മാർച്ച് 5 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/31

മൂകം വാചാലം... കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മൂകാഭിനയത്തിന്റെ മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുരുദേവ ആർട്സ് ആൻഡ് സയൻസ് കോളേജ് മാത്തിൽ ടീമിന്റെ ആഹ്‌ളാദം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/31

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയവരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/31

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ നടന്ന മൂകാഭിനയ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/31

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ നടന്ന മൂകാഭിനയ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/31

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തിരൂരിൽ മുസ്ലീം ലീഗ് മുൻസിപ്പൽ കമ്മിറ്റി നടത്തിയ വിളംബര റാലി | ഫോട്ടോ: പ്രദീപ്‌ പയ്യോളി

6/31

തിരൂർ ജി.എം.യു.പി.സ്കൂളിൽ രക്ഷിതാക്കളുടെ കലോത്സവത്തിൽ ഏഴാം ക്ലാസ് വിദ്യാർഥി സിദ്ദാർഥിൻ്റെ മാതാവ് സൗമ്യ വിനീഷ് ഭരതനാട്യമവതരിപ്പിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

7/31

ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ ദന്ത ദിനാചരണവും വനിതാ ദിനാചരണം കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

8/31

തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച കൊല്ലം രൂപത മുൻ അധ്യക്ഷൻ ഡോ.ജോസഫ് ജി ഫെർണാണ്ടസിന്റെ ഭൗതിക ശരീരത്തിൽ അന്തിമ ഉപചാരം അർപ്പിക്കുന്ന തങ്കശ്ശേരി ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി

9/31

തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച കൊല്ലം രൂപത മുൻ അധ്യക്ഷൻ ഡോ.ജോസഫ് ജി ഫെർണാണ്ടസിന്റെ ഭൗതിക ശരീരത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പുഷ്പചക്രം സമർപ്പിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി

10/31

തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച കൊല്ലം രൂപത മുൻ അധ്യക്ഷൻ ഡോ.ജോസഫ് ജി ഫെർണാണ്ടസിന്റെ ഭൗതികശരീരത്തിന്‌ അന്ത്യാഞ്ജലി അർപ്പിക്കുന്ന മന്ത്രി ജെ ചിഞ്ചുറാണി. മുൻ ബിഷപ്പ് സ്റ്റാൻലി റോമൻ, ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി

11/31

പൊങ്കാല ഉത്സവം നടക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് വഞ്ചിയൂർ പുത്തൻ റോഡ് ജംഗ്‌ഷനിൽ നിന്ന് കതിർക്കാള എഴുന്നള്ളത്ത് ആരംഭിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/31

കൊല്ലത്ത് നടന്ന കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി ജി.ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/31

വെൽഡിങ്ങ് വർക്കേർസ് ആന്റ് അലൂമിനിയം ഫാബ്രിക്കേറ്റർസ് കേരള കണ്ണൂർ ജില്ലാ സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

14/31

കണ്ണൂർ സർവകലാശാല കലോത്സവം സമാപന സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/31

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ദർശനത്തിനായി വരി നിൽക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/31

ചിരിതൂകി... നിറമുള്ള ജീവിതം സ്വപ്നം കണ്ട് രാജസ്ഥാനിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിയതാണ് ഇവർ. സംഘം നിർമ്മിച്ച കൃഷ്ണ ശില്പങ്ങളിൽ ചായം പൂശുന്ന വനിതകൾ. പാലക്കാട് പിരായിരി - മങ്കര റോഡരികിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

17/31

കോട്ടയം തിരുവഞ്ചൂര്‍ പോളച്ചിറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്ത്‌ പോലീസ്‌ ഇൻക്വസ്റ്റ്‌ നടത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

18/31

കെ.എൻ.ഇ.എഫ്. കണ്ണൂർ ജില്ലാ സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/31

വിശ്വകർമ്മ സർവ്വീസ്‌ സൊസൈറ്റി കണ്ണൂർ ജില്ലാ കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി അഡ്വ. ബിനോയ്കുമാർ ക്ലാസെടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/31

കണ്ണൂരിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ ഫെറയുടെ ഓഫീസ് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

21/31

എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ കുടുംബ സംഗമം കണ്ണൂരിൽ കെ.വി.സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/31

പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയത്ത് നടത്തിയ പ്രതിഷേധ സമരത്തിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

23/31

പാമ്പൻ മാധവൻ അനുസ്മരണത്തിന് വ്യത്യസ്ത ചടങ്ങുകൾക്കെത്തിയ എൻ.സി.പി. നേതാവ് മന്ത്രി എ. കെ.ശശീന്ദ്രനും കോൺഗ്രസ് എസ്‌ പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയും കണ്ണൂർ പയ്യാമ്പലത്ത് കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/31

കണ്ണൂർ പ്രസ്സ് ക്ലബ് സ്ഥാപക പ്രസിഡണ്ട് പാമ്പൻ മാധവന് 31-ാം സ്മൃതിദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി കുടിരത്തിൽ പ്രണാമമർപ്പിക്കുന്ന പത്രപ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/31

എൻ.സി.പി. പ്രവർത്തകർ കണ്ണൂർ പയ്യാമ്പലത്തെ പാമ്പൻ മാധവൻ സ്മൃതികുടീരത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/31

പത്രപ്രവർത്തകനും കോൺഗ്രസ് എസ് നേതാവുമായിരുന്ന പാമ്പൻ മാധവന്റെ സ്മൃതി ദിനത്തിൽ കോൺഗ്രസ് എസ് പ്രവർത്തകർ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ യുടെ നേതൃത്വത്തിൽ പ്രണാമമർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/31

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/31

കൺമുന്നിലൊരു "മുഖ്യ" നിമിഷം... കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കെ. കെ. രമ എം. എൽ. എ. യും നേർക്കുനേർ കണ്ടപ്പോൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

29/31

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും, മേൽശാന്തി പി.എം.മോനേഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ ആറാട്ട് നടന്നപ്പോൾ | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

30/31

കൊല്ലത്ത് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, ഇ എസ് ഐ കോടതിയുടെ നവീകരിച്ച കോർട്ട് ഹാൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/31

സി-ഡാക്ക് പുതിയതായി വികസിപ്പിച്ച ഉപകരണങ്ങളുടെ ഉദ്‌ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ഐ.ടി. സെക്രട്ടറി അൽകേഷ് കുമാർ ശർമ നിർവഹിക്കുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സുനിതാവർമ, സി-ഡാക്ക് ഡയറക്ടർ കലൈ സെൽവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kannur

38

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


tvm

33

മേയ് ആറ് ചിത്രങ്ങളിലൂടെ

May 6, 2023

Most Commented