സെപ്റ്റംബര്‍ നാല് ചിത്രങ്ങളിലൂടെ


1/47

ഡൽഹി മലയാളി അസോസിയേഷൻ ഓണാഘോഷത്തിൽ സിനിമാതാരം ജയസൂര്യ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

2/47

ടൂറിസം വകുപ്പും, ജില്ലാ ഭരണ കൂടവും, ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്‌ ടൗൺ ഹാളിൽ നടന്ന 'സാഹിത്യത്തിന്റെ വർത്തമാനം' സെമിനാർ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/47

ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്‌ മിഠായിത്തെരുവ് ദീപാലംകൃതമായപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/47

അന്തരിച്ച നാടകകാരനും സ്‌കൂൾ സ്‌കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ ഡോ.രാമചന്ദ്രൻ മൊകേരിയുടെ മൃതദേഹം കോഴിക്കോട്‌ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന മേയർ ബീനാ ഫിലിപ്പ് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/47

തിരൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ സംഘടിപ്പിച്ച ഓണാഘോഷത്തിനെത്തിയ യുവതി ഊഞ്ഞാലാട്ടത്തിൽ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

6/47

വിനായക ചതുര്‍ഥിയുടെ ഭാഗമായി ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹങ്ങള്‍ മറീനയില്‍ കടലില്‍ നിമഞ്ജനം ചെയ്യുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

7/47

വിനായക ചതുര്‍ഥിയുടെ ഭാഗമായി ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹങ്ങള്‍ മറീനയില്‍ കടലില്‍ നിമഞ്ജനം ചെയ്യുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

8/47

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ ഒരുക്കിയ പൂക്കളം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/47

ഓണ വിപണി സജീവമാക്കി പത്തനംതിട്ടയിലെ തെരുവു കച്ചവടം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/47

നെഹ്രുട്രോഫി ഫൈനലിൽ ഒന്നാം സ്ഥാനത്തേക്ക് ഫിനിഷ് ചെയ്യുന്ന മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ. രണ്ടാംസ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻ, മൂന്നാമതെത്തിയ വീയപുരം ചുണ്ടൻ, നാലാമതെത്തിയ ചമ്പക്കുളം ചുണ്ടൻ എന്നിവയും കാണാം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

11/47

പാലക്കാട് കോട്ടായി ചെമ്പൈ വിദ്യാപീഠം വാർഷിക സമ്മേളനം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/47

പാലക്കാട്‌ കോട്ടായി ചെമ്പൈ ഗ്രമാത്തിൽ നടന്ന ചെമ്പൈ സംഗീതോത്സവത്തിൽ മണ്ണൂർ രാജകുമാരനുണ്ണിയും സംഘവും കച്ചേരി അവതരിപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

13/47

തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ബാലസമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ലമൺ ആൻഡ് സ്പൂൺ മത്സരത്തിൽ മത്സരിക്കുന്ന ബാലൻ | ഫോട്ടോ: പ്രദീപ് പയ്യോളി

14/47

തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ബാലസമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ കുട്ടികളുടെ കസേരക്കളി | ഫോട്ടോ: പ്രദീപ് പയ്യോളി

15/47

ഓണാഘോഷത്തോടനുബന്ധിച്ച് മലയാളം പള്ളിക്കൂടം തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എൽ പി എസ് സ്കൂളിൽ ഒരുക്കിയ അമ്പത്തിയൊന്ന് അക്ഷരങ്ങൾ കൊണ്ടുള്ള അത്തപൂക്കളം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/47

തിരൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ തിരൂരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ കൈകുമ്പിളിൽ വെള്ളവുമായി ഓടിയെത്തി സോഡാ കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് പയ്യോളി

17/47

കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന പ്രവർത്തക കൺവൻഷൻ കണ്ണൂരിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/47

സർവീസ്‌ തുടങ്ങുന്നതിനായി കൊല്ലം മാമൂട്ടിൽകടവിൽ എത്തിച്ച സി അഷ്ടമുടി ബോട്ട് | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/47

ആലപ്പുഴയിൽ നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച്‌ അരങ്ങേറിയ കലാരൂപങ്ങൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

20/47

നിർമ്മാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്ന കൊല്ലം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/47

ട്രാക്കും റോട്ടറി ക്ളബും ചേർന്ന് വാഹനാപകടങ്ങളിൽ പരിക്കേറ്റ് കഷ്ടത അനുഭവിയ്ക്കുന്നവരുടെ കുടുംബാംഗങ്ങളോടൊപ്പം ഒരുക്കിയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത എൻ കെ പ്രേമചന്ദ്രൻ എം പി ആറ് വർഷമായി ചികിത്സയിൽ കഴിയുന്ന കൊല്ലം കരിക്കോട് സ്വദേശി സുരേഷ്ബാബുവിന് ഓണക്കോടിയും ഓണക്കിറ്റും സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/47

കണ്ണൂർ ഗവ.സിറ്റി ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ഹൈക്കോടതി ജഡ്ജ് ഡോ. കൗസർ എടപ്പകത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/47

ജി എസ് ബി വി പി വനിതാ വിഭാഗ ആഭിമുഖ്യത്തിൽ ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് എറണാകുളത്തു നടത്തിയ ഗണേശ വിഗ്രഹ നിർമാണം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/47

ശ്വാസം മുട്ടി മിഠായി തെരുവ്: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണം ആഘോഷിക്കാനായി കോഴിക്കോട് മിഠായി തെരുവിലേക്ക് ഇറങ്ങിയവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

25/47

ശ്വാസം മുട്ടി മിഠായി തെരുവ്: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണം ആഘോഷിക്കാനായി കോഴിക്കോട് മിഠായി തെരുവിലേക്ക് ഇറങ്ങിയവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

26/47

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു രചിച്ച "ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ" എന്ന മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകി പ്രകാശനം ചെയ്യുന്നു. ബി.പി. മുരളി, ജോർജ് ഓണക്കൂർ, എം. വിജയകുമാർ, പിരപ്പൻകോട് മുരളി, സി ദിവാകരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/47

ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ നിന്ന് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

28/47

ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ നിന്ന് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

29/47

തിരൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ തിരുവാതിരക്കളി | ഫോട്ടോ: പ്രദീപ്‌ പയ്യോളി

30/47

ഓണ വിപണി തകൃതിയാണ്. ഉപ്പേരിയും ശർക്കര വരട്ടിയും വിൽപ്പനയ്ക്കായി തയ്യാറാക്കുകയാണ് കച്ചവടക്കാർ. ഓണത്തിരക്കിനിടയിൽ ഉപ്പേരിക്കടയിലെത്തിയ ജാനകിയമ്മയ്ക്ക് വിൽപ്പനക്കാർ രുചിച്ചു നോക്കാനായി ഉപ്പേരി നൽകിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

31/47

വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട കാട്ടാത്തി കോട്ടാമ്പാറ ആദിവാസി കോളനിയിലെ വോട്ടർമാരെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ സന്ദർശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

32/47

തിരുവനന്തപുരം എ. കെ. ജി. ഹാളിൽ വിവാഹിതരായ മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എം.എൽ.എ. യുടെയും വിവാഹ ചടങ്ങിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/47

പാലക്കാട് പുത്തൂർ പ്രിയദർശിനി നഗറിലെ വിവിധ കുടുംബാംഗങ്ങൾ ഓണസദ്യ ഒരുക്കുന്നതിനായി ഒരുമിച്ചിരുന്ന് പച്ചക്കറി മുറിച്ചുവെക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/47

പാലക്കാട് പുത്തൂർ പ്രിയദർശിനി നഗറിലെ വിവിധ കുടുംബാംഗങ്ങൾ ഓണസദ്യ ഒരുക്കുന്നതിനായി ഒരുമിച്ചിരുന്ന് പച്ചക്കറി മുറിച്ചുവെക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/47

പാലക്കാട് നഗരസഭയിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ ആവേശത്തോടെ പങ്കെടുക്കുന്ന നഗരസഭ അധ്യക്ഷ പ്രിയ അജയൻ. മത്സരത്തിൽ നഗരസഭ ജീവനക്കാരുടെ സംഘം വിജയിച്ചു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/47

പാലക്കാട് നഗരസഭയിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന പുരുഷ കൗൺസിലർമാർക്ക് പ്രോത്സാഹനം നൽകുന്ന നഗരസഭ അധ്യക്ഷ പ്രിയ അജയൻ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/47

ഇരുൾമൂടിയ വീഥി ... എറണാകുളം കണ്ടയ്‌നർ റോഡ് വീണ്ടും ഇരുട്ടുമൂടി. പ്രധാനമന്ത്രി വരുന്നത് പ്രമാണിച്ചു വ്യാഴാഴ്ച രാത്രിയിൽ പ്രഭാപൂരിതമായിരുന്നു ഇവിടം. എന്നാൽ പ്രധാനമന്ത്രി മടങ്ങിയതോടെ വീണ്ടും പഴയസ്ഥിതിയിലായി. പുറകിൽ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ പോകുന്ന ഇരുചക്രവാഹനയാത്രികൻ. ശനിയാഴ്ചരാത്രി ഏഴരയോടെയുള്ള ദൃശ്യം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

38/47

ദീപപ്രഭയിൽ ... തിരുവോണ ഉത്സവത്തിന്റെ ഭാഗമായി തൃക്കാക്കര മഹാക്ഷേത്രം ദീപാലംകൃതമായപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

39/47

വിലക്കയറ്റത്തിനെതിര ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ റാലിയിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

40/47

വിലക്കയറ്റത്തിനെതിര ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ റാലിയിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

41/47

വിലക്കയറ്റത്തിനെതിര ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ റാലിയിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

42/47

ആലപ്പുഴയിൽ നെഹ്റു ട്രോഫി വള്ളംകളി മത്സരവേദിയിൽ നിന്ന്‌ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

43/47

ആലപ്പുഴയിൽ നെഹ്റു ട്രോഫി കാണാനെത്തിയവരുടെ ആവേശം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/47

വിലക്കയറ്റത്തിനെതിരെ ഡൽഹിയിൽ കോൺഗ്രസ്‌ നടത്തിയ റാലിയിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

45/47

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന കെ.എസ്.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രക്തസാക്ഷികളുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ, ബാബു ജോർജ്, ആന്റോ ആന്റണി എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്, പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പി.മോബൻരാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

46/47

കോഴിക്കോട്‌ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമിയുടെ സഹകരണത്തോടെ മാനാഞ്ചിറ ദീപാലംകൃതമാക്കിയത് കാണുന്ന കെ.കെ.മുഹമ്മദ്, കൗൺസിലർ വരുൺ ഭാസ്‌കർ, കലക്ടർ തേജ് ലോഹിത് റെഡ്ഡി, മേയർ ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ തുടങ്ങിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

47/47

ബി.ജെ.പി - പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented