
കോഴിക്കോട് ബീച്ചിൽ നടന്ന സാംസ്കാരിക സായാഹ്നത്തിൽ സുനിൽ പി ഇളയിടം സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
കോഴിക്കോട് ബീച്ചിൽ നടന്ന സാംസ്കാരിക സായാഹ്നത്തിൽ സുനിൽ പി ഇളയിടം സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സാംസ്കാരിക സായാഹ്നത്തിന്റെ ഭാഗമായി നടന്ന ലാസ സന്ധ്യ | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
പി.ടി.ഏഴ് എന്ന കാട്ടു കൊമ്പനെ തളയ്ക്കാൻ പാലക്കാട് ധോണിയിൽ നടക്കുന്ന നടപടികൾ വിലയിരുത്താനെത്തിയ മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, കെ.കൃഷ്ണൻകുട്ടിയും, എ.പ്രഭാകരൻ എം.എ.എയും കുങ്കിയാനകളായ വിക്രത്തിനും ഭരതനും സമീപമെത്തിയപ്പോൾ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
ധനുമാസത്തിലെ തിരുവാതിര നാളിൽ കണ്ണൂർ ചൊവ്വ ശിവക്ഷേത്രത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ന്യൂഡൽഹിയിലെ തണുപ്പും മൂടൽമഞ്ഞും നിറഞ്ഞ ശൈത്യകാല പ്രഭാതത്തിൽ ആളുകൾ തീ കായുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പാലക്കാട് നഗരത്തിൽ തെരുവുവിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടമൈതാനത്തിനു മുന്നിലെ കത്താത്ത തെരുവുവിളക്കിനൂ താഴെ റാന്തൽ വിളക്കുകളും തീപന്തങ്ങളുമായി പ്രതിഷേധിക്കുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡിലെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന പരിപാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു. എൻ കെ പ്രേമചന്ദ്രൻ എം പി, സുജിത് വിജയൻപിള്ള എം എൽ എ, കെഎം എം എൽ എം ഡി ചന്ദ്രബോസ് ജെ, മന്ത്രി കെ എൻ ബാലഗോപാൽ, എസ് ജയമോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡിലെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന പരിപാടിയിൽ മന്ത്രി പി രാജീവ് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ജെ ചന്ദ്രബോസിനു ഖനന മേഖല ഹരിത പുനരുജ്ജീവന പദ്ധതിക്കുള്ള തെങ്ങിൻതൈ കൈമാറിയപ്പോൾ. സുജിത് വിജയൻപിള്ള എം എൽ എ, മന്ത്രി കെ എൻ ബാലഗോപാൽ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കണ്ണൂർ അർബൻ നിധി തട്ടിപ്പു സംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലക്കാട് ചൊക്കനാഥപുരം മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ തിരുവാതിര രഥോത്സവത്തിന്റെ ഭാഗമായി നടന്ന രഥപ്രയാണം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിന്റെ വേദിയിൽനിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിന്റെ സദസ്സ് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ഹയർ സെക്കന്ററി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന കോട്ടയം വൈക്കം സെന്റ് ലിറ്റിൽ തെരെസാസിലെ ജൈത്ര എൻ നമ്പൂതിരി | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
യ്യോ ചതിക്കല്ലേ..! പടമായോ ചേട്ടാ...? രണ്ട് - മൂന്ന് ദിവസത്തെ ഉറക്കക്ഷീണത്താൽ മേക്കപ്പ് അണിഞ്ഞ് വേദിക്ക് അരികിൽ നിൽക്കുമ്പോൾ ഒന്നു കോട്ടുവാ ഇട്ടതാണേ.. ദേ കുടുങ്ങി ഫ്രെയിമിൽ - പടമായി..!! കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച്എസ് എസ് വിഭാഗം മോഹിനിയാട്ട വേദിയിൽ നിന്ന് | ഫോട്ടോ: പി.പി ബിനോജ് / മാതൃഭൂമി
തിരൂർ തൃപ്രങ്ങോട് ശിവക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് നടത്തിയ ഭഗവാന്റെ ആറാട്ട് | ഫോട്ടോ: പ്രദീപ് പയ്യോളി
ന്യൂഡൽഹിയിലെ സിവിക് സെന്ററിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനിടെ എഎപി, ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയിൽ സംഘനൃത്തം കാണാൻ എത്തിയവർ | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
സമഗ്ര ശിക്ഷാ കേരളം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ നടന്ന ഭിന്ന ശേഷിയുള്ള വിദ്യാർഥികളുടെ കലോത്സവത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
അന്തരിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന ഭാര്യ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നിറഞ്ഞുകവിഞ്ഞ സദസ്സ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നിറഞ്ഞുകവിഞ്ഞ സദസ്സ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സ്കീം വർക്കേഴ്സ് സി.ഐ.ടി.യു. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഓ.സി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഫാ. ലിനസ് മരിയേ സുക്കോളിനെ ദൈവ ദാസനായി പ്രഖ്യാപിക്കുന്ന കത്ത് കണ്ണൂർ രൂപതാ അധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല വായിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഫാ. സുക്കോളിനെ ദൈവദാസനാക്കി പ്രഖ്യാപിക്കുന്ന ചടങ്ങിന് കണ്ണൂർ പരിയാരത്തെത്തിയ ബിഷപ്പുമാരെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂര്‍ ധാര്മ്മസമാജം സ്കൂളില്‍ മാതൃഭൂമി സീഡും ജില്ലാ ആസ്പത്രി ദന്തല്‍ വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ദന്ത വദന രോഗ ബോധവല്‍ക്കരണ ഓട്ടം തുള്ളല്‍ അവതരിപ്പിക്കാനായി വേദിയിലേക്ക് വരുന്ന കലാകാരനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു
കണ്ണൂര്‍ മെലെച്ചൊവ്വയില് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു
ബിജെപി കോഴിക്കോട് മേഖലാ യോഗം കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു
കാസര്‍കോട് മേല്പറമ്പില് മീന്‍ ലോറിയുമായി കൂട്ടിയിടിച്ച് തകര്‍ന്ന മിനി ലോറി. അപകടത്തില്‍ കോണ്ടോട്ടി സ്വദേശി ഷബീര്‍ (കുഞ്ഞാപ്പു) മരിച്ചു | ഫോട്ടോ: രാമനാഥ് പൈ
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വേദി 11-ല്‍ നടന്ന ഹൈസ്കൂള്‍ വിഭാഗം പൂരക്കളി മത്സരത്തില്‍നിന്ന് | ഫോട്ടോ: പി. ജയേഷ്
ഫാ. സുക്കോളിന്റെ ഇറ്റലിയിലെ ഇടവകാംഗങ്ങള്‍ കണ്ണൂര്‍ പരിയാരത്തെത്തി കബറിടത്തില്‍ പ്രാര്‍ത്ഥിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
ഫാ. സുക്കോളിന്റെ ദൈവദാസ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പരിയാരം മരിയപുരം പള്ളിയിലെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥന | ഫോട്ടോ: സി. സുനില്‍കുമാര്‍
തിരുവാതിര രാവിൽ ....... കോട്ടയം കുമാരനല്ലുർ പുതുക്കുളങ്ങര ബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഭക്തജനസമിതിയും കുമാരനല്ലൂർ നടുഭാഗം 1462-ാം നമ്പർ കരയോഗം വനിതാസമാജവും ചേർന്ന് ക്ഷേത്രാങ്കണത്തിൽ വ്യാഴാഴ്ച്ച രാത്രി നടന്ന തിരുവാതിര. എൺപതുകാരിയായ ദേവകിക്കുട്ടിയമ്മ (നടുക്ക് നില്കുന്നത് ) ചിട്ടപ്പെടുത്തി, വിമല എം.നായർ, ഗീതാകുമാരി, എം.ആർ ചന്ദ്രിക, ശാന്ത വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാതിര അരങ്ങേറിയത്. മകയിരവും തിരുവാതിര നാളും ഒന്നിച്ച് വരുന്ന അപൂർവദിനങ്ങളിലൊന്നായിരുന്നു വ്യാഴാഴ്ച | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
ശബരിമല സന്നിധാനത്തെ അയ്യപ്പ ദര്‍ശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ
ശബരിമല സന്നിധാനത്തെ അയ്യപ്പ ദര്‍ശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ
ധനുമാസത്തിലെ തിരുവാതിര നാളില്‍ കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ നടന്ന തിരുവാതിരകളി | ഫോട്ടോ: റിദിന്‍ ദാമു
അരങ്ങോട്ടോ ...... ഉത്സവച്ഛായയാണ് നഗരത്തിനാകെ. നോക്കുന്നിടത്തെല്ലാം താരത്തിളക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ഷഹീർ സി.എച്ച്. / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..