ഫെബ്രുവരി 04 ചിത്രങ്ങളിലൂടെ


1/51

കാന്‍സര്‍ ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു നിര്‍വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/51

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരെയും, അധ്യാപകരെയും, പെന്‍ഷന്‍കാരെയും പൂര്‍ണ്ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസ്സോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ നടത്തിയ ധര്‍ണ്ണ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/51

പമ്പാ മണപ്പുറത്ത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനായി ഒരുക്കിയ പന്തല്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/51

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗര്‍ ദീപാലംകൃതമായപ്പോള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/51

സംസ്ഥാന ബജറ്റിലെ നികുതി വർധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തങ്ങളും വിളക്കുകളും കത്തിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/51

സംസ്ഥാന ബജറ്റിനെതിരെ പാലക്കാട്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/51

സംസ്ഥാന ബജറ്റിനെതിരെ പാലക്കാട്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/51

സംസ്ഥാന ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ എസ്.കെ.പൊറ്റേക്കാട്ട് പ്രതിമയ്ക്കു സമീപം ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/51

കേരള എയ്ഡഡ് ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു. പി.വിന്‍സന്റ്, കെ.സി.ഫസലുല്‍ ഹഖ്, ശ്രീജേഷ് കുമാര്‍, ഡോ.ജോഷി ആന്റണി, എം.രാജന്‍, പി.അഖിലേഷ്, വി.വി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/51

സംസ്ഥാന ബജറ്റിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ പ്രതിഷേധം ബജറ്റിന്റെ കോപ്പി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്ന ടി.സിദ്ദീഖ് എം.എല്‍.എ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/51

ലയൺസ് ഡിസ്ട്രിക്ട് 318- ഇ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മേവറിക്സ് ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് വൈഭാവിന്റെ നേതൃത്വത്തിൽ ഇ-വേസ്റ്റ് ശേഖരണം ആരംഭിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/51

കേരളാ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രെസിഡന്റ്‌ രാജേഷ് ഖന്നയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റ് പരിസരത്ത് നടന്ന സംസ്ഥാന ബജറ്റ് വിരുദ്ധ പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/51

കണ്ണൂർ സബ് ട്രഷറിക്കു മുൻപിൽ പഞ്ചദിന സത്യഗ്രഹ സമരം നടത്തുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ, സംസ്ഥാന ബജറ്റിൽ പെൻഷൻകാരെ അവഗണിച്ചുവെന്നാരോപിച്ച് കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/51

കൊച്ചിയിൽ തദ്ദേശ സ്വയംഭരണ വകുപ്പും, ശുചിത്വ മിഷനും സംയുക്തമായി നടത്തുന്ന മാലിന്യ സംസ്കരണ സാങ്കേതികതയെ സംബന്ധിച്ചുള്ള ആഗോള എക്സ്പോ ഉദ്‌ഘാടനം ചെയ്യുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി എം.ബി. രാജേഷ്, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

15/51

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

16/51

കണ്ണൂർ സിറ്റിയിൽ കേരള ബജറ്റിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

17/51

പെട്രോൾ വിലവർധനയിൽ കോട്ടയത്ത്‌ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ പ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

18/51

സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച്‌ കൊല്ലം സിവിൽസ്റ്റേഷനിലേക്ക്‌ തള്ളിക്കയറിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ പോലീസ്‌ ഉദ്യോഗസ്ഥർ അറസ്റ്റ്‌ ചെയ്ത്‌ നീക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

19/51

സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച്‌ കൊല്ലം സിവിൽസ്റ്റേഷനിലേക്ക്‌ തള്ളിക്കയറിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ പോലീസ്‌ ഉദ്യോഗസ്ഥർ അറസ്റ്റ്‌ ചെയ്ത്‌ നീക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

20/51

സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച്‌ കൊല്ലം സിവിൽസ്റ്റേഷനിലേക്ക്‌ തള്ളിക്കയറിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

21/51

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവേർണൻസ് സംസ്ഥാന ബജറ്റിനെക്കുറിച്ച് തിരുവനന്തപുരം വൈ.എം.സി.എ.ഹാളിൽ സംഘടിപ്പിച്ച ചർച്ചയിൽ സി.പി.ജോൺ സംസാരിക്കുന്നു. ഡോ.രവി രാമൻ, ഡോ.ഒ.ജി.സജിത, ഡോ.ജോസ് സെബാസ്റ്റ്യൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/51

ശനിയാഴ്ച്ച രാവിലെ ശംഖുംമുഖത്ത് വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനത്തിന്റെ റിഹേഴ്‌സൽ കാണുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/51

ശനിയാഴ്ച്ച രാവിലെ തിരുവനന്തപുരം ശംഖുംമുഖത്ത് വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനത്തിന്റെ റിഹേഴ്‌സൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/51

ശനിയാഴ്ച്ച രാവിലെ തിരുവനന്തപുരം ശംഖുംമുഖത്ത് വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനത്തിന്റെ റിഹേഴ്‌സൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- സ്വപ്ന പദ്ധതികൾ ചർച്ചയിൽ- കെ.പി കണ്ണൻ, ശ്രീധർ രാധാകൃഷ്ണൻ, ടെഡി, ബി.ശ്രീജൻ എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

26/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കിഡ്സ് കോർണറിൽ കുട്ടികൾക്കൊപ്പം ഗീതാരാമാനുജം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

27/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കിഡ്സ് കോർണറിൽ ആനന്ദ് നീലകണ്ഠൻ കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

28/51

ടാക്സ് കൺസൾട്ടൻ്റ്സ് ആൻ്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ജി.എസ്.ടി.യും വ്യാപാര മേഖലയും എന്ന വിഷയത്തിൽ ആലപ്പുഴയിൽ നടത്തിയ ഏകദിന പഠനകളരി സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

29/51

മാതൃഭൂമി അക്ഷരോത്സവ വേദിയിൽ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുന്ന ഗവ യു പി എസ് ഇടവിളയിലെ അധ്യാപകരും കുട്ടികളും | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/51

ജീവന്റെ വാഹനം: ബൈക്ക് ആംബുലൻസ് സർവീസിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിച്ച്‌ ശ്രദ്ധേയനായ ബംഗാളിൽ നിന്നുള്ള കരിമുൾ ഹഖ് ലിത്വാനിയയിൽ നിന്നെത്തിയ എഴുത്തുകാരി റസായോടൊപ്പം മാതൃഭൂമി അക്ഷരോത്സവ വേദിയിൽ സ്കൂട്ടറിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/51

എക്‌സൈസ് നയങ്ങളിൽ പ്രതിഷേധിച്ച്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി പ്രവർത്തകർ ന്യൂഡൽഹിയിലെ എ എ പി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/51

എക്‌സൈസ് നയങ്ങളിൽ പ്രതിഷേധിച്ച്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി പ്രവർത്തകർ ന്യൂഡൽഹിയിലെ എ എ പി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

33/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - പക്ഷം പ്രതിപക്ഷം ചർച്ചയിൽ, അഡ്വ.എ.ജയശങ്കർ, ജോസഫ് സി മാത്യു, എം.പി സുരേന്ദ്രൻ എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

34/51

കൊല്ലം വട്ടക്കായലിൽ മീൻ ചത്തു പൊന്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

35/51

സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവിനെതിരെ എറണാകുളത്ത് ഗസ്റ്റ് ഹൗസിനു മുന്നിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

36/51

എറണാകുളത്ത്‌ നടക്കുന്ന ബി.ജെ.പി. സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറെ കെ.സുരേന്ദ്രൻ പൊന്നാടയണിച്ച് സ്വീകരിച്ചപ്പോൾ. പി.കെ. കൃഷ്‌ണദാസ്‌ സമീപം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

37/51

എറണാകുളത്തു നടന്ന ബി.ജെ.പി.സംസ്ഥാന കമ്മിറ്റി യോഗം മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

38/51

എറണാകുളം കലൂർ ഗോകുലം ഹോട്ടലിൽ നടന്ന ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കൺവെൻഷൻ കേരള ഹൈക്കോടതി ജഡ്‌ജി എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

39/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Ancient promises and lights of future - ജയ്ശ്രീ മിശ്ര, കൈകസി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Chinaman to seven moons - ഷെഹാൻ കരുണതിലക, ഷാഹിന കെ റഫീഖ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - തിരക്കഥ മാറ്റുന്ന കാലാവസ്ഥ- ഡോ. രശ്മി, കെ. സഹദേവൻ, ഗോപകുമാർ ചോലയിൽ, ഡോ. എസ്. അഭിലാഷ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/51

മാതൃഭൂമി അക്ഷരോത്സാവത്തിൽ തൻ്റെ സംസാരത്തിനിടയിൽ കാണികളുടെ ചോദ്യത്തിന് മറുപടിയായി ഭരതനാട്യത്തിലെ നൃത്ത ചുവട് വിശദീകരിക്കുന്ന നർത്തകി അൽമേൽ വള്ളി. വി കലാധരൻ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

43/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - POETRY AS A POLITICAL TOOL- മധു രാഘവേന്ദ്ര, മീന കന്ദസാമി, ജോസ് വർഗീസ്, അശ്വനി കുമാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/51

സംസ്ഥാന ബജറ്റില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസ്സിയേഷന്‍ ആലപ്പുഴ പെന്‍ഷന്‍ ട്രഷറിക്കു മുന്നില്‍ ബജറ്റിന്റെ പകര്‍പ്പ് കത്തിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

45/51

പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് സ്വീകരിക്കുന്നു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് സമീപം | ഫോട്ടോ: ഇ.എസ്‌.അഖിൽ / മാതൃഭൂമി

46/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - എഴുത്തുകാരൻ്റെ മനസ്സും ഇന്നത്തെ കേരളവും- ബി. രാജീവൻ, സജയ് കെ.വി. | ഫോട്ടോ: എസ്‌. ശ്രീകേഷ്‌/ മാതൃഭൂമി

47/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - എന്തുകൊണ്ട് സ്ത്രീകളോട്? - സാറാ ജോസഫ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

48/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ ടി. പത്മനാഭനും സക്കറിയയും കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

49/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്‌ എത്തിയവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

50/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - കഥ തുടരുന്നു - ടി. പത്മനാഭൻ, മധുപാൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

51/51

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - POETRY AS A POLITICAL TOOL- മധു രാഘവേന്ദ്ര, മീന കന്ദസാമി, ജോസ് വർഗീസ്, അശ്വനി കുമാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented