ഓഗസ്റ്റ് 31 ചിത്രങ്ങളിലൂടെ


1/62

എറണാകുളത്ത്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഡിജിറ്റൽ സിനിമ കൗൺസിൽ ഉദ്ഘാടന വേദിയിൽ മാതൃഭൂമി ഡയറക്ടർ പി വി ഗംഗാധരൻ മോഹൻലാലിനോടൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/62

എറണാകുളത്ത്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഡിജിറ്റൽ സിനിമ കൗൺസിൽ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയും മോഹൻലാലും | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/62

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ഡിജിറ്റൽ സിനിമ കൗൺസിൽ എറണാകുളത്ത്‌ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

4/62

എറണാകുളത്ത്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ഡിജിറ്റൽ സിനിമ കൗൺസിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/62

തിരുവനന്തപുരത്ത്‌ പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട അക്കാ (ഉർഫ്) എന്ന ചിത്രത്തിന്റെ സംവിധായിക ഗീതിക നരംഗ് അബ്ബാസിയെ മുഖ്യമന്ത്രിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/62

തിരുവനന്തപുരത്ത്‌ പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വി.എൻ. വാസവനും, വി. ശിവൻകുട്ടിയ്ക്കുമൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/62

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട അക്കാ (ഉർഫ്) എന്ന ചിത്രത്തിന്റെ സംവിധായിക ഗീതിക നരംഗ് അബ്ബാസിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കുന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/62

ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലാതല സ്വാഗതസംഘം ഓഫീസിന്റെ ഉദ്‌ഘാടനം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

9/62

വിനായക ചതുർഥിയുടെ ഭാഗമായി സൂര്യകൃഷ്‌ണമൂർത്തിയുടെ വസതിയായ തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ ഒരുക്കിയ രണ്ടായിരത്തിൽപരം ഗണേശ വിഗ്രഹങ്ങളുടെ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/62

തൃശ്ശൂർ സെയിന്റ് മേരീസ് കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/62

തൃശൂർ നടുവിലാൽ ഗണപതിക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച സന്ധ്യയ്ക്ക് നടന്ന നഗര പ്രദക്ഷിണം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

12/62

രാഷ്ട്രപതിയെ സന്ദർശിച്ച് കലാപരിപാടികൾ അവതരിപ്പിച്ച മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ നിയമസഭയിൽ ആദരിച്ച ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് കലാകാരന്മാരായ കുട്ടികളോടൊപ്പം. കെ.കെ.ശൈലജ എം.എൽ.എ, മന്ത്രി ആർ.ബിന്ദു, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗോപിനാഥ്‌ മുതുകാട്‌ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/62

ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്ന സൗഹൃദക്കൂട്ടായ്മ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.എൻ. റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ജനനന്മ, അനൂപ് ജേക്കബ് എം. എൽ. എ, ശിവജി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/62

കനത്ത മഴയിൽ ജലനിരപ്പുയർന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് വെള്ളമൊഴുക്കിവിടുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/62

മഴയെത്തുടർന്ന് വെള്ളം പൊങ്ങിയ മലമ്പുഴ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/62

ആശ്രാമം മൈതാനത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് തുടങ്ങിയ സമൃദ്ധി ഓണം വിപണനമേളയിലെ സ്റ്റാളുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/62

ആശ്രാമം മൈതാനത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് തുടങ്ങിയ സമൃദ്ധി ഓണം വിപണനമേളയിലെ സ്റ്റാളുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/62

കൊല്ലം മതിലിൽ ഭാഗത്ത് അഷ്ടമുടി കായലിൽ കാണാതായ യുവാവിനായി അഗ്നിരക്ഷ ജീവനക്കാർ തിരച്ചിൽ നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/62

തിരൂർ തലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

20/62

ഗണപതി ഭഗവാനോടൊരു കാര്യം ...... തിരൂർ തലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഘോഷയാത്രയിൽ അണിനിരക്കാനെത്തിയ ഗണപതി വേഷമിട്ട കുട്ടിയോട് സൗഹൃദം പങ്കിടുന്ന കുട്ടികൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

21/62

മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സിൽ പുതുതായി ചേർന്ന മെമ്പർമാർക്കുള്ള അംഗത്വവിതരണ ചടങ്ങിൽ പ്രസിഡണ്ട് കെ.വി ഹസീബ് അഹമ്മദ് സംസാരിക്കുന്നു. എം.എ മെഹബൂബ്, അലോക് കുമാർ സാബു എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

22/62

പത്തനംതിട്ടയിലെ പൂ വിപണി സജീവമായപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

23/62

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി പുന്നമടയിൽ പരിശീലനം നടത്തുന്ന ചുണ്ടൻവള്ളം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/62

ആലപ്പുഴ നഗരചത്വരത്തിൽ പ്രസ് ക്ലബും വള്ളംകളി പബ്ലിസിറ്റി കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ നോക്കി കാണുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/62

നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരചത്വരത്തിൽ നടന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

26/62

കണ്ണൂർ കക്കാട് എൻ.ടി.സി. മിൽ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സേവ് എൻ.ടി.സി സമരസമിതി കണ്ണൂരിൽ നടത്തിയ മനുഷ്യച്ചങ്ങല | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/62

ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായി കണ്ണൂർ ഡി.സി.സി. ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം എ.ഐ.സി.സി. സെക്രട്ടറി പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/62

വിനായക ചതുർത്ഥിയുടെ ഭാഗമായി കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ആനയൂട്ടിന് മുന്നോടിയായി തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ഗജപൂജ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

29/62

വലിയ വണക്കം ..... വിനായക ചതുർത്ഥിയുടെ ഭാഗമായി കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ശേഷം ഗണപതിയെ വണങ്ങുന്ന കൊമ്പന്മാർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

30/62

കണ്ണൂർ ചെറുകുന്ന് ഇടയങ്കര കടാങ്കോട് ഗണപതി മഠം വിനായക ചതുർത്ഥിയുടെ ഭാഗമായി നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/62

ഡല്‍ഹി സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ആംആദ്മി എം.എല്‍.എ.മാര്‍ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

32/62

പ്രധാനമന്ത്രി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മെട്രോ എസ് എൻ ജംഗ്ഷൻ സ്റ്റേഷൻ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/62

ക്വാറി മാഫിയകളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുകയെന്ന് ആവശ്യപ്പെട്ട് ഗ്രീൻ കേരള മൂവ് മെന്റ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ബി രമേശ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/62

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ നടത്തിയ സെക്രട്ടേറിയേറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

35/62

തൊഴിലാളി ക്ഷേമ പെൻഷൻ നിയന്ത്രണ ഉത്തരവ് പിൻവലിക്കുക, ക്ഷേമ ബോർഡുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ടി യു സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം പി .കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

36/62

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

37/62

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

38/62

അർഹരായ പ്രവാസികളെ ബി പി എൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മാനദണ്ഡം പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

39/62

പൊതു ഖജനാവിൽനിന്ന് പണമുപയോഗിച്ച് സ്മാരകം പണിയാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത്‌ പിൻതിരിയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മലപ്പുറത്ത് നടത്തിയ പ്രതിഷേധ ധർണയിൽ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

40/62

പാലക്കാട് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വിനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/62

പാലക്കാട് ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജിലെത്തിയ സംഗീതജ്ഞൻ ടി.എം. കൃഷ്ണ വിദ്യാർഥികളോട് സംവദിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

42/62

വിനായക ചതുർത്ഥിയുടെ ഭാഗമായി കൊല്ലം കൊട്ടരക്കുളം ഗണപതി ക്ഷേത്രത്തിൽ നടന്ന ഗജപൂജ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

43/62

നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ കല്ലടയാറ്റിൽ പരിശീലനം നടത്തുന്ന ചെറുതന ചുണ്ടൻ. മൺറോതുരുത്തിലെ ഫ്രീഡം ബോട്ട് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന ഇവർ കൊല്ലം ജില്ലയിൽ നിന്നുള്ള ഏക ടീമാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

44/62

വിനായക ചതുർത്ഥിയുടെ ഭാഗമായി കൊല്ലം കൊട്ടരക്കുളം ഗണപതി ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

45/62

കൊല്ലം പോർട്ട് തീരത്ത് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

46/62

മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞ് കൊല്ലം ഇരവിപുരം കുളത്തിൽപാട് സെൻറ് ജോസഫ് കുരിശടിക്കരികിൽ തീരത്തേക്ക് ഇടിച്ചുകയറിയ മത്സ്യബന്ധന ബോട്ട് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

47/62

ബി. എസ്.എൻ.എൽ എക്സിക്യൂട്ടീവ് ജീവനക്കാരുടെ കണ്ണൂർ ജില്ലാ സമ്മേളനം ജനറൽ മനേജർ എസ്.കെ രാജീവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/62

മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയന്റെ വി.വി.ദക്ഷിണ മൂർത്തി അനുസ്മരണ സമ്മേളനം സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/62

കണ്ണൂർ പിള്ളയാർ കോവിലിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി നടന്ന മഹാഗണപതിഹവനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/62

കണ്ണൂർ സർവ്വകലാശാല അനധികൃത നിയമനങ്ങൾക്കെതിരെ കെ.പി.സി.ടി.എ. ന്യത്തിയ ധർണ്ണ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/62

കോട്ടയത്ത്‌ വസ്ത്രം ഷോറൂം ഉദ്‌ഘാടന ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ജി ശിവപ്രസാദ്‌ / മാതൃഭൂമി

52/62

കണ്ണൂർ തയ്യിലിലെ പൗരാണിക ഭവനം കനത്ത മഴയിൽ ഭാഗികമായി തകർന്ന നിലയിൽ. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/62

സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെ ജലവിഭവ വകുപ്പ് ജീവനക്കാർ കണ്ണൂർ ഡിവിഷൻ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എൻ.വി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

54/62

കൊച്ചിയിൽ വെള്ളം കയറിയ കടകൾ വൃത്തിയാക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

55/62

കാസർകോട് മല്ലികാർജ്ജുന ക്ഷേത്രത്തിലെ സാർവ്വ ജനിക ഗണേശോത്സവത്തിനായി തയ്യാറാക്കിയ ഗണപതി വിഗ്രഹം ക്ഷേത്രത്തിനകത്തേക്ക് ആനയിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

56/62

എന്നാലൊത്തുപിടി.... നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി ആലപ്പുഴയിൽ ചൊവ്വാഴ്ച നടന്ന ജലഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മാവേലിവേഷധാരിയെ മാവേലിവേഷം ധരിച്ചെത്തിയ മറ്റൊരു കലാകാരൻ ചങ്ങാടത്തിലേക്ക് പിടിച്ചുകയറ്റാൻ സഹായിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

57/62

വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കമായി കണ്ണൂർ കണ്ണോത്തും ചാൽ അരയാൽ തറയിൽ ഗണേശ പൂജ ആരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/62

ഇനി മാവേലിക്കാലം... മാവേലിമാര്‍ പ്രജകളെ കാണാന്‍ ഇനി നാട്ടിലിറങ്ങും. ഓണനാളുകളില്‍ അണിയാനുള്ള മാവേലിവസ്ത്രങ്ങള്‍ പാകംനോക്കി ധരിച്ചുനോക്കുന്ന കലാകാരന്മാരായ അനീഷ് നാട്യാലയയും ഇഗ്നേഷ്യസ് പോളും. കോഴിക്കോട് പാളയത്തെ സുന്ദര്‍മഹലില്‍നിന്നുള്ള കാഴ്ച | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ / മാതൃഭൂമി

59/62

സഹകരണ ഓണം മേളയ്ക്ക് തുടക്കമിട്ട് കോഴിക്കോട് സഹകരണഭവന്‍ ഓഫീസ് മുറ്റത്തെ മണ്ണില്‍ തീര്‍ത്ത പൂത്തറയില്‍ ഭീമന്‍പൂക്കളം ഒരുക്കിയപ്പോള്‍.

60/62

തിങ്കളാഴ്ച രാത്രി പത്തനംതിട്ട ഇടത്താവളത്തിന് സമീപം അപകടത്തിൽ പെട്ട ബൈക്ക്. പീരുമേട് സ്വദേശികളായ സജീവ്കുമാറും സതീഷും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റ സതീഷിനെ ആശുപത്രിയിലെത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് കൂടെ യാത്ര ചെയ്ത സജീവ് കുമാറിനെ കുറിച്ച് അറിയുന്നതും പിന്നീട് കണ്ടെത്തുന്നതും. അപ്പോഴേക്കും സജീവ് മരണപ്പെട്ടിരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

61/62

സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പാർലമെന്റ് മാർച്ചിന്റെ ഭാഗമായി കെ എസ് ടി എ സംഘടിപ്പിച്ച ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ എം വി ജയരാജൻ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

62/62

ആദരം .... ആലിംഗനം ...... ഒളിംപ്യൻ പി.ടി.ഉഷ എം.പി.യെ കോഴിക്കോട് പൗരാവലി ആദരിച്ച ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് ഉഷയെ പൊന്നാടയണിയിച്ച് കെട്ടിപിടിച്ചപ്പോൾ. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ടി.വി. ബാലൻ, പി.കെ. കൃഷ്ണദാസ്, ടി.പി. ദാസൻ, കെ.വി.ഹസീബ് അഹമദ്, കെ.പി.പ്രകാശ് ബാബു, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എൻ.പി.രാധാകൃഷ്ണൻ, എം.കെ.രാഘവൻ എം.പി, ഡോ.ബി.വേണുഗോപാലൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented