഐ. കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ മരിച്ചവരുടെ പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ എറണാകുളം വെട്ടിക്കൽ ബസേലിയോസ് സ്കൂളിൽ നടക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

26/40

കണ്ണൂരിൽ ഗവ. കരാറുകാരുടെ സംയുക്ത ഏകോപന സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻ കൺവീനർ വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/40

ലഹരി മദ്യ വിരുദ്ധ ഏകോപന സമിതിയുടെ കണ്ണൂർ സെൻട്രൽ ജയിൽ മാർച്ച് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ സ്ക്കൂൾ ബസ് അപകടത്തിൽ അധ്യാപകനും വിദ്യാർഥികളും മരിച്ച എറണാകുളം വെട്ടിക്കൽ ബസ്സേലിയോസ് വിദ്യാനികേതൻ സ്കൂളിലെ അധ്യാപകർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

29/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ കെ.എസ്ആർ.ടി.സി. ബസ്സിന് പുറകിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടം. അപകടത്തിൽ 9 പേർ മരിച്ചു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/40

എസ്.എ.ടി.യു.വിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ കണ്ണൂര്‍ ആര്‍.ടി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു|ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

31/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ കെ.എസ്ആർ.ടി.സി. ബസ്സിന് പുറകിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടം. അപകടത്തിൽ 9 പേർ മരിച്ചു | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

32/40

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾ മരിച്ചതറിഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് മുന്നിൽ തടിച്ച് കൂടിയ ജനങ്ങൾ | ഫോട്ടോ: അരുൺ കൃഷ്ണൻ കുട്ടി

33/40

വിദ്യാലയങ്ങളിലെ ലഹരിമുക്ത ബോധവത്കരണപരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ഗവ ടി.ടി.ഐയില്‍ നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ പ്രതിജ്ഞ ചൊല്ലി കൊടുക്കന്നു|ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

34/40

പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ മന്ത്രി എം.ബി രാജേഷ്, ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

35/40

ലൈഫ് മിഷന്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചിയിലെ സിബിഐ ഓഫീസില്‍ എത്തിയപ്പോള്‍‌|ഫോട്ടോ:വി.കെ അജി/മാതൃഭൂമി

36/40

പാലക്കാട്‌ വടക്കഞ്ചേരിയിൽ കെ.എസ്ആർ.ടി.സി. ബസ്സിന് പുറകിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടം. അപകടത്തിൽ 9 പേർ മരിച്ചു | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

37/40

പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സ്. ഫോട്ടോ:ഇ.എസ് അഖിൽ/ മാതൃഭൂമി

38/40

പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഡ്രൈവര്‍ സംസാരിക്കുന്നു | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

39/40

തൃശൂരില്‍ കല്യാണ്‍ ജുവലേഴ്‌സ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് സി.എം.ഡി. ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രമേഷ് കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ എന്നിവര്‍ക്കൊപ്പം ഒത്തുചേര്‍ന്ന് താരങ്ങള്‍.

40/40

കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന രഥോത്സവത്തിനിടെ തന്ത്രി രാമചന്ദ്ര അഡിഗ എറിയുന്ന നാണയങ്ങള്‍ക്കായി കൈകള്‍ ഉയര്‍ത്തുന്ന ഭക്തര്‍. | ഫോട്ടോ: രാമനാഥ് പൈ

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented