ജൂണ്‍ അഞ്ച് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/80

കോഴിക്കോട് എരഞ്ഞിക്കലിലെ ഗവ: എൽ.പി.സ്കൂളിന്റെ മതിൽ തിങ്കളാഴ്ച്ച രാവിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചു പൊളിച്ച നിലയിൽ. കുട്ടികൾ ക്ലാസിൽ കയറിയ സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി. ഒരു വഴി യാത്രക്കാരൻ ഓടി രക്ഷപ്പെടുകയും ചെയ്തു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/80

പരിതാപകരം ഈ പരിസ്ഥിതി ......: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കിടയിൽ സ്നേഹപ്രകടനം നടത്തുന്ന പാമ്പുകൾ - കോഴിക്കോട് പാവങ്ങാട് മൂർക്കനാട്ട്താഴം ചീപ്പിൽ നിന്നുള്ള പരിസ്ഥിതി ദിനത്തിലെ കാഴ്ച | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/80

ലോക പരിസ്ഥിതി ദിനത്തിൽ പുല്ലൂരാൽ ജനകീയം കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൃക്ഷതൈ വിതരണം യുവ കർഷകൻ അലികുട്ടി ഉദ്ഘാടനം ചെയ്തപ്പോൾ. കൃഷ്ണകുമാർ പുല്ലൂരാൻ, പി. രാജൻ, മനോജ്‌ തെക്കുംപാട്ട്, ടി.പി. ബാബു, എം. ദിലീപ് എന്നിവർ പങ്കെടുത്തു.

4/80

തിരുവനന്തപുരം ചാല ആര്യശാല ദേവീക്ഷേത്രത്തിന് സമീപത്തെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/80

ഒരു തൈ; ഒത്തിരി നൻമ... ലോക പരിസ്ഥിതി ദിനത്തിൽ മലപ്പുറം സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/80

ഓർമ്മത്തൈകൾ... ലോക പരിസ്ഥിതി ദിനത്തിൽ മലപ്പുറം സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിതരണം ചെയ്ത വൃക്ഷ തൈകളുമായി വിദ്യാർഥികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/80

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/80

എ ഐ ക്യാമറ അഴിമതിക്ക് എതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരപരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ യുഡിഎഫ് കൺവീനർ എം.എം ഹസൻ റീത്ത് വച്ചപ്പോൾ. ഡിസിസി പ്രസിഡന്റ് പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/80

മാതൃഭൂമി സീഡ് എറണാകുളം ജില്ലാ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആലുവയിൽ മാതൃഭൂമി പരിപാലിക്കുന്ന മാതൃകാ തോട്ടത്തിൽ നടന്ന ചടങ്ങിൽ നിന്നുള്ള ദൃശ്യം. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഇന്ദു നായർ, കോസ്റ്റ് ഗാർഡ് കാമാൻഡിങ് ഓഫീസർ അതുൽ അഗർവാൾ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് & ബ്രാഞ്ച് ഹെഡ് സനൽ പോൾ അഗസ്റ്റിൻ എന്നിവരെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

10/80

മാതൃഭൂമി സീഡ് എറണാകുളം ജില്ലാ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആലുവയിൽ മാതൃഭൂമി പരിപാലിക്കുന്ന മാതൃകാ തോട്ടത്തിൽ നടന്ന ചടങ്ങിൽ നിന്നുള്ള ദൃശ്യം. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഇന്ദു നായർ, കോസ്റ്റ് ഗാർഡ് കാമാൻഡിങ് ഓഫീസർ അതുൽ അഗർവാൾ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് & ബ്രാഞ്ച് ഹെഡ് സനൽ പോൾ അഗസ്റ്റിൻ എന്നിവരെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/80

മാതൃഭൂമി സീഡ് എറണാകുളം ജില്ലാ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആലുവയിൽ മാതൃഭൂമി പരിപാലിക്കുന്ന മാതൃകാ തോട്ടത്തിൽ നടന്ന ചടങ്ങിൽ നിന്നുള്ള ദൃശ്യം. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഇന്ദു നായർ, കോസ്റ്റ് ഗാർഡ് കാമാൻഡിങ് ഓഫീസർ അതുൽ അഗർവാൾ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് & ബ്രാഞ്ച് ഹെഡ് സനൽ പോൾ അഗസ്റ്റിൻ എന്നിവരെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

12/80

മാതൃഭൂമി സീഡ് എറണാകുളം ജില്ലാ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആലുവയിൽ മാതൃഭൂമി പരിപാലിക്കുന്ന മാതൃകാ തോട്ടത്തിൽ നടന്ന ചടങ്ങിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

13/80

എ.ഐ. ക്യാമറ അഴിമതിയ്‌ക്കെതിരെ സംസ്ഥാന പ്രതിഷേധ ധർണ കൊല്ലം ചിന്നക്കടയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

14/80

തിരുവനന്തപുരം ചാല ആര്യശാല ദേവീക്ഷേത്രത്തിന് സമീപത്തെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം അണയ്‌ക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/80

കെ-ഫോൺ തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്‌ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ ഇന്റർനെറ്റിലൂടെ വയനാട് കണിയാമ്പറ്റ പഞ്ചായത്തിലെ പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ പ്ലസ് ടു വിദ്യാർഥി ആദർശുമായി ഓൺലൈനിൽ സംസാരിക്കുന്നു. മന്ത്രിമാരായ ആർ.ബിന്ദു, വി.ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജി.ആർ.അനിൽ, കെ.കൃഷ്‌ണൻകുട്ടി, എം.ബി.രാജേഷ്, കെ.എൻ.ബാലഗോപാൽ, കെ-ഫോൺ എം.ഡി. ഡോ.സന്തോഷ് ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/80

കമ്പത്തു നിന്നും പിടിച്ച അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പിന്റെ വാഹനത്തിൽ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

17/80

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ലഹരിക്കെതിരെ ഒരു മരം' പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ എന്നിവർ ചേർന്ന്‌ മരം നടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/80

മാതൃഭൂമി-ഫെഡറൽബാങ്ക്-സീഡ് 15-ാം വർഷത്തിലേക്ക് ജില്ലാതല ഉദ്ഘാടനം തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂളിൽ മന്ത്രി വി. അബദുറഹ്മാൻ നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/80

മാതൃഭൂമി-ഫെഡറൽബാങ്ക്-സീഡ് 15-ാം വർഷത്തിലേക്ക് ജില്ലാതല ഉദ്ഘാടനം തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂളിൽ മന്ത്രി വി. അബദുറഹ്മാൻ കുട്ടികൾക്ക് തുണി സഞ്ചികൾ വിതരണം ചെയ്ത് നിർവ്വഹിച്ചപ്പോൾ. പ്രിൻസിപ്പൽ വി.പി. മധുസൂദനൻ, മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് എം.എസ്. സിയാദ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേഷ് കുമാർ, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബീന മജീദ് തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/80

എ.ഐ. ക്യാമറ അഴിമതിയ്‌ക്കെതിരെ ജുഡിഷ്യൽ അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വരാജ് റൗണ്ടിൽ നടത്തിയ സമരം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലയിലെ എ.ഐ. ക്യാമറകളുള്ള 51 കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തി | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/80

ഓമല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന മാലിന്യമുക്ത നവകേരളം ശുചിത്വ കാമ്പയിന്റെ ഭാഗമായുള്ള ഹരിതസഭ ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

22/80

ഗുസ്തി താരങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്തു നടത്തിയ സംഗമത്തിൽ വർഗീസ് കളത്തിലും സലീഷ് ചെറുപുഴയും ചിത്രം വരച്ചു പ്രതിഷേധിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/80

ഗുസ്തി താരങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു ട്രേഡ് യൂണിയൻ സംയുക്ത സമിതി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/80

കെ. ഫോൺ ഉദ്‌ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ ഒരുക്കിയ വലിയ സ്‌ക്രീനിൽ കാണുന്നവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

25/80

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി കാനകളിലെ തടസ്സം നീക്കുന്നതിനുള്ള 'സക്ഷൻ കം ജെറ്റിങ്' യന്ത്രത്തിന്റെ പ്രവർത്തനോദ്‌ഘാടനം മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ എറണാകുളം ജോസ് ജംഗ്ഷന് സമീപം തുടങ്ങിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

26/80

തിരുവനന്തപുരത്ത്‌ മഴ പെയ്‌തപ്പോൾ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

27/80

എ.ഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ്സ് ആലപ്പുഴ കളർകോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ ഉദ്ഘാടനം ഡി. സി.സി. പ്രസിഡന്റ് ബി.ബാബുപ്രസാദ് നിർവഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/80

'അഴിമതി കാമറ അറബി കടലിൽ' എന്ന മുദ്രവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ തളാപ്പ് എ.ഐ.ക്യാമറക്കു കീഴിൽ നടത്തിയ ധർണ അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/80

മാതൃഭൂമി സീഡ് ജില്ലാതല ഉദ്ഘാടനം കൊടുമൺ ജി എസ്.സി.വി. എൽ.പി സ്‌കൂളിൽ നിർവ്വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുട്ടികൾക്ക് തുണി സഞ്ചി വിതരണം ചെയ്തപ്പോൾ. സി.എം.സി ചെയർമാൻ ജി.അനു കൃഷ്ണ, വാർഡ് മെമ്പർ എ.ജി.ശ്രീകുമാർ, അഗ്രികൾച്ചർ ഓഫീസർ എസ്.ആദില, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പത്തനംതിട്ട സി.കെ ഹാബി, ഹെഡ്മിസ്റ്റർ സുധ.കെ.പണിക്കർ, ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡണ്ട് ആന്റ് പറക്കോട് ബ്രാഞ്ച് ഹെഡ് വി.ടി. പ്രവീൺ എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

30/80

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊടുമൺ ജി എസ്.സി.വി. എൽ.പി സ്‌കൂളിൽ നടന്ന മാതൃഭൂമി സീഡ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വൃക്ഷതൈ മാതൃഭൂമി ന്യൂസ് എഡിറ്റർ പ.കെ.ജയചന്ദ്രന് കൈമാറുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

31/80

മാതൃഭൂമി സീഡ് ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കൊടുമൺ ജി എസ്.സി.വി. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലുമ്പോൾ പ്രീപ്രൈമറി ക്ലാസിലെ കുരുന്നുകളും കൂട്ട് ചേർന്നപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

32/80

മാതൃഭൂമി സീഡ് ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കൊടുമൺ ജി എസ്.സി.വി. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

33/80

എ.ഐ. ക്യാമറ അഴിമതി കൊള്ളയ്‌ക്കെതിരെ കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ് ക്ലബ് ജംഗ്ഷനിലെ എ.ഐ. ക്യാമറയ്ക്ക് മുന്നിൽ നടത്തിയ സായാഹ്ന ധർണ ഡി.സി.സി. പ്രസിഡൻറ് കെ.പി. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

34/80

കെ ഫോൺ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

35/80

സീഡിന്റെ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ ലഹരി വിരുദ്ധ പോസ്റ്റർ എക്സൈസ് കമ്മീഷണറും വിമുക്തി സി.ഇ.ഒ. യുമായ ഡി. രാജീവ് പ്രകാശനം ചെയ്തപ്പോൾ. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. അനിമോൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് രഞ്ജി അലക്സ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/80

സീഡിന്റെ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് തുണിസഞ്ചി വിതരണം ചെയ്ത് നിർവഹിച്ചപ്പോൾ. മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റർ പി. അനിൽകുമാർ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് രഞ്ജി അലക്സ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. അനിമോൻ, അഡിഷണൽ എക്സൈസ് കമ്മീഷണർ ഡി. രാജീവ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/80

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നടന്ന പരിയാവരൺ സമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/80

കാസർകോട് സിവിൽ സ്റ്റേഷൻ പരിസരത്ത് ജോയിന്റ് കൗൺസിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് കളക്ടർ കെ.ഇമ്പശേഖർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/80

മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി പഴയ ബസ് സ്റ്റാൻഡ് എം.ജി. റോഡിലെ എ.ഐ. ക്യാമറക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

40/80

ലോക പരിസ്ഥിതി ദിനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 5000 കണ്ടൽത്തൈകൾ വച്ചുപിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വളപട്ടണം പുഴയോരത്ത് നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/80

കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ സ്വാഗത സംഘം രൂപീകരണ യോഗം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

42/80

കണ്ണൂർ കോർപറേഷൻ ഹരിതസഭ മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/80

വാഹനാപകടത്തിൽ മരിച്ച സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ കോട്ടയം വാകത്താനത്തുള്ള ഭാര്യ വീട്ടിൽ സുധിയുടെ ഇളയ മകൻ ഋതുലുമായി ഭാര്യയുടെ ചേച്ചി രമ്യ. സമീപം ഭാര്യ രേണു | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

44/80

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സ്വദേശി തീർത്ഥയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പുരസ്‌കാരം സമ്മാനിക്കുന്നു. പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി അശ്വിനി കുമാർ ചൗബേ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

45/80

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി അശ്വിനി കുമാർ ചൗബേ, സെക്രട്ടറി ലീനാ നന്ദൻ എന്നിവർ സുവനീർ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

46/80

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറസിലൂടെ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി അശ്വിനി കുമാർ ചൗബേ, സെക്രട്ടറി ലീനാ നന്ദൻ എന്നിവർ വേദിയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

47/80

കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പതിനഞ്ചാമത് ജില്ലാതല പ്രവർത്തനനോദ്ഘാടനം മേയർ ഡോ.ബീനാ ഫിലിപ്പ് സീഡിന്റെ തുണി സഞ്ചി വിദ്യാർത്ഥിനിയ്ക്ക് കൈമാറി നിർവ്വഹിക്കുന്നു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡണ്ടും മേഖലാ തലവനുമായ റെജി.സി.വി, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ജാൻസി കെ.കോശി, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. രൂപേഷ് മെർവിൻ, എ.ഇ.ഒ. ജയകൃഷ്ണൻ എം, ആർ. അപർണ്ണാ നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

48/80

ലോക പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനച്ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ വംശനാശ ഭീഷണിയുള്ള സസ്യ വിഭാഗത്തിൽപ്പെടുന്ന ആയിരവില്ലി ഇലിപ്പ മരത്തിന്റെ തൈ നടുന്നു. മന്ത്രി വി.ശിവൻകുട്ടി, ഡോ.വി.വേണു, ഡോ.എം.സി.ദത്തൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

49/80

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 3 കേരള ബറ്റാലിയൻ എൻ സി സിയുടെ നേതൃത്വത്തിൽ വിവിധ കോളേജിലെ എൻ സി സി കേഡറ്റുകൾ തിരുവനന്തപുരം മാനവീയം വീഥിയും പരിസരവും വൃത്തിയാക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

50/80

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മധുരവനം എന്ന പേരിൽ ഫല വൃക്ഷതോട്ടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ.നിശാന്തിനി വൃക്ഷ തൈ നട്ട് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

51/80

മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ് കണ്ണൂരിൽ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

52/80

ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവർ ചേർന്ന് കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഉദ്ഘാടകൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

53/80

ലോക പരിസ്ഥിതി ദിനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കണ്ണൂർ ഡിസിസി ഓഫിസിൽ വൃക്ഷത്തൈ നടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

54/80

ന്യൂഡൽഹിയിൽ എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ട്രൈ സർവീസ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

55/80

ന്യൂഡൽഹിയിൽ ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

56/80

ന്യൂഡൽഹിയിൽ ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

57/80

കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ വനിതാ വിഭാഗം നടത്തിയ ഇലയറിവ് മേളയിൽ പങ്കെടുക്കാനെത്തിയവർ ഇല വിഭവങ്ങളുമായി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

58/80

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ ഓഫീസ് പരിസരത്ത്‌ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മരം നടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

59/80

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കോർപറേഷൻ വളപ്പിൽ മേയർ ടി.ഓ.മോഹനന്റെ നേതൃത്വത്തിൽ മരം നടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

60/80

മാതൃഭൂമി സീഡ് 15-ാം വർഷ പരിപാടികളുടെ ഭഗമായി പാലക്കാട് ജവഹർ നവോദയ വിദ്യാലയത്തിൽ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുറ ശ്രീനിവാസ് വൃക്ഷത്തെ നടുന്നു. പ്രിൻസിപ്പൽ സി.വി.പ്രമീള, ഫെഡറൽ ബാങ്ക് പാലക്കാട് റീജിയണൽ ഹെഡ് പി.ജി.റെജി, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ ആർ.പി.മോഹൻദാസ്, പാലക്കാട് ഡി.ഡി.ഇ. പി.വി.മനോജ്കുമാർ, പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി.ഡി.മീന എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

61/80

മാതൃഭൂമി സീഡ് 15-ാം വർഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജവഹർ നവോദയ വിദ്യാലയത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

62/80

മാതൃഭൂമി സീഡിന്റെ പതിനഞ്ചാം വർഷ തൃശൂർ ജില്ലാ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് പോട്ടോർ ഭാരതീയ വിദ്യാഭവൻ സ്ക്കൂളിൽ നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

63/80

മാതൃഭൂമി സീഡിന്റെ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ പ്രതിജ്ഞ എൻ.കെ. പ്രേമചന്ദ്രൻ എം.പി. വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

64/80

അരിക്കൊമ്പനെ തമിഴ്‌നാട്‌ സർക്കാർ മയക്കുവെടിവെച്ച്‌ ഉൾവനത്തിലേക്ക്‌ കൊണ്ടുപോകുന്നു.

65/80

മാതൃഭൂമി സീഡ് കാസർകോട് ജില്ലാതല പ്രവർത്തന ഉദ്ഘാടനം ചെമ്മനാട് ഈസ്റ്റ് ജി. എൽ.പി.സ്കൂളിൽ നിർവ്വഹിച്ച ശേഷം ബേക്കൽ ഡി.വൈ.എസ്.പി. സി.കെ. സുനിൽകുമാർ കുട്ടികൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

66/80

മാതൃഭൂമി സീഡ് 2023-24 വർഷത്തെ കൊല്ലം ജില്ലയിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചവറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവഹിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

67/80

കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് 2023-24 ജില്ലാതല ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പ് നിർവ്വഹിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

68/80

മാതൃഭൂമി സീഡ് കാസർകോട് ജില്ലാതല പ്രവർത്തന ഉദ്ഘാടനം ചെമ്മനാട് ഈസ്റ്റ് ജി. എൽ.പി.സ്കൂളിൽ ബേക്കൽ ഡി.വൈ.എസ്.പി. സി.കെ. സുനിൽകുമാർ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

69/80

മാതൃഭൂമി സീഡിന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലുവയിലെ മാതൃഭൂമിയുടെ മാതൃകാ തോട്ടത്തിൽ വിശിഷ്ടാതിഥികളോടൊപ്പം വിദ്യാർഥികൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

70/80

മാതൃഭൂമി സീഡിന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലുവയിലെ മാതൃഭൂമിയുടെ മാതൃകാ തോട്ടത്തിൽ വൃക്ഷ തൈ നടുന്ന ജില്ലാ കളക്ടർ എൻ.എസ്‌.കെ. ഉമേഷ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

71/80

മാതൃഭൂമി സീഡ് ആലപ്പുഴ ജില്ലാതല ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

72/80

മാതൃഭൂമി സീഡ് കണ്ണൂർ ജില്ലാതല പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ തുണിസഞ്ചികൾ വിതരണം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

73/80

മാതൃഭൂമി സീഡിൻ്റെ പതിനഞ്ചാം വർഷത്തെ തിരുവനന്തപുരം ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ നിർവഹിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

74/80

സീഡ് പ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്‌ഘാടനം കോട്ടയം സിഎംഎസ് കോളേജ് സ്കൂളിൽ ചീഫ്‌ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ പ്രൊജക്റ്റ്‌ ടൈഗർ പി പി പ്രമോദ് നിർവഹിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

75/80

കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കാവാടത്തിന് സമീപം ഇന്ന് പുലർച്ചെ കൊലപാതകമുണ്ടായ സ്ഥലത്ത് പോലിസ് കാവൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

76/80

പിടിച്ചു കെട്ടും നാം... പ്ലാസ്റ്റിക്കിനെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ട് ലോക പരിസ്ഥിതി ദിനമിങ്ങെത്തുമ്പോൾ, കണ്ണൂർ പെരിങ്ങളായിൽ വറ്റി വരണ്ട കാനാമ്പുഴയിൽ പുതുമഴ നൽകിയ ഊർജ്ജവുമായി വീണുകിടക്കുന്ന പ്ലാസ്റ്റിക്‌ കുപ്പിയെ വരിഞ്ഞു കെട്ടുകയാണ് പ്രകൃതി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

77/80

അതാകരുതേ എന്റെ ജീവന്‍... ഒഡിഷ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബാലസോറിലെ താത്കാലിക മോര്‍ച്ചറിയുടെ പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ നോക്കി ബന്ധുവിനെ തിരിച്ചറിയാന്‍ ശ്രമിക്കുന്നയാള്‍| ഫോട്ടോ: എ.എഫ്.പി.

78/80

കോഴിക്കോട് ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ സബ് കളക്ടർ വി.ചെൽസാസിനിയോടൊപ്പം | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

79/80

കടലിൽ നടുവിൽ നിന്നും എഞ്ചിൻ തകരാറായതിനെ തുടർന്ന് ലക്ഷ്യം തെറ്റിയ മീൻ പിടുത്ത ബോട്ട് കണ്ണൂർ പയ്യാമ്പലം ബീച്ചിലെ മണൽ തിട്ടയിൽ ഇടിച്ചു നിന്ന നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

80/80

സുനിൽ കണ്ടല്ലൂർ നിർമ്മിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമ തിരുവനന്തപുരം മരുതൻകുഴിയിലെ കോടിയേരി ഹൗസിൽ എത്തിച്ചപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന ഭാര്യ വിനോദിനി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kannur

2

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023


kollam

44

സെപ്റ്റംബർ 28 ചിത്രങ്ങളിലൂടെ

Sep 28, 2023


malappuram

47

സെപ്റ്റംബർ 29 ചിത്രങ്ങളിലൂടെ

Sep 29, 2023


Most Commented