
കോഴിക്കോട് ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ സബ് കളക്ടർ വി.ചെൽസാസിനിയോടൊപ്പം | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ സബ് കളക്ടർ വി.ചെൽസാസിനിയോടൊപ്പം | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
നീതിക്കായി പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ കൊടുമൺ ബ്ലോക്ക് കമ്മറ്റി നടത്തിയ നൈറ്റ് മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ഡൽഹിയിൽ സമരം നടത്തുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ നൈറ്റ് മാർച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ. പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ നൈറ്റ് മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം സാഹിത്യകാരൻ വൈശാഖൻ സാറാ ജോസഫിന് നൽകുന്നു. മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത, ടി.ആർ.അജയൻ, സാഹിത്യകാരൻമാരായ കെ.പി.രാമനുണ്ണി, സുഭാഷ് ചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണം പാലക്കാട്ട് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
നീലേശ്വരം മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന കലശോത്സവത്തിൽ നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കൈക്ലോൻ, കാളരാത്രി, എന്നീ തെയ്യങ്ങളും കലശങ്ങളും ക്ഷേത്രമുറ്റത്തെത്തിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തൃശൂരിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കാസർകോട് ടീം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
അന്തരീക്ഷ മലിനീകരണത്തിനെതിരെ ചെന്നൈ നന്ദനം വൈ.എം.സി.എ. ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'ഗ്രീൻ റൺ' | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി
വള്ളിക്കോട് വായനശാല പത്തനംതിട്ടയിൽ സംഘടിപ്പിച്ച കടമനിട്ട സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ എം.എൻ കാരശ്ശരി കടമനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്തയുമായി സൗഹൃദം പങ്ക് വെക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സുനിൽ കണ്ടല്ലൂർ നിർമ്മിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമ തിരുവനന്തപുരം മരുതൻകുഴിയിലെ കോടിയേരി ഹൗസിൽ എത്തിച്ചപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന ഭാര്യ വിനോദിനി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ്, മഹിളാസംഘം, എ.ഐ.എസ്.എഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടത്തിയ ഐക്യദാർഢ്യ ശൃംഖല സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കണ്ണൂർ തെക്കി ബസാറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഞായറാഴ്ച തിരുവനന്തപുരം പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ കൊണ്ടു വന്ന തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് വണങ്ങാൻ വെച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മണിപ്പൂരിൽ നിന്നുള്ള മെയ്തേയ് സമുദായത്തിൽപ്പെട്ടവർ മണിപ്പൂരിലെ കലാപത്തിനെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കൊച്ചി അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ ഓൺലൈൻ ആയി അനുഗ്രഹപ്രഭാഷണം നടത്തുന്ന മാതാ അമൃതാനന്ദമയി. കേന്ദ്ര മന്ത്രി അമിത് ഷാ, മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, ടി.ജെ. വിനോദ് എം.എൽ.എ, മന്ത്രി പി. പ്രസാദ്, അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, മന്ത്രി വീണാ ജോർജ്, മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി. എന്നിവർ വേദിയിൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
എംപ്ലോയീസ് യൂണിയൻ ഓഫിസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കണ്ണൂരിൽ കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കണ്ണൂർ, കാസർകോട് ജില്ല കോ ഓർഡിനേഷൻ കമ്മിറ്റി വാർഷിക സമ്മേളനം കെ.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള ജൈവ കർഷക സമിതി കണ്ണൂർ ജില്ലാ സമ്മേളനം ദേശീയ പ്രസിഡന്റ് കെ.പി.ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡിപ്ലോമ ഇൻ യോഗിക്ക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ആദ്യ ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണവും അനുമോദനവും കെ.ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമ) കൺവെൻഷനിൽ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിന് ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമ) കൺവെൻഷന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച യോഗം മുഖ്യാതിഥിയായെത്തിയ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിന്റെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഡെലിഗേറ്റ്സ് സെഷനിൽ ജസ്റ്റിസ് എൻ. നാഗരേഷ് സംസാരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തൃശൂരിൽ നടക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ നാടക മത്സരത്തിൽ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
അഭിനയമല്ല ജീവിതം.... തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ നാടക മത്സരത്തിൽ പങ്കെടുത്ത് പുറത്ത് വന്ന ആലപ്പുഴ ടീമംഗങ്ങളെ അഭിനന്ദിക്കുന്ന ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ വല്ലച്ചിറ ഐശ്വര്യ അശോകനുമായി ആഹ്ലാദം പങ്കുവെക്കുന്ന മകൾ തൃതീയ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനു സമീപം ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ തകർന്ന കാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കാനാമ്പുഴ അതിജീവന പദ്ധതി പുഴ നടത്തം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കാനാമ്പുഴ അതിജീവന പദ്ധതി വിലയിരുത്താൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽഎയുടെ നേതൃത്വത്തിൽ നടന്ന പുഴ നടത്തം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ട്രെയിൻ അപകടത്തിൽപ്പെട്ടവരെ ഒഡിഷയിലെ ബാലസോറിൽ നിന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രത്യേക ട്രെയിനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ട്രെയിൻ അപകടത്തിൽപ്പെട്ടവരെ ഒഡിഷയിലെ ബാലസോറിൽ നിന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രത്യേക ട്രെയിനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
കളിക്കുന്നതിനിടെ കോഴിക്കോട് കടലിൽ കാണാതായ 2 കുട്ടികൾക്കായി തിരച്ചിൽ നടത്തുന്നവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..