.jpg?$p=2c40d48&w=856&q=0.8)
അരങ്ങോട്ടോ ...... ഉത്സവച്ഛായയാണ് നഗരത്തിനാകെ. നോക്കുന്നിടത്തെല്ലാം താരത്തിളക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ഷഹീർ സി.എച്ച്. / മാതൃഭൂമി
അരങ്ങോട്ടോ ...... ഉത്സവച്ഛായയാണ് നഗരത്തിനാകെ. നോക്കുന്നിടത്തെല്ലാം താരത്തിളക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ഷഹീർ സി.എച്ച്. / മാതൃഭൂമി
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച 'എട്ടങ്ങാടി' നിവേദിച്ച് നടന്ന തിരുവാതിര കളി | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
മങ്കൊമ്പ് കോട്ടഭാഗം എൻ.എസ്.എസ് കരയോഗം ഹാളിൽ പൊതുദർശനത്തിന് വെച്ച ബീയാർ പ്രസാദിന്റെ ഭൗതികശരീരത്തിൽ മന്ത്രി സജി ചെറിയാൻ അന്ത്യോപചാരമർപ്പിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 'കേരളവും സ്ത്രീ ശാക്തീകരണവും' എന്ന വിഷയത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെമിനാർ സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മാതൃഭൂമി ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയുടെ ഭാഗമായുള്ള പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ക്രെഡായ് കേരള കൺവീനർ ജനറൽ എസ്.എൻ.രഘുചന്ദ്രൻ നായർ, ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി റീജിയണൽ മാനേജർ എം.കെ.ദിൽഷോബ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി അരുൺ എ.ഉണ്ണിത്താൻ, പ്രസിഡന്റ് വി.എസ്.ജയചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കാലം ചെയ്ത പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹിൽ ആശ്രമ ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചു റാണി, ബിനോയ് വിശ്വം എം.പി എന്നിവർ ബെനഡിക്ട് പതിനാറാമന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ആകാശത്തിലെ സൈക്കിൾ സവാരി... മലപ്പുറം കോട്ടക്കുന്നിലെ സാഹസിക സൈക്കിൾ സവാരി ആസ്വദിക്കുന്ന സഞ്ചാരികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉഗ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേരളീയരുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കി തരുന്ന തെങ്ങ് കല്പവൃക്ഷമാണ്. ഓരോ കേരളീയനും ഒഴിച്ചുനിർത്താനാകാത്ത നിർബ്ബന്ധങ്ങളിൽ ഒന്നായിരുന്നു തെങ്ങ്. അലക്ഷ്യമായിട്ടാണ് തെങ്ങ് വളർന്നതെങ്കിലും, ഒന്നാം വയസ്സിൽ ചുവട്ടിൽ ഒഴിച്ച അല്പം ജലത്തെ സ്മരിച്ചുകൊണ്ട് ശിരസ്സിൽ ഭാരം പേറി കാറ്റിൽ പീലിവീശിയാടുന്ന തെങ്ങുകൾ അമൃതിനു സമമായ ജലം ആജീവനാന്തം മനുഷ്യർക്കു നൽകുന്നു. തെങ്ങാപൊങ്ങും ഔഷധഗുണമുള്ളതാണ്. കൊല്ലം അഞ്ചലിൽ കൊപ്രാ കമ്പനിയിൽ മുളപൊട്ടിയ തേങ്ങകളിലെ പൊങ്ങുകൾ ഒന്നിന് എഴുപത്തഞ്ച് രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ആനന്ദവല്ലീശ്വരത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന മാഗ്നം ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ കൊച്ചിൻ ഹോക്കി അക്കാദമിയും മറാത്ത റെജിമെന്റും തമ്മിൽ നടന്ന മത്സരം. കൊച്ചിൻ ഹോക്കി അക്കാദമി 3-1ന് ജയിച്ച് സെമിഫൈനിൽ പ്രവേശിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം ചെമ്മാമുക്കിലെ റെയിൽവേയുടെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസ്സിൽ പിടിയിലായ പ്രതി നാസുവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി മരിച്ച കേസിലെ പ്രതി നാസുവിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിൻ്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ പാണ്ഡവപുരം വേദിയിൽ നടക്കുന്ന തുള്ളൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച "മോചനം" നൃത്താവിഷ്കാരം | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
കണ്ണൂർ അർബൻ നിധി ഉടമകളെ പോലീസ് പിടിച്ചതറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയ നിക്ഷേപകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ലോക് താന്ത്രിക്ക് ജനതാദൾ കായംകുളത്ത് നടത്തിയ പി.എ ഹാരീസ് അനുസ്മരണം എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 3 ൽ തിരുവാതിര മത്സരത്തിന്റെ കാണികൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 7 ൽ ഹൈസ്കൂൾ വിഭാഗം (പെൺ) ഓട്ടൻതുള്ളൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിര മത്സരത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി 7 ( പാണ്ഡവപുരം ) എച്ച്. എസ് ബോയ്സ് ഓട്ടൻ തുള്ളൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. പ്രമോദ്കുമാർ / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രഭാഷണ പരമ്പരയിൽ ആലപ്പുഴ കായംകുളം കെ.പി.എ.സി. യിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയുടെ പ്രഭാഷണം കേൾക്കുന്ന സദസ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രഭാഷണ പരമ്പരയിൽ ആലപ്പുഴ കായംകുളം കെ.പി.എ.സി. യിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ ഗൗരിയമ്മ പുരസ്കാരം ചെഗുവേരയുടെ മകൾ അലീഡ ഗുവേരയ്ക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. സി.എസ്.സുജാത, സംഗീത് ചക്രപാണി, ബിനോയ് വിശ്വം എം.പി, എം.എ.ബേബി, ഡോ.പി.സി.ബീനാകുമാരി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഈ പുഞ്ചിരിക്കൂട്ടിനാണ് എ ഗ്രേഡ്..!! വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ കലാമണ്ഡലത്തിൽ നടന്ന മോഹിനിയാട്ട പരിശീലന ക്യാമ്പിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഒത്തുചേർന്നപ്പോൾ പരിചയപ്പെട്ടപ്പോൾ തുടങ്ങിയതാണീ സൗഹൃദം... മത്സരവും കുശുമ്പും മാറ്റിവച്ച് സ്നേഹവും കളിച്ചിരിയുമായി കണ്ണൂർക്കാരി ദേവ്ന സുമേഷ്, കൊച്ചിക്കാരി ദേവി പ്രിയ, ഇടുക്കിക്കാരി ദേവിക പ്രദീപ്, പത്തനംതിട്ടയിൽ നിന്നുള്ള കൃഷ്ണപ്രിയ എന്നിവർ. റിസൽട്ട് വന്നപ്പോൾ എല്ലാർക്കും എ ഗ്രേഡ് കിട്ടിയതിന്റെ സന്തോഷത്തിലാണീ മോഹിനിമാർ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ഹയർസെക്കന്ററി വിഭാഗം മോഹിനിയാട്ടത്തിൽ പങ്കെടുത്ത് ദേവ്നക്ക് കടുത്ത മൈഗ്രേൻ വന്നപ്പോൾ അമ്മ ഷോളി കണ്ണിൽ തുള്ളി മരുന്ന് ഉറ്റിച്ച്കൊടുക്കുന്നു | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
ഭാരതീയ ജനതാ പാർട്ടി തിരുവനന്തപുരം മേഖലാ നേതൃയോഗം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയിലെ മീഡിയ സെന്ററിൽ ഉണ്ണി മുകുന്ദൻ എത്തിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 7 ൽ എച്ച്.എസ്. ഓട്ടംതുള്ളൽ മത്സരം കാണുന്നവർ | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വേദി 7 ല്‍ എച്ച്.എസ്. ഓട്ടംതുള്ളല്‍ മത്സരത്തില്‍ നിന്ന് | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി
സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ കണ്ണൂർ ജില്ല വനിത സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.എ.എൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവം കുച്ചുപുടി മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവം കുച്ചുപുടി മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അനധികൃത നിയമനത്തിനെതിരെ ഹിന്ദു ഐക്യവേദി കണ്ണൂർ പിള്ളയാർ കോവിലിനുമുന്നിൽ നടത്തിയ ധർണ്ണ മഹിള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷസോമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിലെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി
ശബരിമലയിലെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി
ശബരിമലയിലെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി
ശബരിമലയിലെ അയ്യപ്പ ദർശനക്കാഴ്ച്ചയിലൂടെ | ഫോട്ടോ: അജി വി.കെ / മാതൃഭൂമി
നടൻ വിനോദ് കോവൂർ മോണോആക്ട് വേദിയിൽ എത്തി കുട്ടികളോട് സംസാരിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ആലപ്പുഴ ഹരിപ്പാട് കാഞ്ഞുർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി നടന്ന കോലം വരവ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..