
കണ്ണൂർ ജില്ലാ ആസ്പത്രിയുടെ കാഷ്വാലിറ്റിയോട് ചേർന്നുള്ള പരിശോധനാ മുറിക്കു മുന്നിൽ രാത്രി ഏറെ വൈകിയും കാത്തു നിൽക്കുന്ന രോഗികൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ ജില്ലാ ആസ്പത്രിയുടെ കാഷ്വാലിറ്റിയോട് ചേർന്നുള്ള പരിശോധനാ മുറിക്കു മുന്നിൽ രാത്രി ഏറെ വൈകിയും കാത്തു നിൽക്കുന്ന രോഗികൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഹാൻവീവ് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ക്രിസ്തുമസ് സാരി വിപണന മേള ഉദ്ഘാടനം ചെയ്ത മേയർ ടി.ഓ.മോഹനൻ മേള നോക്കി കാണുന്നു. ടി.കെ. ഗോവിന്ദൻ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടുന്ന ബിനോയ്, എസ്.കെ. എച്ച്.എസ്.എസ്. നല്ലപ്പള്ളി പാലക്കാട്) | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ശിവപ്രിയ ഇ എസ് (ഫിഷറീസ് എച്ച്. എസ്, നാട്ടിക, തൃശൂർ) | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
തിരുവനന്തപുരം കരിമഠം കോളനിയിൽ പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ലൈലാ ബീവിയുടെ ഫ്ലാറ്റിൽ മന്ത്രി എം ബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാല് കാച്ചുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ലോക മണ്ണ് ദിനാചരണത്തിന്റെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ വേദിക്ക് സമീപം ഒരുക്കിയ സ്ഥലത്ത് മന്ത്രി പി.പ്രസാദ് പച്ചക്കറിതൈ നടാൻ തടം എടുക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്.സുബ്രഹ്മണ്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ. പ്രവർത്തകർ കൊല്ലത്ത് നടത്തിയ ആഹ്ലാദ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ശബരിമല തീർത്ഥാടകരോടുള്ള അവഗണനയ്ക്കെതിരെ പത്തനംതിട്ട ഡി സി സി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മത്സ്യ തൊഴിലാളികൾ നടത്തുന്ന വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി കത്തോലിക്ക സഭാ നേത്യത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ബംഗാൾ ഗവർണർ സി വി ആനന്ദബോസ് എറണാകുളം സുബാഷ്പാർക്കിലുള്ള വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു. സുധാ ദിലീപ്, റിങ്കു ഗുഹ, സി.ജി. രാജഗോപാൽ, കെ.പി. ഹരിഹരകുമാർ, ഡോ. കിഷോർ കുമാർ, പി.വി. അതികായൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
കയർ വർക്കേഴ്സ് സെന്ററി (സിഐടിയു ) ന്റെ നേതൃത്വത്തിൽ എറണാകുളത്ത് കയർ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
പ്രീ - പ്രൈമറി ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥ നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് പ്രീ - പ്രൈമറി ജീവനക്കാർ നടത്തിയ നിയമസഭാ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കാത്തിരിപ്പ് പ്രതീക്ഷയോടെ... പെൻഷൻ സബ് ട്രഷറികളിലെ സെർവർ തകരാറായതിനെത്തുടർന്ന് തിങ്കളാഴ്ച കേരളമൊട്ടുക്കും പെൻഷൻ വിതരണം മുടങ്ങി. രാവിലെ പെൻഷൻ വാങ്ങാൻ എത്തി സെർവർ തകരാർ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയോടെ വൈകുന്നേരം വരെ കൊല്ലം ആശ്രാമത്തെ സബ് ട്രഷറിക്കുമുന്നിൽ കാത്തിരിക്കുന്നവർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പട്ടിക വർഗ്ഗ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ചയും യുവമോർച്ചയും സംയുക്തമായി തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകയെ മറ്റുപ്രവർത്തകർ സമരമുഖത്ത് നിന്ന് മാറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ചയും യുവമോർച്ചയും സംയുക്തമായി തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് നടാനായി തെങ്ങുമായെത്തുന്ന സ്വാമി | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പതിനെട്ടാംപടി കയറിയെത്തുന്ന മാളികപ്പുറത്തിനെ സഹായിക്കാൻ ശ്രമിക്കുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാളികപ്പുറത്ത് ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്ന അയ്യപ്പഭക്തർ| ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പതിനെട്ടാംപടി കയറി സന്നിധാനത്തേക്കെത്തുന്ന കുഞ്ഞയ്യപ്പനും കുഞ്ഞുമാളികപ്പുറവും | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സ്വാഗതം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കണ്ണൂർ ജില്ലാതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആരാധന, ആവേശം... ശബരിമല തീർത്ഥാടനവും, ലോകകപ്പ് ഫുട്ബോൾ കളിയും ഒന്നിച്ചെത്തിയ കാലമാണിത്. കളിയാവേശത്തിൽ നാടൊട്ടുക്ക് കട്ടൗട്ടുകൾ വച്ചും ഇഷ്ടതാരങ്ങളുടെ ജഴ്സികളിഞ്ഞും ആരാധകർ അരങ്ങുണർത്തുന്ന കാലം. വ്രതശുദ്ധിയോടെ കറുപ്പും, കാവിയുമണിഞ്ഞ് ഭക്തർ മലകയറുന്നകാലവും. ആലപ്പുഴ കോടതിപ്പാലത്തിന് സമീപമുള്ള കടയിൽ രണ്ടുതരം വസ്ത്രങ്ങളും ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കണ്ണൂർ കക്കാട് പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തളാപ്പ് മിക്സഡ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ പുഴയോരത്ത് ചങ്ങല തീർത്ത് പുഴ സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ശശി തരൂർ എം.പി. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ശശി തരൂർ എം.പി. കർദിനാൾ ജോർജ് ആലഞ്ചേരിയോടൊപ്പം എറണാകുളത്ത് ബിഷപ്പ് ഹൗസിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് 5 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജിതിൻ രാജ് കെ, ജി.എച്ച്.എസ്.എസ്. അരീക്കോട് മലപ്പുറം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് 5 കിലോമീറ്റർ നടത്ത മത്സരത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 5000 മീറ്റർ നടത്ത മത്സരത്തിന് തയ്യാറെടുത്ത് ഇരിക്കുന്ന ഒഫീഷ്യൽസ് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ കൊച്ചിയിൽ നടന്ന മഹാസംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ ശശി തരൂർ എം പി യുമായി സംസാരിക്കുന്ന ഹൈബി ഈഡൻ എം പി. ടി.ജെ വിനോദ് എംഎൽഎ, പി എ സ്റ്റാൻലി, കൊച്ചി ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേത്യത്വത്തിൽ മലപ്പുറത്ത് ചേർന്ന ലീഗ് എം.എൽ.എ.മാരുടെ യോഗത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
അച്ചൻകോവിലാറിൽ പത്തനംതിട്ട വലംചുഴി കടവിനു സമീപം കാണാതായ വിദ്യാർഥി സൽമാനു വേണ്ടി രണ്ടാംദിവസവും തിരച്ചിൽ തുടരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ ലൂക്ക സോക്കർ ക്ലബും വയനാട് യുനൈറ്റ് എഫ്.സി യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ലൂക്ക സോക്കർ ക്ലബ് ഒരു ഗോളിന് മുന്നിട്ടു നിന്ന മത്സരം കനത്ത മഴയെതുടർന്ന് മാറ്റിവച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..