ഡിസംബര്‍ 4 ചിത്രങ്ങളിലൂടെ


1/40

എൽ ഡി എഫ് ലഹരി വിരുദ്ധ സദസ്സ്‌ കണ്ണൂർ പുഴാതിയിൽ ജില്ലാ കൺവീനർ കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/40

അച്ചൻകോവിലാറിൽ പത്തനംതിട്ട വലംചുഴി കടവിനു സമീപം കാണാതായ വിദ്യാർഥി സൽമാനു വേണ്ടി രണ്ടാംദിവസവും തിരച്ചിൽ തുടരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/40

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേത്യത്വത്തിൽ മലപ്പുറത്ത് ചേർന്ന ലീഗ് എം.എൽ.എ.മാരുടെ യോഗത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/40

മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ ലൂക്ക സോക്കർ ക്ലബും വയനാട് യുനൈറ്റ് എഫ്.സി യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ലൂക്ക സോക്കർ ക്ലബ് ഒരു ഗോളിന് മുന്നിട്ടു നിന്ന മത്സരം കനത്ത മഴയെതുടർന്ന് മാറ്റിവച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/40

മഴപ്പുറം... ഞായറാഴ്ച വൈകുന്നേരം മലപ്പുറത്ത് പെയ്ത മഴയിൽ നിന്നുള്ള കാഴ്ചകൾ. 1. കോട്ടപ്പടി മൈതാനത്ത് നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിനിടെ മഴയിൽ നിന്ന് രക്ഷതേടി കെട്ടിടത്തിന് താഴെ ചേർന്ന് നിൽക്കുന്ന കാണികൾ 2. റോഡിലൂടെ പോകുന്ന സ്‌കൂട്ടർ യാത്രക്കാരൻ 3. കനത്ത മഴയെതുടർന്ന് കളി മാറ്റിവച്ചപ്പോൾ മൈതാനത്തിലൂടെ തലയിൽ കസേരയും ചൂടി നടന്നുപോകുന്നയാൾ. 4. റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരി 5. മഴയിൽ കുതിർന്ന പഴങ്ങൾ മാറ്റിവെക്കുന്ന വഴിയോരക്കച്ചവടക്കാരൻ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/40

ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ കൊച്ചിയിൽ നടന്ന മഹാസംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ ശശി തരൂർ എം പി യുമായി സംസാരിക്കുന്ന ഹൈബി ഈഡൻ എം പി. ടി.ജെ വിനോദ് എംഎൽഎ, പി എ സ്റ്റാൻലി, കൊച്ചി ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

7/40

ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ കൊച്ചിയിൽ നടന്ന മഹാസംഗമം കൊച്ചി ബിഷപ്പ് ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ. വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, മന്ത്രി പി രാജീവ്, എ എം ആരിഫ് എം .പി , ആർച്ച് ബിഷപ്പ് ജോസഫ് കടത്തിപ്പറമ്പിൽ, പി എ സ്റ്റാൻലി, ബിഷപ്പ് പൊന്നു മുത്തപ്പൻ, ഗ്ലാഡ് വിൻ പനക്കൽ, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

8/40

അടൂരിൽ ബോധിഗ്രാം സംഘടിപ്പിച്ച പന്ത്രണ്ടാമത് വാർഷിക പ്രഭാഷണത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/40

കെ.പി.സി.സി. ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന മതേതരത്വ സംരക്ഷണ സദസ്സ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/40

ഇരിപ്പുറയ്ക്കുമോ... കേരള പര്യടനത്തിനിടയിൽ അടൂരിൽ ബോധിഗ്രാം സംഘടിപ്പിച്ച പന്ത്രണ്ടാമത് വാർഷിക പ്രഭാഷണത്തിനെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂർ വേദിയിലെ കസേരയിലിരിക്കാനുള്ള തയ്യാറെടുപ്പിൽ. കോൺഗ്രസ് നേതാക്കളുടെ വിയോജിപ്പും നിസ്സഹകരണവും മറികടന്നാണ് ശശി തരൂരിന്റെ കേരള യാത്ര പുരോഗമിക്കുന്നത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/40

നേതാവിനൊപ്പം... കേരള പര്യടനത്തിനിടയിൽ അടൂരിൽ ബോധിഗ്രാം സംഘടിപ്പിച്ച പന്ത്രണ്ടാമത് വാർഷിക പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂർ പ്രവർത്തകർക്കിടയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/40

നടൻ കൊച്ചുപ്രേമന്റെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/40

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ച സിനിമാതാരം കൊച്ചുപ്രേമന്റെ മൃതദേഹത്തിന് എ. എ റഹീം എം പി ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/40

ഷാർജയിൽ ക്രെഡായിയുടെ സഹകരണത്തോടെ നടക്കുന്ന മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പർട്ടി എക്സ്പോയിൽ നിന്ന്‌

15/40

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കേരള എൻ ജി ഒ യൂണിയൻ നടത്തുന്ന ജീവനക്കാരുടെ ജില്ലാ കായികമേളയിൽ 40 വയസ്സിനു താഴെയുള്ളവരുടെ ലോംഗ് ജംപ് മത്സരത്തിൽ കുണ്ടറ താലൂക്ക് ആശുപത്രിയിലെ സുശീൽ എസ് ജെ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/40

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കേരള എൻ ജി ഒ യൂണിയൻ നടത്തുന്ന ജീവനക്കാരുടെ ജില്ലാ കായികമേളയിൽ 40 വയസ്സിനു മുകളിലുള്ളവരുടെ ലോംഗ് ജംപ് മത്സരത്തിൽ പഞ്ചായത്ത് ഡി ഡി ഓഫീസിലെ ആർ ജോൺസൺ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/40

കേരള എൻ ജി ഒ യൂണിയൻ നടത്തുന്ന ജീവനക്കാരുടെ കൊല്ലം ജില്ലാ കായികമേളയിൽ 40 വയസ്സിനു താഴെയുള്ളവരുടെ ഷോട്ട്പുട്ട് മത്സരത്തിൽ പത്തനാപുരം താലൂക്ക് ആശുപത്രിയിലെ എസ് ഷെറീന ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/40

കേരള എൻ ജി ഒ യൂണിയൻ നടത്തുന്ന ജീവനക്കാരുടെ കൊല്ലം ജില്ലാ കായികമേളയിൽ 40 വയസ്സിനുമുകളിലുള്ളവരുടെ ഷോട്ട്പുട്ട് മത്സരത്തിൽ പത്തനാപുരം താലൂക്ക് ആശുപത്രിയിലെ പി ബിന്ദു ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/40

തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റവർക്ക് ആംബുലൻസിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/40

തിരുവില്വാമലയിലെ പുനർജനി നൂഴൽച്ചടങ്ങിൽ ഗുഹയിലൂടെ നൂഴ്ന്ന് പുറത്തേക്ക് വരുന്ന ഭക്തർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/40

തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന കായികോത്സവത്തിലെ ജൂനിയർ ഗേൾസ് ലോങ്ങ് ജമ്പ് മത്സരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/40

പതിനെട്ടാംപടി കയറി സന്നിധാനത്തേക്കെത്തുന്ന കുഞ്ഞയ്യപ്പൻ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

23/40

സന്നിധാനത്ത് നമസ്‌കരിക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

24/40

ദർശനത്തിനായി സന്നിധാനത്ത് കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/40

അയ്യപ്പദർശനത്തിനായി മലകയറുന്നതിനിടെ ക്ഷീണത്താൽ അച്ഛന്റെ തോളിൽ കിടന്ന് ഉറങ്ങിപ്പോയ കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/40

സന്നിധാനത്തെ നടപ്പന്തലിലെ തിരക്കിൽ കാത്തുനിൽക്കുന്നതിനിടെ വരിയിലെ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് ഇറങ്ങിനിൽക്കാനുള്ള കുഞ്ഞയ്യപ്പന്റെ ശ്രമം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/40

സന്നിധാനത്തെ നടപ്പന്തലിലെ തിരക്കിൽ അയ്യപ്പദർശനത്തിനായി കാത്തുനിൽക്കുന്ന മാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/40

സന്നിധാനത്ത് ദർശനത്തിനിടെ വിതുമ്പുന്ന മാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/40

ഷാര്‍ജയിൽ ക്രെഡായിയുടെ സഹകരണത്തോടെ നടക്കുന്ന മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്സ്പോ വേദി മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ സന്ദർശിക്കുന്നു.

30/40

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

31/40

എൻ.സി.പി. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/40

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ 100 മീ ഓട്ടം ഹീറ്റ്സ് | ഫോട്ടോ : ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി

33/40

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ 100 മീ ഓട്ടം ഹീറ്റ്സ് | ഫോട്ടോ : ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി

34/40

ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കുടുംബ സമേതം വോട്ട് ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തു വരുന്നു. | ഫോട്ടോ : സാബു സ്‌കറിയ, മാതൃഭൂമി

35/40

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെയെ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ സ്വാഗതം ചെയ്യുന്നു. സോണിയാ ഗാന്ധി സമീപം. | ഫോട്ടോ : സാബു സ്‌കറിയ, മാതൃഭൂമി

36/40

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിനു സമീപമുള്ള മരക്കമ്പ് ഒടിഞ്ഞു വീണപ്പോള്‍ | ഫോട്ടോ : ജി. ശിവപ്രസാദ്‌ / മാതൃഭൂമി

37/40

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിനുസമീപം മരക്കൊമ്പ്‌ വീണതിനെ തുടർന്ന്‌ പേടിച്ചുപോയ കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നു | ഫോട്ടോ : ജി. ശിവപ്രസാദ്‌ / മാതൃഭൂമി

38/40

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിനുസമീപം മരക്കൊമ്പ്‌ വീണ സ്ഥലം മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു | ഫോട്ടോ : ജി. ശിവപ്രസാദ്‌ / മാതൃഭൂമി

39/40

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി സംഗമവും, സമുദായദിനാഘോഷവും കണ്ണൂർ ബർണ്ണശ്ശേരിയിൽ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു. ഷെർളി സ്റ്റാൻലി, രതീഷ് ആൻ്റണി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., ആൻ്റണി നൊറോണ, ഗോഡ്‌സൺ ഡിക്രുസ് തുടങ്ങിയവർ സമീപം | ഫോട്ടോ : റിഥിൻ ദാമു / മാതൃഭൂമി

40/40

അന്തരിച്ച ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ മൃതദേഹം തിരുവനന്തപുരം വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented