
സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ സെക്രട്ടറിയേറ്റ് അംഗം അമർജിത് കൗറിന് ജില്ലാ സെക്രട്ടറി എ.പി ജയൻ ആറന്മുള കണ്ണാടി സമ്മാനിക്കുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ സെക്രട്ടറിയേറ്റ് അംഗം അമർജിത് കൗറിന് ജില്ലാ സെക്രട്ടറി എ.പി ജയൻ ആറന്മുള കണ്ണാടി സമ്മാനിക്കുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
തിരുവല്ല തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസിലെ ക്യാമ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
തിരുവല്ല തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസിലെ ക്യാമ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
കോഴിക്കോട് അളകാപുരിയിൽ പൗരാവലി ഒരുക്കിയ ചടങ്ങിൽ ഡോ.കെ. കുഞ്ഞാലിയെ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉപഹാരം നല്കി ആദരിക്കുന്നു. പി.ഇസ്മായിൽ, എ. കെ .എം.അഷ്റഫ് എം.എൽ.എ, പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡോ.കെ.മൊയ്തു, ഡോ.പി.കെ. അശോകൻ, എം.വി.കുഞ്ഞാമു, ആർ. ജയന്ത് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സി.പി.ഐ ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ച് പത്തനംതിട്ട പഴയ സ്റ്റാന്റിലെ വേദിക്കു മുന്നിൽ മുതിർന്ന നേതാവ് വൈ.തോമസ് പതാക ഉയർത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം പത്തനംതിട്ടയിൽ ദേശീയ സെക്രട്ടേറിയേറ്റ് അംഗം അമർജിത് കൗർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ സെക്രട്ടേറിയേറ്റ് അംഗം അമർജിത് കൗർ സത്യൻ മൊകേരിയുമായി സംസാരിക്കുന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എ.പി ജയൻ എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ 'നന്മയുടെ' തൃശൂർ ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ആറന്മുള - കിടങ്ങന്നൂർ റോഡിൽ ഐക്കര ജങ്ഷനടുത്ത് അയ്യൻകോയിക്കലിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവല്ല ചങ്ങനാശ്ശേരി റോഡിലെ വേങ്ങലിൽ വീട്ടിൽ വെള്ളം കയറിയനിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവല്ല അമ്പലപ്പുഴ റോഡിൽ നെടുമ്പ്രത്ത് റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം.കെ. വിഷ്ണുമായയുടെ 'പെണ്ണില' എന്ന പുസ്തകം അഡ്വ. സ്മിത ഗിരീഷ്, ഡോ. സ്വപ്ന സി. കോമ്പാത്തിന് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
സെയിൽസ് പ്രമോഷൻ മേഖലയിൽ തൊഴിൽ സംരക്ഷണവും സുരക്ഷിതത്ത്വവും ഉറപ്പാക്കുക, ഫെയർ വേജസ് നടപ്പാക്കുക, മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മെഡിക്കൽ ആൻ്റ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (ബിഎംഎസ് ആർ എ) യുടെ നേതൃത്ത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് ചാവറ കൾച്ചറൽ സെന്റിൽ നടന്ന ''തെളിയുന്നു മനോ നഭസ്സെനിക്ക്'' പുസ്തക പ്രകാശനം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്ന കൽപ്പറ്റ നാരായണൻ. വി.ആർ.സുധീഷ്, ഗ്രന്ഥകാരൻ കെ.വി.സജയ്, കെ.സി.മുഹമ്മദ് ഷൈജിൽ, ഫാ.ഡോ.സുനിൽ ജോസ്, ഫാ.ജോൺ മണ്ണാറത്തറ, ഫാ.റോജി കഴുകനോലിക്കൽ, കെ.എഫ്.ജോർജ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
കൊല്ലം കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തിയ മന്ത്രി എം വി ഗോവിന്ദൻ പ്രവർത്തനങ്ങൾ ചോദിച്ചറിയുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലത്ത് നടന്ന നൂറനാട് ഹനീഫ് അനുസ്മരണ ചടങ്ങിൽ എഴുത്തുകാരി നിഷ അനിൽ കുമാറിന് മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്ബ് നോവൽ പുരസ്ക്കാരം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കോട്ടയ്ക്കൽ തോക്കാംപാറ റോഡിൽ നിന്നുള്ള മഴക്കാഴ്ച | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ജീവിതച്ചുമട്... വെള്ളിയാഴ്ച പെയ്ത മഴയ്ക്കിടെ തലയിൽ ചുമടുമായി പോകുന്ന തൊഴിലാളികൾ. കോട്ടയ്ക്കൽ കോട്ടപ്പടിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നെല്ലല്ല; പുല്ല്... ദിവസങ്ങളായി മഴ തുടരുന്നതിനാൽ കർഷകർക്ക് കന്നുകാലികളെ പുറത്തെത്തിച്ച് തീറ്റയെടുപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. മഴയുടെ ഇടവേളകളിൽ പാടങ്ങളിലെത്തി അവയ്ക്ക് തീറ്റ കണ്ടത്തി മടങ്ങുകയാണീ കർഷകൻ. കോട്ടയ്ക്കൽ കുറ്റിപ്പുറത്ത് കാവിന് സമീപത്ത് നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓണം ഖാദി മേള ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
തപാൽ സംയുക്ത സമര സമിതി വാഹന പ്രചരണ ജാഥക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ കെ. മനോഹരൻ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തിരുവനന്തപുരം വെള്ളയമ്പലം ജവഹർ ബാലഭവനിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം എഴുത്തുകാരനും ചീഫ് സെക്രട്ടറിയുമായ വി. പി. ജോയ് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവേ വഴി വെള്ളം തുറന്നു വിട്ടതിനെ തുടർന്നു പെരിയാർ നദിയിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നപ്പോൾ വള്ളക്കടവ് ചപ്പാത്തിൽ നിന്നുള്ള ദൃശ്യം
പാലക്കാട് കാഞ്ചികാമകോടിപീഠം ശങ്കരാചാര്യസേവാസമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രത്തിന്റെ മണ്ഡപത്തിന്റെ നടക്കുന്ന ഭജനനോത്സവത്തിൽ മുംബൈ ശ്രീകാന്ത് ഗോപാലകൃഷ്ണൻ ഭാഗവതരും സംഘവും നടത്തിയ നാമസങ്കീർത്തനം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
അന്തരിച്ച മുൻ എം.എൽ.എ. ജി.പ്രതാപവർമ തമ്പാന്റെ ഭൗതികശരീരം വെള്ളിയാഴ്ച കൊല്ലം ഡിസിസി യിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അന്തരിച്ച മുൻ എം.എൽ.എ. ജി.പ്രതാപവർമ തമ്പാന്റെ ഭൗതികശരീരം വെള്ളിയാഴ്ച്ച രാവിലെ തേവള്ളി പാലസ് വാർഡിലെ വീട്ടിൽ കൊണ്ട് വന്നപ്പോൾ. ഭാര്യ ദീപ തമ്പാൻ, മക്കളായ ചൈത്ര, ഗോകുൽ എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അന്തരിച്ച മുൻ എം.എൽ.എ. ജി.പ്രതാപവർമ തമ്പാന്റെ ഭൗതികശരീരം വെള്ളിയാഴ്ച കൊല്ലം ഡിസിസി യിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഡിസിസി പ്രസിഡന്റ പി. രാജേന്ദ്രപ്രസാദിന്റ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അന്തരിച്ച മുൻ എം.എൽ.എ. ജി.പ്രതാപവർമ തമ്പാന്റെ ഭൗതികശരീരം വെള്ളിയാഴ്ച കൊല്ലം ഡിസിസി യിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അന്തരിച്ച മുൻ എം.എൽ.എ. ജി.പ്രതാപവർമ തമ്പാന്റെ ഭൗതികശരീരം വെള്ളിയാഴ്ച കൊല്ലം ഡിസിസിയിൽ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം - കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജനെ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
വയനാട് കല്ലൂര്‍ 67 നെന്മേനിക്കുന്നിനുസമീപം കനത്തമഴയെത്തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍ വലയുമായി മീന്‍പിടിക്കുന്ന സ്ത്രീ.
വെള്ളം കയറിക്കിടക്കുന്ന കുട്ടനാട് രാമങ്കരി ധർമ്മശാസ്ത ക്ഷേത്രം | ഫോട്ടോ: സി.ബിജു / മാതൃഭൂമി
ആലപ്പുഴ മങ്കൊമ്പ് ബ്ലോക്കിന് സമീപം വെള്ളം കയറി കിടക്കുന്ന വീടുകളിലൊന്ന് | ഫോട്ടോ: സി.ബിജു / മാതൃഭൂമി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പദ്ധതി വിഹിതം സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കനത്തമഴയിൽ വെള്ളം കയറിയ എറണാകുളം പുത്തൻവേലിക്കരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
എക്സൈസ് വകുപ്പിന് പുതിയതായി വാങ്ങിയ 10 മഹീന്ദ്ര ബൊലേറോ നിയോ കാറുകള്‍ തിരുവന്തപുരം എക്സൈസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം.വി ഗോവിന്ദന് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇന്നലെ രാത്രി വഴിതെറ്റി കോട്ടയം പറേച്ചാലിൽ തോട്ടിൽ വീണ കാറും, കാറിലുണ്ടായിരുന്ന ആൾക്കാരെ രക്ഷിച്ച നാട്ടുകാരും | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനുമുന്നിലെ വെള്ളക്കെട്ട് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മഴയാത്ര - കണ്ണൂരിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കർഷക സംഘം കണ്ണൂർ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എം. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ബലിദാനികളെ അപമാനിച്ച ബി.ജെ.പി. നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധം | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
ഡൽഹി കോൺഗ്രസ് ആസ്ഥാനം പോലീസ് വളഞ്ഞപ്പോൾ | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
ഒഴിഞ്ഞുപോക്ക്... ആലപ്പുഴ തലവടി പോളേപറമ്പില് വീടുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറുന്ന നാട്ടുകാര്‍. ഫോട്ടോ - സി. ബിജു\മാതൃഭൂമി
വീട്ടിലേക്കുള്ള വഴി... വെള്ളംകയറിക്കിടക്കുന്ന ആലപ്പുഴ തലവടി കുതിരിച്ചാല് കുന്നുമ്മാടി കോളനിയിലെ തന്റെ വീട്ടിലേക്ക് വള്ളം തുഴഞ്ഞ് പോകുന്ന കുട്ടി. റോഡിലും, വീടുകളിലും വെള്ളംകയറിയ അവസ്ഥയിലാണ്. ഫോട്ടോ - സി. ബിജു\മാതൃഭൂമി
രാഹുല്‍ഗാന്ധി ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം. ഫോട്ടോ - സാബു സ്കറിയ\മാതൃഭൂമി
ചെക്ക് അല്ല കിക്ക് .. ചെസ് ഒളിമ്പ്യാഡിനോട് അനുബന്ധിച്ച് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ചെസ് താരം വിശ്വനാഥന് ആനന്ദ്. ഒളിമ്പ്യാഡില്‍ വ്യാഴാഴ്ച ചെസ് മത്സരമുണ്ടായിരുന്നില്ല. ഫോട്ടോ- വി.രമേഷ്
എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ കോണ്‍ഗ്രസ് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നുണ്ട്. ഫോട്ടോ - സാബു സ്കറിയ\മാതൃഭൂമി
എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ കോണ്‍ഗ്രസ് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നുണ്ട്. ഫോട്ടോ - സാബു സ്കറിയ\മാതൃഭൂമി
മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ഇടുക്കി കാളിയാർ പുഴ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്നു വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..