
കണ്ണൂർ സർവകലാശാല കലോത്സവം- ഇംഗ്ലീഷ് നാടകം ഒന്നാം സ്ഥാനം നേടിയ നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- ഇംഗ്ലീഷ് നാടകം ഒന്നാം സ്ഥാനം നേടിയ നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- ഹിന്ദി നാടകം ഒന്നാം സ്ഥാനം നേടിയ പി.ആർ.എൻ.എസ് .എസ് മട്ടന്നൂർ ടീം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- തെരുവ് നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ ഗവ.കോളേജ് കാസർഗോഡ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീഗംഗ ( എസ്.എൻ.കോളജ് കണ്ണൂർ) | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- സംഘ ഗാനം ഒന്നാം സ്ഥാനം നേടിയ എസ്.എൻ.കോളേജ് കണ്ണൂർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- മാർഗം കളി എസ്.എൻ കോളേജ് കണ്ണൂർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- സംഘ നൃത്തം (ആൺ) പയ്യന്നൂർ കോളേജ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം- സംഘ നൃത്തം (പെൺ) പയ്യന്നൂർ കോളേജ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം ബ്രണ്ണൻ കോളേജിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. ബാബുരാജ്, ബിനോയ് കുര്യൻ, വൈഷ്ണവ് മഹേന്ദ്രൻ, പി അശ്വതി, പി ബാലൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ) പത്തനംതിട്ട ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരിലെത്തിയപ്പോൾ സദസ്സിൽ നിന്ന് ആഹ്ലാദത്തോടെ സ്വീകരിക്കുന്ന പ്രവർത്തകൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കച്ചമുറുക്കി... സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തൃശ്ശൂരിൽ നൽകിയ സ്വീകരണയോഗത്തിൽ അദ്ദേഹം പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ സംസാരിക്കുന്ന എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ബേബിജോൺ, ജാഥാ മാനേജർ പി.കെ. ബിജു, എം. സ്വരാജ്, സി.എസ്. സുജാത, മന്ത്രി ആർ. ബിന്ദു തുടങ്ങിയവർ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
"തുല്യതയാണ് നീതി " എന്ന വിഷയത്തിൽ നടന്ന മുസ്ലീം വനിതാ സമ്മേളനം നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ നടപടി തേടി കോഴിക്കോട് മെഡിക്കൽ കോളജിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തുന്ന പന്തീരാങ്കാവ് മലയിൽകുളങ്ങര വീട്ടിൽ കെ.കെ.ഹർഷീനയെ മന്ത്രി വീണാ ജോർജ് വന്നു കണ്ടപ്പോൾ. കെ.കെ. രമ എം.എൽ.എ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് മുണ്ടിക്കൽ താഴം ജംഗ്ഷനിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച വനിതാ കോ ഓർഡിനേറ്റർ വിസ്മയ പിലാശ്ശേരിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കറുത്ത കൊടിയും കഴുത്തും ....... കോഴിക്കോട് മുണ്ടിക്കൽ താഴം ജംഗ്ഷനിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച വനിതാ കോ ഓർഡിനേറ്റർ വിസ്മയ പിലാശ്ശേരിയെ പോലീസ് കഴുത്തിനു പിടിച്ചപ്പോൾ. നിരവധി പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടും കരിങ്കൊടി തടയാൻ പോലീസിനായില്ല | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും, മേൽശാന്തി പി.എം.മോനേഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ ആറാട്ട് നടന്നപ്പോൾ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
കൊല്ലത്ത് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, ഇ എസ് ഐ കോടതിയുടെ നവീകരിച്ച കോർട്ട് ഹാൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
സി-ഡാക്ക് പുതിയതായി വികസിപ്പിച്ച ഉപകരണങ്ങളുടെ ഉദ്‌ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ഐ.ടി. സെക്രട്ടറി അൽകേഷ് കുമാർ ശർമ നിർവഹിക്കുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സുനിതാവർമ, സി-ഡാക്ക് ഡയറക്ടർ കലൈ സെൽവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പാചക വാതകത്തിൻ്റെ വിലകൂട്ടിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ സി.ഐ.ടി.യു കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മുപ്പതാം വാർഷികാഘോഷവും ആധുനിക ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും കാക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സംഭാഷണത്തിൽ. മന്ത്രി വി. അബ്ദുറഹിമാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മുപ്പതാം വാർഷികാഘോഷവും ആധുനിക ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും കാക്കഞ്ചേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ടി.വി. ഇബ്രാഹിം എം.എൽ.എ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം.പി. അഹമ്മദ്, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി വി. അബ്ദുറഹിമാൻ, പി.കെ. കുഞ്ഞാലിക്കുട്ടി. എം.എൽ.എ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മുപ്പതാം വാർഷികാഘോഷവും ആധുനിക ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും കാക്കഞ്ചേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം.പി. അഹമ്മദ്, ടി.വി. ഇബ്രാഹിം എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തെ തുടർന്ന് എറണാകുളം നഗരത്തിൽ വീടുകളിൽ നിന്നും വ്യാപാരസ്ഥാപങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത് നിലച്ചിരിക്കുകയാണ്. ആസാദ് റോഡിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തെ തുടർന്ന് എറണാകുളം നഗരത്തിൽ വീടുകളിൽ നിന്നും വ്യാപാരസ്ഥാപങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത് നിലച്ചിരിക്കുകയാണ്. നഗരത്തിലെ മിക്ക വീടുകളുടെയും മുൻപിൽ മാലിന്യം നിറച്ച കവറുകളും ബക്കറ്റുകളും ആണ്. കലൂരിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തെ തുടർന്ന് എറണാകുളം നഗരത്തിൽ ശനിയാഴ്ച രാവിലെ ഒൻപത് മണി കഴിഞ്ഞും കാണപ്പെട്ട പുകമറ. കത്രികടവ് റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്തുനിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കൊല്ലം ജില്ലാ ജയിലിന് മുമ്പിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം കെ പി സി സി സെക്രട്ടറി പി ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കോട്ടയത്ത് നടക്കുന്ന കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പാചകവാതക വിലവർധനക്കെതിരെ എൽ.ജെ.ഡി. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം ജില്ലാ പ്രസിഡന്റ് എ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ചെറുകിട തോട്ടം തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മഹാകവി എസ്. രമേശൻ നായർ സ്മൃതി ട്രസ്റ്റിന്റെ പ്രഥമ സാഹിത്യശ്രീ പുരസ്കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന് നൽകാൻ ട്രസ്റ്റ് ഭാരവാഹികൾ സി.രാധാകൃഷ്ണൻ്റെ ചമ്രവട്ടത്തെ വീട്ടിലെത്തിയപ്പോൾ തണ്ണി മത്തൻ മുറിച്ചുനൽകി സി.രാധാകൃഷ്ണൻ സ്വീകരിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി
ബെംഗളൂരു എഫ് സി ക്കെതിരെ വിവാദമായ ഐ എസ് എൽ പ്ലേ ഓഫ് മത്സര ബഹിഷ്‌കരണത്തിന് ശേഷം കൊച്ചിയിൽ മടങ്ങിയെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് വിമാനത്താവളത്തിൽ മഞ്ഞപ്പട നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ബെംഗളൂരു എഫ് സി ക്കെതിരെ വിവാദമായ ഐ എസ് എൽ പ്ലേ ഓഫ് മത്സര ബഹിഷ്‌കരണത്തിന് ശേഷം കൊച്ചിയിൽ മടങ്ങിയെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് വിമാനത്താവളത്തിൽ മഞ്ഞപ്പട നൽകിയ സ്വീകരണത്തിൽ കോച്ച് ഇവാൻ വുക്കോമനോവിച്ച് ആരാധകർക്കിടയിൽ| ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ആലപ്പുഴ പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സകൂളിൽ വിദ്യാർഥികളുടെ കായികക്ഷമതാ പരിശോധനയിൽ ഡൈനാമോ മീറ്റർ ഉപയോഗിച്ച് കൈയുടെ ശക്തി പരിശോധിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പ്രൊഫ. എം. കൃഷ്ണൻനായർ ജന്മ ശതാബ്‌ദി ആഘോഷത്തോട് അനുബന്ധിച്ച് നിരൂപകൻ പി. കെ. രാജശേഖരൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സമ്പാദ്യ പദ്ധതി എജന്റ് അസോസിയേഷൻ (സി ഐ ടി യു) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
1973 ലെ സമരത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സമര നേതൃസംഗമം സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ടാക്‌സ് കണ്‍സള്‍ട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം തിരൂരില്‍ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റിന്റെ പ്രഥമ സാഹിത്യശ്രീ പുരസ്കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന് ചമ്രവട്ടത്ത് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്.പി. ഷാജി എന്നിവർ ചേർന്ന് സമ്മാനിക്കുന്നു. കാലം കാത്തുവെക്കുന്നത് എന്ന നോവലിനാണ് പുരസ്കാരം. 25000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖയും ചേർന്നതാണ് പുരസ്കാരം | ഫോട്ടോ: പ്രദീപ് പയ്യോളി
കണ്ണൂർ ജില്ലാ പഞ്ചായത്ത് കൈത്തറി സംഘങ്ങൾക്ക് നൽകുന്ന നൂല് മന്ത്രി കെ.എൻ ബാലഗോപാൽ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന ഡി.സി.സി നിര്‍വ്വാഹക സമിതി യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ വി. പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് രാമനാട്ടുകര മാതൃഭൂമി യൂണിറ്റിന് ലഭിച്ച സംസ്ഥാന സർക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ പുരസ്‌കാരം സീനിയർ റീജണൽ മാനേജർ സി.മണികണ്ഠൻ മന്ത്രി വി.ശിവൻകുട്ടിയുടെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ദളിത് കർഷക തൊഴിലാളി സംയുക്ത കൺവെൻഷൻ കണ്ണൂരിൽ കെ.എസ്.കെ.ടി.യു. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല കലോത്സവം മോഹിനിയാട്ട മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സ്‌കൂൾ പാചക തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജി.പി.ഒ.യിലേക്ക് നടന്ന മാർച്ച് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിണൽ ഓഫീസിനുള്ളിൽ എസ്.എഫ്.ഐ. പ്രവർത്തകർ അതിക്രമം നടത്തിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് യു.ഡി.എഫ്.കൺവീനർ എം.എം.ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കാലം ചെയ്ത കൊല്ലം മുൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ഭൗതികശരീരം ബെൻസിഗർ ആശുപത്രിയിൽനിന്ന് ഉമയനല്ലൂരിലെ വസതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പോലീസ് സേനയിലെ ഡ്രൈവർ റിക്രൂട്ട് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പ്ലാച്ചിമടയിലെ ആദിവാസി, കർഷക സമൂഹത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട പരിസര ഊരുകളിലെ ഊരുമൂപ്പൻമാർ പാലക്കാട് കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പാലക്കാട് കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ആർ.എസ്.പി. പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഏഷ്യാനെറ്റ് ഓഫീസിനു നേരെയുള്ള എസ്.എഫ്. ഐ. അതിക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന പ്രകടനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രവർത്തകരോടൊപ്പം ആലപ്പുഴ വെള്ളക്കിണറിൽ ഭവന സന്ദർശനം നടത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
സ്‌കൂൾ പാചക തൊഴിലാളികൾ കണ്ണൂർ മുഖ്യ തപാലാഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് കളക്ടീവിന്റെ വാർഷിക സമ്മേളനം കണ്ണൂരിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തൃശൂര്‍ കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ ഉണ്ടായ വന്‍ തീപ്പിടിത്തം അഗ്നിശമന സേന അണയ്‌ക്കാൻ ശ്രമിക്കുന്നു.
തൃശൂര്‍ കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ ഉണ്ടായ വന്‍ തീപ്പിടിത്തം.
കണ്ണൂർ കല്ലിക്കോടൻ കാവിൽ കെട്ടിയാടിയ അഗ്നി ഖണ്ഡാകർണ്ണൻ തെയ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഗുരുവായൂരിൽ നടന്ന ആനയോട്ടത്തിൽ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
നീതിയുടെ നിഴൽ തേടി ......: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ നടപടി തേടി കോഴിക്കോട് മെഡിക്കൽ കോളജിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തുന്ന പന്തീരാങ്കാവ് മലയിൽകുളങ്ങര വീട്ടിൽ കെ.കെ.ഹർഷീന. വെള്ളിയാഴ്ച്ച രാത്രിയിലെ ദൃശ്യം. നാലേമുക്കാൽ വർഷമാണ് ഹർഷീന വയറ്റിൽ കത്രികയുമായി കഴിഞ്ഞത് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..