സെപ്റ്റംബര്‍ അഞ്ച് ചിത്രങ്ങളിലൂടെ


1/53

കെ.എസ്.ആർ.ടി.സി ജീവനക്കാരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിലെ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും അടങ്ങിയ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

2/53

കോഴിക്കോട് ടൗൺഹാളിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കാവ്യ സന്ധ്യ റഫീഖ് അഹമദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

3/53

പാർവ്വണേന്ദുമുഖീ പാർവ്വതീ...... കോഴിക്കോട് ബീച്ചിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാ സന്ധ്യയിൽ മലബാർ ക്രിസ്ത്യൻ കോളേജിലെ സംഗീതയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

4/53

പെരുനാട് മന്ദപ്പുഴയിൽ തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട അഭിരാമിയുടെ മൃതദേഹം റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ചപ്പോൾ ആന്റോ ആന്റണി എം.പിയും പ്രമോദ് നാരായണൻ എം.എൽ.എയും സന്ദർശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/53

പത്തനംതിട്ടയിൽ തിങ്കളാഴ്ച കാലത്ത് അനുഭവപ്പെട്ട തിരക്ക്. | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/53

പെരുമാതുറയിലെ മുതലപ്പൊഴിയിൽ അപകടമുണ്ടായ സ്ഥലത്ത് ശക്തമായ തിരയെ തുടർന്ന് തിരച്ചിൽ നടത്താൻ കഴിയാതെ മടങ്ങുന്ന കോസ്റ്റൽ പോലീസിന്റെ ബോട്ട് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/53

പെരുമാതുറയിലെ മുതലപ്പൊഴിയിൽ അപകടമുണ്ടായ സ്ഥലത്ത് തടിച്ചു കൂടിയവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/53

പെരുമാതുറയിലെ മുതലപ്പൊഴിയിൽ അപകടമുണ്ടായ സ്ഥലത്ത് തടിച്ചു കൂടിയവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/53

പെരുമാതുറയിലെ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് ശേഷം മടങ്ങി വരുമ്പോൾ അപകടത്തിൽ തകർന്ന ഫൈബർ ബോട്ടിന്റെയും വലയുടേയും പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/53

ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനും ചിൽഡ്രൻസ് ആന്റ് പോലീസ് ജില്ലാ റിസോഴ്‌സും ചേർന്ന് പത്തനംതിട്ടയിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത സ്‌കൂൾ വിദ്യാർത്ഥികൾ ടൗൺ പോലീസ് സ്‌റ്റേഷനിൽ പോലീസുകാർ ഒരുക്കിയ പൂക്കളത്തിനു മുന്നിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/53

തിരൂർ തുഞ്ചൻപറമ്പിൽ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.മാധവൻ കുട്ടി വാരിയരെ മാവേലി വേഷമിട്ടയാൾ സ്വീകരിച്ച് ആശീർവദിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

12/53

പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് തിരുവനന്തപുരത്ത് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നൽകുന്നു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.കെ.മുനീർ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/53

മഴക്കാല ഓണം... തിങ്കളാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിൽ കൊച്ചുമക്കൾക്ക് ഓണക്കോടി വാങ്ങി വീട്ടിലേക്ക് മലയാലപ്പുഴ സ്വദേശി രാജൻ. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/53

പെരുനാട് മന്ദപ്പുഴയിൽ തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട അഭിരാമിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ വിങ്ങിപ്പൊട്ടുന്ന അച്ഛൻ ഹരീഷിനെയും അമ്മ രജനിയെയും ആശ്വസിപ്പിക്കുന്ന ആന്റോ ആന്റണി എം.പിയും പ്രമോദ് നരായണൻ എം.എൽ.എയും | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/53

പെരുനാട് മന്ദപ്പുഴയിൽ തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട അഭിരാമിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ ആംബുലൻസിൽ എത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന അച്ഛൻ ഹരീഷും അമ്മ രജനിയും | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/53

പെരുനാട് മന്ദപ്പുഴയിൽ തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട അഭിരാമിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ ആംബുലൻസിൽ എത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/53

പെരുനാട് മന്ദപ്പുഴയിൽ തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട അഭിരാമിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ ആംബുലൻസിൽ എത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന അച്ഛൻ ഹരീഷും അമ്മ രജനിയും | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/53

ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗണേശോത്സവ ആഘോഷച്ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശ വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/53

ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗണേശോത്സവ ആഘോഷച്ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശ വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

20/53

കടലാക്രമണത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യുന്നു. മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, ആന്റണി രാജു, ജി.ആർ.അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/53

കടലാക്രമണത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം വാങ്ങാൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ എത്തിയവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/53

ആലപ്പുഴ കോടതിപ്പാലത്തിനടുത്ത് ഡ്യൂട്ടിയിലുള്ള ഹോംഗാർഡ് മോഹൻദാസിന് ഓണപ്പുടവ നൽകുന്ന മാവേലിവേഷധാരി. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരനായ രാജശേഖരൻ ആണ് മാവേലിയായി വേഷമിട്ടത് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/53

ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ നടത്തിയ ബസ് യാത്രയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മാവേലി വേഷധാരി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/53

ആലപ്പുഴ നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി കടപ്പുറത്ത് നടന്ന പൂക്കളമത്സരം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/53

തിരൂർ തുഞ്ചൻപറമ്പിൽ സൗഹൃദ വേദി തിരൂർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.മാധവൻ കുട്ടി വാര്യർ നൂറു പേർക്ക് ഓണപ്പുടവ സമ്മാനിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

26/53

തിരൂർ തുഞ്ചൻപറമ്പിൽ സൗഹൃദ വേദി തിരൂർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ തിരുവാതിരക്കളിക്കാർക്കൊപ്പം മാവേലി വേഷമിട്ട് ചുവട് വെച്ച് ജയൻ എടപ്പാൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

27/53

മാതൃഭൂമിയും പ്രേംസൃഷ്ടി ജുവൽസും ചേർന്ന് സംഘടിപ്പിച്ച പൊന്നോണം ഫാമിലി സെൽഫി കോണ്ടസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ ആലത്തൂർ വാനൂർ സ്വദേശി വി.അജീഷ്കുമാറിനും കുടുംബത്തിനും ചലച്ചിത്രതാരം അനുമോൾ സമ്മാനം നൽകുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/53

മാതൃഭൂമിയും പ്രേംസൃഷ്ടി ജുവൽസും ചേർന്ന് സംഘടിപ്പിച്ച പൊന്നോണം ഫാമിലി സെൽഫി കോണ്ടസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം ചലച്ചിത്രതാരം അനുമോൾ ഉദ്ഘാടനം ചെയ്യുന്നു. ഫോർട്ട് വാക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കാസിം, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, പ്രേംദീപ് ഗ്രൂപ്പ് എം.ഡി. ദേവരാജ് ഭാസ്കർ, ഫ്രാപ് പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ, ഫ്രാപ് ജനറൽ സെക്രട്ടറി വി.കെ.ആർ. പ്രസാദ് എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/53

സഹകരണ സംരക്ഷണ സെമിനാർ കണ്ണൂരിൽ സഹകരണ മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/53

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡൽഹി സെക്രട്ടേറിയറ്റിൽ വാർത്താസമ്മേളനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/53

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ അഖിലേന്ത്യാ കിസാൻ സഭ, സി.ഐ.ടി.യു., അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ ദേശീയ കൺവെൻഷനിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/53

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ അഖിലേന്ത്യാ കിസാൻ സഭ, സി.ഐ.ടി.യു., അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ ദേശീയ കൺവെൻഷനിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

33/53

ഓണമിങ്ങെത്തീ; ഓണത്തപ്പനും... ഓണമെത്തിയതോടെ മരം കൊണ്ടുള്ള തൃക്കാക്കരയപ്പനെ നിർമ്മിക്കുന്ന തിരക്കിലാണ് കോട്ടൂർ തെക്കേപുരയ്ക്കൽ കുട്ട്യാത്ത. അഞ്ച് തൃക്കാക്കരയപ്പനും ഒരു പീഠവുമുൾപ്പെടെയുള്ള ഒരു സെറ്റിന് 650 രൂപയാണ് ചിലവ്. കോവിഡ് കാലത്ത് വിൽപന കുറവായിരുന്നെങ്കിലും ഇത്തവണ കൂടുതൽ വിൽപ്പനയുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

34/53

തിരുവോണ സദ്യ ഒരുക്കാൻ ..... തിരുവാറന്മുളയപ്പന് ഓണവിഭവങ്ങൾ സമർപ്പിക്കുന്നതിനായി കുമരനെല്ലൂർ മാങ്ങാട്ടില്ലത്ത് നിന്ന് തിങ്കളാഴ്‌ച്ച രാവിലെ രവീന്ദ്രബാബു ഭട്ടതിരി തിരുവോണ തോണിയിൽ പുറപ്പെടുന്നു | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

35/53

അധ്യാപക ദിനത്തിൽ കണ്ണൂർ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ 80 വയസ്സ് തികഞ്ഞ അധ്യാപകരെ ആദരിക്കാനായി സംഘടിപ്പിച്ച സപര്യ @ 80 ചടങ്ങ് പി.സന്തോഷ്കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

36/53

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായി തുറമുഖ കവാടത്തിൽ വൈദികർ നടത്തിയ നിരാഹാര സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം, അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ആർ. ക്രിസ്തുദാസ് എന്നിവർക്കൊപ്പം. പി.സി. ജോർജ് സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/53

ഓണാഘോഷ വിളംബര ജാഥയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് വളപ്പിൽ പുലികളി അരങ്ങേറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/53

സ്ത്രീ സുരക്ഷാ റോഡ് സുരക്ഷാ സന്ദേശങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ബാരിക്കേഡുകൾ പ്രസിഡന്റ് പി.പി. ദിവ്യയിൽ നിന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ ഏറ്റുവാങ്ങുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/53

തെരുവ് നായയുടെ കടിയേറ്റ് മരിച്ച പത്തനംതിട്ട പെരുനാട് സ്വദേശി അഭിരാമിയുടെ അച്ഛൻ ഹരീഷും അമ്മ രജനിയും കോട്ടയത്ത്‌ ആശുപത്രിക്ക് മുന്നിൽ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

40/53

തെരുവ് നായയുടെ കടിയേറ്റ് മരിച്ച പത്തനംതിട്ട പെരുനാട് സ്വദേശി അഭിരാമിയുടെ അമ്മ കോട്ടയത്ത്‌ ആശുപത്രിക്ക് മുന്നിൽ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

41/53

തെരുവ് നായയുടെ കടിയേറ്റ് മരിച്ച പത്തനംതിട്ട പെരുനാട് സ്വദേശി അഭിരാമിയുടെ അമ്മ കോട്ടയത്ത്‌ ആശുപത്രിക്ക് മുന്നിൽ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

42/53

ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബൊക്കെ നൽകി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

43/53

ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബൊക്കെ നൽകി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

44/53

ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്നെ സ്വീകരിച്ച നാടോടി കലാകാരന്മാർക്കൊപ്പം പോസ് ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

45/53

സംസ്ഥാനത്തെ മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം തഴവ ആദിത്യമംഗലം ഗവ. ഹൈസ്കൂളിന് മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/53

ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കണ്ണൂരിൽ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/53

വിമുക്തഭടന്മാരുടെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/53

സീനിയർ സിറ്റിസൺ സർവ്വീസ് കാൺസിൽ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/53

കണ്ണൂരിൽ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സ്വാഗതഗാനം ആലപിക്കുന്ന അധ്യാപകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/53

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിമുക്തഭടന്മാര്‍ക്ക് എതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വിമുക്തഭടന്മാര്‍ കണ്ണൂരില്‍ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

51/53

അധ്യാപകദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി മന്ത്രി ശിവന്‍ കുട്ടി കണ്ണൂരിലെ വേദിയിലെത്തിയപ്പോള്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍

52/53

വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ ഹല്ലാ ബോല്‍ റാലിയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അജയ് മാക്കന്‍, കമല്‍നാഥ്, അംബികാ സോണി, പി. ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, അശോക് ഗഹ്‌ലോത്, ഭൂപേഷ് ബാഘേല്‍, അധീര്‍ രഞ്ജന്‍ ചൗധരി, പവന്‍ കുമാര്‍ ബന്‍സല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ മുന്‍നിരയില്‍ | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

53/53

നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാംസ്ഥാനം നേടുന്നു. കുമരകം കൈപ്പുഴമുട്ട് എന്‍.എസ്.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാംസ്ഥാനവും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാംസ്ഥാനവും നേടി| ഫോട്ടോ: വി.പി. ഉല്ലാസ്‌\ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented